🔥My Dear Rowdy🔥: ഭാഗം 64

My Dear Rowdy

രചന: അർച്ചന

പിറ്റേന്ന്...... ******** ""മുൻ SI ദേവ്നാരായണൻ മരിച്ച നിലയിൽ.. ആത്മഹത്യയെന്ന് സംശയം.. "" പത്രത്തിൽ തെളിഞ്ഞു കണ്ട വാർത്തയിലേക്ക് കല്ലു ഒരിക്കൽ കൂടെ കണ്ണോടിച്ചു.... പിന്നെ ഞെട്ടി കൊണ്ട് പത്രവും കയ്യിൽ എടുത്തു റൂമിലേക്ക് ഓടി കയറി.... ""മാ.... മാ.... ധു..... """ അവൾ ഓടി പത്രവും കൊണ്ട് റൂമിലേക്ക് കയറി.... വെപ്രാളപ്പെട്ടു വരുന്ന അവളെ മാധു സാകൂതം നോക്കി.... ""എന്തിനാടി ഇങ്ങനെ ഓടുന്നേ.... നിന്നേ വല്ല പേപ്പട്ടിയും കടിക്കാൻ വന്നോ... "" മാധു ചോദിക്കുന്നത് കേട്ട് കല്ലു അവളെ ഒന്ന് അമർത്തി നോക്കി കൊണ്ട് പത്രം അവൾക്ക് കൊടുത്തു... """ഇത് നോക്കിയേ.... """ അവൾ കാണിച്ചു കൊടുത്ത വാർത്തയിലേക്ക് മാധു നോക്കി... """എടി.... ഇത്.... "" മാധു അതിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞതും അവൾ അതേയെന്ന് തലയാട്ടി.... """അപ്പൊ.... ദിൽജിത്ത് എവിടെ.... അവന്റെ ബോഡി.... "" സംശയത്തോടെ നോക്കുന്ന മാധുനെ അവളും ശെരിവച്ചു.... """ഞാനും അതാ ആലോചിക്കുന്നത്.... എന്തായാലും ഈ നാറി ആത്മഹത്യ ചെയ്തത് ആണെന്ന് ആണ് സംശയം.... അതുകൊണ്ട് പേടിക്കാൻ ഇല്ല....""" """അപ്പൊ ഇവൻ ആത്മഹത്യ ചെയ്തത് അല്ലെന്ന് തെളിഞ്ഞാലോ.."" """എന്റെ പൊന്ന് മാധു.... നീ ഇങ്ങനെ നെഗറ്റീവ് ആവല്ലേ....

അല്ലെങ്കിലേ മനുഷ്യൻ ഇവിടെ പേടിച്ചു പേടിച്ചു ആണ് കഴിയുന്നത്.... """ കല്ലു മാധുനെ നോക്കി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.... """"പക്ഷേ....""" ""ഒരു പക്ഷെയും ഇല്ല.... വാ പോയി ന്യൂസ്‌ കാണാം.... അതിൽ ഉണ്ടാകും.."" കല്ലു അതും പറഞ്ഞു മാധുനേം വലിച്ചു പോയി.... ടീവി ഓൺ ചെയ്തു ന്യൂസ്‌ ചാനൽ വച്ചതും അതിൽ കണ്ട വാർത്ത കണ്ടു അവർ ആശ്വാസത്തോടെ കെട്ടിപിടിച്ചു.... """മുൻ SI ദേവ്നാരായണന്റെ മരണം ആത്മഹത്യയെന്ന് തെളിഞ്ഞു..... ആത്മഹത്യകുറിപ്പ് താമസസ്ഥലത്തു നിന്നും കണ്ടെത്തി.... അമിതമായ ജോലി ഭാരം ആണ് മരണകാരണം എന്നാണ് ആത്മഹത്യാ കുറിപ്പിൽ ഉള്ളത്.... മരിക്കുന്നതിന് ഒരു ദിവസം മുന്നേ ജോലി രാജി വച്ചിരുന്നു.....""" ന്യൂസ്‌ കേട്ട് കൊണ്ട് ആണ് ദിനു റൂമിൽ നിന്നും ഇറങ്ങി വന്നത്... """നിങ്ങൾക്ക് ഇങ്ങനെ ഉള്ള വൃത്തികെട്ട ശീലങ്ങൾ ഒക്കെ ഉണ്ടായിരുന്നോ.... ഞാൻ അറിഞ്ഞില്ലല്ലോ....""" സ്റ്റെയർ ഇറങ്ങി വന്നു കൊണ്ട് അവൻ ചോദിക്കുന്നത് കേട്ട് രണ്ടും ഒന്ന് ഇളിച്ചു കൊടുത്തു... """ഈ റിമോട്ടിന് എന്തോ പ്രോബ്ലം ഉണ്ട്... ചാനൽ മാറുന്നില്ല....

അല്ലാതെ ഞങ്ങൾ ഇതൊക്കെ കണ്ടോണ്ട് നിൽക്കുവോ.... ബ്ലാ.... """ വിത്ത്‌ എക്സ്പ്രഷനോട് കൂടി കല്ലു പറയുന്നത് കേട്ട് അവൻ ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് പോയി... ""ഇതൊന്നും ആലോചിച്ചു നിൽക്കണ്ട.... കഴിഞ്ഞത് കഴിഞ്ഞു.... ഒക്കെ... "" ന്യൂസിലേക്ക് നോക്കി അവൻ പറയുന്നത് കേട്ടതും രണ്ടാളും ഒരുപോലെ തലയാട്ടി.... """എവിടെ നിങ്ങളെ വാൽ.... "" ചുറ്റും നോക്കി അവൻ ചോദിക്കുന്നത് കേട്ട് രണ്ടാളും ചിരിച്ചു... ""അവൾ ഉമ്മാന്റെ കൂടെയാ.... ഇന്നലെ ഉമ്മാന്റെ കൂടെയാ കിടന്നത്... എഴുന്നേറ്റിട്ടുണ്ടാകില്ല..... """ മാധു പറയുന്നത് കേട്ട് അവൻ അവരേം കൂട്ടി ഉമ്മാന്റെ റൂമിലേക്ക് നടന്നു..... """ഒരു ഫോട്ടോ എടുക്കട്ടെ..... ശൂ... "" റൂമിൽ ഉമ്മയുടെ മടിയിൽ തലവച്ചു കിടന്നു ഉറങ്ങുന്ന അമ്മുനെ കണ്ട് കല്ലു ഫോൺ എടുത്തു ഒരു അടിപൊളി പിക് എടുത്തു.... """അവരെ ശല്യം ചെയ്യണ്ട..... ഇന്നത്തെ സ്പെഷ്യൽ കദീജുമ്മയുടെ വക ആയിരിക്കും.... നിങ്ങൾ പോയി ബ്രേക്ക്ഫാസ്റ്റ് കഴിച്ചോ..... """ ദിനു അതും പറഞ്ഞു അവന്റെ റൂമിലേക്ക് പോയതും മാധുവും കല്ലുവും നേരെ കിച്ചണിലേക്ക് വിട്ടു... കാര്യമായ പാചകത്തിൽ ഏർപ്പെട്ടുനിൽക്കുന്ന കദീജുമ്മയെ നോക്കി രണ്ടാളും ചിരിച്ചു.... """ഉമ്മാ.... ഞങ്ങൾ കൂടെ സഹായിക്കട്ടെ.. """

മാധു വിളിച്ചു ചോദിക്കുന്നത് കേട്ട് ആണ് അവർ തിരിഞ്ഞ് നോക്കിയത്.... അവൾ ഉമ്മ എന്ന് വിളിക്കുന്നത് കേട്ടപ്പോൾ ദുആ ആണെന്ന് കരുതി അത്രയും സന്തോഷത്തോടെ ആണ് അവർ തിരിഞ്ഞു നോക്കിയത്.... എന്നാൽ മുന്നിൽ കല്ലുവും മാധുവും ആണെന്ന് കണ്ടതും മുഖത്തെ പുഞ്ചിരിക്ക് അല്പം മങ്ങലേറ്റു..... അത് മനസിലായത് പോലെ രണ്ടാളും കദീജുമ്മയുടെ അടുത്ത് പോയി നിന്നു.... """"ഉമ്മാ.... ഇവൾ സഹായിക്കണോ എന്നൊക്കെ ചോദിക്കും.... പക്ഷേ കിച്ചണിന്റെ പരിസരത്തേക്ക് അടുപ്പിക്കാൻ കൊള്ളില്ല..... പാചകത്തിന്റെ എബിസിഡി ഇവൾക്ക് അറിയില്ല..... """" മാധുനെ നോക്കി കല്ലു പറഞ്ഞതും അവൾ കല്ലുനെ തുറിച്ചു നോക്കി.... """ഡീ... ഡീ.... നീ അധികം പറയല്ലേ....വെട്ടിവിഴുങ്ങാൻ അല്ലാതെ നീ വേറെ എന്തിനെങ്കിലും കിച്ചണിന്റെ ഭാഗത്തു വരാറില്ലല്ലോ.... ആ നീയാ എന്നെ പറയാൻ നിൽക്കുന്നേ.... """ മാധു അവൾക്കിട്ട് താങ്ങിയതും വേറെ വഴി ഇല്ലാത്തത് കൊണ്ട് പെണ്ണ് കൊഞ്ഞനം കുത്തി കാണിച്ചു.... അപ്പൊ തന്നെ തിരിച്ചു മാധുവും...

അത് കണ്ട് പാവം കദീജുമ്മ രണ്ടെണ്ണത്തിനേം പിടിച്ചു പുറത്താക്കി.... ""മക്കൾ ഇവിടെ ഇരുന്നാൽ മതി.... എനിക്ക് സഹായം ഒന്നും വേണ്ട.... "" എന്നും പറഞ്ഞു രണ്ടിനേം ഡെയിനിങ് റൂമിൽ കൊണ്ട് ഇരുത്തി.. അത് കൂടെ ആയതും മാധുവും കല്ലുവും പരസ്പരം മുഖത്തോട് മുഖം നോക്കി ചിരിക്കാൻ തുടങ്ങി.... അപ്പോഴേക്കും കദീജുമ്മ പ്ളേറ്റും എടുത്തു വന്നു.... """ഉമ്മാ.... എന്താ സ്പെഷ്യൽ.... "" കല്ലു ഇളിച്ചു കൊണ്ട് ചോദിച്ചതും അവർ പത്രം തുറന്നു പത്തിരി കാണിച്ചു കൊടുത്തു.... """ഉഫ്.... പത്തിരിയും ഇറച്ചികറിയും..... താങ്കൂ ഉമ്മാ..... """ മാധു കദീജുമ്മയുടെ കവിളിൽ അമർത്തി ഉമ്മ കൊടുത്തതും കല്ലുവും എഴുന്നേറ്റു വന്നു ഉമ്മ കൊടുത്തു.... നിറഞ്ഞു വന്ന കണ്ണുനീർ അവർ കാണാതെ തുടച്ചു മാറ്റി കൊണ്ട് അവർ രണ്ടുപേരുടെയും തലയിലൂടെ വിരലോടിച്ചു..... """എന്നെ കൂട്ടാതെ രണ്ടും പാത്രം കാലിയാക്കാൻ തുടങ്ങി അല്ലേ.... """ തലയും ചൊറിഞ്ഞു അതും പറഞ്ഞു അമ്മു വന്നതും മൂന്നാളും അവളെ നോക്കി..... """കദീജുമ്മാ....എനിക്കും പ്ലേറ്റ് എടുത്തോ.... ""

അമ്മു ചെയർ വലിച്ചു ഇരുന്നു കൊണ്ട് പറഞ്ഞതും കദീജുമ്മ അവളെ തുറിച്ചു നോക്കി... ""പോയി പല്ല് തേച്ചിട്ട് വാ പെണ്ണെ... "" അവർ പറയുന്നത് കേട്ട് അവൾ ഇളിച്ചു കൊടുത്തു... ""ഈ പല്ലൊക്കെ ആരാ ഇപ്പൊ കണ്ടു പിടിച്ചേ....😌😌 "" ""ഏഹ്...""കല്ലു മാധു ""അല്ല.... പല്ല്തേപ്പ് ഒക്കെ ആരാ കണ്ടുപിടിച്ചേന്ന്........അതിലൊന്നും ഒരു കാര്യം ഇല്ലെന്നേ.... ഇപ്പൊ പല്ല് തേച്ചിട്ട് തന്നെ എന്താ കാര്യം.... നമ്മൾ നമ്മളെ വായ നല്ല അടിപൊളി ആയി ബ്രഷ് ചെയ്തു വന്നിട്ട് വെട്ടി വിഴുങ്ങും.... അപ്പൊ ഈ പല്ല് തേച്ചതിന് വല്ല അർത്ഥവും ഉണ്ടോ... ഉണ്ടോ.... നിങ്ങൾ പറയ്.....""" """നിനക്ക് ഒന്നുല്ല..... നിനക്ക് ഒന്നുല്ല മോളെ.... ഇപ്പൊ കൊണ്ട് പോയാൽ ചങ്ങല മതി.... കുറച്ചു കൂടെ വൈകിയാൽ ഷോക്ക് തന്നെ വേണ്ടി വരും.... """ മാധു അവളുടെ തലയിൽ രണ്ട് കൊട്ട് കൊടുത്തു കൊണ്ട് പറഞ്ഞതും അവൾ ഇളിച്ചു കൊണ്ട് പത്തിരിയിൽ അറ്റാക്ക് തുടങ്ങിയിരുന്നു.... **************** ""ആദി....ലിസ്റ്റ് ഒക്കെ തയ്യാറാക്കിയോ.."" ചെപ്പു വന്നു ചോദിച്ചതും ലാപ് അടച്ചു വച്ചു അവൻ എഴുന്നേറ്റു....

"""കുറച്ചു ഒക്കെ ഞാൻ റെഡി ആക്കിയിട്ടുണ്ട്.... ബാക്കി നീ ആഷിയോട് പറയ്.... പിന്നെ നാളെ രാവിലെ കാർത്തുനേം കൊണ്ട് പോകേണ്ട ചുമതല നിനക്ക് ആണ്... അവൾക്ക് വേണ്ടുന്ന ഡ്രെസ്സും ഓക്കെ എടുത്തോ....വരുമ്പോൾ കല്ലുനേം മാധുനേം കൊണ്ട് വരണം.... """ എന്ന് അവൻ പറഞ്ഞതും ചെപ്പു ഇളിച്ചു കൊടുത്തു... """നാളെ അങ്ങനെ നിങ്ങൾക്കും കുരുക്ക് വീഴാൻ പോകുവാണല്ലേ.... ഒന്നൊന്നര കുരുക്ക്.... """ ചെപ്പു വായ പൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞതും ആദി അവനെ തുറിച്ചു നോക്കി.... """നോക്കേണ്ടടാ ഉണ്ണി.... ഇത് ഞാൻ അല്ല..... """ ചെപ്പു അതും പറഞ്ഞു കൊണ്ട് വേഗം റൂമിൽ നിന്ന് ഇറങ്ങി..... """നീ എവിടേക്കാടാ... "" പുറത്തേക്ക് ഇറങ്ങാൻ നിന്ന ചെപ്പുവിനോട് പ്രഭ ചോദിച്ചതും അവൻ ഇളിച്ചു കൊടുത്തു.... """നാളെ നിങ്ങളെ രണ്ട് മക്കളെ എൻഗേജ്‌മെന്റ് ആണ്.... അതൊക്കെ നോക്കി നടത്താൻ ഈ ഞ്യാൻ മാത്രേ ഉള്ളൂ..... ആദ്യം ഇവന്റ്മാനേജ്‌മെന്റിന്റെ അടുത്ത് പോകണം....പിന്നെ ഡ്രസ്സ്‌ എടുക്കാൻ പോകണം.... പിന്നെ എന്റെ പിള്ളേർ... ശേ.... എന്റെ ക്രൈം പാട്ണേഴ്സിന്റെ അഭ്യർഥന പ്രകാരം കാറ്ററിംഗ് പിള്ളേരെ എത്തിക്കണം.... അങ്ങനെ അങ്ങനെ.... ഒരുപാട് ഒരുപാട് പണികൾ ഉണ്ട്....അപ്പൊ സേട്ടൻ പോട്ടെ അങ്കിളേ....

പിന്നേ വീട്ടിൽ ഒന്ന് കയറണം.... കാത്തുന് കൊടുത്തു ബാക്കി ഉണ്ടെങ്കിൽ വല്ലതും തിന്നണം....😌 """" പ്രഭയുടെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ അതും പറഞ്ഞു ഒന്ന് സൈറ്റ് അടിച്ചു കൊടുത്തു പുറത്തേക്ക് നടന്നു.... അവൻ പോകുന്നത് കണ്ട് ഒരു ചിരിയാലെ അയാൾ ആഷിയുടെ അടുത്തേക്ക് പോയി.... **************** ""എന്റെ പൊന്ന് ഉമ്മച്ചി.... ഇങ്ങള് ഇങ്ങനെ കരയാതെ... ഞാൻ പറഞ്ഞില്ലേ.... അത് മാത്രേ നടക്കൂ.... നാളെ ഉമ്മച്ചിന്റെ പൊന്ന് മോൾ ഇങ്ങോട്ട് വരും.... ഞങ്ങൾ കൊണ്ട് വരും.... """ കദീജുമ്മയുടെ കണ്ണീർ തുടച്ചു കൊണ്ട് കല്ലു പറഞ്ഞതും അവർ ആശ്വാസത്തോടെ അവരെ കെട്ടിപിടിച്ചു... ""പിന്നെ ഉമ്മ.... ഇത് ആരോടും പറയല്ലേ..... """ മാധു കൊഞ്ചികൊണ്ട് പറഞ്ഞതും അവർ തലയാട്ടി സമ്മതം അറിയിച്ചു... അത് കണ്ടതും അമ്മു കല്ലുനേം മാധുനേം പിടിച്ചു വലിച്ചു റൂമിലേക്ക് കയറ്റി..... """എന്താടി.... "" കല്ലു ചോദിക്കുന്നത് കേട്ട് അമ്മു അവളെ തുറിച്ചു നോക്കി.... """നിങ്ങൾക്ക് എന്താ വിഷമം ഇല്ലാത്തത്... "" അമ്മു ചോദിച്ചതും മാധുവും കല്ലുവും ഒന്നും മിണ്ടാതെ ബെഡിൽ ചെന്ന് ഇരുന്നു.... ""നാളെ അവരെ എൻഗേജ്‌മെന്റ് ആണ്... എന്നിട്ടും നിങ്ങൾക്ക് ഒരു വിഷമവും ഇല്ലേ.... """ ""ഞങ്ങൾ എന്തിനാടി വിഷമിക്കുന്നെ....

അവർക്ക് ഇല്ലാത്ത സ്നേഹം കൈനീട്ടി വാങ്ങേണ്ട ആവശ്യം ഒന്നുമില്ല..... പിന്നെ നാളെ കഴിഞ്ഞാൽ ഞാൻ എന്റെ ഹെവനിലേക്ക് പോകും.... """" കല്ലു പറയുന്നത് കേട്ട് അമ്മു അവളെ ദേഷ്യത്തിൽ നോക്കി.... """ഞാനും പോവും അമ്മു.... വീട്ടിൽ മുത്തശ്ശിയും നന്ദുവും ഒക്കെ ഉണ്ടാകും.. ഇനി ദിൽജിത്തിനെ പേടിക്കാതെ അവിടെ കഴിയുകയും ചെയ്യാം.... """ ചെറു ചിരിയോടെ മാധു പറഞ്ഞതും കല്ലു മാധുന്റെ ഷോൾഡറിലേക്ക് ചാരി... ""എങ്ങോട്ടും ആരും പോവില്ല.... അവരുടെ എൻഗേജ്‌മെന്റ് എങ്ങാനും കഴിഞ്ഞാൽ ഞാൻ പിന്നെ അങ്ങോട്ട്‌ പോവില്ല.... നിങ്ങളെ എങ്ങോട്ടും വിടുകയുമില്ല..... ഇവിടെ എന്റെ കൂടെ ഉണ്ടാകും..... """ കരഞ്ഞു കൊണ്ട് അമ്മു പറഞ്ഞതും രണ്ടാളും നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവളെ കെട്ടിപിടിച്ചു.... ****************** """എന്റെ പപ്പാ..... ഇങ്ങനെ ടെൻഷൻ വേണ്ട.... നാളെ എല്ലാത്തിനും ഒരു തീരുമാനം ആകും.... അല്ലെങ്കിൽ ആക്കും.... പിന്നെ ഇതൊന്നും മമ്മയോട് പോയി പറയാൻ നിൽക്കണ്ട.....അല്ലെങ്കിലേ എന്തെങ്കിലും കേട്ടാൽ പെട്ടെന്ന് ടെൻഷൻ അടിക്കുന്ന കൂട്ടത്തിൽ ആണ്...."""

""അതൊക്കെ ഞാൻ നോക്കിക്കോളാം... പക്ഷേ നാളെ നമ്മൾ വിചാരിച്ചത് പോലെ ഒന്നും നടന്നില്ലെങ്കിൽ......""" ""നടക്കണം.... അല്ലെങ്കിൽ..... അല്ലെങ്കിൽ നമ്മൾ തോറ്റു പോകും പപ്പാ..... പക്ഷേ തോൽക്കുന്നത് വരെ നമ്മൾ പൊരുതും.... എന്തായാലും നാളെകൊണ്ട് എല്ലാത്തിനും ഒരു അവസാനം ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു.....""" ആഷി പറഞ്ഞതും പ്രഭ അവനെ കെട്ടിപിടിച്ചു..... """പപ്പാ പോയി ബാക്കി ഉള്ളവരെ കൂടെ ഇൻവൈറ്റ് ചെയ്യാൻ നോക്ക്.... മീഡിയാസും വേണം.... """ ""മോനേ... അത്...."" ""വേണം പപ്പാ.... പേടിക്കേണ്ട ആവശ്യം ഒന്നുല്ല.... എല്ലാത്തിനും ഉള്ള തെളിവ് നമ്മുടെ കയ്യിൽ ഉള്ളപ്പോൾ എന്തിനാ പേടിക്കുന്നെ....""" ആത്മവിശ്വാസത്തോടെ അവൻ അത് പറഞ്ഞതും അവർ ചിരിയോടെ അവന്റെ പുറത്ത് ഒന്ന് തട്ടി പുറത്തേക്ക് നടന്നു.... പലതും മനസ്സിൽ ഉറപ്പിച്ചു അവൻ ആദിയുടെ അടുത്തേക്ക് വിട്ടു..........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story