🔥My Dear Rowdy🔥: ഭാഗം 65

My Dear Rowdy

രചന: അർച്ചന

പലതും മനസ്സിൽ ഉറപ്പിച്ചു അവൻ ആദിയുടെ അടുത്തേക്ക് വിട്ടു..... """ആദി.... "" ആഷി വിളിക്കുന്നത് കേട്ട് ബെഡിൽ കിടന്നിരുന്ന അവൻ എഴുന്നേറ്റു ഇരുന്നു... ""എല്ലാം റെഡി അല്ലേ...'" ആഷി ചോദിക്കുന്നത് കേട്ട് ആദി ബെഡിൽ ഉണ്ടായിരുന്ന ലാപ് എടുത്തു ഓൺ ചെയ്തു ആഷിക്ക് നേരെ നീട്ടി.... അതിൽ പ്ലേ ചെയ്യുന്ന വീഡിയോ കണ്ടതും അവൻ ആശ്വാസത്തോടെ അത് അടച്ചു വച്ചു ആദിയുടെ അടുത്ത് ഇരുന്നു.... """പപ്പ വന്നു പറഞ്ഞപ്പോൾ ഞാൻ കുറച്ചു ടെൻഷൻ ആയിപോയി.... ചെപ്പുന്റെ കയ്യും കാലും പിടിച്ചിട്ടാ ഇമ്മാതിരി പരിപാടി ഒപ്പിക്കുന്നത്.... """ ആഷി പറയുന്നത് കേട്ട് ആദി ചിരിച്ചു... """അമ്മുനേ വല്ലാതെ മിസ്സ്‌ ചെയ്യുന്നെടാ.... """ ആദി പറഞ്ഞതും അവൻ ചിരിച്ചു... """നാളെ ഇങ്ങോട്ട് തന്നെ വരും... ഇല്ലെങ്കിൽ തൂക്കി എടുത്തു കൊണ്ട് വരും.... "" """നാളെ കൊണ്ട് എല്ലാത്തിനും ഒരു തീരുമാനം ആവും അല്ലേ.... "" ആദി പറഞ്ഞു നിർത്തിയതും അവന്റെ ഫോൺ ബെൽ അടിച്ചു.... """ആരാടാ.... "" ഫോണിലേക്ക് നോക്കുന്ന ആദിയെ കണ്ടു ആഷി ചോദിച്ചതും അവൻ ചിരിച്ചു കൊണ്ട് കാൾ അറ്റൻഡ് ചെയ്തു സ്പീക്കറിൽ ഇട്ടു..... """"ആദി.... ഈ കൊരങ്ങനെ അങ്ങോട്ട്‌ തന്നെ വിളിക്ക്.... എനിക്ക് തിന്നാൻ ഒന്നും കിട്ടുന്നില്ല.... ഇവിടെ വന്നു എനിക്ക് ഉള്ളതും കൂടി തിന്നെന്ന്.... ഒന്ന് വിളിച്ചോണ്ട് പോ....""

""""നീ പോടീ കീരി.... ഞാൻ ഇനിയും തിന്നും.... ദേ ഇങ്ങനെ ഇങ്ങനെ തിന്നും.... """ കാർത്തുന്റെ അടുത്ത് പോയി ചെപ്പു എന്തൊക്കെയോ പറയുന്നത് അവർ ഫോണിലൂടെ കേൾക്കുന്നുണ്ടായിരുന്നു.... """അവൻ ഇന്ന് തന്നെ ഇങ്ങോട്ട് വരും.... നീ പേടിക്കണ്ട..... """ ചിരിച്ചു കൊണ്ട് ആഷി പറഞ്ഞതും കാർത്തു ആശ്വാസത്തോടെ അവർക്ക് ഓരോ ഉമ്മയും കൊടുത്തു കാൾ കട്ട് ചെയ്തു..... ************** """നീ വരുന്നുണ്ടോ... "" ""ആഹ്....""" ""ഒറ്റക്ക് ആണോ...."" ""അല്ല.... ഏട്ടൻ ഉണ്ട്..."" ""പുല്ല്.... പിന്നെ എന്തിനാടി കോപ്പേ എന്നെ വിളിച്ചത്..."" ""എന്നെ കൂട്ടാൻ വരുവൊന്ന് ചോദിക്കാൻ....""" ""അതിന് ഞാൻ എന്തിനാ നിന്റെ ഏട്ടൻ ഇല്ലേ.... അങ്ങേരേം. കൂട്ടി വന്നാൽ മതി....""" ""മോൻ ചൂടിൽ ആണല്ലോ...."" ""ഇവിടെ ഭയങ്കര ചൂട് ആണ്.... റൂമിൽ കയറി ac ഓൺ ചെയ്തിട്ട് ഞാൻ വിളിക്കാം.... എന്താ പോരെ....""" ""കിച്ചേട്ടാ.... മതിയാക്കിയേ.... ഓവർ ആവുന്നുണ്ട്ട്ടോ....""" ""ഏഹ്.... നീ ഇപ്പൊ എന്താ വിളിച്ചേ.... ഒരിക്കൽ കൂടെ വിളിച്ചേ..."" """അയ്യട മനമേ തീപ്പട്ടി കോലേ.... എന്നെ കൂട്ടാൻ എയർപോർട്ടിലേക്ക് വരുവോ ഇല്ലയോ.... അത് ആദ്യം പറയ്....."""

""ഞാൻ ഒന്നും ഇല്ല.... നീ നിന്റെ ഏട്ടന്റെ കൂടെ വന്നാൽ മതി...."" ""ഓഹ്....ഏട്ടൻ എയർപോർട്ടിൽ വരെ എന്റെ കൂടെ ഉണ്ടാകും... ഏട്ടന് നമ്മളെ വീട്ടിലേക്ക് പോകേണ്ട ആവശ്യം ഉണ്ട്... ഞങ്ങൾ എല്ലാവരും ഇവിടെ തന്നെ സെറ്റിൽഡ് ആവാൻ പോവുകയാ....""" ""അങ്ങനെയാണ് കാര്യങ്ങൾ.... എങ്കിൽ ഞാൻ വേണമെങ്കിൽ കൂട്ടാൻ വരാം....""" ""അയ്യോ വേണ്ട....ഞാൻ എന്റെ ഏട്ടന്റെ കൂടെ വന്നോളാം....""" ""ഡീ... ഡീ.... കളിക്കല്ലേ.... """ ""പിന്നെ... ഇപ്പൊ എന്താ മോനേ പരിപാടി...."" ""അയ്യോ... അത് പറഞ്ഞപ്പോൾ ആണ്.... ഇവന്റ്മാനേജ്‌മെന്റിന് ആണ് വർക് കൊടുത്തിട്ടുള്ളത്.... അത് നോക്കാൻ പോകണം.... ശെരി ബായ്... രാത്രിക്ക് വിളിക്കാം....""" ""ഹ്മ്മ്....""" ജാനു ഒന്ന് അമർത്തി മൂളി കൊണ്ട് ഫോൺ വച്ചതും അവൻ ചിരിച്ചു കൊണ്ട് ഇന്നലെ അവൾ അയച്ച ഫോട്ടോയിലേക്ക് നോക്കി.... കുറേ ബുക്കിന്റേം സാധനങ്ങളുടേം ഇടയിൽ ഇരുന്നു ഉറക്കം തൂങ്ങുന്ന ഒരു ഫോട്ടോ.... ഉറങ്ങാൻ കഴിയാത്തതിന്റെ ദേഷ്യതിൽ ആണ് ഇന്നലെ എന്തൊക്കെയോ പറഞ്ഞത് എന്നും പറഞ്ഞു പെണ്ണ് രാവിലെ തന്നെ മെസേജ് അയച്ചിരുന്നു..... അതും നോക്കി നിൽക്കുമ്പോൾ ആണ് ആദിന്റെ കാൾ വന്നത്... അപ്പൊ തന്നെ വേഗം ഡ്രസ്സ്‌ മാറി പുറത്തേക്ക് വിട്ടു.... ****************

"""ഷോപ്പിംഗ്.... വൗ.... ഒരു അഞ്ചു മിനുട്ട്... ഞങ്ങൾ ഇപ്പൊ റെഡി ആയി നിൽക്കാം.... """ ചെപ്പുനോട്‌ അതും പറഞ്ഞു കാൾ കട്ട് ചെയ്തു അമ്മു വന്നു കല്ലുനേം മാധുനേം കുത്തിപ്പൊക്കി റെഡി ആവാൻ പറഞ്ഞു വിട്ടു.... മൂന്നും നല്ല സ്റ്റൈലിൽ ഒരുങ്ങി ഇറങ്ങി വന്നു..... അത് കണ്ടതും ദിനു അവരെ നോക്കി സൂപ്പർ എന്ന് കാണിച്ചതും മൂന്നും ഇളിച്ചു കൊണ്ട് അവന്റെ കാറിൽ കയറി..... രണ്ട് ഉമ്മമാരോടും യാത്ര പറഞ്ഞു നേരെ മാളിലേക്ക് വിട്ടു... മാളിൽ എത്തിയതും കാർത്തു കൂടെ അവരുടെ കൂടെ ചേർന്നു.... ""ഡീ.... ജാനുന് ഉള്ളതും കൂടെ.. "" ഇളിച്ചു കൊണ്ട് കല്ലുനോട് ചെപ്പു പറഞ്ഞതും അവൾ ഒക്കെ പറഞ്ഞു... നാലാലും വേണ്ടതും വേണ്ടാത്തതും ഒക്കെ വാങ്ങി കൂട്ടി ചെപ്പുനെ കൊണ്ട് തന്നേ ബില്ലും കൊടുപ്പിച്ചു... പിന്നീട് ഫുഡിൽ ആയിരുന്നു അറ്റാക്ക്... അതും ഒരുവിധം കഴിഞ്ഞു ദിനു ബാക്കി മൂന്നിനേം കൂട്ടി വീട്ടിലേക്കും ചെപ്പു കാർത്തുനേം കൊണ്ട് അവന്റെ വീട്ടിലേക്കും പോയി... **************** ""!സത്യം പറയ് കല്ലു.... ഇതൊക്കെ നിങ്ങൾ കൂടെ അറിഞ്ഞോണ്ട് ഉള്ള പരിപാടി ആണോ.... ഇന്ന് ആ ശിവയും ലിയയും ആയിട്ടുള്ള അവരുടെ എൻഗേജ്‌മെന്റ് ആണ്... നിങ്ങൾക്കൊന്നും ഒരു വിഷമവും ഇല്ലേ.....""" അമ്മു കല്ലുനെ പിടിച്ചു കുലുക്കികൊണ്ട് ചോദിച്ചതും അവൾ ചിരിച്ചു കൊണ്ട് കണ്ണുചിമ്മി കാണിച്ചു.... അത് കണ്ടതും അമ്മു അവളെ തുറിച്ചു നോക്കി.... അപ്പൊ തന്നെ മാധു വന്നു അവളെ പിടിച്ചു ബെഡിൽ ഇരുത്തിച്ചു....

"""നിനക്ക് അറിയാൻ ഉള്ളത് ഒക്കെ ഇന്ന് രാത്രി അറിയാൻ കഴിയും... അപ്പൊ രാത്രി പാക്കലാം....”""" അത്രേം പറഞ്ഞു അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് മാധു റെഡി ആകാൻ പോയി.... അമ്മു ഇവിടെ നടക്കുന്നത് എന്താണെന്ന് മനസിലാക്കാതെ കല്ലുനെ നോക്കി.... ""ഒക്കെ രാത്രി മനസിലാകും.... ഇപ്പൊ മോൾ പോയി റെഡി ആയി വാ.. "" കല്ലുവും കയ്യൊഴിഞ്ഞതോടെ ബാക്കി ഒക്കെ ഇന്ന് തന്നെ അറിയാലോ എന്ന് സ്വയം സമാധാനിച്ചു അവളും റെഡി ആയി ഇറങ്ങി..... മൂന്ന് പേരും റെഡി ആയി താഴേക്ക് എത്തിയപ്പോഴേക്കും ദിനുവും വന്നിരുന്നു... """പോവാം... "" അവൻ ചോദിച്ചതും മൂന്നാളും തലയാട്ടി ഇറങ്ങി...കാറിൽ കയറിയതും വണ്ടി വേഗം ചെപ്പുന്റെ വീട്ടിലേക്ക് വിട്ടു.... അവിടെ എത്തിയതും മൂന്നാളും ഇറങ്ങി... കല്ലുവും മാധുവും ആദ്യം ആയാണ് അവന്റെ വീട് കാണുന്നത്... അതുകൊണ്ട് തന്നെ പുറത്തു നിന്ന് വായിനോക്കുന്ന അവരെ അടുത്തേക്ക് ചെപ്പു വന്നു രണ്ടിന്റെയും തലക്ക് ഓരോ കൊട്ട് കൊടുത്തു.... """പുറത്ത് നിന്ന് വായിനോക്കാതെ അകത്തു കയറി പോടീ..... പിന്നെ.. ഞാൻ ജാനുനെ കൂട്ടി നേരെ അങ്ങോട്ട്‌ വന്നോളാം... നിങ്ങൾ കാത്തുനേം കൂട്ടി അങ്ങോട്ട് പോയിക്കോ....... """ കാറിന്റെ കീ കയ്യിൽ ഇട്ട് കറക്കികൊണ്ട് അവൻ പറയുന്നത് കേട്ടതും മൂന്നും അവനെ നോക്കി ജാനുവോ എന്ന് ചോദിച്ചു...

അപ്പൊ തന്നെ ചെക്കൻ പുളിങ്ങ തിന്ന ഇളി പാസാക്കിയതും മൂന്നാളും അതേപോലെ ഇളിച്ചു കൊടുത്തു കൊണ്ട് അവന്റെ കാറിൽ കയറി ഇരുന്നു... """ഹോയ്... മൂന്നാളും എങ്ങോട്ടാ.. "" അവൻ ചോദിക്കുന്നത് കേട്ടതും കല്ലു അവനെ നോക്കി... ""ജാനു വരുന്നതല്ലേ.... അവളെ കൂട്ടാൻ ഞങ്ങളും വരാം... "" അവൾ ഇളിച്ചു കൊണ്ട് പറഞ്ഞതും ബാക്കി രണ്ടും അതേയെന്ന് പറഞ്ഞു സീറ്റിൽ ഒന്ന് കൂടെ അമർന്നിരുന്നു.... ""ഏഹ്... "" ചെപ്പു നെഞ്ചിൽ കൈ വച്ചു ദീർഘനിശ്വാസം വലിച്ചു..... വേറെ വഴി ഇല്ലെന്ന് അറിഞ്ഞതും അവൻ മറ്റൊന്നും ചിന്തിക്കാതെ മൂന്നിനെ നോക്കി ഒന്ന് പല്ല് കടിച്ചു കൊണ്ട് തൊഴുതു കാണിച്ചു.... """പ്ലീസ്....കുറച്ചു നേരത്തേക്ക് എങ്കിലും... എന്നെ വിട്ടേക്ക് മക്കളെ.."" ചെപ്പു മാക്സിമം വിനയകുനിയനായി പറഞ്ഞതും അവന്റെ നിഷ്കളങ്കത തൂകുന്ന മുഖം കണ്ടു മൂന്നും മനസില്ലാ മനസോടെ കാറിൽ നിന്ന് ഇറങ്ങി.... ഒന്ന് റിലാക്സ് ആയി അവരെ നോക്കി നന്ദിയോടെ അവൻ ചിരിച്ചു കൊടുത്തു.... എന്നാൽ അതിന്റെ ഇരട്ടിക്ക് പുച്ഛം വാരി വിതറി മൂന്നും അകത്തേക്ക് കയറി പോയി.... ""ഇനി താമസിച്ചാൽ ഈ പോയത് പോലെ ജാനുവും പോകും... അതുകൊണ്ട് മോൻ വേഗം വിട്ടോ.. "" അവന്റെ ഷോൾഡറിൽ തട്ടി ദിനു പറഞ്ഞു... ""ശെരിയാ.... ഈ പോയതിന്റെ ബാക്കി ആണ് അത്....

അതുകൊണ്ട് പറയാൻ പറ്റൂല.... "" അവൻ അതും പറഞ്ഞു കാറിൽ കയറി പോയി... അവൻ പോയതും ദിനു പുറത്ത് തന്നെ നിന്നു... കുറച്ചു കഴിഞ്ഞതും അവർ കാർത്തുനേം കൂട്ടി വന്നു....അവൻ അവളുടെ മുഖത്തേക്ക് നോക്കി.... അവൾ ആകെ മാറിയത് പോലെ തോന്നി അവന്... കണ്ണെടുക്കാതെ നോക്കി നിന്നതും മാധു വന്നു അവന്റെ വയറ്റിന് ഒരു കുത്ത് കൊടുത്തതും ചെക്കൻ ഞെട്ടികൊണ്ട് മാധുനെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു.. നാലാളും കാറിൽ കയറിയതും അവൻ വണ്ടി എടുത്തു.... ഇടക്ക് ഇടക്ക് കോഡ്രൈവർ സീറ്റിൽ ഇരിക്കുന്ന കാർത്തുന്റെ നേരെ കണ്ണ് ചെല്ലുമ്പോഴെല്ലാം പുറകിൽ ഇരിക്കുന്ന മൂന്നും ചുമക്കുകയും അടക്കി പിടിച്ചു ചിരിക്കുകയും ചെയ്യും... അതോടെ അവൻ നോട്ടം മാറ്റും.... അങ്ങനെ അല്പനേരത്തെ യാത്രക്ക് ഒടുവിൽ അവർ വീട്ടിൽ എത്തി.. ലൈറ്റ്കളും മറ്റുമായി അലങ്കരിച്ചു വച്ച വീട്ടിലേക്ക് അവർ കയറി... മുന്നിൽ തന്നെ ആദിയും ആഷിയും പാർട്ടിവെയറിൽ നല്ല ലുക്കിൽ ഒരുങ്ങി നിൽക്കുന്നുണ്ടായിരുന്നു... അവരെ കണ്ടതും കാർത്തു അവരുടെ അടുത്തേക്ക് പോയി....

""ആദി.... ആഷി.... ഓൾ ദ ബെസ്റ്റ്.. "" രണ്ടുപേരേം കെട്ടിപിടിച്ചു കൊണ്ട് അവൾ പറഞ്ഞതും രണ്ടുപേരും അവളെ നോക്കി സൈറ്റ് അടിച്ചു കൊടുത്തു.. അപ്പോഴേക്കും മുറ്റത്ത് വന്നു നിന്ന കാറിൽ നിന്നും ഒരുലോഡ് പുട്ടിയും അടിച്ചു കൊണ്ട് ലിയയും ശിവയും ഇറങ്ങി വന്നു..... അവരുടെ കൂടെ അവരുടെ ഡാഡിയും മമ്മിയും കൂടെ വന്നു.... കാമറകണ്ണുകൾ അവരുടെ നേരെ തിരിഞ്ഞു.... അതൊക്കെ കണ്ടു ആകെ പുച്ഛം മുഖത്തു ഫിറ്റ്‌ ചെയ്തു നിൽക്കുകയാണ് കല്ലുവും മാധുവും അമ്മുവും.... ദിനു ആദിയുടെയും ആഷിയുടെയും അടുത്ത് പോയി അവരെ വിഷ്‌ ചെയ്തു.... അവർ അവനെ നോക്കി ചിരിച്ചു കൊടുത്തു... അപ്പോഴേക്കും ശിവയും ലിയയും അവരുടെ അടുത്ത് വന്നു നിന്നു..........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story