🔥My Dear Rowdy🔥: ഭാഗം 68

My Dear Rowdy

രചന: അർച്ചന

[ ആദി&മാധു റൂം ] """എന്റെ കൃഷ്ണാ പടച്ചോനെ കർത്താവെ.....ജൂതന്മാരെ ഭൂതന്മാരെ ബുദ്ധന്മാരെ ജൈനന്മാരെ...ആരെയെങ്കിലും വിട്ടു പോയിട്ട് ഉണ്ടെങ്കിൽ അവരും കൂടെ ചേർന്നോ.... ആ റൗഡി ഇവിടെ എവിടെയെങ്കിലും ഉണ്ടെങ്കിൽ എന്നെ കാണാതെ ആകട്ടെ..... ഓം ഹ്രീം കുട്ടിച്ചാത്താ സ്വാഹാ.... തക്കാളി മുക്കാളി സ്വാഹാ.....""" മാധു മന്ത്രവാദം വരെ നടത്താൻ തുടങ്ങി.. ഇങനെ പോയാൽ കയ്യിലെ പാൽ വച്ച് പാൽ അഭിഷേകം വരെ പെണ്ണ് ചെയ്യും.... അതിനു മുന്നേ ആ ചെക്കൻ ഒന്ന് വന്നാൽ മതിയായിരുന്നു...... മാധു പമ്മി പമ്മി നടന്നു കൊണ്ട് റൂം മുഴുവൻ ഒന്ന് നോക്കി...പാൽ ടെബിളിൽ വച്ച് കൊണ്ട് പതിയെ ബാൽകണിയുടെ അടുത്തേക്ക് നടന്നു....റൂമിൽ ഒന്നും ആദിയെ കാണാത്തത് കൊണ്ട് അവൾ ബാൽകണി ഡോർ തുറന്നു പതിയെ തല പുറത്തേക്ക് ഇട്ട് ചുറ്റും നോക്കി... അവിടെയും അവനെ കാണാത്തത് കൊണ്ട് പെണ്ണ് സന്തോഷം കൊണ്ട് രണ്ട് തുള്ളി ചാടിയതും ദെ നിൽക്കുന്നു കെട്ടിയോൻ മുന്നിൽ.... ഇനി മന്ത്രവാദം കാരണം ഇവനെ കാണാതെ ആയത് ആണോ എന്തോ... "

""നീ എന്താ എന്റെ റൂമിൽ.... """ ആദി പുരികം പൊന്തിച്ചു കൊണ്ട് ചോദിക്കുന്നത് കേട്ട് അവൾ ഒന്ന് ഇളിച്ചു കൊടുത്തു.... """അത്... ഞാൻ... അമ്മു.... കല്ലു.... അവർ... ഇതിലെ പോയപ്പോൾ.... ഓക്കേ ബായ്... """ ഒന്നും പറയാൻ കിട്ടാതെ പെണ്ണ് ബായ് പറഞ്ഞു അവനെ നോക്കി ഇളിച്ചു കൊണ്ട് പുറത്തേക്ക് പോകാൻ നിന്നതും ആദി വന്നു മുന്നിൽ കയറി നിന്നു.... """ഇത് എന്റെ റൂം ആണെന്ന് അറിയാലോ.... """ """ആഹ്... "" അവൾ ഒന്ന് മൂളി... ""അറിയാം അല്ലേ... അപ്പൊ ഒരു കാര്യം കൂടി അറിയണം.... എന്റെ റൂമിൽ കയറി വരാൻ നീ ആരോടും അനുവാദം ചോദിച്ചില്ലല്ലോ.... പക്ഷേ ഇറങ്ങി പോകാൻ എന്നോട് അനുവാദം ചോദിക്കണം.... മനസിലായോ...""" ആദി പറയുന്നത് കേട്ട് മാധു വീണ്ടും മൂളിക്കൊണ്ട് തലയാട്ടി.... അത് കണ്ടു ആദി ചിരി കടിച്ചു പിടിച്ചു കൊണ്ട് അവളെ തന്നെ നോക്കി നിന്നു.... """ഗുഡ് നൈറ്റ്... """ അവന്റെ നോട്ടം താങ്ങാൻ കഴിയാതെ ആയതും പെണ്ണ് അതും പറഞ്ഞു ഓടി പോയി ബെഡിൽ കിടന്നു ബ്ലാങ്കറ്റ് എടുത്തു തലവഴി മൂടി.... """ഡീ എന്റെ ബെഡിൽ കിടക്കാൻ എന്റെ അനുവാദം വേണം.... അത് നീ ചോദിച്ചോ..... """ ആദി കയറ് പൊട്ടിക്കുന്നത് കണ്ടതും മാധു എഴുന്നേറ്റു ഇരുന്നു.... ടെബിളിൽ ഉള്ള പാൽ ഒറ്റ വലിക്ക് കുടിച്ചു ചുണ്ടും തുടച്ചു അവനെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് അവൾ വീണ്ടും തലവഴി പുതപ്പ് ഇട്ട് കിടന്നു...

ഇവിടെ ഇപ്പൊ എന്താ സംഭവിച്ചേ എന്നുള്ള എക്സ്പ്രഷനിൽ ആണ് ആദി... എന്തൊക്കെ ആയിരുന്നു പാൽ എനിക്ക് ഇഷ്ടം അല്ല... പാൽ ഞാൻ കുടിക്കില്ല.... അതും പോരാഞ്ഞു മുഖം കൊണ്ട് എക്സ്പ്രഷൻ ഇട്ട് വെറുപ്പിക്കൽ വേറെയും..... ഇത്രയൊക്കെ ചെയ്ത മുതൽ ആണ് ആ ഒരുഗ്ലാസ് പാലും ഒരു തുള്ളി പോലും ആദിക്ക് കൊടുക്കാതെ കുടിച്ചിട്ട് സുഖം ആയി കിടക്കുന്നത്..... എനിക്ക് എന്തിന്റെ കേടായിരുന്നു ദൈവമേ എന്ന് ആത്മഗതിച്ചു കൊണ്ട് ആദി ഫ്രഷ് ആവാൻ കയറി പോയി.... കുറച്ചു കഴിഞ്ഞതും അവൻ വന്നു ബെഡിൽ അവളുടെ അടുത്ത് കിടന്നു.... അത് അറിഞ്ഞതും പെണ്ണ് ബ്ലാങ്കറ്റിൽ ഒന്ന് കൂടെ പിടി മുറുക്കി.... """മാധൂ.... "" അവൻ വിളിക്കുന്നത് കേട്ടതും മിണ്ടണം എന്ന് ഉണ്ടെങ്കിലും പെണ്ണ് മിണ്ടാതെ കിടന്നു..... """മാധൂ.... "" വീണ്ടും വിളി വന്നു... ""ഡീ കോപ്പെ.... ഉറങ്ങാതെ കിടക്കുകയാണെന്ന് ഒക്കെ എനിക്ക് അറിയാം.... ഇനിയും നീ മിണ്ടാതെ കിടന്നാൽ പിന്നെ നീ പത്തു മാസം കഴിഞ്ഞേ ഫ്രീ ആവൂ.... പറഞ്ഞില്ലെന്നു വേണ്ട.....""" ആദി കലിപ്പ് ആയതും പെണ്ണ് ഒന്ന് ഉമിനീർ ഇറക്കി മുഖത്തു നിന്ന് പുതപ്പ് എടുത്തു മാറ്റി അവനെ നോക്കി....

പേടി ഉള്ളോണ്ട് ഒന്നും അല്ല.... ചിന്ന ഭയം....😌 """എ.... എന്താ.... """ അവനെ നോക്കി ചോദിച്ചതും അവൻ അവളെ നോക്കി ഒരു കള്ള ചിരി ചിരിച്ചു... അത് കണ്ടതും പെണ്ണ് എഴുന്നേറ്റു ഇരിന്നു..... അവളുടെ കളി കണ്ടു അവനും ചിരി വരുന്നുണ്ടെങ്കിലും ചെക്കൻ സഹിച്ചു പിടിച്ചു നിന്നു.... ""നീ എന്തൊരു സ്വീറ്റ് ആണ് മാധൂ.... "" ബെഡിൽ എഴുന്നേറ്റു ഇരുന്ന് അവളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ പറഞ്ഞതും പെണ്ണ് ഒന്ന് പൊങ്ങി പോയി.... ചിരിക്കണോ കരയണോ എന്ന് അറിയാൻ പാടില്ലാത്ത എക്സ്പ്രഷൻ ഇട്ട് പെണ്ണ് വെറുപ്പിക്കുന്നുണ്ട്..... """മാധൂ.... നിനക്ക് ഈ കല്യാണത്തിന് ഓക്കേ ആയിരുന്നോ.... അതോ ഞാൻ നിർബന്ധിച്ചത് കൊണ്ട് സമ്മതിച്ചത് ആണോ.... """ അവളുടെ രണ്ടു കയ്യും മുറുകെ പിടിച്ചു കൊണ്ട് അവൻ ചോദിച്ചതും അവൾ എന്ത് പറയണം എന്ന് അറിയാതെ അവന്റെ മുഖത്തു തന്നെ നോക്കി.... """നിനക്ക് ഇഷ്ടം അല്ലെങ്കിൽ ഞാൻ ഒരിക്കലും നിന്നെ നിര്ബന്ധിക്കില്ല.... പക്ഷേ ഒക്കെ ആണെങ്കിൽ....

. """ അത്രേം പറഞ്ഞു അവൻ നിർത്തിയതും അവൾ അവൻ എന്താ പറയാൻ പോകുന്നെ എന്ന് അറിയാതെ അവനിലേക്ക് തന്നെ ലുക്ക് വിട്ടു.... """പറയ്...നിന്റെ പൂർണ സമ്മതത്തോടെ തന്നെയാണോ ഈ കല്യാണത്തിന് സമ്മതിച്ചത്..... """ ശേ.... നേരത്തെ ഡയലോഗിന്റെ ബാക്കി പറയാതെ ഇവൻ ഇത് എന്ത് കുന്തം ആണ് പറയുന്നത് എന്ന് ചിന്തിച്ചു കൊണ്ട് മാധു അവനെ നോക്കി.... അവൻ ആണെങ്കിൽ അവൾ എന്ത് പറയും എന്ന് അറിയാതെയും.... മാധു കുറച്ചു നേരം അവനെ തന്നെ നോക്കി നിന്നു...പതിയെ അവന്റെ കയ്യിൽ നിന്നും കൈകൾ വലിച്ചെടുത്തു.... ആദിയുടെ ഉള്ള് വിങ്ങുന്നുണ്ടായിരുന്നു... ഒരു വരണ്ട ചിരി അവന്റെ മുഖത്തു കാണാൻ കഴിഞ്ഞു... അവൾ അവന്റെ മുഖം അവളുടെ കൈകുമ്പിളിൽ കോരി എടുത്തു നെറ്റിയിൽ ചുംബിച്ചു.... """എനിക്ക് ഒരുപാട് ഇഷ്ടാ ആദി നിന്നെ. അത് എത്രത്തോളം ആണെന്ന് ഒന്നും എനിക്ക് അറിയില്ല... നീ എന്റെ കഴുത്തിൽ താലി കെട്ടിയ നിമിഷം ഞാൻ അനുഭവിച്ച നിർവൃതി എനിക്ക് ഒരിക്കലും എക്സ്പ്ലൈൻ ചെയ്യാൻ കഴിയില്ല.... എന്റെ മരണം വരെ നിന്നോട് കൂടെ ഉണ്ടാകണം എന്ന് മാത്രേ എനിക്ക് ആഗ്രഹം ഉള്ളൂ.... I Love You Adhii❤... Love You So Much.......🥰""""

അവളുടെ ഓരോ വാക്കുകളും അവന്റെ ഹൃദയതിൽ തന്നെയാണ് കൊണ്ടത്... അവൻ അവളെ വാരി പുണർന്നു.... """Love you too Maadhuu😍"""" അവളുടെ മുടിയിഴയിൽ അരുമയായി ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു.... അവളുടെ മുഖം നാണത്താൽ താഴ്ന്നു പോയിരുന്നു.... കവിളുകൾ ചുവന്നു വന്നു.... ആ നുണക്കുഴി കവിളിൽ അവൻ മുത്തമിട്ടു..... """"മാധൂ.... """ """മ്മ്ഹ്.... "" അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്ന് ഇരുന്നു കൊണ്ട് പതിയെ മൂളി..... """നാളെ നിന്റെ വീട്ടിൽ പോകേണ്ടി വരും... """ അത് കേട്ടതും അവൾ അവനിൽ നിന്നും അടർന്നു മാറി അവന്റെ മുഖത്തേക്ക് നോക്കി.... """എന്താ ആദി.... എന്റെ മുത്തശ്ശിക്ക് എന്തെങ്കിലും പറ്റിയോ.... """ അവൾ ആവലാതിയോടെ ചോദിക്കുന്നത് കേട്ട് ആദി ചിരിച്ചു... """മുത്തശ്ശിക്ക് ഒന്നും ഇല്ല പെണ്ണെ.... നീ നിന്റെ വീട്ടിൽ പോയിട്ട് ഒത്തിരി നാൾ ആയില്ലേ..... അതുകൊണ്ട് പറഞ്ഞതാ..... """ അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.... അവൾ ആശ്വാസത്തോടെ അവനിലേക്ക് ചേർന്ന് നിന്നു.... """മാധൂ..... "" ""ഹ്മ്മ്..."" ""നിന്നെ ഞാൻ എന്റേത് മാത്രം ആക്കട്ടെ പെണ്ണെ....""" അവൻ അവളുടെ കാതിൽ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.... അവൾ അവന്റെ മുഖത്തേക്ക് നോക്കി...അവനെ നോക്കി വശ്യമായി ചിരിച്ചു...

അവളുടെ സമ്മതം അവനിലും വിടർന്നു.... അവളുടെ ചുണ്ടുകൾ അവൻ കവർന്നടുത്തു.... അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.... അവളുടെ കൈകൾ അവന്റെ തലമുടിയിൽ കോർത്തു വലിച്ചു.... കാലം തെറ്റി പെയ്യുന്ന മഴ പോലെ അവൻ അവളിലേക്ക് അലിഞ്ഞു ചേർന്നു..... അവളുടെ കണ്ണിൽ നിന്ന് ഒഴുകിയിറങ്ങുന്ന കണ്ണീരിനെ അവൻ ചുണ്ടുകളാൽ ഒപ്പി എടുത്തു.... അവന്റെ നെഞ്ചിലേക്ക് ചാരി അവന്റെ ഹൃദയമിടിപ്പ് അറിഞ്ഞു കൊണ്ട് അവളും നിദ്രയെ പുൽകി..... ***************** [ ആഷി&കല്ലു റൂം ] കല്ലു പാൽ ഗ്ലാസും ആയി മന്ദം മന്ദം നടന്നു ചെന്ന് അത് ബെഡിൽ ഇരുന്നു ലാപ്പിൽ കുത്തി കളിക്കുന്ന ആഷിക്ക് നേരെ നീട്ടി.... അത് കണ്ടു അവൻ ചിരിച്ചു കൊണ്ട് ലാപ് എടുത്തു അടച്ചു വച്ച് അവളെ കൈ പിടിച്ചു ബെഡിൽ ഇരുത്തി... അവൾ അവന് നേരെ വീണ്ടും പാൽ ഗ്ലാസ് vനീട്ടി.... ""നീ കുടിക്ക്.... "" ആഷി അവൾക്ക് നേരെ ആക്കി കൊണ്ട് പറഞ്ഞു... ""ആഷി... നീ കുടിച്ചോ..."" കല്ലു വീണ്ടും ആഷിക്ക് നേരെ നീട്ടി...അങ്ങനെ അങ്ങനെ രണ്ടാളും ആ പാൽ ഗ്ലാസ് അങ്ങോട്ടും ഇങ്ങോട്ടും തട്ടി കളിക്കുകയാണ്.... ഇവർ ഇത് എന്ത് തേങ്ങയാ ചെയ്യുന്നേ.... ഇത് ഒരുമാതിരി.....ഇവർക്ക് വേണ്ടെങ്കിൽ എനിക്ക് താ.... പ്രാന്ത്... """വേണെങ്കിൽ എടുത്തു കുടിക്കേടി.... കുറേ നേരം ആയി അവൾ...😤

"""" വൗ.... ബൂട്ടിഫുൾ പീപ്പിൾസ്... ഞാനും വിചാരിച്ചു ഇവർക്ക് ഒക്കെ ഇത് എന്ത് പറ്റിയെന്ന്... ഇപ്പൊ ഓക്കേ ആയി....😁 ആഷിയുടെ അലറൽ കേട്ടതും കല്ലു അത് മുഴുവനും കുടിച്ചു ഒരു ഏമ്പക്കവും വിട്ടു ഗ്ലാസ് എടുത്തു ആഷിന്റെ കയ്യിലും കൊടുത്തു.... കുറച്ചു.... ലേശം... ഒരു പൊടിക്ക് എങ്കിലും ബാക്കി വച്ചൂടായിരുന്നോ എന്ന രീതിയിൽ ആഷി പല്ലും കടിച്ചു കല്ലുനേം ഗ്ലാസിനേം മാറി മാറി നോക്കി..... അങ്ങനെ പാൽ പെൺപിള്ളേരുടെ വയറ്റിൽ എത്തി.... വെറുതെ അതും എടുത്തു ഈ സ്റ്റെപ് മൊത്തം കയറി വന്നു..... കിച്ചണിൽ നിന്ന് തന്നെ കുടിച് വന്നാൽ മതിയായിരുന്നു.....😂 ഇനി പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് അറിഞ്ഞത് കൊണ്ട് ആഷി അവളെ ഒന്ന് നോക്കി... അവൾ ഒന്ന് ഇളിച്ചു കൊടുത്തതും അവൻ കയ്യിലെ ഗ്ലാസ് ടേബിളിൽ വച്ച് അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു.... """എന്താ... """ പുരികം പൊന്തിച്ചു കളിച്ചു കൊണ്ട് അവൾ ചോദിക്കുന്നത് കേട്ട് അവൻ ചുണ്ട് കോട്ടി അവളെ നോക്കി... """ഒന്നുല്ല... """ എന്നും പറഞ്ഞു കണ്ണിറുക്കി കാണിച്ചു ബെഡിൽ ഇരിക്കുന്ന അവളുടെ ഇരു സൈഡിലും ആയി അവൻ കൈ കുത്തി നിന്നു.... അവളുടെ ഹൃദയം പെരുമ്പറ മുട്ടാൻ തുടങ്ങിയിരുന്നു... അവന്റെ മുഖം അടുത്തേക്ക് വന്നതും അവളുടെ കണ്ണുകൾ താനേ അടഞ്ഞു പോയി... അവൻ അവളുടെ ഷോൾഡറിൽ തലവച്ചു....

അവന്റെ താടി രോമങ്ങൾ അവളുടെ കഴുത്തിൽ ഇക്കിളി കൂട്ടി.... അവൻ അവളുടെ പുറകിൽ ആയി വച്ചിട്ടുള്ള ലാപ് എടുത്തു അവളിൽ നിന്നും മാറി നിന്നു... എന്നിട്ടും കല്ലു കണ്ണ് തുറക്കാതെ അതേ പോലെ ഇരിക്കുന്നത് ആണ് കണ്ടത്... അത് കണ്ടു അവനിൽ കുസൃതി ചിരി വിരിഞ്ഞു... അവൻ അവളുടെ കവിളിൽ തട്ടി വിളിച്ചു... അപ്പൊ തന്നെ പെണ്ണ് കണ്ണ് തുറന്നു ചുറ്റും നോക്കി.... എന്നിട്ട് ആഷിയെ നോക്കി.... അവൻ അവളെ ഒന്ന് അമർത്തി നോക്കി ലാപ് ഓൺ ചെയ്തു വച്ച് അതിൽ കുത്തി കളിക്കാൻ തുടങ്ങി.... """നീ കിടന്നോ.... എനിക്ക് കുറച്ചു വർക്ക് ഉണ്ട്.... """ ആഷി പറയുന്നത് കേട്ട് അവൾ അവനെ ഒന്ന് ഇരുത്തി നോക്കി ബെഡിൽ ഇരുന്നു ലാപ്പും എടുത്തു സോഫയിൽ പോയി ഇരിക്കുന്നവനെ നോക്കി..... """ഇങ്ങേര് ഇനി ആ ലാപിനെ എങ്ങാനും ആണോ കെട്ടിയത്.... ""' അവൾ പിറുപിറുക്കുന്നത് അവൻ കേട്ടെങ്കിലും അതൊന്നും കേട്ട ഭാവം നടിക്കാതെ അവൻ അവന്റെ ജോലി തുടർന്നു.... """"ആഷി......""" """എന്താടാ..... "" ഒരുമാതിരി പ്രത്യേക ടോണിൽ കല്ലു വിളിച്ചതും ചെക്കന്റെ കയ്യിന്നു പോയി... അവൻ തലഉയർത്തി നോക്കിയതും മുന്നിൽ സാരിയുടെ തലപ്പും കയ്യിൽ പിടിച്ചു ചുണ്ടും കടിച്ചു വശ്യമായ ചിരിയോടെ നിൽക്കുന്ന കല്ലുനെ ആണ് കണ്ടത്......

ആഷി ഒന്ന് കണ്ണ് ചിമ്മി തുറന്നു അവളെ തന്നെ നോക്കി... അപ്പൊ തന്നെ പെണ്ണ് സൈറ്റ് അടിച്ചു കൊടുത്തതും ചെക്കൻ ഫ്ലാറ്റ്...😌 കല്ലു അവനെ നോക്കി ചിരിച്ചു കൊണ്ട് ബെഡിന്റെ അടുത്തേക്ക് നടന്നതും ചെക്കൻ പിറകെ വന്നു.. """ആഷി.... പോയി ജോലി ചെയ്തോ.... ഞാൻ ഒന്ന് സുഖസുന്ദരമായി കിടന്ന് ഉറങ്ങട്ടെ.... "" തിരിഞ്ഞു നിന്ന് അവന്റെ കവിളിൽ തലോടി കൊണ്ട് അവൻ പറഞ്ഞതും ചെക്കൻ അവളെ തുറിച്ചു നോക്കി... വെറുതെ ഇരുന്ന ചെക്കനെ അലാറം വെച്ച് വിളിച്ചു എഴുന്നേൽപ്പിച്ചു ചായേം പരിപ്പുവടേം ഇല്ലെന്ന് പറയുന്നത് എന്ത് തോന്ന്യവാസം ആണെന്ന് നോക്കിയേ.... അവന്റെ ബ്ലിംങ്ങസ്യ ഭാവം കണ്ടിട്ട് കല്ലുന് ചിരി വന്നെങ്കിലും പെണ്ണ് കടിച്ചു പിടിച്ചു നിന്നു.... """ഗുഡ് നൈറ്റ്‌. "" അവനെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞതും അവൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി അവളെ അവന്റെ നെഞ്ചിലേക്ക് വലിച്ചു ഇട്ടു... പെണ്ണ് അവനെ കൂർപ്പിച്ചു നോക്കിയതും അവൻ അവളുടെ അരയിലൂടെ കയിട്ട് അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു.... പെണ്ണ് കുതറി മാറാൻ നോക്കി എങ്കിലും അവൻ അവളെ കൂടുതൽ ചേർത്ത് പിടിച്ചു... """നേരത്തെ എന്തൊക്കെ ആയിരുന്നു... ഇപ്പൊ എന്ത് പറ്റി.... """ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് അവൻ പറയുന്നത് കേട്ട് പെണ്ണ് ഒന്ന് പരുങ്ങി... ""ആ.... ആഷി.....ഉറക്കം.... ഉറക്കം വരുന്നു... "" കണ്ണൊക്കെ അടച്ചു തുറന്നു കൊണ്ട് പെണ്ണ് പറയുന്നത് കേട്ട് അവൻ ചിരിച്ചു കൊണ്ട് തലയാട്ടി....

അവളെ കൈകളിൽ കോരി എടുത്തു ബെഡിന്റെ അടുത്തേക്ക് നടന്നതും അവൾ അവന്റെ നെഞ്ചിലേക്ക് ചാരി കിടന്നു..... അവളെ ബെഡിലേക്ക് കിടത്തി അവളുടെ നെറ്റിയിൽ അവൻ അമർത്തി ചുംബിച്ചു.... """ഉറങ്ങിക്കോ... "" ചെറു ചിരിയോടെ അവൻ പറയുന്നത് കേട്ട് കല്ലു അവനെ കണ്ണ് കൂർപ്പിച്ചു നോക്കി.... എഴുന്നേൽക്കാൻ നിന്ന അവന്റെ ടീഷർട്ടിൽ അവൾ പിടിച്ചു വലിച്ചു... അവൻ അവളുടെ മേലേക്ക് വീണു... അവൻ അതേ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു.... അധരങ്ങൾ തമ്മിൽ കഥകൾ കൈമാറി..... കണ്ണുകൾ പരസ്പരം ഇടഞ്ഞതും അവൻ പുഞ്ചിരിയോടെ അവളെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചു... സമ്മതഭാവത്തോടെ അവൾ അവനിലേക്ക് ചേർന്ന് നിന്നതും അവൻ അവളുടെ മുഖം മുഴുവനും ചുംബനം കൊണ്ട് മൂടി.... തേൻമാവിലേക്ക് പടർന്നു കയറുന്ന മുല്ലവള്ളി പോലെ അവൻ അവളിലേക്ക് പടർന്നു കയറി.... വിയർത്തൊലിച്ചു അവളുടെ മാറിലേക്ക് വീഴുമ്പോഴും അവളുടെ കൈകൾ അവന്റെ തലമുടിയിലൂടെ വിരലോടിച്ചു..... അവന്റെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചു.... സുഖമുള്ള വേദനയുടെ ആലസ്യത്തിൽ അവന്റെ നെഞ്ചിലേക്ക് തല വച്ച് അവൾ കിടന്നു.... *****************

"""വാ മോളെ.... """ ദിനുന്റെ ഉമ്മയും കദീജുമ്മയും കൂടെ കാർത്തുനെ വീട്ടിലേക്ക് കയറ്റി... അവൾ അവരെ രണ്ട് പേരെയും കെട്ടിപിടിച്ചു.... കാദീജുമ്മയെ കുറിച്ച് അവളോട് കല്ലുവും മാധുവും എല്ലാം പറഞ്ഞിരുന്നു.... അതുകൊണ്ട് തന്നെ അകൽച്ച കാണിക്കാതെ അവരുടെ മാത്രം ദുആ ആയി അവൾ... ""മക്കൾ പോയി കിടന്നോ... """ കയ്യിലേക്ക് പാൽ ഗ്ലാസ് എൽപ്പിച്ചു കൊണ്ട് ഉമ്മ പറഞ്ഞതും അവൾ പുഞ്ചിരിയോടെ അത് വാങ്ങി.... അവർ തന്നെ അവളെ ദിനുന്റെ റൂമിന് മുന്നിൽ കൊണ്ട് ചെന്ന് ആക്കി.... അവൾ അകത്തേക്ക് കയറി.... ആ റൂമും വീടും ഒക്കെ തന്നെ പലതും ഓർമിപ്പിക്കുന്ന പോലെ തോന്നി അവൾക്ക്.... ദുആ.... ന്നുള്ള ദിനുന്റെ വിളി ചെവിയിൽ മുഴങ്ങി കേട്ടു.... അല്പനേരം കണ്ണടച്ചു അങ്ങനെ നിന്നതും ദിനു വന്നു അവളെ തട്ടി വിളിച്ചു..... ""എന്ത് പറ്റി ടാ... "" അവൻ ആവലാതിയോടെ ചോദിക്കുന്നത് കേട്ട് അവൾ ഒന്നുമില്ലെന്ന അർത്ഥത്തിൽ തലയാട്ടി.... അവൻ അവളെ നെഞ്ചോട് ചേർത്തു... ""നിനക്ക് സമ്മതമായിരുന്നോ.... """ ""ഹ്മ്മ്..."" അവൾ മൂളി... ""ദേഷ്യം ഉണ്ടോ... " ഇല്ലെന്ന രീതിയിൽ അവൾ തലയാട്ടി... അവൻ ചെറു ചിരിയോടെ അവളെ ചേർത്ത് പിടിച്ചുകൊണ്ട് ബാൽകണിയിലേക്ക് നടന്നു... ""ദിനുക.... ആമിനെ മിസ്സ്‌ ചെയ്യുന്നില്ലേ... "" അവൾ ചോദിക്കുന്നത് കേട്ട് അവൻ ചിരിച്ചു.... """"ഇല്ലെന്ന് പറഞ്ഞാൽ കള്ളം ആയിരിക്കും... ഒരുപാട് ഒരുപാട് മിസ്സ്‌ ചെയ്ത നാളുകൾ ഉണ്ടായിരുന്നു....പക്ഷേ ഇപ്പൊ...ആ മിസ്സിംഗിന് മുന്നേ ഉള്ളത് പോലെ ഉള്ള വേദന ഇല്ല....

അവളെ സ്നേഹിക്കാൻ അവിടെ ആൾ ഉണ്ട്.... അവൾക്ക് അവളുടെ ചെപ്പു ഉണ്ട്.... എന്നേക്കാൾ ഇപ്പൊ അവൾക്ക് ഇഷ്ടം ചെപ്പുനോട്‌ ആണ്.... അത് ഓർക്കുമ്പോൾ ചെറിയ ഒരു വേദന തോന്നും എങ്കിലും ചെപ്പുന് അവൾ എന്ന് പറഞ്ഞാൽ എങ്ങനെ ആണെന്ന് ഓർക്കുമ്പോൾ അത് മാറും....""""" അവൻ ചെറു ചിരിയോടെ പറയുന്നത് കേട്ടിട്ട് അവൾ അവന്റെ നെഞ്ചിലേക്ക് ചാരി.... """വാ കിടക്കാം... """ അവൾ അവന്റെ കൂടെ റൂമിലേക്ക് നടന്നു.... ബെഡിൽ അവന്റെ കൂടെ കിടക്കുമ്പോൾ അവളുടെ ശ്വാസഗതി ഉയരുന്നുണ്ടായിരുന്നു.... അത് മനസിലാക്കിയത് പോലെ അവൻ അവളെ ചേർത്ത് പിടിച്ചു... കണ്ണിറുക്കി ഒരു പുഞ്ചിരി സമ്മാനിച്ചു കിടക്കുന്നവനിലേക്ക് അവളും ചേർന്ന് കിടന്നു.... അവളുടെ മുടിയിഴകളിലൂടെ അവൻ തലോടികൊണ്ടിരുന്നു....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """"മാധൂ..... നീ റെഡി ആയില്ലേ.... എനിക്ക് ഓഫീസിൽ പോകണം.... നിന്നെ നിന്റെ വീട്ടിൽ ഡ്രോപ്പ് ചെയ്തിട്ട് വേണം എനിക്ക് പോകാൻ... ഒന്ന് ഇറങ്... പ്ലീസ്.... """ ആദി ബാത്‌റൂമിന്റെ ഡോർ തല്ലി പൊളിക്കും എന്ന് ആയതും മാധു ഇറങ്ങി വന്നു.... അവളുടെ മേൽചുണ്ടിലും കഴുത്തിലും തങ്ങി നിൽക്കുന്ന വെള്ളത്തുള്ളികൾ കണ്ടതും അവൻ അവളെ തന്നെ നോക്കി നിന്നു...

"""ആദി.... ഫ്രഷ് ആകുന്നില്ലേ... "" മാധു വിളിച്ചു ചോദിക്കുന്നത് കേട്ടാണ് അവൻ അവളിൽ നിന്നും നോട്ടം മാറ്റിയത്..... കണ്ണാടിയുടെ മുന്നിൽ പോയി നിന്ന് മുടിയിൽ വെള്ളം കളയുന്ന അവളുടെ പിറകിൽ നിന്നും അവൻ ചുറ്റി പിടിച്ചു അവളുടെ കഴുത്തിൽ തല വച്ചു നിന്നു.... അവളുടെ കയ്യിൽ ഉണ്ടായിരുന്ന സിന്ദൂരചെപ്പിൽ നിന്നും ഒരു നുള്ള് എടുത്തു അവളുടെ സീമന്ത രേഖയിൽ അവൻ തൊട്ട് കൊടുത്തു.... അവൾ അവനിലേക്ക് ചേർന്ന് നിന്നു... """ആദി.... പോയി ഫ്രഷ് ആയി വാ... ഞാൻ ചായ എടുക്കാം... """ ഇനിയും ഇങ്ങനെ നിന്നാൽ ശെരിയാകില്ലെന്ന് തോന്നിയത് കൊണ്ട് മാധു പറഞ്ഞതും അവൻ മനസില്ലാ മനസോടെ അവളിലെ പിടി വിട്ടു.... അവൾ ചിരിച്ചു കൊണ്ട് അവന് അഭിമുഖമായി തിരിഞ്ഞു നിന്നതും അവളുടെ നുണക്കുഴി കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് അവൻ ഫ്രഷ് ആവാൻ പോയി.... അപ്പൊ തന്നെ മാധു പുറത്തേക്ക് ഇറങ്ങി.. കിച്ചണിൽ എത്തിയപ്പോൾ കല്ലു നേരത്തെ അറ്റാക്ക് തുടങ്ങിയിരുന്നു... ""എന്റെ പെണ്ണെ... ഒന്ന് പതിയെ കഴിക്ക്.... ഇല്ലേൽ തൊണ്ടയിൽ കുരുങ്ങി നേരെ മുകളിൽ എത്തും... "" അവളുടെ തലയിൽ കൊട്ടി കുറച്ചു വെള്ളം എടുത്തു കൊടുത്തു കൊണ്ട് പറഞ്ഞു..... അതിന് ഒന്ന് ഇളിച്ചു കൊടുക്കുക മാത്രം ചെയ്തു അവൾ വീണ്ടും ജോലി തുടർന്നു..

""ആഹ്... മോൾ വന്നോ.... ചായ എടുക്കട്ടെ. "" ഐഷു മമ്മ ചോദിച്ചതും അവൾ ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് പോയി.... """ഞാൻ കുറച്ചു കഴിഞ്ഞ് ചായ കുടിച്ചോളാം മമ്മ.... ആദിക്ക് കൊടുത്തിട്ട് വരാം.... """ എന്നും പറഞ്ഞു അവൾ ഒരു കപ്പ് ചായ എടുത്തു കയ്യിൽ പിടിച്ചതും കല്ലു അവളെ തട്ടി വിളിച്ചു.... """എന്താടി... വെള്ളം വേണോ... ""' വായയിൽ ഉള്ളത് ഇറക്കാൻ ബുദ്ധിമുട്ടുന്ന കല്ലുനെ നോക്കി അവൾ ചോദിച്ചതും പെണ്ണ് വേണ്ടെന്ന മട്ടിൽ തലയാട്ടി.... """നീ ഒരു കപ്പ്‌ ചായ ആഷിക്ക് കൂടെ കൊടുക്കുവോ....""" കല്ലു ചോദിക്കുന്നത് കേട്ട് മാധു അവളെ നോക്കി... """ഞാൻ കുറച്ചു ബിസി ആയത് കൊണ്ടല്ലേ മുത്തേ.... """" കല്ലു ഇളിച്ചു കൊണ്ട് പറഞ്ഞതും അവൾ ഒന്ന് അമർത്തി മൂളി ചായയും എടുത്തു മുകളിലേക്ക് കയറി.... ""ആദി.... ചായ ഇവിടെ വച്ചിട്ടുണ്ട്.... "" ഡ്രസിങ് റൂമിന്റെ വാതിലിൽ തട്ടി അവൾ വിളിച്ചു പറഞ്ഞതും അവൻ ഓക്കേ പറഞ്ഞു... അവന്റെ മറുപടി കിട്ടിയതും പെണ്ണ് ആഷിന്റെ ചായയും എടുത്തു അവന്റെ റൂമിലേക്ക് നടന്നു...........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story