🔥My Dear Rowdy🔥: ഭാഗം 71

My Dear Rowdy

രചന: അർച്ചന

 നന്ദു കൂടെ വന്നതും മൂന്നാളും മുത്തശ്ശിയുടെ റൂമിലേക്ക് പോയി.... """മുത്തശ്ശി.... "" മാധു ഇടറിയ ശബ്ദത്തോടെ വിളിച്ചതും മുത്തശ്ശി അവളുടെ അടുത്തേക്ക് നടന്നു.... ""എന്താ എന്റെ കുട്ടിക്ക് പറ്റിയെ.... നീ കരഞ്ഞോ മോളെ... "" അവളുടെ മുഖം ആ ചുളിഞ്ഞ കൈകളിൽ കോരി എടുത്തു കൊണ്ട് ചോദിച്ചതും അവൾ നിഷേധാർഥത്തിൽ തലയാട്ടി അവരോട് ചേർന്ന് നിന്നു..... ""നിങ്ങൾ എന്താ മക്കളെ അവിടെ തന്നെ നിൽക്കുന്നെ.... ഇങ്ങോട്ട് കയറി വാ... """ മുത്തശ്ശി വിളിച്ചതും കല്ലുവും നന്ദുവും വേഗം മുത്തശ്ശിയുടെ അടുത്തേക്ക് പോയി.... """എന്റെ കുട്ടിക്ക് ഇനി ആരെയും പേടിക്കാതെ ഇങ്ങോട്ട് വരാലോ... എന്റെ മോൾക്ക് സന്തോഷം ആയില്ലേ.... """ അവളെ നോക്കി മുത്തശ്ശി ചോദിച്ചതും പെണ്ണ് ആയെന്ന രീതിയിൽ തലയാട്ടുക മാത്രം ചെയ്തു... മുത്തശ്ശിയുടെ കട്ടിലിൽ അവരുടെ മടിയിൽ തലചായ്ച്ചു കൊണ്ട് മാധു കിടന്നു.... അത് നോക്കി കൊണ്ട് കല്ലുവും നന്ദുവും അവരുടെ അടുത്ത് തന്നെ ഉണ്ടായിരുന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """നീ എന്ത് അസംബന്ധം ആണ് പറയുന്നത്..... അവൾ വിചാരിച്ചാൽ നമ്മളെ മോനേ അവൾക്ക് കൊല്ലാൻ കഴിയുമോ.... അവൻ മരിച്ചത് അവന്റെ അശ്രദ്ധ കൊണ്ട് ആണ്... അല്ലാതെ ആ നരുന്ത് പെണ്ണ് കൊന്നത് ഒന്നുമല്ല..... """

ശ്രീദേവിയേ പിടിച്ചു ബെഡിൽ ഇരുത്തി കൊണ്ട് അയാൾ പറഞ്ഞതും അവൾ അവരെ തുറിച്ചു നോക്കി.... """അവളുടെ കണ്ണുകളിൽ ഞാൻ അപ്പൊ കണ്ട ഭാവം പറയുന്നുണ്ടായിരുന്നു എന്റെ മോന്റെ മരണം അവളുടെ കണ്മുന്നിൽ വച്ചായിരുന്നുവെന്ന്... അവളുടെ കൂടെ വന്ന പെൺകൊച്ചിനും എല്ലാം അറിയാം... അവളെ കല്യാണം കഴിഞ്ഞെന്ന് അറിഞ്ഞത് സത്യം ആണ്...അതും AMC കമ്പനിയുടെ ഓണറുടെ മക്കളോട് ഒപ്പം..... അങ്ങനെ ആണെങ്കിൽ അവർ കൂടെ അവളെ സഹായിച്ചിരുന്നെങ്കിലോ..... എനിക്ക് ആകെ പേടി തോന്നുന്നുണ്ട് ഏട്ടാ.... അവളുടെ അച്ഛനെയും അമ്മയെയും കൊന്നത് നമ്മൾ ആണെന്നുള്ള കാര്യം കൂടെ അവൾ അറിഞ്ഞു.... അവളുടെ അച്ഛന്റെ പേരിൽ നമ്മൾ അനുഭവിക്കുന്ന എല്ലാ സ്വത്തുക്കളും നാളെ തന്നെ അവളുടെ പേരിലേക്ക് മാറ്റി എഴുതാൻ ആണ് പറഞ്ഞത്... അല്ലെങ്കിൽ..... അല്ലെങ്കിൽ നമ്മളെയും കൊല്ലുംന്ന് പറഞ്ഞു..... """" പേടിയോടെ അവൾ പറയുന്ന വാക്കുകൾ ഒക്കെ ഒരു പുച്ഛചിരിയോടെ ആണ് അയാൾ സ്വീകരിച്ചത്..... ""എന്റെ മോനേ അവൾ ആണ് കൊന്നത് എങ്കിൽ അതിനുള്ള ശിക്ഷ അവൾക്ക് ഞാൻ കൊടുക്കും.... പിന്നെ സ്വത്തുക്കൾ.... അത് ഞാൻ അനുഭവിക്കാൻ തുടങ്ങിയിട്ട് പത്തു പതിനഞ്ചു വർഷം ആയി...

.പെട്ടെന്ന് ഒരു ദിവസം കയറി വന്നു അതൊക്കെ എനിക്ക് വേണംന്ന് പറഞ്ഞാൽ വിട്ടു കൊടുക്കാൻ പറ്റുവോ...."" പുച്ഛത്തോടെ ഉള്ള അയാളുടെ വാക്കുകൾ ഒന്നും ശ്രീദേവിയുടെ മനസിന്റെ അസ്വസ്ഥതയേ ഇല്ലാതാക്കാൻ സഹായിച്ചില്ല..... """നീ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ.... തല്ക്കാലം ഇന്ന് രാത്രി തന്നെ നമുക്ക് നമ്മുടെ വീട്ടിലേക്ക് പോകാം...ഈ വരവിൽ അമ്മയെ (മുത്തശ്ശി) കൂടെ അങ്ങ് തട്ടി കളയണം എന്ന് കരുതിയത് ആണ്... അതുകൊണ്ട് മാത്രം ആണ് ജിത്തുനെ ഇവിടെ അടക്കിയതും... പക്ഷേ ആ നശൂലം വന്നു കയറി വല്ലതും വിളിച്ചു പറഞ്ഞാൽ നമ്മൾ അകത്താവും.... അതുകൊണ്ട് ഇന്ന് രാത്രി നമ്മുടെ വീട്ടിലേക്ക് പോകാം.... അവൾ എന്തായാലും നമ്മളെ തേടി വരും... അപ്പൊ അവളെ തീർക്കാം.... """" അയാൾ അതും പറഞ്ഞു ശ്രീദേവിയേ ഒന്ന് നോക്കി പുറത്തേക്ക് നടന്നു... പെട്ടന്ന് തന്നെ മുന്നിൽ നിൽക്കുന്നവരെ കണ്ടു അയാൾ ഒന്ന് പതറി..... മുഖം വിളറി വെളുത്തു.... ക്ഷണനേരം കൊണ്ട് അയാൾ അത് മറച്ചു പിടിച്ചു അവരെ രൂക്ഷമായി നോക്കി അവരെ മറികടന്നു പോയി.... ""ആദി.... കൂൾ ഡൌൺ... """ ആഷി അവന്റെ കൈ പിടിച്ചു നിർത്തിയതും അവൻ അവിടെ നിന്നു... """നീ എടുത്തു ചാടി ഒന്നും പറയാനോ ചെയ്യാനോ നിൽക്കണ്ട....

അവർക്ക് ഉള്ളത് നമുക്ക് കൊടുക്കാം... ഇപ്പൊ മാധുനെ വിളിക്കാം.... """ ആഷി പറഞ്ഞത് ശെരിയാണെന്ന് തോന്നിയതും അവൻ തലയാട്ടി.... അപ്പോഴേക്കും നന്ദു അങ്ങോട്ട് വന്നിരുന്നു... ആദിയെയും ആഷിയെയും കണ്ടതും അവൾ അവരെ അകത്തേക്ക് കൊണ്ട് പോയി.. മുത്തശ്ശിയുടെ റൂമിൽ എത്തിയതും മുത്തശ്ശിയുടെ മടിയിൽ തലവച്ചു കിടക്കുന്ന കല്ലുനേം മാധുനേം അവർ കണ്ടു.... """ഞാൻ വീട്ടിൽ പോകുവാ... രാവിലെ വരാം... """ നന്ദു ആദിയോടും ആഷിയോടും ആയി പറഞ്ഞു... അവൾ പോയതും രണ്ടാളും റൂമിലേക്ക് കയറി.... അവരെ കണ്ടതും മുത്തശ്ശി നിറ ചിരിയോടെ അവരെ സ്വീകരിച്ചു... കല്ലുനേം മാധുനേം തട്ടി വിളിച്ചതും രണ്ട് പേരും ഒരിക്കൽ കൂടെ മുത്തശ്ശിയുടെ മടിയിലേക്ക് ചുരുണ്ടു കിടന്നു..... ""മാധൂ.... കല്ലൂ.... വീട്ടിൽ പോകാം... "" ആദി അവരെ കുലുക്കി വിളിച്ചതും രണ്ടും പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു... """നാളെ പോവാം ആദി ഏട്ടാ... "" കല്ലു മുത്തശ്ശിയുടെ തോളിലേക്ക് ചാഞ്ഞു ഇരുന്ന് കൊണ്ട് പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു....

""നേരത്തെ വന്നോ ആഷി ഏട്ടാ... "" ""ഇല്ലടാ... ഇപ്പൊ വന്നതേ ഉള്ളൂ... "" ആഷി പറഞ്ഞത് കേട്ട് മാധു തലയാട്ടി.. ""മോൾ പോയി അവർക്ക് റൂം കാണിച്ചു കൊടുക്ക്.... ഓഫീസിൽ നിന്ന് നേരിട്ട് വരുന്നതല്ലേ.... ക്ഷീണം കാണും...""" മുത്തശ്ശി പറഞ്ഞതും മാധുവും കല്ലുവും എഴുന്നേറ്റു അവരേം കൂട്ടി മുകളിലെ റൂമിലേക്ക് പോയി.... """നിങ്ങൾ ഇവിടുന്ന് ഫ്രഷ് ആയിക്കോ.... വേറെ ഒരു റൂം ഞാൻ റെഡി ആക്കി തരാം.... """ മാധു അവളെ റൂമിലേക്ക് ആദിനേം ആഷിനേം ആക്കി കല്ലുനേം കൂട്ടി പുറത്തേക്ക് വന്നു.... അവളുടെ റൂമിന് ചേർന്ന് നിൽക്കുന്ന റൂം തന്നെ അവർ രണ്ട് പേരും ക്ലീൻ ആക്കി.... ആഷി വന്നതും കല്ലു അവനേം കൂട്ടി റൂമിലേക്ക് കയറി... മാധു അവളുടെ റൂമിലേക്കും പോയി.... ************ """നിന്നെ ഇല്ലാതാക്കാൻ ആണല്ലോ നിന്റെ വല്യച്ഛൻ നടക്കുന്നത്... """ ആദി പറയുന്നത് കേട്ട് മാധു ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു.... """അവർക്ക് എന്നെ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ ആദി.... """ അവൾ പറയുന്നത് കേട്ട് അവൻ സംശയത്തോടെ അവളെ നോക്കി...

. ""എന്റെ കൂടെ നീയില്ലേ...ഈ റൗഡി എന്റെ കൂടെ ഉള്ളപ്പോൾ അവർക്ക് എന്നെ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ..... "" അവൾ അവനിലേക്ക് ചേർന്നിരുന്നു കൊണ്ട് പറഞ്ഞതും അവന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു... ""ഓഹോ... ഞാൻ ഏത് വകയിൽ ആടി റൗഡി ആയത്.... ഏഹ്... "" ""എന്റെ കുഞ്ഞമ്മേടെ മോന്റെ മോളെ വകയിൽ.... അല്ലപിന്നെ.... 😒"" """ഡീ... ഡീ... വന്നു വന്നു നിനക്ക് ഇപ്പൊ എന്നെ ഒരു പേടിയും ഇല്ലാതേ ആയിട്ടുണ്ട്.... """" """ആണോ... എന്നാ മോൻ സഹിച്ചോ.... ഹും... """ """പിണങ്ങിയോ... 😜"" ""ഹാ....😤"" ""കലിപ്പിൽ ആണല്ലോ ഭവതി...."" """ആണെങ്കിൽ.... 🤨"" """അത് മാറ്റാൻ എനിക്ക് അറിയാം...😌😁"""" അവൻ അവളെ അവനിലേക്ക് കൂടുതൽ ചേർത്ത് പിടിച്ചു.... ചുണ്ടുകൾ അതിന്റെ ഇണയെ തേടി പോയി.... അവളിലേക്ക് ഒന്ന് കൂടെ അവൻ അലിഞ്ഞു ചേർന്നു.... ""ആദി.... താഴെ നിന്ന് എന്തോ ശബ്ദം കേൾക്കുന്നില്ലേ.... "" മാധു അവന്റെ നെഞ്ചിൽ കൈ വച്ച് കൊണ്ട് പറഞ്ഞതും അവൻ അവളെ ഇറുക്കെ പുണർന്നു.....

"""കുറച്ചു സമയം ആ ശബ്ദം കേൾക്കും മടുക്കുമ്പോൾ അവർ നിർത്തി പോകും.... നീ കിടന്നോ.... "" അവൻ പറഞ്ഞതും അവൾ പിന്നെ ഒന്നും ചോദിക്കാതെ അവനോട് ചേർന്ന് കിടന്നു.... ********* """എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ പെണ്ണെ..... "" ആഷി അവളെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞതും കല്ലു ഇളിച്ചു കാണിച്ചു... ""എന്നെ കണ്ടാൽ പ്രശ്നം ഉണ്ടാക്കിയത് പോലെ തോന്നുവോ ആഷി.... 😌😌" കൊഞ്ചി കൊണ്ട് അവൾ ചോദിക്കുന്നത് കേട്ട് അവൻ ഒന്ന് അമർത്തി മൂളി.... """നിന്നെ എനിക്ക് അറിയില്ലേ മോളൂസേ.... ആ തള്ളക്ക് രണ്ടെണ്ണം കൊടുത്തു കൂടായിരുന്നോ.... """ അവൻ ചോദിക്കുന്നത് കേട്ട് കല്ലു അവനെ നോക്കി കണ്ണുചിമ്മി കാണിച്ചു..... """കൊടുക്കണം എന്നൊക്കെ കരുതി നിന്നതാ.... അപ്പോഴാ മാധു ഇടയിൽ കയറി പഞ്ച് ഡയലോഗ് അടിച്ചു ആ പെണ്ണുംപിള്ളയേ തറപറ്റിച്ചത്.... അല്ലെങ്കിൽ ഞാൻ ഒരു കലക്ക് കലക്കിയേനെ...😌😌""" ""ഓഹോ.... "" ""😁😁😁yayaa""" ""എന്തായാലും നിന്റെ ആഗ്രഹം ആയിപ്പോയില്ലേ.... നമുക്ക് നാളെ കൊടുക്കാം... എന്തേയ്..."" ""ശെരിക്കും....🤩"" ""ഇതിനും ആക്രാന്തമോ....😬"" ""😁😁"" ""അപ്പൊ എങ്ങനെയാ കാര്യങ്ങൾ..😉"" ""എന്ത് കാര്യങ്ങൾ🙁"" ""അതോ.... അതുണ്ടല്ലോ.... "" ബാക്കി പറയാതെ അവളെ കയ്യിൽ കോരി എടുത്തു അവൻ ബെഡിലേക്ക് കിടത്തി.... ""ആഷി.... "" അവൾ വിളിച്ചതും അവൻ ചുണ്ട് ചുളുക്കി അവളെ നോക്കി... അത് കണ്ടതും പെണ്ണ് ചിരിച്ചു കൊണ്ട് അവനെ കൈ കാട്ടി വിളിച്ചു...

അവൻ ചിരിയോടെ അവളിലേക്ക് അമർന്നു.... ****************** ""രജിസ്റ്റാർ എത്തിയല്ലോ... "" ആഷി പറഞ്ഞതും ആദി പോയി റൂം തുറന്നു.... ശ്രീദേവിയും അവളുടെ ഭർത്താവും അവരെ ദേഷ്യത്തിൽ നോക്കി.... """രാത്രിയിൽ ആരും കാണാതെ പോകാൻ പ്ലാൻ ചെയ്തത് ഒക്കെ കേട്ടിരുന്നു.... അതാ ഡോർ ലോക്ക് ചെയ്തത്.... ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ലല്ലോ.... """ ആദി പുച്ഛത്തോടെ ചോദിക്കുന്നത് കേട്ട് അവർ അവനെ കൂർപ്പിച്ചു നോക്കി... """കാര്യങ്ങൾ ഒക്കെ പിന്നെ സംസാരിക്കാം.... ആദ്യം ഒപ്പിടാൻ നോക്ക്.... """ ആഷി അയാളെ പിടിച്ചു തള്ളി.... """ഡാ... നീയൊക്കെ എന്താ കരുതിയത്.... നിന്നെ പോലെ ഉള്ള രണ്ട് പീറ ചെക്കന്മാർ വന്നു ഭീഷണിപെടുത്താൻ നോക്കിയാൽ ഞാൻ പേടിച്ചു പോകുമെന്നോ.... നിനക്ക് ഒന്നും എന്നെ ശെരിക്ക് അറിയില്ല..... """" അയാൾ അലറിയതും ആദിയും ആഷിയും പുച്ഛത്തോടെ ചിരിച്ചു.... ""കഴിഞ്ഞോ.... കഴിഞ്ഞെങ്കിൽ ഇതിൽ ഒന്ന് ഒപ്പിട്.... ബാക്കി കലാപരിപാടികൾ വെയിറ്റ് ചെയ്യുന്നുണ്ട്.... "" ആഷി പറയുന്നത് കേട്ട് അയാൾ അവനെ നോക്കി... """ഞാൻ എന്തിന് ഒപ്പിടണം.... എന്റെ പേരിൽ ഉള്ള സ്വത്തുക്കൾ ബലമായി എഴുതി എടുക്കാൻ ആണോ പ്ലാൻ.... ഇവിടെ കോടതിയും നിയമവും ഒക്കെ ഉണ്ട്.... """

""ഹാ.... നിങ്ങളുടെ പേരിൽ ഉള്ള സ്വത്തോ.... അത് ഇപ്പോഴും മരിച്ചു പോയ ഇവളുടെ അച്ഛന്റെ പേരിൽ ആണെന്ന് ഉള്ളത് ഞങ്ങൾ അറിയില്ലെന്ന് വിചാരിച്ചോ....മധുരിമ രാഘവിന്റെ പേരിൽ അത് മാറ്റി എഴുതാൻ അല്ല ഞങ്ങൾ വന്നത്...ഇപ്പൊ നിങ്ങൾ അടക്കി ഭരിക്കുന്ന ഇവളുടെ അച്ഛന്റെ അധ്വാനം ആണ് ആ കമ്പനി... സ്വന്തം അനിയനെ തന്നെ കൊന്ന് കൊലവിളിച്ച നിങ്ങൾ അവരുടെ മകളെ കൊല്ലാതെ വിട്ടതിനു പിറകിൽ ഉള്ള ഉദ്ദേശം ഊഹിക്കാൻ ഞങ്ങൾക്ക് അത്രയും തലപ്പുണ്ണക്കയുകയൊന്നും വേണ്ടി വന്നില്ല.... അവളുടെ അച്ഛന്റെ മരണശേഷം അദ്ദേഹത്തിന്റെ പേരിൽ ഉള്ള എല്ലാ സ്വത്തുക്കളും ഇവളുടെ പേരിൽ ആകും... അത് സ്വന്തം പേരിൽ ആക്കാൻ വേണ്ടി അല്ലെടോ താൻ തന്റെ മകനെ ഏർപ്പാട് ആക്കിയത്..... ഇപ്പൊ ഞങ്ങൾക്ക് വേണ്ടത് നിങ്ങൾ ഇന്നേവരെ ആ കമ്പനിയിൽ നടത്തിയ ലീഗലും ഇൽലീഗലും ആയിട്ടുള്ള എല്ലാ ഡീലിനും പിറകിൽ നിങ്ങൾ ആണെന്നുള്ള പേരിൽ ഒരൊറ്റ സൈൻ....... പിന്നെ കോടതിയും നിയമവും ഒക്കെ നമുക്ക് ഇത് കഴിഞ്ഞിട്ട് ആലോചിക്കാം.... ആദ്യം നിങ്ങൾ സൈൻ ചെയ്യാൻ നോക്ക്.."""""

ആദി അയാളെ പിടിച്ചു രജിസ്റ്റാറെ മുന്നിൽ വന്നു ഇരുത്തിച്ചു.... ""ഹ്മ്മ്...സൈൻ ചെയ്യ്... "" അവൻ അലറിയതും അയാൾ പേടിച്ചു പോയിരുന്നു..... വേറെ വഴി ഇല്ലെന്ന് മനസിലായതും അയാൾ അതിൽ സൈൻ ചെയ്തു..... """"ഇനി നിങ്ങൾ പറഞ്ഞ കോടതിയും നിയമവും.....അല്ലേ....😏 "" പുച്ഛത്തോടെ ആഷി പറഞ്ഞതും കുറച്ചു പോലീസുകാർ ആ വീട്ടിൽ എത്തിയിരുന്നു.... മാധുന്റെ അച്ഛനെയും അമ്മയെയും അവർ പ്ലാൻ ചെയ്തു കൊന്നത് ആണെന്ന് അവർ പറയുന്ന ഒരു ഓഡിയോ ക്ലിപ്പ് പോലീസിന് അവർ കൈമാറി.... ഒപ്പം അവളുടെ അച്ഛന്റെ പേരിൽ ഉണ്ടായിരുന്ന കമ്പനിയിൽ ഇത്രയും നാളും ഇൽലീഗൽ ആയി നടത്തിയ എല്ലാ ക്രമക്കേടിന്റെ പേരിലും.... അവരെ രണ്ട് പേരെയും അറസ്റ്റ് ചെയ്തു കൊണ്ട് പോയതും ആദിയും ആഷിയും കല്ലുനേം മാധുനേം മുത്തശ്ശിയെയും കൂട്ടി അവരെ വീട്ടിലേക്ക് വിട്ടു..... നന്ദു മുത്തശ്ശിയേ കൂടെ നിർത്താം എന്ന് പറഞ്ഞെങ്കിലും മാധുവിന്റെ നിർബന്ധതിൽ അവർക്ക് കൂടെ പോകേണ്ടി വന്നു.... അവർ വീട്ടിൽ എത്തുമ്പോഴേക്കും അമ്മുവും ചെപ്പുവും അവിടെ എത്തിയിരുന്നു......

അതോടെ എല്ലാവരും വീണ്ടും ഒരുമിച്ച് ആയി.... AMC കമ്പനിക്ക് നഷ്ടപ്പെട്ട ആ അഞ്ച് കോടിയുടെ ഡീൽ അവർക്ക് തന്നെ കിട്ടി.. ആദിയും ആഷിയും തല്ക്കാലത്തേക്ക് മാത്രം ആണ് കമ്പനിയിൽ ചേർന്നത് എങ്കിലും പ്രഭ പിടിച്ച പിടിയാലേ രണ്ടിന്റെയും പേരിൽ കമ്പനി എഴുതി വച്ച് വീട്ടിൽ സുഖമായി ഇരിക്കാൻ തുടങ്ങി.... മര്യാദക്ക് നാട്ടിൽ പ്രശ്നം ഉണ്ടാക്കി നടന്ന മാധുന്റെ റൗഡിയും കല്ലുന്റെ മാക്കാനും ഓഫീസിൽ ഇരുന്നു പ്രാന്ത് പിടിക്കാൻ തുടങ്ങി.... ദിനുന്റെ വീട്ടിൽ ദുആ ആയും ആദിന്റേം ആഷിന്റേം കാർത്തു ആയും ചെപ്പുന്റെ കാത്തു ആയും അമ്മുന്റെ ബാബി ആയും കല്ലുന്റേം മാധുന്റേം നാത്തൂൻ ആയും കാർത്തു ദിനന്റെ കൂടെ അടിപൊളി ആയി ജീവിച്ചു പോകുന്നു..... കഴിഞ്ഞ കാലം ഒക്കെ ചെറുതായി ഓർമ വന്നത് കൊണ്ട് തന്നെ അവൾ അവിടെ പഴയ ദുആ ആയി ജീവിച്ചു..... രണ്ട് വർഷങ്ങൾക്ക് ശേഷം..........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story