നാഗ പരിണയം: ഭാഗം 10

naga parinayam

എഴുത്തുകാരി: സജ്‌ന സജു

അവൾ പതിയെ മുഖമുയർത്തി നോക്കി...... ഇതിലാര ചെറുക്കൻ എല്ലാരും ഏകദേശം ഒരേ പ്രായക്കാർ ആണല്ലോ..... അവൾ തിരിഞ്ഞ് ഗോവിന്ദനെ നോക്കി... " മോളേ ഇതാണ് ചെറുക്കൻ... " അയാൾ കൈചൂണ്ടി കാണിച്ച വ്യക്തിയെ കണ്ട് ഒരു നിമിഷം ശ്വാസം അടക്കി അവൾ നിന്നു.... ഒറ്റ നോട്ടത്തിൽ തന്നെ അയാളുടെ പ്രായം മനസ്സിലാകും... എങ്ങനെയൊക്കെ നോക്കിയാലും 45 വയസ്സിനു മുകളിൽ പ്രായം...... ദേവിക എന്ത്‌ ചെയ്യണം എന്നറിയാതെ നിന്നുവെങ്കിലും വന്നിരിക്കുന്നവരുടെ മുന്നിൽ വെച് ഒന്നും വേണ്ട എന്ന് കരുതി എല്ലാർക്കും ചായയും കൊടുത്ത ശേഷം അകത്തേക്ക് പോയി........... " ചേച്ചി... അയാളെയാണോ അച്ഛൻ ചേച്ചിക്ക് വേണ്ടി കണ്ടുപിടിച്ചത്..... "

സാവിത്രിയുടെ ചോദ്യത്തിന് നിറഞ്ഞ കണ്ണുകളായിരുന്നു മറുപടി.... " എന്തിനാ എന്റെ ചേച്ചി കരയുന്നത്.... അച്ഛനോട് പറ ഇയാളെ വേണ്ടെന്ന്.... കുറച്ച് സാമ്പത്ത് ഉണ്ടെന്ന് കരുതി.. അയാൾക്ക് അച്ഛനെക്കാൾ പ്രായം ഉണ്ടെന്ന തോന്നുന്നത്.... " സാവിത്രി മുഖം കറുപ്പിച്ചു... " ഞാൻ എന്ത്‌ പറയാനാ അച്ഛനോട്... അഥവാ ഞാൻ പറഞ്ഞാൽ തന്നെ അച്ഛൻ കേൾക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.... " " അതുകൊണ്ട്... അതുകൊണ്ട് ചേച്ചി എന്താ പറഞ്ഞുവരുന്നത്... അയാളെ വിവാഹം കഴിക്കാൻ സമ്മതിക്കുവാണോ... വേണ്ട ചേച്ചി... അച്ഛനോട് ഞാൻ പറഞ്ഞോളാം..... "

സാവിത്രി തിരിഞ്ഞതും കാണുന്നത് ഗോവിന്ദനെയാണ്.... " എന്താ ഇവിടെയൊരു ചർച്ച..... " അയാൾ രണ്ട് പേരെയും മാറി മാറി നോക്കി.... " ഒ... നുല... അച്ഛാ.... " ദേവിക പേടിയോടെ പറഞ്ഞ്... " ഇണ്ട്.... " സാവിത്രി പറഞ്ഞതും അയാൾ സാവിത്രിയെ നോക്കി.... " ചേച്ചിക്ക് അയാളെ ഒട്ടും ഇഷ്ടപ്പെട്ടില്ല... അല്ലെങ്കിൽ തന്നെ ഇത്രയും പ്രായമുള്ള ഒരാൾക്ക് ചേച്ചിയെ കൊടുക്കാൻ അച്ഛന് തോന്നി..... " സാവിത്രി അച്ചനോട് സംസാരിക്കുന്നത് കെട്ട് ദേവിക ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു... " എന്റെ മകളാണ് ഇവൾ എങ്കിൽ... ഞാൻ പറയുന്ന ആളെ ഇവൾ കെട്ടും.... അല്ല അതിലെന്തെങ്കിലും മാറ്റം വന്നാൽ... അറിയാലോ... ഇപ്പോഴും ചൂരൽ പ്രയോഗം.... "

" തല്ലി സമ്മതിപ്പിക്കേണ്ട ഒന്നാണോ കല്യാണം... ചേച്ചിക്ക് ഇഷ്ടമല്ലാത്തത് നടത്താൻ ഞാൻ സമ്മതിക്കില്ല... അതിനി തല്ലിയാലും കൊന്നാലും...." സാവിത്രി കട്ടായം പറഞ്ഞു.... " നീ അല്ലല്ലോ ഇതൊന്നും തീരുമാനിക്കേണ്ടത്... പറയെടി... ഞാൻ പറയുന്ന ആളെ കെട്ടാൻ നിനക്ക് സമ്മതമല്ലേ.... " ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകൾ ഒന്നുകൂടി ഉരുട്ടിക്കൊണ്ട് അയാൾ ദേവികയോട് ചോദിച്ചു.... ദേവിക തലകുലുക്കി... " തല കുലുക്കാനല്ല ഞാൻ പറഞ്ഞത്.... നിനക്ക് ഇന്ന് കണ്ട ചെറുക്കനെ കല്യാണം കഴിക്കാൻ പറ്റില്ലെ എന്നാ ചോദിച്ചത്.... "

" എനിക്ക്... ഇഷ്.... ട.. വാ... " " മ്മ്.... ഇപ്പൊ മനസ്സിലായോ... ഇവൾ എന്റെ മോളാണ്... പക്ഷെ നിന്റെ കാര്യത്തിലാണ് എനിക്ക് സംശയം.... ഇതിപോലെ ഒരു വിത്തിനെ ഉണ്ടാക്കിയതിനാവും നിന്റെ തള്ളയെ അങ് നേരത്തെ കെട്ടിയെടുത്തത്.... " അയാൾ മുഖം കോട്ടിക്കൊണ്ട് മുറിക്ക് വെളിയിലേക്ക് പോയതും ദേവിക കട്ടിലിലേക്ക് ഇരുന്നുകൊണ്ട് മുഖം പൊത്തി കരഞ്ഞു.... സാവിത്രിക്ക് ആകെ ഭ്രാന്ത് പിടിച്ചപോലെ.... അമ്മയെക്കുറിച്ച് ഇത്രയും വൃത്തികെട്ട രീതിൽ ഒരാൾ മുന്നിൽ വന്നു പറഞ്ഞിട്ടുകൂടി തന്റെ അച്ഛനെന്ന ഒരേയൊരു കാരണം മൂലം ഒന്നും മിണ്ടാനായില്ല.... " ചേച്ചി എന്തിനാ കരയുന്നത്..... " " എനിക്ക് അറിയില്ല സാവിത്രി.... അയാളെ ഞാൻ കല്യാണം കഴിക്കേണ്ടി വരും...... എന്റെ വിധി ഇതാവും ദൈവo തന്നിരിക്കുന്നത്.... "

" ചുമ്മാ വിധിയെ പഴിച്ചിട്ട് ഒരു കാര്യവും ഇല്ല... അച്ഛൻ ചോദിച്ചപ്പോൾ പറഞ്ഞുണ്ടായിരുന്നോ ഈ കല്യാണം വേണ്ടെന്ന്... എത്ര അടിച്ചാലും കൊന്നാലും ഞാൻ ചേച്ചിക്കൊപ്പം നിന്നേനെ... പക്ഷെ... എല്ലാം സമ്മതമാണെന്ന് പറഞ്ഞാ ശേഷം ദൈവത്തെയും വിധിയെയും പഴിച്ചിട്ട് ഒരു കാര്യവും ഇല്ല.... ഇത് ചേച്ചി തന്നെ തിരഞ്ഞെടുത്ത വഴിയാണ്...... ഇനി അതികം സമയമില്ല ചേച്ചി.... അച്ഛനോട് പറ.... " സാവിത്രി എത്രയൊക്കെ നിർബന്ധിച്ചിട്ടും അച്ചനോടുള്ള ഭയം മൂലം അയാൾക്കെതിരെ പ്രവർത്തിക്കാൻ ദേവികക്ക് കഴിയുമായിരുന്നില്ല.... അവളുടെ തോരാതെ പെയ്യുന്ന കണ്ണുനീരിനിടയിൽ സമയം അതിവേഗം കടന്നു പോയി.... അങ്ങനെ എണ്ണിയുള്ള ദിവസങ്ങൾക്കൊടുവിൽ വിവാഹ ദിനം വന്നെത്തി ...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story