നാഗ പരിണയം: ഭാഗം 11

naga parinayam

എഴുത്തുകാരി: സജ്‌ന സജു

അങ്ങനെ എണ്ണിയുള്ള ദിവസങ്ങൾക്കൊടുവിൽ വിവാഹ ദിനം വന്നെത്തി....... ഗോവിന്ദൻ വലിയ സന്തോഷത്തിൽ ആയിരുന്നു...... എന്നാൽ അച്ഛനെ എതിർക്കാൻ പേടിച്ചുകൊണ്ട് ഇഷ്ടമില്ലാത്ത ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുകയായിരുന്നു ദേവിക......... വിവാഹമൊക്കെ കഴിഞ്ഞ് ദേവിക പോകാൻ നേരം സാവിത്രിയെ കെട്ടിപ്പിടിച് ഒരുപാട് കരഞ്ഞു.... സാവിത്രിയും... അവർക്ക് രണ്ടുപേർക്കും മറ്റൊരു മാർഗവും ഇല്ലായിരുന്നു...... അവളെ തനിച്ചാക്കി പോകുന്ന ദേവികയെ നോക്കി സാവിത്രി അങ്ങനെ നിന്നു..... നാളുകൾ വീണ്ടും കുതിച്ചുപായ്ഞ്ഞുകൊണ്ടിരുന്നു...... സാവിത്രി ഗോവിന്ദനോട് ഒട്ടും മിണ്ടാത്ത അവസ്ഥയായി...... അങ്ങനെ ഇരിക്കയാണ് സാവിത്രിക്ക് ഒരു വിവാഹ ആലോചന വരുന്നത്..... " എന്റെ അഭിപ്രായം നോക്കാതെ അച്ഛൻ എന്തിനാ അവർക്ക് വാക്ക് കൊടുത്തത്..... എനിക്ക് അയാളെ ഇഷ്ടമല്ല... സ്ത്രീ ലംബടൻ... " ദേഷ്യം കടിച്ചമർത്തിക്കൊണ്ട് സാവിത്രി ചീറി.... " ഞാൻ പറയുന്നതേ ഇവിടെ നടക്കു.... നിന്റെ ചേച്ചിയെ കണ്ടില്ലേ... അവൾ എത്ര സന്തോഷത്തോടെയ ജീവിക്കുന്നെ..... " " ഹ്മ്മ്... ചേച്ചിയുടെ ജീവിതം... അച്ഛൻ വല്ലപ്പോഴെങ്കിലും അങ്ങോട്ട് പോയി ഒന്ന് അന്വേഷിക്കാറുണ്ടോ ചേച്ചിയെ പറ്റി..... അയാൾ എഴുതുന്ന കത്തുകൾ മാത്രം വിശ്വസിക്കാൻ ഞാൻ പൊട്ടിയല്ല....

വിവാഹ ദിവസമാ ഞാൻ ചേച്ചിയെ അവസാനം കാണുന്നത്... അതിന് ശേഷം ഒന്ന് കാണാൻ പോലും കഴിഞ്ഞിട്ടില്ല.... ചേച്ചി ഒന്നും മിണ്ടാതെ നിന്നുവെന്ന് കരുതി എനിക്ക് ഇഷ്ടമില്ലാത്ത വിവാഹo ഉറപ്പിച്ചാൽ... പിന്നെ... പിന്നെ ഞാൻ ജീവനോടെ ഇരിക്കില്ല.... " സാവിത്രി ഗോവിന്ദന് നേരെ ചീറി.... " ഹ ഹ ഹ... നീ ഇപ്പൊ ജീവിക്കണമെന്ന് ആർക്കാ നിർബന്ധം... പോയി ചാവ്... അതാകുമ്പോ എനിക്കും സമാധാനമായി ജീവിക്കാമല്ലോ..... " ഗോവിന്ദൻ പറയുന്ന വാക്കുകൾ അവളിൽ ആഴത്തിൽ മുറിവേൽപ്പിച്ചെങ്കിലും അവൾ ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിന്നു... " എന്റെ പണത്തിൽ വാങ്ങിയ സാധനം തിന്നുന്ന പട്ടി ഞാൻ പറയുന്നത് കേൾക്കണം... ഇല്ലെങ്കിൽ എനിക്ക് തന്നെ അതിനെ വിഷo കൊടുക്കേണ്ടി വരും..... നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായല്ലോ..... " അയാൾ അവൾക്ക് നേരെ വിരൽ ചൂണ്ടി..... ഒന്നും മിണ്ടാതെ അവൾ അവിടെ നിന്നുമിറങ്ങി നാഗത്താൻ കാവിലേക്ക് ചെന്നു... ചെന്നിയിലൂടെ ഒഴുകി ഇറങ്ങുന്ന കണ്ണുനീറിനെ പാടെ അവഗണിച്ചുകൊണ്ടവൾ അമ്മ മരിച്ചു കിടന്ന സ്ഥലത്തിൽ ചെന്നിരുന്നു....

" അമ്മേ... അമ്മ എല്ലാം കാണുന്നുണ്ടോ..... അച്ഛന് ഞങ്ങളെ വേണ്ടമ്മേ.. എനിക്ക് ഇഷ്ടമില്ലാത്ത കല്യാണത്തിന് സമ്മതിക്കാൻ പറയുവാ അച്ഛൻ..... എനിക്ക്... എനിക്ക് അതിനാവില്ല.... ചേച്ചിയെ പോലെ സ്വന്തം ഇഷ്ടത്തിന് വിപരീതമായി ജീവിക്കുന്നതിൽ അർത്ഥമില്ലാമ്മേ.... എന്തിനാ... എന്തിനാ അമ്മ ഞങ്ങളെ വിട്ട് പോയത്....അതോണ്ടല്ലേ എനിക്ക് ഇങ്ങനെയൊക്കെ......... " കാറ്റിനു പോലും മഞ്ഞളിന്റെ ഗന്ധമുള്ള ആ കാവിൽ അവളുടെ കണ്ണീരിനു സാക്ഷിയായി നഗർത്താന്മാരും നാഗയ്ക്ഷിയും മാത്രമേ ഉണ്ടായിരുന്നുള്ളു....... " സാവിത്രി..... നാളെ നിന്റെ നിച്ചയമാണ്..... " ആ പരുക്കൻ ശബ്ദം അവളുടെ കാതിൽ എത്തിയതും സൂചി മുന തുളച്ചു കേറും പോലെ തോന്നി..... " നിന്റെ മിണ്ടാട്ടമൊക്കെ പോയോ...... മ്മ്... മിണ്ടാതെ ജീവിച്ചാൽ കുറച്ച് കാലം കൂടി ജീവിക്കാം..... " അയാൾ അവിടെ നിന്നും പോയതും സാവിത്രിയുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ തറയിലേക്ക് വീണു...... സന്ധ്യ നേരം വിളക്ക് കൊളുത്തിയ ശേഷം കോലായിൽ കുറച്ചു നേരം അവളിരുന്നു..... ആകെ ശ്വാസം മുട്ടും പോലെ.... എന്തിനാണ് ഭഗവാനെ എന്നോടിങ്ങനെ..... കണ്ണുനീർ തുടച്ചു കൊണ്ട് എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ അവൾ നാഗത്താൻ കാവിലേക്ക് നടന്നു.....

ഭൂമിയെ വിഴുങ്ങുന്ന ഇരുട്ടോ കാതോരം അലയടിക്കുന്ന ഇടിയുടെ മുഴക്കമോ അവളെ ഭയപ്പെടുത്തിയില്ല...... കാവിൽ എത്തിയതും അവൾ നേരെ നാഗത്തന്മാരുടെ അടുത്തേക്ക് നീങ്ങി.... മൂന്ന് ഭണങ്ങൾ വിടർത്തി തലയെടുപ്പോടെ നിൽക്കുന്ന വിഗ്രഹത്തിലേക്കാണവളുടെ നോട്ടം ചെന്നെത്തിയത്..... " ഞാനെന്നും വിളക്ക് തെളിയിക്കുന്നതല്ലേ നിങ്ങളുടെ മുന്നിൽ.... ഇത് വരെ ഒന്നും ചോദിച്ചിട്ടില്ല..... പക്ഷെ... എന്റെ അമ്മയുടെ ജീവൻ കൊത്തി എടുത്ത പോലെ എന്റെ ജീവനും കൂടി...... " അവൾ കൈകൾ വിഗ്രത്തിന്റെ അടുത്തേക്ക് നീട്ടിയ ശേഷം തല ആ കെട്ടിൽ ചയിച്ചു വെച്ചു.... എന്തൊക്കെയോ പതം പറയുകയും കരയുകയും ചെയ്തുകൊണ്ടിരുന്നവൾ എപ്പോഴോ മയങ്ങിയിരുന്നു....... തണുപ്പിന്റെ കാടിന്യം സിരയിലേക്ക് തുളച്ചു കയറിപ്പോഴാണ് അവൾ കണ്ണുകൾ തുറന്നത്.... ഇരിട്ടിയിരിക്കുന്നു... ചീവീടുകൾ പോലും ഉറങ്ങിയതുകൊണ്ട് രാത്രിക്ക് ഇതുവരെ കാണാത്ത ഒരു നിശബ്ദത.... അവൾ പതിയെ അവിടെ നിന്നും എണീറ്റു.... " നിങ്ങളും എന്നെ കൈവിടുകയാ അല്ലെ..... " അവൾ വിഗ്രഹത്തിലേക്ക് നോക്കി പറഞ്ഞുകൊണ്ട് കവിനടുത്തുള്ള കുളത്തിനരുകിലേക്ക് പോയി...... " ദൈവമേ..... " ഇരു കൈകളും മാറിലേക്ക് ചേർത്തുകൊണ്ടവൾ കണ്ണുകൾ അടച്ചു മുന്നോട്ട് ആയിഞ്ഞതും പുറകിലൂടെ രണ്ട് കൈകൾ അവളെ വരിഞ്ഞു മുറുക്കി അവിടെനിന്നും മാറ്റി...... " എന്താ ഈ കാണിക്കുന്നത്.... "

അയാൾ മുഖത്തൊരു വികാരവും കാട്ടതെ അവളോട് ചോദിച്ചു.... " അത്‌ ചോദിക്കാൻ നിങ്ങളാര..... അല്ല ഈ കാവിലെങ്ങനെ നിങ്ങൾ വന്നു... ഇത് ഞങ്ങടെ കാവാണ്... അത്‌ മാത്രമല്ല ഈ സമയം കാവിൽ വരാൻ പാടില്ലെന്ന് അറിഞ്ഞുകൂടെ.... " ആത്മഹത്യ ശ്രമം പാഴി പോയതിന്റെ എല്ലാ അമർഷവും അവൾ പ്രകടിപ്പിച്ചു..... " അപ്പൊ താനോ.... താനെന്താ ഈ സമയത്തിവിടെ.... " " ചാകാൻ വന്നതാ..... അതിനും സമ്മതിക്കില്ല.... " അവൾ മുറു മുറുത്തു.... " ചാകാൻ വന്നതാണോ..... " "ശെടാ... ഞാൻ എല്ലാം നിങ്ങളോട് പറയണോ..... ഹമ്മ്..." അവൾ ചിറി കോട്ടിക്കൊണ്ട് അവിടെ നിന്നും തറവാട്ടിലേക്ക് നടന്നു... പോകും വഴി അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അയാൾ പുറകെ വരുന്നുണ്ടോന്നു...... എന്നാൽ അയാളില്ലാത്തത് അവൾക്കൊരു ആശ്വാസം നൽകി.... കാവ് അവസാനിക്കുന്നതിനു കുറച്ച് മുൻപ് അവളെത്തിയപ്പോഴേക്കും ഒരു വെളിച്ചം കാവിലൂടെ പോകുന്നതവൾ കണ്ടു..... മനസ്സിൽ ഭയം നിറഞ്ഞെങ്കിലും ധൈര്യം സംമ്പരിച്ചുകൊണ്ട് അവൾ അതിന്റെ പിന്നാലെ നടന്നു... എത്ര നടന്നിട്ടും അതിനൊപ്പം എത്താൻ അവൾക്ക് കഴിഞ്ഞില്ല....ഇടക്ക് കിതക്കുന്നുണ്ടായിരുന്നെങ്കിലും അവൾ പിന്മാറാൻ തയ്യാറല്ലായിരുന്നു... അല്പംനേരത്തെ നടത്തത്തിനോടുവിൽ അവൾ ആ വെളിച്ചം സ്ഥായിയായി നിൽക്കുന്നത് കണ്ടു.... പതിയെ അവൾ അതിനടിത്തേക്ക് നീങ്ങിയതും ആരോ അവളെ ശക്തമായി ആ വെളിച്ചത്തിനടുത്ത് നിന്നും തള്ളിഎറിഞ്ഞു......... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story