നാഗ പരിണയം: ഭാഗം 12

naga parinayam

എഴുത്തുകാരി: സജ്‌ന സജു

എത്ര നടന്നിട്ടും അതിനൊപ്പം എത്താൻ അവൾക്ക് കഴിഞ്ഞില്ല....ഇടക്ക് കിതക്കുന്നുണ്ടായിരുന്നെങ്കിലും അവൾ പിന്മാറാൻ തയ്യാറല്ലായിരുന്നു... അല്പംനേരത്തെ നടത്തത്തിനോടുവിൽ അവൾ ആ വെളിച്ചം സ്ഥായിയായി നിൽക്കുന്നത് കണ്ടു.... പതിയെ അവൾ അതിനടിത്തേക്ക് നീങ്ങിയതും ആരോ അവളെ ശക്തമായി ആ വെളിച്ചത്തിനടുത്ത് നിന്നും തള്ളിഎറിഞ്ഞു.... തലയിൽ കൈകൊടുത്തുകൊണ്ട് അവൾ വീണടിത്തു നിന്നും പതിയെ എണീക്കാൻ നോക്കി.... " ആഹ്... കാല്... " അവൾ കാലിൽ അമർത്തി പിടിച്ചു.. " എണീക്കാൻ കഴിയുന്നില്ലേ.... " മുൻപ് കേട്ട ആ അപരിചിതന്റെ ശബ്ദം... " നിങ്ങളാണോ എന്നെ തള്ളിയിട്ടത്...... " കോപം കത്തുന്ന കണ്ണുകളോടെ അവൾ അയാളെ നോക്കി.. " അതെ... ഞാൻ തള്ളിയിട്ടില്ലായിരുന്നേൽ ഇപ്പോ കാണാമായിരുന്നു.... " " എന്ത്‌ കാണാമായിരുന്നുവെന്ന്.... താൻ എന്തിനാ എന്റെ പുറകെ വരുന്നത്..... ഞാൻ അത്ര പെട്ടെന്ന് പേടിക്കുന്ന ആളൊന്നുമല്ല.... " " തന്നെ ഇതുവരെ സഹായിച്ചതിനു എനിക്ക് ഇത് തന്നെ കിട്ടണം.... " അവൻ മുഖം മുറുക്കിക്കൊണ്ട് പറഞ്ഞാ ശേഷം അവളിൽ നിന്നും നടന്നകന്നു.... " ടോ.. അതെ... ഒന്നവിടെ നിന്നെ.... നിക്കാൻ... " അയാളുടെ പുറകെ സാവിത്രി ഓടി... " ശെടാ... ഒന്ന് നിന്നെ.... "

അവൾ അവന്റെ കയ്യിൽ പിടിച്ച് നിർത്തി.... "സ്.... എന്തൊരു തണുപ്പാ നിങ്ങളുടെ കയ്യിൽ...." അവൾ അത്ഭുതം കൂറി.. " എനിക്ക് പോണം.... " അവളെ നോക്കാതെ അവൻ വീണ്ടും നടത്തം ആരംഭിച്ചു.... " ഞനൊന്ന് ചോദിച്ചോട്ടെ..... ആ വെളിച്ചം അതെന്തായിരുന്നു.... " അവളുടെ ചോദ്യം കെട്ട് അവനൊന്നവളെ ഒന്ന് കൂർപ്പിച്ചു നോക്കി.... " ഞനൊന്ന് ചോദിക്കട്ടെ... താൻ എന്തിനാ മരിക്കാൻ പോയെ... " അവൾ അതിന് മുഖം കുനിച്ചു.... " വീട്ടില് എന്നെ സ്നേഹിക്കാൻ ആരുമില്ലെടോ.... ഉണ്ടായിരുന്നവരൊക്കെ നേരത്തെ എന്നെ തനിച്ചാക്കി പോയി ......... മരിച്ചാൽ കരയാൻ പോലും ആരുമില്ല.... " പറഞ്ഞു പൂർത്തിയാക്കും മുന്നേ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..... " മ്മ്.... താൻ കരയുവാണോ... ആ വെളിച്ചം എന്താണെന്നറിയേണ്ടേ തനിക്ക്... " അവൾ തല കുലുക്കി... " അത്‌ വരുത്താണ്... " " ഏഹ്.. വ.. രു... ത്തോ..... " അവളുടെ കണ്ണുകൾ ഭയം കൊണ്ട് വിടർന്നു... തൊണ്ടയിൽ ഉമിനീർ വറ്റി...... കൈകലുകൾ വിറക്കാൻ തുടങ്ങി.... " സാവിത്രി താൻ പേടിക്കണ്ട... മനുഷ്യരുടെ അത്ര ഉപദ്രവകാരികളല്ല അവർ..... "

" അത്‌...നി... നിങ്ങള്ക്കെങ്ങനെ അറിയാം... "" അതൊക്കെ അറിയാം.... താൻ മരിക്കാൻ വരുവാണെന്നും.. തന്റെ വീട്ടിലെ പ്രശ്നങ്ങളും എല്ലാം.. എല്ലാം എനിക്കറിയാം.... " അവൾ അവനിൽ നിന്നും പതിയെ പിൻവലിയാൻ തുടങ്ങി.... " ആരാ....താ... ൻ..... " " ഞാൻ അനന്തൻ..... നാഗ രാജൻ..... " പറയുന്നതിനൊപ്പം തന്നെ അവന്റെ കണ്ണുകൾ തിളങ്ങി........ അത്‌ കണ്ട പാടെ അവളുടെ ബോധം മറയും പോലെ തോന്നി... അപ്പോഴും ആ കൈകൾ തന്നെ അവളെ താങ്ങി.....ഒരു നിമിഷം അനന്തന്റെ കണ്ണുകൾ അവളിൽ ഉടക്കി നിന്നു.... " അരുത് അനന്ത.... നീ ചെയ്യുന്നത് തെറ്റാണ്... നാഗലോകത്തിന് അപകടം വിളിച്ചു വരുത്തുന്ന തെറ്റ്..... " ഒരു അശരീരി അവന്റെ കാതുകളിൽ എത്തി... " ജ്യേഷ്ഠൻ.. " അവന്റെ ചുണ്ടുകൾ മന്ത്രിച്ചു... പക്ഷെ അവളെ എവിടെയാക്കി പോകാൻ അവന്റെ മനസ്സ് അനുവദിച്ചില്ല....... അവൻ അവളെയും കൊണ്ട് നാഗത്താൻ കാവിലേക്ക് പോയി.. അവളുടെ മുഖത്തിൽ ഒന്ന് തഴുകിയപ്പോൾ അവൾ കണ്ണുകൾ തുറന്നു... പേടിച്ചണ്ടാ മുഖം... " സാവിത്രിയെ ഞാൻ ഒന്നും ചെയ്യില്ല... വെറുതെ എന്തിനാ പേടിക്കുന്നത്...

ഇനിയും ഇവിടെ നിൽക്കണ്ട... പൊക്കൊളു..... " അവൾ വേഗം എണീറ്റു അവനെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നടന്നു...അപ്പോഴേക്കും അനന്തന്റെ മനസ്സിൽ ഒരു ചെറിയ സ്ഥാനം അവൾ നേടിയെടുത്തിരുന്നു.... ( നാഗ ലോകം....!!""'''') " അനന്ത.... നീ എന്തിനാണ് അവളോട് നിന്നെ ക്കുറിച്ച് പറഞ്ഞത്.... " അനന്തന്റെ ജ്യേഷ്ഠൻ വാസുകി ആയിരുന്നു അത്‌... " അത്‌.. അത്‌ പിന്നെ.... " വാക്കുകൾ കിട്ടാതെ അനന്തൻ കുഴങ്ങി... " നീ ചെയ്തത് ഒരു ചെറിയ തെറ്റല്ല.... പക്ഷെ നിന്നോടിപ്പോൾ... ഈ ഒരു പ്രാവശ്യത്തേക്ക് മാത്രം ഞാൻ ക്ഷേമിക്കുകയാണ്... ഇനിയും ഇത് ആവർത്തിക്കരുത്..... " കറുത്ത ഫണം വിടർത്തി ചുവന്ന കണ്ണുകൾ കൂപ്പിച്ചു കൊണ്ട് വാസുകി അനന്തന് നേരെ തിരിഞ്ഞു..... " ഇനി ഉണ്ടാവില്ല ജ്യേഷ്ഠ.... " " മ്മ്... " വാസുകി അനന്തനെ ഒന്നിരുത്തി നോക്കിക്കൊണ്ട് അപ്രതീക്ഷിതമായി.... പക്ഷെ അപ്പോഴും അനന്തന്റെ മനസ്സിൽ ആക്കളുടെ മുഖമായിരുന്നു... സാവിത്രിയുടെ........ തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story