നാഗ പരിണയം: ഭാഗം 13

naga parinayam

എഴുത്തുകാരി: സജ്‌ന സജു

വാസുകി അനന്തനെ ഒന്നിരുത്തി നോക്കിക്കൊണ്ട് അപ്രതീക്ഷിതമായി.... പക്ഷെ അപ്പോഴും അനന്തന്റെ മനസ്സിൽ ആക്കളുടെ മുഖമായിരുന്നു... സാവിത്രിയുടെ...അവളെ കാണരുതെന്ന് ജ്യേഷ്ഠൻ പറഞ്ഞെങ്കിലും എന്തോ പിന്നെയും അവളെ കാണാൻ ഒരു തോന്നൽ.... ( പിറ്റേദിവസം ) " നീ എന്താ ഇതുവരെ കുളിക്ക പോലും ചെയ്യാത്തത്.... ഇന്നാണ് നിന്റെ നിച്ഛയം... വരുന്നവരുടെ മുന്നിൽ എന്നെ നാണം കെടുത്താൻ ശ്രമിച്ചാലുണ്ടല്ലോ..... തീർത്തു കളയും ഞാൻ.... " ഗോവിന്ദന്റെ ഭീഷണി സാവിത്രി ഒരു പുച്ഛചിരി കൊണ്ടാണ് നേരിട്ടത്.... " എന്താടി നിന്റെ നാവിറങ്ങി പോയോ...... വേഗം ആകട്ടെ...... " അയാൾ മുറിയിൽ നിന്നും ഇറങ്ങി പോയപ്പോൾ അവൾ തലയിണയിലേക്ക് മുഖം പൂഴ്ത്തി കരയാൻ തുടങ്ങി.... " തനിക്ക് ഈ കരചിൽ മാത്രെ ഉള്ളല്ലോ എപ്പോഴും.... " അവൾ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ അനന്തൻ.... " ഈശ്വരാ ഇതെങ്ങനെ വന്നു...... " അവൾ മുറിയുടെ വാതിലിലേക്ക് ഒന്ന് പാളി നോക്കിക്കൊണ്ട് പറഞ്ഞു... " എനിക്ക് എവിടെ വേണേലും ഏത് സമയത്തും ആരും അറിയാതെ കേറാൻ കഴിയും..... " " സത്യം.... " അവൾ അമ്പരന്നു... "

അതൊക്കെ പറ്റും.. അതല്ലല്ലോ ഇപ്പോഴുത്ത പ്രശ്നം എന്തിനാ കരയുന്നെന്ന് പറഞ്ഞില്ലല്ലോ.... " " എന്റെ നിച്ഛയമാ ഇന്ന്... എനിക്ക് ഒട്ടും ഇഷ്ടമില്ല..... അച്ഛന്റെ നിർബന്ധം...... ഏതെങ്കിലും ഒരു കാശുകാരനെയാവും അച്ഛൻ കൊണ്ട് വരുന്നത്.... എന്റെ ചേച്ചിക്ക് കണ്ട് പിടിച്ചത് പോലെ..... " " അതെല്ലാം വിധിയല്ലേ സാവിത്രി.... വിധിയെ തടുക്കാൻ ആർക്കെങ്കിലും കഴിയുവോ... തന്റെ ചേച്ചിയുടെ വിധി അത്‌ തന്നെ ആയിരുന്നു..... പിന്നെ താൻ പേടിക്കും പോലൊന്നും അവിടെയില്ല.... അയാൾ സ്നേഹമുള്ള ആള് തന്നെയാണ്... തന്റെ ചേച്ചിയെ നന്നായി സ്നേഹിക്കുന്നുമുണ്ട്..... " അനന്തൻ പറഞ്ഞ കാര്യങ്ങൾ അവളുടെ പുകയുന്ന മനസ്സിനെ അൽപ്പമൊന്ന് തണുപ്പിച്ചു... " പിന്നെ തനിക്ക് സന്തോഷം തരുന്ന മറ്റൊരു കാര്യം കൂടി ഉണ്ട്.... " അവൾ സംശയത്തോടെ അനന്തനെ നോക്കി.... " അതേടോ... തന്നെ കാണാനായി വരേണ്ടവർ ഇന്ന് വരില്ല..... " " ഏഹ്... വരില്ലേ.... " " ഇല്ല... ഇന്ന് വരില്ലെന്ന് മാത്രമല്ല.... ഇനി തന്റെ കാര്യം ആലോചിക്ക കൂടെയില്ല.... " " സത്യാണോ... എനിക്ക് അങ്ങട് വിശ്വസിക്കാൻ വയ്യ..... " സന്തോഷം കൊണ്ട് അവൾ അനന്തന്റെ അടുത്ത് വന്നുകൊണ്ട് അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി....

അവളുടെ ആ തവിട്ട് നിരത്തിലെ കണ്ണുകൾ അവന്റെ നീല കണ്ണുകളെ കൊത്തി വലിക്കുന്നുണ്ടായിരുന്നു.... അതിൽ നിന്നുമൊരു രക്ഷപെടലെന്നപോലെ അവൻ അവളിൽ നിന്നും കണ്ണുകൾ പിൻവലിച്ചു..... " ഞാൻ കള്ളം പറയാറില്ല സാവിത്രി....... " അവന്റെ പുഞ്ചിരിയിൽ അവൾ ഒരു നിമിഷം അവളെ തന്നെ മറന്നു നിന്നു... " എന്നാൽ ഞാൻ പോട്ടെ.... " " അല്ല... അവരെന്താ വരാത്തതെന്ന് പറഞ്ഞില്ലല്ലോ..... " " എല്ലാ കാര്യങ്ങളും അങ്ങനെ തുറന്ന് പറയാൻ പാടില്ല.... ഇന്ന് അവർ വരില്ലെന്ന് മാത്രം സാവിത്രി കുട്ടി അറിഞ്ഞാൽ മതി.... ഞാൻ പോവാണ്... " " ഇനി എപ്പോ വരും.... " മടിച്ചു മടിച്ചായിരുന്നു അവളുടെ ചോദ്യം.... " സാവിത്രി എന്നെ മനസ്സിലോർക്കുമ്പോൾ ഞാൻ ഇങ്ങേത്തും... എന്തെ..... " " അതിന്.. ഞാൻ... ഞാൻ... എന്തിനാ ഓർക്കുന്നെ..... " കുസൃതിയോടെ പെണ്ണ് ചോദിച്ചപോൾ അവൻ ഒന്നുകൂടി അവൽക്കരികിലേക്ക് നിന്നു... " നിന്റെ മനസ്സ് ഈ മുഖത്തെക്കാൾ വ്യക്തമായി എനിക്ക് കാണാൻ കഴിയുന്നുണ്ട്..... " അവൾ വീണ്ടും എന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ് തന്നെ അവൻ അവിടെ നിന്നും അപ്രത്യക്ഷമായി.... " പോയോ.... " ചുണ്ട് പിളർത്തി സ്വയം ചോദിച്ചുകൊണ്ട് അവൾ കട്ടിലിലേക്ക് കിടന്നു....... മനസ്സ് നിറയെ അവനെയൊരുന്നു അപ്പോൾ അനന്തൻ........ #########)###########

" എന്താ നാരായണ..... താൻ കൊണ്ട് വന്ന ആലോചനയല്ലേ ഇത്... ഇപ്പോ എന്താ ഇങ്ങനൊക്കെ പറയുന്നത്..... " ഗോവിന്ദന്റെ പരുഷമായ ശബ്ദം കേട്ടപ്പോൾ അയാളൊന്ന് ഭയന്നു... " അത്‌ തമ്പുരാനെ... ഇന്ന് വരും എന്ന് തന്നെയാണ് അവർ പറഞ്ഞത്... പക്ഷെ ചെറുക്കന്റെ അമ്മാവന് ഈ ബന്ധത്തിൽ താല്പര്യം ഇല്ലെന്ന്.... " തലയൊന്ന് ചൊറിഞ്ഞുകൊണ്ട് പൂർണ വിനയത്തോടെ അയാൾ ഗോവിന്ദന് മുന്നിൽ നിന്നു..... " ഇതുവരെ അവിടെ ആർക്കും എതിർപ്പില്ലായിരുന്നല്ലോ... പെട്ടെന്നെന്ത് പറ്റി ചെറുക്കന്റെ അമ്മാവന്..... സ്വത്തിന്റെ കാര്യത്തിലും പ്രതാപത്തിന്റെ കാര്യത്തിലും അവരെക്കാളും മുന്നിൽ തന്നെയാണ് ഞങ്ങൾ....... അത്‌ നാരായണനും അറിയാവുന്നതല്ലേ.... " " ഉവ്വ്.... " " മ്മ്മ്.... ഇതിലും നല്ല ബന്ധം വരും... അവര് പോട്ടെ.... " ഗോവിന്ദൻ സ്വയം ആശ്വസിച്ചുകൊണ്ട് ഇറയത്തിലെ ചാരു കസേരയിൽ നീണ്ട് നിവർന്നിരുന്നു.... " നല്ല ആലോചന തന്നെ ഞാൻ തമ്പുരാട്ടി കുട്ടിക്ക് കൊണ്ട് വരും തമ്പുരാ..... ഇപ്പോ ഞാൻ അങ്ങട്.... " "മ്മ്...." ഗോവിന്ദനോടുള്ള ബഹുമാനമെന്നപോലെ നാരായണൻ അയാളെ ഒന്ന് തൊഴുതുകൊണ്ട് പടിപ്പുര കടന്ന് പുറത്തേക്ക് പോയി..... " മനസ്സിലെ കണക്കുകൂട്ടലുകൾ തെറ്റുകയാണല്ലോ....... " അയാൾ നെഞ്ചിൽ പതിയെ തലോടിക്കൊണ്ട് ഒന്ന് ചിരിച്ചു... " ഇവളും തള്ളയെ പോലെ എന്റെ കൈകൊണ്ട് തീരേണ്ടി വരുമെന്ന തോന്നുന്നത്...... " ....... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story