നാഗ പരിണയം: ഭാഗം 14

naga parinayam

എഴുത്തുകാരി: സജ്‌ന സജു

" മനസ്സിലെ കണക്കുകൂട്ടലുകൾ തെറ്റുകയാണല്ലോ....... " അയാൾ നെഞ്ചിൽ പതിയെ തലോടിക്കൊണ്ട് ഒന്ന് ചിരിച്ചു... " ഇവളും തള്ളയെ പോലെ എന്റെ കൈകൊണ്ട് തീരേണ്ടി വരുമെന്ന തോന്നുന്നത്...... " ************* വിവാഹ നിശ്ചയം മുടിയങ്ങിയതിനു നാഗത്തന്മാരോട് നന്ദി പറയാൻ വന്നതായിരുന്നു സാവിത്രി...... കാവിലേക്ക് കയറിയപ്പോൾ തന്നെ അവോടെമാകെ ചെമ്പക പൂക്കളുടെ സുഗന്ധം നിറഞ്ഞു.... അവൾ കണ്ണുകൾ പതിയെ അടച്ചുകൊണ്ട് അത്‌ ആവോളം ആസ്വദിച്ചു..... മുന്നിലേക്ക് കാൽപാദങ്ങൾ പതിയെ വെച്ചുകൊണ്ട് അവൾ നാഗത്തന്മാരുടെ വിഗ്രഹത്തിനു മുന്നിൽ കൈകൾ കൂപ്പി വണങ്ങി... ഇത്രയും നാളും സങ്കടം മാത്രമേ പറയാനുണ്ടായിരുന്നുളൂ...

പിന്നെ കുറച്ച് പരാതികളും പരിഭവങ്ങളും...എന്നാൽ ഇന്നങ്ങനെയല്ല... സന്തോഷമായിരുന്നു മനസ്സ് നിറയെ കൂടാതെ കൂട്ടിനു ആരോ ഉള്ളപോലെ ഒരു തോന്നൽ.... അവളുടെ കണ്ണുകൾ നാഗവിഗ്രഹത്തിൽ നിന്നുംമാറി ആരെയോ തിരയാൻ തുടങ്ങി....... " എന്നെയാണോ നോക്കുന്നെ... " പിന്നിൽ നിന്നും പെട്ടെന്ന് ഒരു ശബ്ദം കേട്ടതും അവൾ നെഞ്ചത്ത് കൈവെച്ചുകൊണ്ട് ഞെട്ടി തിരിഞ്ഞു....... " എന്തൊരു പേടിയാടോ ഇത്.... " തന്നെ കളിയാക്കി നടക്കുന്ന അനന്തനെ തന്നെ അവൾ നോക്കിനിന്നു ഒരു നിമിഷം ബോധം വന്നെന്ന പോലെ സ്വയം തലക്കൊന്ന് കിഴുക്കിക്കൊണ്ട് അവൾ അവന്റെ പിന്നാലെ ഓടി.... " എങ്ങടാ ഇത്ര ദൃതിയിൽ ഓടുന്നേ...)" കിതച്ചുകൊണ്ട് തന്റെ മുന്നിൽ നിൽക്കുന്ന സാവിത്രിയെ നോക്കി ചോദിച്ചു... " അത്‌... അ... അനന്തേട്ടന്റെ ഒപ്പം എത്താൻ.... " " അതിനെന്ന ഒന്ന് വിളിച്ചാൽ പോരായിരുന്നോ..... " അവൻ ഒരു പുരികം ഉയർത്തി ചോദിച്ചു....

" ശ്ഹ്... പെട്ടെന്ന് അങ്ങനെ തോന്നിയില്ല..... " " മ്മ്മ്.... " അവർ ഓരോന്ന് പറഞ്ഞുകൊണ്ട് കവിനരികിലെ കുളത്തിനിടടുത്തേക്ക് പോയി.... ആ സ്ഥലം കണ്ടതും അവളുടെ സന്തോഷമാർന്ന മുഖം പെട്ടെന്ന് വലിഞ്ഞു മുറുകി.... " എന്ത്‌ പറ്റി സാവിത്രി.... " " ഒന്നുല. " " താൻ പറഞ്ഞില്ലെങ്കിലും എനിക്ക് മനസ്സിലാകും...... " " മരിക്കാൻ വേണ്ടി ഞാൻ ഇന്നലെ വന്ന സ്ഥലം........ " അവൾ മറ്റെങ്ങോ നോക്കി പറഞ്ഞു.... " അച്ഛന് സാവിത്രിയോട് അത്ര സ്നേഹം പോരാ അല്ലെ... " "മ്മ്മ്..." " പോട്ടെ സാരമില്ല......" അവന്റെ കൈകൾ അവളുടെ തലയിൽ പതിയെ തലോടി... " എന്ത്‌ തണുപ്പാ ഈ കൈക്ക്.... " അവൻ അതിന് വെറുതെ ഒന്ന് ചിരിച്ചു... " ഞാൻ പോട്ടെ... അച്ഛൻ ഇനി എന്നെ കാണാണ്ട് അവിടെ ദേഷ്യം പിടിച്ചു നിൽക്കുന്നുണ്ടാവും ...

എന്നും എന്തേലുമൊരു കാരണം വേണ്ടേ എന്നെ തല്ലാൻ.... ഇപ്പോഴൊക്കെ തല്ലി തല്ലി അച്ഛന്റെ കൈ വേദനിക്കുന്നതല്ലാതെ എനിക്ക് ഒന്ന് വേദനിക്ക കൂടെ ഇല്ല.... " ചിരിച്ചുകൊണ്ടാണ് പറഞ്ഞ് തുടങ്ങിയതെങ്കിലും അതൊരു വിങ്ങലിലാണ് അവസാനിച്ചത്.... " താൻ വിഷമിക്കാതെടോ.... തനിക്ക് അച്ഛനില്ലേൽ എന്താ... ഞാൻ ഇല്ലേ... തന്റെ ഏത് വിഷമത്തിലും താങ്ങായി ഞാൻ കൂടെ ഉണ്ടാകും...... " അത്‌ വെറും വാക്കായി അവൾക്ക് തോന്നിയില്ല...... എന്തോ ഒരു കാന്തിക വലയത്തിൽ പെട്ടപോലെ അവൾ അവന്റെ നെഞ്ചിലേക്ക് പതിയെ ചായ്ഞ്ഞു....

കണ്ണുകൾ അടച്ചുകൊണ്ട് നെഞ്ചിൽ ചാരി നിൽക്കുന്നവരെ അവൻ കുറച്ചുകൂടി അവനിലേക്ക് ചേർത്ത് പിടിച്ച്..... " ഞാൻ പോവാ.... " പെട്ടെന്ന് അവന്റെ നെഞ്ചിൽ നിന്നും അടർന്നു മാറിക്കൊണ്ട് അവൾ പറഞ്ഞ്.... അതിന് മറുപടി പറയാതെ അവൾ അവനെ തന്നെ നോക്കി.... " അപ്പൊ രാത്രി കാണാം.... " അവൾ പറഞ്ഞ ശേഷം നാണം കൊണ്ട് ഓടി....... ഓടുന്നതിനിടയിൽ അവളുടെ ചെറു പുഞ്ചിരി അവൻ ആവോളം ആസ്വദിച്ചു......... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story