നാഗ പരിണയം: ഭാഗം 15

naga parinayam

എഴുത്തുകാരി: സജ്‌ന സജു

അവൾ പറഞ്ഞ ശേഷം നാണം കൊണ്ട് ഓടി....... ഓടുന്നതിനിടയിൽ അവളുടെ ചെറു പുഞ്ചിരി അവൻ ആവോളം ആസ്വദിച്ചു..... മനുഷ്യ കുലത്തിൽ പിറന്നവളോട് നാഗ കുലത്തിന്റെ അധിപതിക്ക് പ്രണയം....അവന്റെ ചൊടികളിൽ അവൾക്കായി കരുതിയ പുഞ്ചിരി വിരിഞ്ഞു........ " എവിടാരുന്നു..... " തറവാട്ടിലേക്ക് കയറി വന്ന സാവിത്രിയോട് ഗോവിന്ദൻ ചോദിച്ചു... എന്നാൽ അവളൊന്നും മിണ്ടാതെ തലകുനിച്ചു നിന്നതേയുള്ളു.... " നിന്നോടാ അസത്തെ ചോദിച്ചത്...... കാവിലേക്കാണെന്നും പറഞ്ഞ് രാവിലെ ഇറങ്ങിയതല്ലേ........ മ്മ്മ്.... വല്ല പേര് ദോഷവും തള്ളയെ പോലെ കേൾപ്പിച്ചാലുണ്ടല്ലോ..... " അയാൾ ഒരു താക്കിത് നൽകി... " അമ്മ എന്ത്‌ പേര്ദോഷമാ അച്ഛാ കേപ്പിച്ചത്... എങ്ങനെ തോന്നുന്നു അച്ഛന് അമ്മയെ പറ്റി ഇങ്ങനൊക്കെ പറയാൻ..... " അവളുടെ ശബ്ദം നന്നേ നേർത്ത് പോയിരുന്നു എന്നാൽ അയാൾ അതൊരു പുച്ഛത്തോടെ അവഗണിച്ചു കൊണ്ട് പോയപ്പോൾ ഒന്നുറക്കെ കരയാൻ അവൾക്ക് തോന്നി...... ഈ ജീവിതത്തിലെ ഏക ആശ്വാസം അനന്തേട്ടന്റെ സാമീപ്യം മാത്രമ... ഒരു പുഞ്ചിരി കൊണ്ട് തന്റെ വേദനകളെല്ലാം മായ്ക്കുന്നവൻ ...... ദിവസങ്ങൾ പിന്നെയും ആർക്കും കാക്കാതെ പായിഞ്ഞു കൊണ്ടിരുന്നു ...

അതിനൊപ്പം തന്നെ അവരുടെ ബന്ധത്തിന്റെ ആഴവും മുന്നോട്ട് കുതിച്ചു......... " തമ്പുരാനെ.... ""aara""ഞനാണെ നാരായണൻ...." വിനയത്തോടെ അയാൾ ഉറക്കെ പറഞ്ഞു... " ദാ വരുന്നു....... എന്താ പ്രത്യേകിച്ച്..... " " ഉവ്വ്.... ഒരാലോചന വന്നിട്ടുണ്ട്....... പയ്യൻ ഇവിടെയല്ല അമേരിക്കയിൽ ജോലി ചെയ്യുവാ.... വലിയ കൊട്ടാരമല്ലേ ഇപ്പൊ നാട്ടിൽ കെട്ടിപ്പോകുന്നെ.... തറവാട്ട് മഹിമ പറയുകയും വേണ്ട..... രാജാക്കന്മാരുമായിട്ട് അടുപ്പമുള്ള തറവാട്ട് കാര... " നാരായണൻ കാര്യങ്ങളൊക്കെ വിചാരിച്ചതും ഗോവിന്ദൻ അയാളെ ഒന്ന് പാളി നോക്കി... " ഇതൊക്കെ സത്യം തന്നെയാണോ..അതോ മറ്റുള്ളവരോട് പറയുന്ന പോലെ..... " " അയ്യോ.. അങ്ങനെയൊന്നുമില്ലെ.... ഞാൻ അങ്ങനെയെന്തെങ്കിലും ചതി തമ്പുരാനോട് ചെയ്യുമോ..... " " ആഹ്... കേട്ടിട്ട് നല്ല കൂട്ടരാണെന്ന് തോന്നുന്നു.... എപ്പഴാണെന്ന് വെച്ചാൽ വരും മുൻപ് ഇവിടെ ഒന്ന് അറിയിക്കണം അത്ര തന്നെ..... " " ഓ.... " " താൻ പോകുന്നതിനു മുമ്പ് കണക്കുപ്പിള്ളയെ കണ്ടിട്ട് പൊ .... ഇത്രടം വരെ വന്നതല്ലേ... " അത്‌ കേട്ടതും നാരായണന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു.... ❤️❤️❤️❤️❤️❤️❤️❤️❤️

രാത്രിയുടെ ഇരുട്ട് മൂടിയ തറവാടിനുള്ളിൽ സാവിത്രിയുടെ മുറിയിൽ മാത്രം തിരി തെളിഞ്ഞു നിന്നു...... " ഇത്രയും നേരമായിട്ടും കണ്ടില്ലല്ലോ..... " അവൾ കട്ടിലിൽ കമഴ്ന്നു കിടന്നുകൊണ്ട് സ്വയം പറഞ്ഞു.... " ഇന്നലെയും വന്നില്ല... ചുമ്മാ ഞാൻ വെറുതെ കാത്തിരുന്നു...... " " എന്താ സാവിത്രിക്കുട്ടി.... പരിഭവം ആരോടാ പറയുന്നേ..... " അനന്തന്റെ ശബ്ദം കേട്ടതും അവൾക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരം ഉടലെടുത്തു.... അത്‌ വന്നു നിന്നത് അവളുടെ കൺകോണിൽ തിളങ്ങിയ നീരുറവകളിൽ ആയിരുന്നു.... " അനന്തേട്ടാ ..... എവിടെയായിരുന്നു... ഏഹ്... ഞാൻ എത്ര വിഷമിച്ചുന്നറിയുവോ. ..... " അവൻ അവളുടെ മുഖത്തെ കൈകുമ്പിളിലാക്കി..... ആ വാത്സല്യം തുളുമ്പുന്ന മുഖത്തേക്ക് കണ്ണുകൾ പായ്ച്ചു...." എന്റെ സാവിത്രിക്കുട്ടി എത്ര സുന്ദരിയാ..." അതിലവൾ വീണുവേവെങ്കിലും പരിഭവം വീണ്ടും വന്നെത്തി.. " വേണ്ട വിഷയം മാറ്റണ്ട.... അനന്തേട്ടന് അറിയില്ലേ എനിക്ക് മനസ്സ് തുറന്നൊന്നു സംസാരിക്കാൻ ഉള്ളു തുറന്നൊന്നു ചിരിക്കാൻ അനന്തേട്ടൻ മാത്രെ ഉള്ളെന്ന്.... പിന്നെയും എന്തിനാ..... " " കരയാതെ പെണ്ണെ ...... അത്‌ എനിക്കറിയില്ലേ..... കുറച്ച് കാര്യങ്ങൾ ഉണ്ടായിരുന്നു അതാ....." " മ്മ്... "

അവളൊന്ന് അമർത്തി മൂളിക്കൊണ്ട് തിരിഞ്ഞപ്പോഴാണ് അനന്തന്റെ മുഖത്ത് എന്തോ ഒരു മുറിവ് പോലെ തോന്നിയത് .. അവൾ തിരികെ അവന്റെ അടുത്തേക്ക് ചെന്നു... " എന്ത്‌ പറ്റിയേട്ടാ... എന്താ... എങ്ങനെയാ ഇത് മുറിഞ്ഞത്... " " അതൊരു ചെറിയ പോറലല്ലേ ഉള്ളു " " അല്ല .... എന്ത്‌ പറ്റിയതാ.... " " എന്റെ പെണ്ണെ ഞാനെ എപ്പോഴും ഇതേ രൂപത്തിലല്ല നടക്കുന്നത്.... മനുഷ്യ വേഷം മാറുമ്പോൾ ഈഴയണ്ടെ.. അപ്പോ ചില സമയങ്ങളിൽ ഇങ്ങനെയൊക്കെ ഉണ്ടാകും..... " അത്‌ കേട്ടതും അവളുടെ മുഖം വാടി... " സാവിത്രി.... ഇപ്പൊ നിന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയാം..... ഇപ്പോഴും നിന്റെ മനസ്സ് എന്നെ ഒരു നാഗമായി ഉൾക്കൊള്ളുന്നില്ല.... ഇതല്ല ഞാൻ... ഇത്.. ഈ മനുഷ്യന്റെ വേഷം അത്‌ കുറച്ച് നേരത്തേക്ക് ഞാൻ ഇടുന്ന ഒരു കുപ്പായം അത്രെ ഉള്ളു.... " " മ്മ്..... " അവളൊന്ന് മൂളി.. " താൻ വിഷമിക്കാതെടോ. എനിക്കറിയില്ലേ എന്റെ സാവിത്രിക്ക് പാമ്പിനെ പേടിയാണെന്ന് . ... അതുകൊണ്ട് എന്നും നിന്റെ മുന്നിൽ ഇങ്ങനെ തന്നെ വരാൻ ഞാൻ ശ്രമിക്കാം..... "...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story