നാഗ പരിണയം: ഭാഗം 16

naga parinayam

എഴുത്തുകാരി: സജ്‌ന സജു

" താൻ വിഷമിക്കാതെടോ. എനിക്കറിയില്ലേ എന്റെ സാവിത്രിക്ക് പാമ്പിനെ പേടിയാണെന്ന് . ... അതുകൊണ്ട് എന്നും നിന്റെ മുന്നിൽ ഇങ്ങനെ തന്നെ വരാൻ ഞാൻ ശ്രമിക്കാം..... " അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു... " എന്ത്‌ പറ്റി... ഞാൻ എന്റെ സാവിത്രികുട്ടിയെ എങ്ങനൊക്കെ ആശ്വസിപ്പിച്ചിട്ടും ഇപ്പോഴും മുഖം കാർമേഘം മൂടി ഇരിക്കയാണല്ലോ പെണ്ണെ.... കാര്യം പറ...... " " അത്‌..... അത് പിന്നെ.... " അവൾ വാക്കുകൾക്ക് വേണ്ടി പരതുന്നത് കണ്ടപ്പോഴേ അനന്തന് തോന്നി എന്തോ അവളുടെ മനസ്സിൽ എന്നോട് ചോദിക്കാൻ ഉണ്ടെന്ന്..... സാദരണ അവൾ എന്തേലും മനസ്സിൽ ഓർത്താൽ അനന്തൻ ആ നിമിഷം തന്നെ അത്‌ മാനത്ത് കാണും... പക്ഷെ അനന്തനെക്കുറിച്ച് അവൾ വിചാരിക്കുന്ന കാര്യങ്ങളൊന്നും പെട്ടെന്ന് അവനു കണ്ടുപിടിക്കാൻ കഴിയുന്നില്ല.... അത്‌ എന്തുകൊണ്ടാണെന്നു അവർക്കും അറിയില്ലായിരുന്നു...." താൻ പറയടോ... എന്താ... കാര്യം.... " " എന്നോട് ദേഷ്യപ്പെടുവോ.... " " മ്മ്... ഇല്ല..... പറഞ്ഞോ...... " " അച്ഛൻ എനിക്ക് വീണ്ടും ഒരു ആലോചന കൊണ്ട് വന്നിട്ടുണ്ട്...

അയാൾക്ക് ദൈവത്തിൽ ഒന്നും വിശ്വാസമില്ലാത്ത ആളാ എന്നാ പറഞ്ഞത്.... അത്‌ കൊണ്ട് കഴിഞ്ഞ പ്രാവശ്യം ചെക്കനെ പേടിപ്പിച്ചപോലെ പേടിപ്പിച്ചാൽ അയാൾ വല്ല പാമ്പ് പിടുത്തക്കരെയും വിളിക്കും..... " അവൾ പുറത്തേക്ക് വന്ന ചിരി കടിച്ചു പിടിച്ചുകൊണ്ടു പറഞ്ഞതും... അനന്തൻ അവളുടെ ചെവിക്ക് ഒരു കിഴുക് കൊടുത്ത്.... " ആരെങ്കിലും എന്തേലും പറഞ്ഞാൽ മോങ്ങാനും എന്നെ കളിയാക്കാനും മാത്രമല്ലെ നീ വായ തുറക്കുന്നെ...... " " ഹാ... വേദനിക്കുന്നു അനന്തേട്ട.... വിട്ടേ.... ഹാവു..... " അവൻ കൈവലിച്ചപ്പോൾ അവൾ ചെവിയിൽ പതിയെ തലോടി... " എന്റെ ജീവൻ പോയേനെ...... " അവൾ അവനെ കൂർപ്പിച്ചു നോക്കി... " അങ്ങനെ നിന്റെ ജീവൻ എന്നെ ഉപേക്ഷിച്ചു പോകുമോ സാവിത്രി..... പോകുന്നെങ്കിൽ ഒരുമിച്ചു.... " അവൾ പതിയെ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു...... " ഞാൻ ഒരു കാര്യം ചോദിക്കട്ടെ.... " അവൾ വീണ്ടും കുറുകി... " നീ കുറെ നേരമായല്ലോ ചോദിക്കട്ടെ.... ചോദിക്കട്ടെ എന്ന് ചോദിക്കുന്നു... ഇതുവരെ ഒന്നും പറഞ്ഞും ഇല്ല...... ഇനി ഒന്നും മിണ്ടാതെ ഇരുന്നാൽ ഞാൻ പോകും..... " അവൻ ദേഷ്യം അഭിനയിച്ചു.... ".... മ്മ്... എന്നെ... എന്നെ ഇഷ്ടമാണോ....." അവൻ അവളെ തുറിച്ചു നോക്കി... " നിനക്ക് ഇതുവരെ മനസ്സിലായില്ലേ..... "

" എനിക്ക് മറു ചോദ്യമല്ല അനന്തേട്ട വേണ്ടത്... ഞാൻ ചോദിച്ചതിന് ഉത്തരമ.... " " മ്മ്... അതെ.... നി എന്റെ ജീവനല്ലേ.... " " മ്മ്... അപ്പോ എന്നെ കല്യാണം കഴിക്കുന്നതെപ്പോഴാ..... " അത്‌ കേട്ടതും അവൻ വയറ്റിൽ അമർത്തി പിടിച്ചു ചിരിക്കാൻ തുടങ്ങി..... അനന്തന് എന്താ സംഭവിച്ചതെന്നറിയാതെ അവൾ അവനെ തന്നെ നോക്കി ഇരുന്നു... " കഷ്ടമുണ്ട്... എന്നെ കളിയാക്കുവാണോ.... എന്തിനാ എന്നെ ഇങ്ങനെ..... " ചുണ്ട് കൂർപ്പിച്ചു നോക്കുന്ന പെണ്ണിനെ കണ്ടതും വീണ്ടും അവനു ചിരി പൊട്ടി.... " ഏട്ടൻ ചിരിച്ചോ... ഞാൻ പോണു.... " അവൾ അവന്റെ അടുത്ത് നിന്നും എണീറ്റ് മാറാൻ ശ്രമിച്ചതും അവൻ അവളുടെ കൈകളിൽ പിടിച്ച്..... " നീ ചോദിച്ചതിന് ഉത്തരം വേണ്ടേ.... " " വേണ്ട... എനിക്ക് ഇപ്പോ കിട്ടിയത് തന്നെ ധാരാളം.... " " സാവിത്രി... ഇവിടെ ഇരുന്നേ... " അവൻ അൽപ്പം ഗൗരവത്തോടെ പറഞ്ഞപ്പോൾ സാവിത്രി ഒന്നും മിണ്ടാതെ അനുസരിച്ചു.... " സാവിത്രി...... എനിക്ക് നിന്നെ ജീവനാണ്... അത്‌ നിനക്കും അറിയാം... നീ കരുതുന്നതിനേക്കാൾ എത്രയോ ഇരട്ടി ഞാൻ നിന്നെ സ്നേഹിക്കുന്നു.....

പക്ഷെ... പക്ഷെ അതൊന്നും ഒരു വിവാഹത്തിൽ എങ്ങനെ ചെന്നെത്തും.... ഞാനൊരു നാഗ കുലത്തിൽ പിറന്നവനും നീ മനുഷ്യ കുലത്തിൽ പിറന്നവളുമാണ്.... നാം തമ്മിലുള്ള കൂടി ചേരൽ അത്‌ പ്രകൃതിയെ തന്നെ വെല്ലുവിളിക്കും പോലെയാവില്ലേ..... അതുകൊണ്ട് ...... " " അതുകൊണ്ട്.... " അവൾ അത്‌ ആവർത്തിച്ചു... " നമുക്ക് വിവാഹം ഒന്നും വേണ്ട സാവിത്രി..... അത്‌ നമുക്ക് രണ്ടുപേരുടെയും ജീവിതം തന്നെ തകർക്കും.... " അനന്തൻ അവളോട് ചേർന്നിരിക്കാൻ തുടങ്ങിയപ്പോൾ അവൾ അവനെ തള്ളി മാറ്റിക്കൊണ്ട് പുറത്തേക്ക് പോയി... നിറഞ്ഞ കണ്ണുകളുമായി അവൾ പോകുന്നത്..... അവൻ നോക്കി ഇരുന്നു.. അപ്പോഴും അവന്റെ കണ്ണുകൾ തുളുമ്പുന്നത് ആരും കാണാതിരിക്കാൻ അവൻ മറച്ചു പിടിച്ചു...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story