നാഗ പരിണയം: ഭാഗം 18

naga parinayam

എഴുത്തുകാരി: സജ്‌ന സജു

" സാവിത്രി..... " തളർന്നു വീഴാൻ തുടങ്ങിയവളെ അവൻ കൈകളിൽ കോരിഎടുത്തു... " ഏഹ്... കണ്ണ് തുറക്ക് പെണ്ണെ.... " അവൻ അവളുടെ കവിളുകളിൽ ഒന്ന് തഴുകിയപ്പോഴേക്കും പതിയെ അവ വിടർന്നു വന്നു എന്നാൽ ഇപ്പോഴും ആ കണ്ണുകളിൽ ഭയം മാത്രം... അനന്തനെ ഒന്ന് നോക്കിയ ശേഷം അവൾ ചുറ്റും കണ്ണോടിച്ചു.... "നീ ആരെയാ തിരയുന്നത്...." അവനും അവൾക്കൊപ്പം മിഴികൾ പായിച്ചു... " എവിടെ.... ആ... ആ സർപ്പം എവിടെ.... " പറയുന്നതിനോടൊപ്പം ആ കൈകളിൽ അവൾ ഇറുക്കെ പിടിച്ച്.... " എടൊ... ഇപ്പൊ ഇവിടെ ഞാനും താനും മാത്രമേയുള്ളു..... പോരെ.... " അവൾ പെട്ടെന്ന് അവനെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും പല ചോദ്യങ്ങളും അവളുടെ വായിൽ നിന്നും തികട്ടി വന്നുകൊണ്ടിരുന്നു..... "

ആരാ ഏട്ടാ അത്‌.... " ആ ചോദ്യം കേട്ടതും അവനൊന് പകച്ചപോലെ അവൾക്ക് തോന്നി..... " ഏട്ടാ.... പറയാൻ പാടില്ലാത്തതാണേൽ പറയണ്ട.... " അവൾ നേരെ നിന്നുകൊണ്ട് പറഞ്ഞു.... " അങ്ങനെയല്ലെടോ..... അതെന്റെ ജ്യേഷ്ഠനാ.... " അവളുടെ കണ്ണുകൾ മിഴിഞ്ഞുവന്നു... " എന്തിനാ... എ... എന്നെ... കൊല്ലാൻ നോക്കിയത്.... " ചോദിഗിക്കുന്നതിനൊപ്പം വിറക്കുന്ന പെണ്ണിനേക്കേണ്ട് അവനു പാവം തോന്നിയെകിലും അവന്റെ ദേഷ്യo അവളിലേക്ക് പടർത്താൻ അവൻ വെമ്പി.... " നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ സാവിത്രി ഇങ്ങോട്ടേക്കൊന്നും ഞാൻ ഇല്ലാതെ വരരുതെന്ന്.... ഞാൻ എന്ത്‌ പറഞ്ഞാല നീ കേൾക്കുന്നത്...... " അവന്റെ ഉച്ചത്തിലുള്ള ശബ്ദം അവളെ മാത്രമായിരുന്നില്ല കാവിലെ വലിയ മറച്ചില്ലകളിരിന്ന പക്ഷിയെയും പേടിപ്പിച്ചു...

" അത്‌... ഞാൻ... ഏട്ടനോട് ഒരു കാര്യo പറയാൻ വന്നതാ... ഇവിടുന്ന് ഒച്ച കേട്ടപ്പോൾ ഞാൻ കരുതി.... " അത്രയും പറഞ്ഞുകൊണ്ട് മുഖം പൊത്തിക്കരയുന്നവളെ അവൻ തന്നിലേക്ക് ചേർത്ത് പിടിച്ചു.... ആദ്യമായിട്ടാണ് ഇങ്ങനെ.. അനന്തേട്ടനോട് ഇത്രയും ചേർന്ന് നിൽക്കുന്നത്... അത്‌ അവളുടെ മുഖത്തെ വിഷമം മാറ്റി...... " സാവിത്രി... ഇരുന്നേ.... " കുളത്തിന്റെ പടവിലേക്കിരുന്നുകൊണ്ട് അവൻ കൈചൂണ്ടി അവനരികിലേക്ക് കാണിച്ചു.......അവൾ അവനരികിൽ വന്നിരുന്നതും വീണ്ടും ആ കൈകൾ അവനിലേക്ക് അവളെ അടുപ്പിച്ചു... " ഏട്ടാ..... " " മ്മ് " " എന്താ ഇത്രയും ദിവസം എന്നെ കാണാൻ വരാഞ്ഞത്... ഞാൻ എത്ര വിഷമിച്ചുന്നറിയുവോ...... " അവൻ അവൾ പറയുന്നതൊക്കെ ഒരു ദീർഘ നിശ്വാസത്തോടെ കേട്ടുകൊണ്ടിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല....

എന്തൊക്കെയോ പറഞ്ഞശേഷം അനന്തനെ നോക്കിയ സാവിത്രിക്ക് മനസ്സിലായി അവൻ താൻ പറയുന്നതൊന്നും കേൾക്കുന്നില്ലന്ന്... " അനന്തേട്ട... " അവൾ പതിയെ അവനെ ഒന്ന് കിലുക്കി.... " സാവിത്രി..... നിനക്ക് നമ്മുടെ ബന്ധം തെറ്റായി തോന്നുന്നുണ്ടോ..... " അവന്റെ കണ്ണുകൾ അവളുടെ കണ്ണിൽ ഉടക്കി... അവൾ വേഗം അവളുടെ വിരലുകൾ ആ ചുണ്ടിനു കുറുകെ വെച്ചു... " എന്തൊക്കെയാ അനന്തേട്ട ഈ പറയുന്നത്.... ഈ ജന്മത്തിൽ എപ്പോഴെങ്കിലും എനിക്ക് ഇങ്ങനൊരു ഭാഗ്യം കിട്ടുമെന്ന് ഞാൻ കരുതിയ കൂടെ ഇല്ല..... ഈ എനിക്ക് അങ്ങയുടെ കാൽപ്പാദം സ്പർശിക്കാൻ പോലും അർഹതയില്ല........" നിറഞ്ഞൊഴുകുന്ന കണ്ണുകളെ തുടച്ചു മാറ്റാൻ ശ്രമിക്കാതെ അവൾ അവനെ തന്നെ നോക്കി നിന്നു.... " പക്ഷെ നീ ഒന്നറിയണം പെണ്ണെ...

ഒരിക്കലും ഈ കഴുത്തിൽ താലി കെട്ടാൻ എനിക്ക് കഴിയില്ല.... " ആ വാക്കുകൾ കേട്ടപ്പോൾ ഭൂമിയാകെ കുലുങ്ങും പോലെ തോന്നിയവൾക്ക്... എന്ത്‌ പറയണം.... ഒരിക്കലും എനിക്ക് കഴിയില്ല അനന്തേട്ടനെ വിട്ട് പോകാൻ എന്ന് ഉറക്കെ കരഞ്ഞുകൊണ്ട് ആ മാറിൽ മുഖം ഒളിപ്പിക്കാൻ തോന്നി അവൾക്ക്... " സാവിത്രി..... " അവൻ എന്തോ പറയാൻ വരും മുൻപ് സാവിത്രി സംസാരിച്ചു തുടങ്ങിയിരുന്നു..... " അനന്തേട്ടൻ എന്താ എന്നെ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞതിന്റെ പിന്നിലെ കാരണം എനിക്കറിയില്ല... പക്ഷെ ഒന്നറിയാം ഈ നെഞ്ചിൽ എന്നും ഏട്ടൻ മാത്രമേ ഉണ്ടാകു.... അത്‌ എന്നും അങ്ങനെ തന്നെയായിരിക്കും... ഒരു താലി ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ്...

വേണ്ട... അത്‌.. അത്‌ എന്റെ അതിമോഹമാകും..... എനിക്ക് വേറെ ഒന്നും വേണ്ട ഏട്ടാ... എന്നും... ഒരു പ്രാവശ്യമെങ്കിലും ഒന്ന് കണ്ടാൽ മതി... അത്‌ മാത്രം മതി ഈ പൊട്ടി പെണ്ണിന്.... " പറഞ്ഞ് തീർന്നതും ആ ഇരുകൈകളും കൊണ്ട് അവളെ പൊതിഞ്ഞുപിടിച്ചുകൊണ്ട് ആ നെഞ്ചിലേക്ക് ചേർത്തു.... " അതും എനിക്ക് വാക്ക് തരാൻ പറ്റില്ല സാവിത്രി.... " വീണ്ടും... വീണ്ടും അവന്റെ ഉത്തരം അവളെ പിടിച്ച് ഉലച്ചുകൊണ്ടിരുന്നു..... അവൾ ആ നെഞ്ചിൽ നിന്നും മുഖം അടർത്തി മാറ്റി ആ കണ്ണുകളിലേക്ക് നോക്കി.... " ഏട്ടൻ... എന്താ പറഞ്ഞുവരുന്നത്..... " അവളുടെ നെഞ്ച് പൊട്ടിപോകുമെന്ന് തോന്നി അവൾക്ക്......... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story