നാഗ പരിണയം: ഭാഗം 19

naga parinayam

എഴുത്തുകാരി: സജ്‌ന സജു

" ഏട്ടൻ... എന്താ പറഞ്ഞുവരുന്നത്..... " അവളുടെ നെഞ്ച് പൊട്ടിപോകുമെന്ന് തോന്നി അവൾക്ക്... " നിനക്ക് അറിയില്ലേ സാവിത്രി നീയും ഞനും തമ്മിലുള്ള വ്യത്യാസം....... ഇത്രയും ദിവസം നിന്നെ കാണാൻ വരാഞ്ഞത്... ജ്യേഷ്ടന്മാർ എല്ലാം ഞാൻ നിന്നോട് മിണ്ടുന്നതിന് എതിരാണ്... ഞാൻ അവരെ എതിർത്താൽ അവർ നിന്നെ ഉപദ്രവിക്കും... ഇന്ന് സംഭവിച്ചത്... അത്‌ ഒരു സൂചന മാത്രമാണ്....." " അപ്പോൾ ഇന്ന് വന്നത്... എന്നെ... എന്നെ കൊല്ലാൻ തന്നെയാണോ.... " അവളുടെ ചോദ്യത്തിനു ഒരു മൂളലിലായിരുന്നു അവന്റെ മറുപടി.... " നാഗലോകത്തിലെ ആരും തന്നെ മനുഷ്യരുടെ മുന്നിൽ പോകുകയോ അവരുമായി സംസാരിക്കാനോ ഒന്നും പാടില്ല... അങ്ങനെ എന്തെങ്കിലും ഉണ്ടാവുകയാണേൽ അവരെ നാഗലോകത്തിൽ നിന്നും പുറത്താക്കും അല്ലെങ്കിൽ എന്നെന്നേക്കുമായി അവരെ തടവിലാക്കും... അതാണ് നിയമം..... "

അകലേക്ക്‌ കണ്ണുകൾ പായിച്ചുകൊണ്ട് അവൻ പറഞ്ഞുപൂർത്തിയാക്കി.. " ആരാ ഇങ്ങനെയുള്ള നിയമങ്ങളൊക്കെ ഉണ്ടാക്കിയത്.... " അവന്റെ തോളിലേക്ക് ചായിഞ്ഞു കൊണ്ട് സാവിത്രി ചോദിച്ചു.. " ഈ ഞാൻ തന്നെ... " " ഏട്ടനോ.... " "മ്മ്...." " എന്തിനാ... ഇങ്ങനെയുള്ള നിയമങ്ങൾ ഉണ്ടാക്കിയത്... അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ..... " അവളുടെ പരിഭവം കേൾക്കെ അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു... " ഞാൻ അറിഞ്ഞോ പെണ്ണെ എന്റെ ജീവന്റെ ജീവനകാൻ പോകുന്നത് നീയാണെന്നു..... " ആ വാക്കുകൾ അവളുടെ മനസ്സ് നിറയിച്ചു... കുറച്ചുനേരം തമ്മിൽ സംസാരിക്കാതെ അവർ നിശബ്ദതയെ കൂട്ടുപിടിച്ചു.... അതിനെ മുറിച്ചുകൊണ്ട് ആദ്യം സംസാരം തുടങ്ങിയത് സാവിത്രി ആയിരുന്നു.... " അനന്തേട്ട.... ഞാൻ ഒരു സംശയം ചോദിക്കട്ടെ..... " എന്താണെന്ന് ഉള്ള അർത്ഥത്തിൽ അവൻ അവളെ നോക്കി... " എന്തിനാ എന്റെ അമ്മയെ നാഗo തീണ്ടിയത്..... "

" അതിന് നിന്റെ അമ്മ നാഗം തീണ്ടിയാണു മരിച്ചതെന്ന് ആര് പറഞ്ഞു....' അവന്റെ മറുചോദ്യം അവളിൽ ഒരു ഞെട്ടൽ ഉണ്ടാക്കി... " അത്‌.... എല്ലാരും പറഞ്ഞുലോ.... നാഗം തീണ്ടിയാണെന്നു... മാത്രമല്ല... ഞനും കണ്ടതാ... കാലിലെ പാട്..... " . " മ്മ്.... " മറ്റൊന്നും പറയാതെ അവൻ മൂളിയത് കേട്ടപ്പോൾ അവൾ അവനെ പിടിച്ചൊന്ന് കുലുക്കി.... " ഏട്ടാ.... പിന്നെയെങ്ങനാ..... എന്താ അമ്മക്ക് പറ്റിയത്... നാഗം തീണ്ടിയതല്ലെങ്കിൽ പിന്നെ ആ പാട്..... " " ഇതിനുത്തരം എന്നേക്കാൾ നന്നായിട്ടറിയാവുന്ന ഒരാളുണ്ട്..... " " ആര്... " " നിന്റെ അച്ഛൻ..... " " ഏഹ്... " ഒരു ഞെട്ടലോടെ അവൾ ഇരുന്നിടത്ത് നിന്നും എണീറ്റു.... " അച്ഛനോ..... എ... എന്തിന്..... അമ്മയും അച്ഛനും തമ്മിൽ എത്ര സ്നേഹത്തോടെ ജീവിച്ചതാണെന്ന് എനിക്ക് നന്നായിട്ടറിയാം.... ഒരു വാക്ക് കൊണ്ട് പോലും അച്ഛൻ അമ്മയെ വേദനിപ്പിച്ചിട്ടില്ല.... പിന്നെ... പിന്നെ എന്തിന് വേണ്ടി..... "

" ഇതിനുത്തരം ഞാൻ പറയാതെ തന്നെ നീ അറിയും... നിന്റെ അച്ഛന്റെ നാവിൽ നിന്നും... അതുവരെ നീ ക്ഷെമിച്ചെ പറ്റു..... " " എനിക്ക് ഒന്നു മനസ്സിലാകുന്നില്ല ഏട്ടാ..... " അവൾ ഇരുകായ്യാലെ തല താങ്ങി പിടിച്ചു.... "നീ അറിയാത്തതായി ഒരുപാട് കാര്യങ്ങൾ നിന്റെ തറവാട്ടിൽ നടക്കുന്നുണ്ട്......." " അച്ഛന് എന്നോട് വെറുപ്പായിരുന്നു കുറച്ചു നാൾ മുമ്പ് വരെ പക്ഷെ ഈ രണ്ട് ദിവസം കൊണ്ട് അതിൽ വല്ലാത്ത മാറ്റം... എന്നോട് സ്നേഹമുള്ള പോലെ കരുതൽ ഉള്ളത് പോലെ... അപ്പൊ അതും... അതും അഭിനയമായിരിക്കും അല്ലെ..... " അതിന് മറുപടി പറയാതെ തല കുനിച്ചിരിക്കനെ അവനയുള്ളു.... ആ ഇരുപ്പിൽ തന്നെയുണ്ടായിരുന്നു അവളുടെ ചോദ്യത്തിനുത്തരം.... " നീ സൂക്ഷിക്കണം സാവിത്രി... നിന്നെ അപായപ്പെടുത്താൻ പോലും അയാൾ ശ്രമിക്കും...... സൂക്ഷിക്കണം.... " അവൾക്ക് അത്‌ കെട്ട് ഭയം തോന്നിയില്ല....

" എനിക്കെന്തേലും സംഭവിച്ചാൽ ഏട്ടൻ ചോദിക്കുമെന്ന് എനിക്കറിയാം... എന്റെ കൂടെ എപ്പോഴും നിഴൽ പോലെ കാണും എന്നും എനിക്കറിയാം........ അല്ല ഏട്ടാ... എന്തിനാ അച്ഛൻ എന്നോട് സ്നേഹം കാണിക്കുന്നത്... ഇപ്പോ.... " " എനിക്ക് വേണ്ടി.... " " ഏഹ്ഹ്... ഏട്ടന് വേണ്ടിയോ.... " " അതെ സാവിത്രി... നിന്നെ ഉപയോഗിച്ച് എന്റെ കയ്യിൽ ഇരിക്കുന്ന നാഗാമാണിക്യം സ്വന്തമാക്കാൻ വേണ്ടി കരുക്കൾ നീക്കുകയാണ് അയാൾ......... അയാളെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് മറ്റൊരാളാണ്..... ഭൈരവൻ.... പുതുശേരി മനയിലെ ആഭിജാര പ്രിയൻ..... അവനു മനസ്സിലായി ഞാനും നീയും തമ്മിൽ..... അത്‌ നിന്റെ അച്ഛനോട് അയാൾ പറഞ്ഞ്... പക്ഷെ എന്തുകൊണ്ടോ നിന്റെ അച്ഛൻ ഇത് വരെ അത്‌ പൂർണമായി വിശ്വസിച്ചിട്ടില്ല.......

നിനക്ക് ചുറ്റും ആപത്താണ് സാവിത്രി... ഞാൻ മൂലം ഉണ്ടായ ആപത്ത്.... അതെല്ലാം അവസാനിക്കണമെങ്കിൽ ഞാൻ നിന്നിൽ നിന്നും അകന്ന് മാറിയേ പറ്റു..... " " ഇല്ല... ഞാൻ സമ്മതിക്കില്ല.... എനിക്ക്... എനിക്ക് ഏട്ടൻ ഇല്ലാതെ പറ്റില്ല.... എന്നെ അവരുടെ അടുത്ത് നിന്നും സംരക്ഷിക്കാൻ ഏട്ടൻ ഉണ്ടല്ലോ പിന്നെന്താ.... " " നിന്റെ അച്ഛന്റെ കയ്യിൽ നിന്നും എനിക്ക് നിന്നെ സംരക്ഷിക്കാൻ ആകും... എന്നാൽ എന്റെ ജ്യേഷ്ടന്മാരുടെ കയ്യിൽ നിന്നും..... ഇന്ന് തന്നെ ഞാൻ ഒരു നിമിഷം വൈകിരുന്നുവെങ്കിൽ....... എനിക്ക് ഓർക്കനെ കഴിയുന്നില്ല.... "....... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story