നാഗ പരിണയം: ഭാഗം 20

naga parinayam

എഴുത്തുകാരി: സജ്‌ന സജു

" ഇല്ല... ഞാൻ സമ്മതിക്കില്ല.... എനിക്ക്... എനിക്ക് ഏട്ടൻ ഇല്ലാതെ പറ്റില്ല.... എന്നെ അവരുടെ അടുത്ത് നിന്നും സംരക്ഷിക്കാൻ ഏട്ടൻ ഉണ്ടല്ലോ പിന്നെന്താ.... " " നിന്റെ അച്ഛന്റെ കയ്യിൽ നിന്നും എനിക്ക് നിന്നെ സംരക്ഷിക്കാൻ ആകും... എന്നാൽ എന്റെ ജ്യേഷ്ടന്മാരുടെ കയ്യിൽ നിന്നും..... ഇന്ന് തന്നെ ഞാൻ ഒരു നിമിഷം വൈകിരുന്നുവെങ്കിൽ....... എനിക്ക് ഓർക്കനെ കഴിയുന്നില്ല.... " എന്തോ ആലോചനയിൽ മുഴുകി ഇരുന്ന അവന്റെ കയ്യിൽ അവൾ മുറുകെ പിടിച്ചു..... ഇനി എല്ലാം ഒരുമിച്ച് നേരിടാം എന്നാ ധൈര്യമായിരുന്നു അവളുടെ നോട്ടത്തിൽ....... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

" താൻ ആ കുട്ടിയോട് മറ്റെന്തികിലും പറഞ്ഞോ...... " കാഷായ വേഷത്താൽ പൊതിയുന്ന വസ്ത്രത്തിനു മുകളിൽ രുദ്രാക്ഷ മാലകളെ മുറുകെ പിടിച്ചുകൊണ്ടു ഭൈരവൻ ചോദിച്ചതും ഗോവിന്ദൻ ഇല്ല എന്നാ മട്ടിൽ തലയാട്ടി.... " മ്മ്.... " ഒന്നാമർത്തി മൂളിക്കൊണ്ട് ഭൈരവൻ വീണ്ടും കണ്ണുകലടച്ചു എന്തൊക്കെയോ പ്രാർത്ഥിച്ചു...... " വീണ്ടും താൻ പരാജയപ്പെടുമെന്നാണ് തോന്നുന്നത് ഗോവിന്ദ... ഒന്നും അങ്ങട് ശെരി ആകണില്ല. " താടി ഉഴിഞ്ഞു കൊണ്ട് അയാൾ ഒന്ന് നിവർന്നിരുന്നു ഗോവിന്ദനെ നോക്കി... അയാളുടെ മുഖത്ത് പരിഭ്രമമം നിറഞ്ഞു... " അങ്ങനെ പറയല്ലേ സ്വാമി... ഇതുവരെ എല്ലാം അങ് പറഞ്ഞ പോലെയല്ലേ ഞാൻ ചെയ്തത്.... എന്റെ ഭാര്യയെ വിവാഹം ചെയ്തതും അതെ കൈകൾ കൊണ്ട് അവളെ യമപുരിയിലേക്ക് പറഞ്ഞു വിട്ടതും എല്ലാം...... "

" മനസ്സിലായി ഗോവിന്ദ... നിന്റെ ഭാര്യയുടെ നാൾ നാഗദേവനെ പ്രീതിപ്പെടുത്താൻ ഉത്തമം ആയിരുന്നു.... പക്ഷെ എവിടെയോ... എവിടെയോ ഒന്ന് പിഴച്ചു പോയി...... പിന്നെ അടുത്തതായി ഉള്ളത്... നിന്റെ മകൾ സാവിത്രി ആണ്...... " അത്രയും പറഞ്ഞ ശേഷം അയാൾ ഗോവിന്ദന്റെ മുഖത്തേക്ക് നോക്കി... സ്വന്തം മകളെ കൊല്ലുന്ന കാര്യമായതിനാൽ എന്തെങ്കിലും ഭാവ വ്യത്യാസം ആ മുഖത്ത് വരുന്നുണ്ടോന്നു അറിയാൻ വേണ്ടി.... എന്നാൽ താൻ എന്ത്‌ പറഞ്ഞാലും നാഗമാണിക്യം മാത്രം മതിയെന്ന് കരുതി ഇരിക്കുന്ന അയാളെ കണ്ടതും ഭൈരവനു ആശ്ചര്യം ആയിരുന്നു.... " അത്‌ കൊഴപ്പമില്ല സ്വാമി...... ഞാൻ എങ്ങനെ കൊല്ലണം എന്ന് മാത്രം പറഞ്ഞാൽ മതി.... " " മ്മ്... " ഭൈരവൻ ഒന്ന് അമർത്തി മൂളി... " ഞാൻ പറഞ്ഞില്ലേ ഗോവിന്ദ ഒരു പ്രശ്നം കാണുന്നുണ്ടെന്ന്...... അത്‌..... തന്റെ മകൾക്ക് നാഗരാജാനോട് എന്തോ ഒരു അടുപ്പം ഉണ്ട്..... തിരിച്ചും...

അങ്ങനെയൊന്ന് നില നിൽക്കുന്നിടത്തോളം കാലം അവളെ ഒന്ന് സ്പർശിക്കുന്നത് പോലും മരണം വിളിച്ചു വരുത്തിയേക്കാം.... " " പക്ഷെ സ്വാമി... എനിക്ക്... എനിക്ക് ഇതിനോടൊന്നും വിശ്വാസമില്ല.... അവൾക്ക് കുറച്ച് ഭ്രാന്ത്‌ കൂടുതലാണ് കാവിനോടും കുളത്തിനോടുമൊക്കെ... അതിൽ കവിഞ്ഞു ഒന്നും തന്നെ ഇല്ലെന്നാണ് എന്റെ വിശ്വാസം.... " ഭൈരവൻ അതിന് മറുപടി ഒന്നും പറയാതെ പുഞ്ചിരിച്ചു... " തന്റെ വിശ്വാസം തന്നെ രക്ഷിക്കട്ടെ..... എന്തായാലും പൂജകൾ തുടങ്ങാൻ സമയമായി..... നാഗമാനിക്യത്തിനു വേണ്ടിയുള്ളതല്ല...... ആ നാഗത്തെ അവളിൽ നിന്നും അകറ്റാൻ വേണ്ടിയുള്ളത്...... അത്‌ കഴിഞ്ഞാൽ അവളുടെ അമ്മയുടെ അടുത്തേക്ക് തന്നെ അവളെയും അയക്കാം... എന്തെ.... " ഭൈരവൻ പറഞ്ഞത് കേട്ടപ്പോൾ സ്വർഗം കണ്ട പ്രതീതി ആയിരുന്നു ഗോവിന്ദന്.... "

അങ്ങയെ എനിക്ക് വിശ്വാസമാണ്.... എന്നാൽ ഞാൻ..... " ഭൈരവന്റെ സമ്മതം കിട്ടിയതും ഗോവിന്ദൻ അയാളെ ഒന്ന് വാങ്ങിയ ശേഷം വീട്ടിലേക്ക് പോയി........ പോകുന്ന സമയത്തൊക്കെ അയാളുടെ ആലോചന സാവിത്രിയിൽ ഉടക്കി നിൽക്കുകയായിരുന്നു.... " ഇവളോട് ഒരു നാഗദേവന് ഇഷ്ടമുണ്ടെന്നോ... അങ്ങനെഎങ്കിൽ എന്ത്‌ കൊണ്ട് അവൾ അറിഞ്ഞില്ല ഞനാണ് അവളുടെ അമ്മയെ കൊന്നതെന്ന്... അങ്ങനെ ഒരു അറിവ് അവൾക്കുണ്ടായിരുന്നെങ്കിൽ ഉറപ്പായും അവൾ എന്നോട് ചോദിക്കുമാറിരുന്നു... ദേവികയെ പോലെ മറച്ചു പിടിക്കുന്ന സ്വഭാവക്കാരിയല്ല അവൾ.... " ഭൈരവൻ പറഞ്ഞത് വിശ്വസിക്കണോ വേണ്ടയോ എന്നുള്ള സംശയത്തിൽ ഇതിനുത്തരം കണ്ട് പിടിക്കാൻ അയാൾ തീരുമാനിച്ചു.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

" മ്മ്.. എങ്ങോട്ടേക്ക..... " സൗമ്യമായി അവളോട് ചോദിക്കുന്ന ഗോവിന്ദനെ കണ്ടപ്പോൾ ഒരു നിമിഷം ചങ്കിടിപ്പ് കൂടിയെങ്കിലും അവൾ അത്‌ സമൃതമായി ഒളിപ്പിച്ചു..... " ഞാൻ കാവിലേക്ക്.. വിളക്ക് തെളിയിക്കാൻ.... " കയ്യിലിരുന്ന ദീപം ഉയർത്തി കാണിച്ചു കൊണ്ട് പറഞ്ഞു... " അവിടെ മുഴുവൻ കാടാണ് മോളേ.... നമ്മുടെ തറവാട്ടിലും കാവുണ്ടല്ലോ... അവിടെ തെളിയിച്ചാൽ മതി ഇനി മുതൽ.... " സാവിത്രി ഒന്ന് ഞെട്ടി..... അനന്തനുമായി സംസാരിച്ചു നടക്കാൻ കഴിയുന്നത് കാവിൽ പോകുമ്പോൾ മാത്രമാണ്.... " അച്ഛാ... പക്ഷെ.... " " ഇനിയൊന്നും പറയണ്ട..... എനിക്കിപ്പോ നീ മാത്രമേ ഉള്ളു മോളേ..... ആ കാവിലെ ദൈവങ്ങൾ തന്നെയാ നിന്റെ അമ്മയെ....' അയാൾ നെഞ്ചിലേക്ക് കൈവെച്ചു അഭിനയിച്ചു തകർക്കുന്നത് പുച്ഛത്തോടെ നോക്കി നിന്നു അവൾ..... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story