നാഗ പരിണയം: ഭാഗം 21

naga parinayam

എഴുത്തുകാരി: സജ്‌ന സജു

സാവിത്രി ഒന്ന് ഞെട്ടി..... അനന്തനുമായി സംസാരിച്ചു നടക്കാൻ കഴിയുന്നത് കാവിൽ പോകുമ്പോൾ മാത്രമാണ്.... " അച്ഛാ... പക്ഷെ.... " " ഇനിയൊന്നും പറയണ്ട..... എനിക്കിപ്പോ നീ മാത്രമേ ഉള്ളു മോളേ..... ആ കാവിലെ ദൈവങ്ങൾ തന്നെയാ നിന്റെ അമ്മയെ....' അയാൾ നെഞ്ചിലേക്ക് കൈവെച്ചു അഭിനയിച്ചു തകർക്കുന്നത് പുച്ഛത്തോടെ നോക്കി നിന്നു അവൾ..പിന്നീടൊന്നും അവൾക്ക് പറയാൻ തോന്നിയില്ല.. അനന്തേട്ടൻ പറഞ്ഞപോലെ അച്ഛന്റെ മനസ്സിൽ എന്തൊക്കെയോ പദ്ധതികൾ ഉണ്ടെന്നവൾ മനസ്സിലാക്കുകയായിരുന്നു..... രാത്രിയിലെ അത്താഴത്തിനും പതിവിന് വിപരീതമായി അച്ഛൻ സാവത്രിയുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചപ്പോൾ ഒരു നിമിഷമെങ്കിലും അച്ഛൻ തന്നെ സ്നേഹിക്കുമോ എന്നോർത്ത് അവളുടെ മനസ്സ് വിങ്ങിയെങ്കിലും അയാളുടെ കൈകൾ കൊണ്ടാണ് അമ്മ മരിച്ചതെന്നറിഞ്ഞപ്പോൾ എന്തോ ഇതുവരെ തോന്നാത്ത ഒരു അറപ്പ്..... "

എന്താ മോളേ ആലോചിക്കുന്നത്.... " " ഏഹ്... ഒന്നുല... ഒന്നുല..... " അച്ഛന്റെ ചോദ്യം അവളെ ഞെട്ടിച്ചുവെങ്കിലും എങ്ങനൊ മറുപടി പറഞ്ഞു..... "മോളേ നീ ഇനിമുതൽ മുകളിലുത്ത മുറിയിൽ കിടക്കേണ്ട.... താഴെ കിഴക്ക് വശത്തെ മുറിയിൽ കിടന്നോ.... നമ്മൾ രണ്ടാളും മാത്രമല്ലേ ഉള്ളുഇവിടെ... എനിക്കാണെങ്കിൽ ഇപ്പോ കുറച്ചു നാളായി രാത്രിയിൽ ഒരു അസ്വസ്ഥത... നെഞ്ചിലെ......" അയാൾ പറയുന്നതിനൊക്കെ തലയാട്ടി എന്ന് വരുത്തിക്കൊണ്ട് അവൾ കഴിച്ചെണീറ്റു.... മുറിയിൽ നിന്നും അത്യാവശ്യ സാധനങ്ങൾ മാത്രം എടുത്ത് കൊണ്ട് പുറത്തേക്കിറങ്ങുമ്പോഴാണ് ഒരു ശബ്ദം കേട്ടത്.... "അനന്തേട്ടൻ....." " എന്ത്‌ പറ്റി സാവിത്രി കുട്ടി... ഈ വിരിയൊക്കെ എടുത്ത് കൊണ്ട് എങ്ങോട്ടേക്ക.... " കളിയാക്കിയാണ് ചോദ്യമെങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞു.... " ഞാൻ ഒരു തമാശ പറഞ്ഞതല്ലേ പെണ്ണെ... ഇത്രക്ക് കരയാൻ വേണ്ടി കണ്ണുനീർ ഒരുപാട് വേണ്ടി വരും.... "

" പൊ.... ഞാൻ മിണ്ടൂല.... " അടുത്തേക്ക് വന്ന അനന്തനെ തെള്ളി മാറ്റിക്കൊണ്ട് പരിഭവത്തോടെ പുറത്തേക്കിറങ്ങി പോകുന്നവളെ പുഞ്ചിരിയോടെ അവൻ നോക്കി....... താഴത്തെ മുറിയിൽ കയറിയ ശേഷം കതകടച്ചു കിടന്നപ്പോൾ തന്റെ അടുത്ത് കിടക്കുന്ന ആളെ കണ്ടവൾ ഞെട്ടി.... " ഇതെന്താ ഇവിടെ..... " പെട്ടെന്ന് അവനെ കട്ടിലിൽ കണ്ടപ്പോഴുള്ള വെപ്രാളം കൊണ്ടവൾ കട്ടിലിൽ നിന്നും എണീക്കാൻ ശ്രമിച്ചു... എന്നാൽ അവളുടെ കൈ യിൽ അനന്തൻ പതിയെ ഒന്ന് വലിച്ചതും പെണ്ണ് അവന്റെ നെഞ്ചിലേക്ക് വീണു..... " എന്താടി ഉണ്ടക്കണ്ണി..... " അവളുടെ മിഴികളിൽ നോക്കി കാതോരം മന്ത്രിച്ചപ്പോൾ അവളുടെ തൊണ്ട വരണ്ടിരുന്നു.... "

നിന്റെ മനസ്സിൽ ഇപ്പൊ എന്താ തോന്നുന്നത് എന്ന് ഞാൻ പറയട്ടെ.... " സാവിത്രിയുടെ കണ്ണുകളെ കൊത്തിവലിച്ചുകൊണ്ടവൾ ചോദിച്ചതും വേണ്ട എന്ന് തലയാട്ടി..... അവൻ പതിയെ അവളുടെ കവിളുകളിൽ തലോടി... ആ നിമിഷം ആ സ്പർശത്തിൽ മുഴുകി ഇരുന്ന സാവിത്രി അനന്തന്റെ ചുണ്ടുകൾ മുഖത്തോട് അടുത്തതും കണ്ണുകൾ തുറന്നുകൊണ്ട് വേണ്ട എന്നാ രീതിയിൽ തലയാട്ടി.. ആ കണ്ണുകളിലും അപേക്ഷയുടെ സ്വരം..... " എന്നാലേ എന്റെ പെണ്ണ് എണീറ്റെ... നീ എണീറ്റാലെ എനിക്ക് എഴുന്നേൽക്കാൻ പറ്റു.... " അപ്പോഴാണ് അവളും അത്‌ ശ്രദ്ധിക്കുന്നത്.... നാവ് കടിച്ചുകൊണ്ട് അബദ്ധം പറ്റിയതോർത്ത് തലക്കിട്ടൊന്ന് കിഴുക്കിക്കൊണ്ടവൾ എണീറ്റു.... രണ്ടുപേർക്കും തമ്മിൽ കണ്ണുകൾ കോർക്കാൻ തോന്നാത്തത്കൊണ്ട് രണ്ട് വശങ്ങളിലേക്ക് ദൃഷ്ടി പതിപ്പിച്ചു...

ആ നിമിഷം അവിടെ നിറഞ്ഞു നിന്നിരുന്ന നിശബ്ദത കീറി മുറിച്ചത് സാവിത്രി ആയിരുന്നു...... " അനന്തേട്ടാ.... " " മ്മ്.... " " ഒന്നുല... " എന്ന് പറഞ്ഞുകൊണ്ട് കട്ടിലിലേക്ക് തിരികെ വന്നിരുന്നവളുടെ തോളിൽ അവൻ കൈകൾ വെച്ചു.... " കുറച്ച് മുമ്പുള്ള എന്റെ പ്രവർത്തി അതിരു വിട്ടതായി തോന്നുന്നുണ്ടോ സാവിത്രിക്ക്..... " അവന്റെ ചോദ്യത്തിന് എന്ത്‌ ഉത്തരം പറയും എന്നവൾക്കറിയില്ലായിരുന്നു.... എന്തോ ആ നിമിഷം അവളും അവന്റെ സാമീപ്യം ആഗ്രഹിച്ചിരുന്നു...... പക്ഷെ ഉളിന്റെ ഉള്ളിൽ ചെയുന്നത് തെറ്റാണെന്നു ആരോ പറയുന്ന പോലെ.... " എനിക്കറിയാം പെണ്ണെ... നിന്റെ കഴുത്തിൽ താലി കെട്ടുമോ ഇല്ലയോ എന്ന് പോലും ഉറപ്പില്ലാത്ത എനിക്കൊപ്പം ഒരു രാത്രി ഒരുമിക്കുന്നത് തെറ്റ് തന്നെയാണ്... പക്ഷെ...... പക്ഷെ നമുക്ക് എന്നെന്നേക്കുമായി ഒരുമിക്കണമെങ്കിൽ ഒരു കൂടി ചേരൽ അത്‌ അത്യാവശ്യം ആണ്.... " സാവിത്രിക്ക് ഒന്നും മനസ്സിലായില്ല.. അവൾ കണ്ണുകൾ മിഴിച്ചു അവനെ നോക്കി ഇരിപ്പാണ്..... " എന്റെ ജീവൻ നിന്നിൽ ജനിക്കുന്ന ആ സമയത്തെ നമ്മൾ ആഗ്രഹിക്കും പോലൊരു ജീവിതം നമുക്കുണ്ടാവു.... " ..... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story