നാഗ പരിണയം: ഭാഗം 22

naga parinayam

എഴുത്തുകാരി: സജ്‌ന സജു

" ഏട്ടൻ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല.... " " അതെ സാവിത്രി... നമ്മൾ ഒരുമിക്കണം... എനിക്കറിയാം ഒരു പെണ്ണും പെട്ടെന്ന് അത്‌ സമ്മതിക്കില്ലെന്ന്.... ഒരുമിച് ജീവിക്കാൻ മാത്രമല്ല... നിന്നെ അത്രത്തോളം എന്റെ ആത്മാവും ശരീരവും ആഗ്രഹിക്കുന്നുണ്ട്..... " അവൻ എന്താണ് പറയുന്നതെന്നവൾക്ക് മനസ്സിലായില്ല.... "ഏട്ടൻ പറഞ്ഞുവരുന്നത്...." " നീ വിചാരിച്ചത് തന്നെ.... " അവളുടെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉദിച്ചു.. പല വേവലാതികളും.... പ്രണയമാണ് അവനോട് തീർത്താൽ തീരാത്ത പ്രണയം... ജീവൻ പോലും നൽകാൻ താൻ തയ്യാറുമാണ്... എന്നാൽ.... എന്നാൽ എന്നിലെ പെണ്ണിനെ മുഴുവനായും ചോദിക്കുന്ന അനന്തേട്ടനോട് ഞാൻ എന്ത്‌ പറയും ദൈവമേ... ചതിക്കില്ലെന്ന് ഉറപ്പാണ്...ആ മനസ്സ് നിറയെ പ്രണയവും... ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹം.... ഒരു ജീവിതം മുഴുവൻ... അത്‌ നടക്കുമോന്നറിയില്ല... എന്നാലും ഒരു നിമിഷമെങ്കിലും അനന്തേട്ടനോട് ജീവിക്കാൻ താനും ആഗ്രഹിച്ചിട്ടുണ്ട്... ആ കരങ്ങൾക്കിടയിൽ അകപ്പെടാൻ ആഗ്രഹിക്കുന്നുണ്ട്... എന്നെ തന്നെ നൽകുവാൻ ആഗ്രഹിക്കുന്നുണ്ട്.......

" സാവിത്രി.... താൻ കൂടുതലൊന്നും ആലോചിച്ചു കൂട്ടണ്ട... ഒരിക്കലും ഞാൻ നിന്റെ ശരീരം മോഹിച്ചിട്ടില്ല എന്ന് പറഞ്ഞാൽ അത്‌ കള്ളമായിരിക്കും.... നിന്റെ ശരീരത്തേക്കാളും ഞാൻ ആഗ്രഹിച്ചത് നിന്റെ മനസ്സ് തന്നെയാ.... ഒരിക്കലും എന്റെ സമ്മർദ്ദത്തിൻ പേരിൽ അടിയറവു വെക്കേണ്ടതല്ല നിന്റെ ശരീരം.... എനിക്കായി നീ അത്‌ പൂർണ മനസ്സോടെ അർപ്പിക്കുമ്പോൾ മാത്രമാണ് അതിൽ പ്രണയം ജനിക്കുന്നത്..... " അവൻ പറഞ്ഞ് പൂർത്തിയാക്കിയപ്പോഴേക്കും അവൾ ആ മാറിലേക്ക് വീണിരുന്നു... " എനിക്ക് സമ്മതമാണ് ഏട്ടാ...... ഞാൻ എന്നെ എന്റെ ശരീരവും മനസ്സും ഏട്ടനിൽ അർപ്പിച്ചതാണ്...പക്ഷെ ആ സ്വപ്നങ്ങളിൽ താലിയും ഉണ്ടായിരുന്നു..... താലിയുടെ ഉറപ്പിനെക്കാൾ എനിക്ക് ഏട്ടന്റെ ഉറപ്പ് മാത്രം മതി... ഒരിക്കലും എന്നെ തനിച്ചാക്കില്ലെന്ന്..... " മാറിലേക്ക് മുഖം പൂഴ്ത്തി കരയുന്നെ പെണ്ണിന്റെ മുടിയിഴകളിൽ തലോടി അവൻ ആശ്വസിപ്പിച്ചു... ആ കൈകൾ കവിളിലേക്ക് ഒഴുകിയതും അവിടുന്ന് സ്ഥാനം മാറി അവളുടെ ശരീരത്തിലെ ഓരോ അണുവിൽ എത്തിയാപ്പോഴും സമ്മതമറിയിച്ചു കണ്ണുകൾ പാതി മയക്കത്തിലെന്ന പോലെ ലാസ്യ ഭാവത്തിൽ അവനു വിധേയമായി അവൾ......

രാത്രിയുടെ യാമം കടന്നു പോകവേ... അവളിൽ ഒരു നോവ് ജനിപ്പിച്ചുകൊണ്ട് അവർ പ്രണയ കാവ്യം രാജിക്കുകയയായിരുന്നു...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️l❤️❤️ പെട്ടെന്ന് സ്വപ്നത്തിലെന്ന പോലെ ഋതു കട്ടിലിൽ നിന്നും ചാടി എണീറ്റു........ അനന്തൻ... എവിടെ.... അവൾ ചുറ്റും നോക്കി... മുറിയിലാകെ ഇരുട്ടാണ്... ചീവീടിന്റെ ശബ്ദം അല്ലാതെ മറ്റൊന്നുമില്ല.... അവൾ ടേബിളിൽ ഇരുന്ന വെള്ളം കുടിച്ചു..... എന്നിട്ടും കിതപ്പ് നിൽക്കാതെ വന്നതും മുറിക്ക് പുറത്തേക്കിറങ്ങി..... ഞാൻ എന്തൊക്കെയാ ദൈവമേ കണ്ടത്... സ്വപ്നം തന്നെയാണോ... അതോ....... സംശയങ്ങളുടെ ഒരു വേലിയേറ്റം തന്നെ അവളുടെ മനസ്സിൽ ഉണ്ടായി..... സാവിത്രി.... ആ പേര്.. അതെന്റെ പേരല്ലേ... ഞാൻ അല്ലായിരുന്നോ അത്‌... അതെ ഞാൻ തന്നെയാണ്... എനിക്ക് എന്തോ ഓർമ പോലെ.... .. ആ തണുത്ത രാത്രിയിലും അവൾ നന്നേ വിയർത്തു..... കുറച്ചു നേരം അവിടെ നിന്നതിനു ശേഷം മുറിയിലേക്ക് വരുമ്പോഴാണ് എന്തോ കാലിൽ വീഴുന്ന പോലെ അവൾക്ക് തോന്നിയത്.. കാലിൽ തൊട്ട് നോക്കിയപ്പോൾ എന്തോ വെള്ളം പോലെ...

അത്യാവശ്യo നിലാ വെളിച്ചം ഉള്ളതിനാൽ അവൾ കൈകളിലേക്ക് നോക്കി.... " ചോ.... ചോര... " തല കറങ്ങുന്ന പോലെ തോന്നിയവൾക്ക്... " അച്ഛാ..... അച്ഛാ.... " കയ്യിൽ പുരണ്ട രക്തത്തിലേക്ക് നോക്കിയവൾ ഉറക്കെ വിളിച്ചു... ആ സമയവും രക്തം ഒഴുകുന്നുണ്ടായിരുന്നു.... അതിന്റെ ഉറവിടം എവിടെയെന്നു നോക്കിയപ്പോഴാണ് വയറിൽ തുലച്ചിറങ്ങി ഇരിക്കുന്ന കത്തിയിലേക്ക് അവളുടെ കണ്ണുകൾ ഉടക്കിയത്.... " അച്ഛാ...... " നിലവിളിക്കുന്നതിനൊപ്പം അവളുടെ ബോധം മറഞ്ഞിരുന്നു... " മോളേ... എന്താ എന്റെ മോൾക്ക് സംഭവിച്ചത്..." അവളെ മടിയിലേക്ക് കയറ്റി കിടത്തുമ്പോഴാണ് അച്ഛമ്മ ഓടി വരുന്നത്... " എന്ത്‌ പറ്റി പ്രഭാകര എന്റെ മോൾക്ക്..... " ..... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story