നാഗ പരിണയം: ഭാഗം 23

naga parinayam

എഴുത്തുകാരി: സജ്‌ന സജു

" മോളേ... എന്താ എന്റെ മോൾക്ക് സംഭവിച്ചത്..." അവളെ മടിയിലേക്ക് കയറ്റി കിടത്തുമ്പോഴാണ് അച്ഛമ്മ ഓടി വരുന്നത്... " എന്ത്‌ പറ്റി പ്രഭാകര എന്റെ മോൾക്ക്....." " ഒന്നുമില്ലമേ... അമ്മ ആ വെള്ളമിങ് എടുത്തേ... " അച്ഛമ്മ വേഗം മേശമേൽ ഇരുന്ന വെള്ളമെടുത്ത് അവളുടെ മുഖത്തേക്ക് തളിച്ച്... ഒന്നു രണ്ട് പ്രാവശ്യം അതുപോലെ ചെയ്തപ്പോൾ അവൾ പതിയെ മിഴികൾ തുറന്നു.... " എന്ത്‌ പറ്റി മോളേ.... " പ്രഭാകരൻ ആദിയോടെ ചോദിച്ചു... " എന്തോ കണ്ട് പേടിച്ചതാ അച്ഛാ... " അവൾ തലക്ക് താങ്ങിക്കൊണ്ട് എഴുനേൽക്കാൻ ശ്രമിച്ചു... എന്നാൽ അത്‌ കഴിയാതെ വന്നതും പ്രഭാകരൻ അവളെ പിടിച്ചുയർത്തി... " ഹോസ്പിറ്റലിൽ പോകണോ മോളേ.... " " കുഴപ്പമില്ലച്ചാ... ഞാൻ എന്തോ.... കുഴപ്പമില്ല..... im ഫൈൻ.... " അവരെ ആശ്വസിപ്പിക്കാനായി അവൾ ഒരു പുഞ്ചിരി സമ്മാനിച്ചു........ അവൾക്കൊരു കുഴപ്പവുമില്ലായെന്നമട്ടിൽ അവർ തിരികെ മുറികളിലേക്ക് പോയി....

ഋതു കട്ടിലിൽ ഇരുന്നുകൊണ്ട് കുറച്ച് മുന്നേ നടന്ന കാര്യങ്ങൾ ഒന്നുകൂടി ഓർത്തു.... ഒന്നും മനസ്സിലാകുന്നില്ല... ഞാനാണോ ആ സാവിത്രി...... അനന്തേട്ടനെ കണ്ടിരുന്നുവെങ്കിലെന്ന് അവൾ ഒരു നിമിഷം വിചാരിച്ചു... പക്ഷെ എത്രയൊക്കെ മനസ്സുരുകി അവനെ വിളിച്ചിട്ടും അവൻ വന്നില്ല....... ദിവസങ്ങൾ വീണ്ടും പൊയ്ക്കൊണ്ടിരുന്നു.... അനന്തൻ വരാത്തതുകൊണ്ടും രാത്രിയിലെ സ്വപ്നങ്ങളും എല്ലാം കൊണ്ട് അവക്ക് ആകെ ഭയമായിരുന്നു...... 🍁🍁🍁🍁🍁 " അച്ഛമ്മേ.... ഞനൊരു കാര്യം ചോദിക്കട്ടെ.... " വെറ്റിലയിൽ ചുണ്ണാമ്പ് തേച്ചുകൊണ്ടിരുന്നത് വാങ്ങി അവൾ അതിന്റെ കൂടെ ഒരു അടക്കയും വെച് ആ വായിലേക്ക് വെച്ചുകൊടുത്തു... " എന്റെ സുന്ദരി കുട്ടിക്ക് അച്ഛമ്മയെ കൊണ്ട് എന്തോ ആവശ്യം ഉണ്ടല്ലോ.. "" ആവശ്യം അല്ല എനിക്ക്... എനിക്ക് ഒരു കാര്യം അറിയാനുണ്ടായിരുന്നു..... ചോദിക്കട്ടെ.." " ചോദിക്ക് പെണ്ണെ.... " " അല്ല അച്ഛമ്മേ... അച്ഛമ്മക്ക് സാവിത്രിയെ അറിയാമോ.... "

ആ പേര് കേട്ടതും പെട്ടന്ന് ദേവിക തമ്പുരാട്ടിയുടെ നെഞ്ചിൽ ഒരു അടി കിട്ടിയ പോലെ... ആ കണ്ണുകളിൽ ഭയം..... ആ മുഖത്ത് മിന്നി മാറുന്ന ഭവങ്ങളെല്ലാം സസൂക്ഷ്മo ഋതു ഒപ്പിയെടുത്ത്...... " അച്ഛമ്മേ.... " ഋതു അവരുടെ കയ്യിൽ ചെറുതായൊന്നു തട്ടി.... " എന്താ.... " പെട്ടെന്ന് ഏതോ ലോകത്തിലെന്ന പോലെ അവർ ഞെട്ടി... " ഞാൻ ചോദിച്ചത് മുത്തശ്ശി കേട്ടില്ലെന്നുണ്ടോ....സാവിത്രിയെ കുറിച്ചാ ഞാൻ ചോദിച്ചേ... ". അച്ഛമ്മ ഒന്ന് നെടുവീർപ്പിട്ടു... ." നിനക്കെവിടുന്ന് ഈ പേര് കിട്ടി.... " " അത്‌... അത്‌ അച്ഛൻ പറഞ്ഞു.... കുറച്ച്... ബാക്കി കേൾക്കാൻ ഒരു ആഗ്രഹം അതാ ഞാൻ.... " അച്ഛമ്മയിൽ നിന്നും സാവിത്രിക്ക് എന്ത്‌ പറ്റിയെന്നു അറിഞ്ഞെടുക്കാൻ വേണ്ടി അവളൊരു നുണ പറഞ്ഞു..... " പ്രഭാകരനോ... " അവർ ഒരു നിമിഷം സംശയത്തോടെ നെറ്റി ചുളിച്ചു...

" അപ്പൊ അച്ഛമ്മക്ക് എന്നെ വിശ്വാസം ഇല്ല അല്ലെ.... " " അങ്ങനെ പറഞ്ഞോ ഞാൻ.... സാവിത്രി... അവൾ എന്റെ അനുജത്തിയായിരുന്നു..... " അച്ഛമ്മ കഥ പറയാൻ തുടങ്ങി... അമ്മ മരിച്ചതും തന്റെ വിവാഹവും അങ്ങനെ പലതും.... " എന്റെ ആദ്യത്തെ പ്രസവം.. അതായത് നിന്റെ അച്ഛന്റെ സമയത്ത് ഞാൻ ഇവിടെ വന്നു.... അന്നാണ് ഞാൻ വിവാഹം ശേഷം ഇവിടെ ആദ്യമായി വരുന്നത്.... ധന്തോഷമായിരുന്നു എന്റെ മനസ്സ് നിറയെ എന്നാൽ വന്നു കയറിയപ്പോൾ കാണുന്നത് സാവിത്രിയെ ശാപവാക്കുകൾ കൊണ്ട് മുറിവേല്പിക്കുന്ന അച്ഛനെയാണ്...... " കുടുംബം നശിപ്പിക്കാനായി ഉണ്ടായവൾ... നീ ചത്തു തുലഞ്ഞിരുന്നെങ്കിൽ പോലും ഇത്രയും വിഷമം ഉണ്ടാകുമായിരുന്നില്ല.... തള്ളയെ പോലെ തന്നെ മകളും..... " അതിന്റെ കൂടെ ഉച്ചത്തിലുള്ള അവളുടെ കരച്ചിലും....

എന്നെ കണ്ടതും അച്ഛന്റെ മുഖം ഒന്നുകൂടി ഇരുണ്ടു...... " ആ നീയോ... നീ അറിഞ്ഞോ ഇവിടുത്തെ വിശേഷം വല്ലതും..... " ഒന്നും മനസ്സിലാകാതെ ദേവിക അച്ഛനെയും സാവിത്രിയെയും മാറി മാറി നോക്കി... അവളുടെ കവിളുകളിൽ അടിയേറ്റ പാട് തിനിർത്ത് കിടപ്പുണ്ട്.... കരഞ്ഞു കലങ്ങിയ ചുവന്ന കണ്ണുകളിൽ എന്തോ തന്നോട് പറയാൻ ഉള്ളത് പോലെ ദേവികക്ക് തോന്നി..... " എനിക്കൊന്നും മനസ്സിലാകുന്നില്ല അച്ഛാ... അച്ഛൻ പറഞ്ഞു വരുന്നത്..... " " കൂടുതൽ മനസ്സിലാക്കണ്ട... നിന്റെ പെങ്ങൾ പിഴച്ചു പോയി.... ഇനിയും മനസ്സിലായില്ലേ... ഗർഭo അത്ര തന്നെ... തന്ത ഇല്ലാത്ത ഒരു ജന്മത്തെ വയറ്റിലിട്ടോണ്ടിരിക്കുവാ അസത്ത്.... " കേട്ടത് വിശ്വസിക്കാനാകാതെ ദേവിക സാവിത്രിയെ പകച്ചു നോക്കി... ആ കണ്ണുകളിൽ ജീവനില്ലായിരുന്നു....... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story