നാഗ പരിണയം: ഭാഗം 24

naga parinayam

എഴുത്തുകാരി: സജ്‌ന സജു

" എനിക്കൊന്നും മനസ്സിലാകുന്നില്ല അച്ഛാ... അച്ഛൻ പറഞ്ഞു വരുന്നത്..... " " കൂടുതൽ മനസ്സിലാക്കണ്ട... നിന്റെ പെങ്ങൾ പിഴച്ചു പോയി.... ഇനിയും മനസ്സിലായില്ലേ... ഗർഭo അത്ര തന്നെ... തന്ത ഇല്ലാത്ത ഒരു ജന്മത്തെ വയറ്റിലിട്ടോണ്ടിരിക്കുവാ അസത്ത്.... " കേട്ടത് വിശ്വസിക്കാനാകാതെ ദേവിക സാവിത്രിയെ പകച്ചു നോക്കി... ആ കണ്ണുകളിൽ ജീവനില്ലായിരുന്നു... " ഇനിയിപ്പോ വല്ല വിഷവും തിന്ന് ജീവനങ് ഒടുക്കാം... അല്ലതെ എന്ത്‌ ചെയ്യാനാ..... " അയാൾ നെറ്റിയിൽ വലതു കൈകൊണ്ട് അടിച്ച ശേഷം അവിടെ നിന്നും പോയി.... " സാവിത്രി.... "

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ തന്നെ നോക്കുന്ന സാവിത്രിയെ കണ്ടപ്പോൾ ദേവികയുടെ കണ്ണുകളും അറിയാതെ നിറഞ്ഞു... " എന്താ മോളേ ഇതെല്ലാം..... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.... എന്താ പറ്റിയതെന്ന് ഒന്ന് പറ..അച്ഛൻ പറഞ്ഞതൊക്കെ.... " അവൾ തല കുനിച്ചു നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല... ഇടയ്ക്കിടെ അവളിൽ നിന്നും പുറത്ത് വരുന്ന തേങ്ങൽ മാത്രമായിരുന്നു അവൾക്ക് ജീവനുണ്ടെന്ന് തന്നെ മനസ്സിലാക്കാൻ.... അവളുടെ ആ അവസ്ഥ കണ്ട് ദേവിക അവളെ ഇറുക്കെ പുണർന്നു...... " 🍁🍁🍁🍁🍁🍁🍁🍁🍁🍁 " അച്ഛമ്മേ.... "

ഋതുവിന്റെ ശബ്ദം കേട്ടാണ് ദേവിക തമ്പുരാട്ടി ഓർമകളിൽ നിന്നും ഉണർന്നത്... " എന്ത്‌ പറ്റി അച്ഛമ്മേ... കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു... അച്ഛമ്മക്ക് ഒരുപാട് ഇഷ്ടമായിരുന്നു.... സാവിത്രിയെ അല്ലെ..... " അതെ എന്നാ അർത്ഥത്തിൽ അവർ തല കുലുക്കി..... " പിന്നീട് എന്താ സംഭവിച്ചത്..... " ഋതുവിന്റെ കണ്ണുകൾ ആകാംഷ കൊണ്ട് വിടർന്നു... ഒരു പക്ഷെ തന്റെ തന്നെ കഥ കേൾക്കുന്നതിനുള്ള ആഗ്രഹമായിരിക്കാം അത്‌... " രണ്ട് ദിവസത്തിന് ശേഷം ഞാൻ കാണുന്നത്....... സാവിത്രിയുടെ ജീവനില്ലാത്ത ശരീരമായിരുന്നു...... " അത്‌ പറയുമ്പോൾ അച്ഛമ്മയുടെ തൊണ്ട ഇടരുന്നതും ഭയം കണ്ണിൽ നിഴലിക്കുന്നതും ഋതു സസൂക്ഷ്മമം നിരീക്ഷിച്ചു..... " എങ്ങനാ..... സാ... സാവിത്രി മരിച്ചത്..... " " അതൊരു മരണം അല്ലായിരുന്നു " " പിന്നെ? " " അത്‌... അത്‌ കൊലപാതകമായിരുന്നു..... ആരോ കത്തികൊണ്ട് അവളുടെ വയറ്റിൽ.... "

ബാക്കി പറയാനാകാതെ നേരിയതിന്റെ തുമ്പിനാൽ അവർ കണ്ണുകൾ തുടച്ചു... ഋതുവിനും എന്ത്‌ പറയണം എന്നറിയില്ലായിരുന്നു... പക്ഷെ ഒന്നവൾക്ക് മനസ്സിലായി.... അന്ന് തന്റെ വയറ്റിൽ നിന്നും ചോര വന്നത്...... ചിലപ്പോൾ എന്നെ പഴയതൊക്കെ വീണ്ടും ഓർമിപ്പിക്കാൻ വേണ്ടി വിധി തന്നെ മുന്നിൽ കാണിച്ചതൊ... അതോ അനന്തേട്ടന്റെ മായ വലയമാണോ...... ഒന്നും അങ്ങട് മനസ്സിലാകുന്നില്ല.......... ഋതു പതിയെ അച്ഛമ്മയുടെ അടുത്ത് നിന്നും എണീറ്റു... " അന്ന്..... അവളുടെ ജീവനില്ലാത്ത ശരീരം ആദ്യം കണ്ടത് ഞനയിരുന്നു....

ആദ്യം അത്‌ കണ്ടതും നിലവിളിക്കാൻ എന്റെ നാവ് പൊന്തിയില്ല..... ഞാൻ അച്ഛനെ വിളിക്കാനായി ഓടി.... എന്നാൽ തിരികെ വന്നപ്പോൾ കണ്ട കാഴ്ച..... " എഴുനേറ്റ് മാറിയ ഋതു വീണ്ടും അച്ഛമ്മയുടെ അടുത്തേക്ക് വന്നിരുന്ന്... " എന്താ അച്ഛമ്മേ..... അന്ന്... " " ഞങ്ങൾ വന്നു നോക്കുമ്പോൾ... അവളുടെ ആ ശരീരത്തിൽ ഇറുക്കെ വരിഞ്ഞുകൊണ്ട് ഒരു സർപ്പം.... " അനന്തെട്ടനായിരുന്നു അതെന്ന് അവൾക്ക് മനസ്സിലായി... ഋതുവിന്റെ കണ്ണുകൾ അവൾ പോലും അറിയാതെ ഒഴുകി...... " അൽപ്പ സമയത്തിന് ശേഷമാണ് ആ നാഗo അവളിൽ നിന്നും അടർന്നു മാറിയത്.... പിന്നീടായിരുന്നു ഈ തറവാടിന്റെ നാശം തുടങ്ങിയത്..... " അച്ഛമ്മ പറഞ്ഞു പൂർത്തിയാക്കും മുന്നേ പ്രഭാകരൻ അങ്ങോട്ടേക്ക് വന്നു... " എന്താ ഋതു ഇവിടെ..... " " അത്‌.. അത്‌ അച്ചമ്മ.... " " മ്മ്.... കൂടുതൽ ഒന്നും അറിയാത്തത് തന്നെയാണ് നല്ലത്.... നീ പോയെ എനിയ്ക്ക് അമ്മയോട് കുറച്ചു സംസാരിക്കാനുണ്ട്.... " പ്രഭാകരന്റെ മുഖം കടുക്കുന്നത് കണ്ടതും ഋതു അവിടെ നിന്നും എണീറ്റു......... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story