നാഗ പരിണയം: ഭാഗം 3

naga parinayam

എഴുത്തുകാരി: സജ്‌ന സജു

 " മറന്നു.... പേര് പറഞ്ഞില്ല.... പേര്....പേര് പറഞ്ഞില്ലല്ലോ മാഷേ..... " " അനന്തൻ.... " അവന്റെ കണ്ണിലെ തിളക്കവും ശബ്ദത്തിന്റെ കാഠിന്യവും കൂടെ ആയപ്പോൾ അവളുടെ ശരീരത്തിലെ രോമ കൂപങ്ങൾ എഴുനേറ്റ് നിന്നു..... " എന്താ താൻ ആലോചിക്കുന്നത്...... " അവന്റെ ശബ്ദം വീണ്ടും അവളുടെ കാതുകളിൽ അലയടിച്ചു..... " ഒന്നുല....." എന്ന് പറഞ്ഞുകൊണ്ട് വീണ്ടും എന്തോ ആലോചിച്ചുകൊണ്ട് തറവാട്ടിലേക്ക് പോകാനൊരുങ്ങിയതും അവൻ വിളിച്ചു..... "എന്താണേലും പറഞ്ഞിട്ട് പൊടോ..." അവൻ അവളുടെ അടുത്തേക്ക് നടന്ന്... " അത്‌... അവിടെ കണ്ട വെട്ടമില്ലേ.... അത്‌ വളരെ ചെറിയ ഒരു വെട്ടമല്ലേ.... പക്ഷെ ഞാൻ മുറിയിൽ നിന്നും കണ്ടപ്പോൾ എന്തോ വലിയ തീപന്തം പോലെയാ എനിക്ക് തോന്നിയത്...

കൂടാതെ ഞാൻ എങ്ങനെ ഇത്ര ദൂരം നടന്നു അവിടെ എത്തി എന്നുപോലും എനിക്കറിയുന്നില്ല..... അച്ഛൻ പറഞ്ഞപോലെ എനിക്കെന്തോ കുഴപ്പമുണ്ട്.... " അവൾ സ്വയം പഴിച്ചു......അത്‌ കേട്ടതും അവൻ ഒന്നുകൂടി ചിരിച്ചുകൊണ്ട് അവൽക്കരികിലെത്തി...... " ഋതു... നമ്മൾ കാണുന്നത് മാത്രമല്ല സത്യം... നമ്മൾ അറിയാത്ത അല്ലെങ്കിൽ നമ്മളെ തേടി വരുന്ന സത്യങ്ങളും ഉണ്ട്..... അതറിയേണ്ട സമയം ആകുമ്പോൾ നീ അറിയും..... നീ അറിയണം...... അതിനാണല്ലോ ഇത്രയും വർഷങ്ങൾ കാത്തിരുന്നത്..... " " അതല്ലേ ഋതു പറഞ്ഞത്... ചില സത്യങ്ങൾ നമ്മളെ തേടി വരും...... പകയും...... " " കാത്തിരിക്കയോ... ആര്... " അനന്തൻ പറയുന്നതൊന്നും അവൾക്ക് മനസ്സിലായില്ല.... പക്ഷെ കണ്ണുകൾ കൊണ്ട് തന്റെ മിഴികളെ കൊത്തിവലിക്കുന്ന അവന്റെ നോട്ടത്തെ നേരിടാനാവാതെ അവൾ തലകുനിച്ചു...അപ്പോഴാണവൾ ശ്രദ്ധിക്കുന്നത്.....

" കണ്ണ്... കണ്ണിന്റെ നിറമെന്താ ഇങ്ങനെ.... " വിരൽ ചൂണ്ടിക്കൊണ്ടവൾ ചോദിച്ചു.... നീലനിറമാർന്ന ആ കണ്ണുകൾ ഇപ്പൊ രക്ത വർണം ആയിരിക്കുന്നു....... ഇത്രയും നേരം അവനോട് തോന്നിയ വികാരത്തെ മൂടിക്കൊണ്ട് ഭയം പുറത്തേക്ക് വരാൻ തുടങ്ങി......നിമിഷങ്ങൾ വ്യതാസത്തിൽ ഒരു മനുഷ്യന്റെ കണ്ണിന്റെ നിറം മാറുമോ.... ഇല്ല..... മനുഷ്യന്റെ മാറില്ല പക്ഷെ മുന്നിൽ നിൽക്കുന്നത് മനുഷ്യൻ അല്ലെങ്കിലോ..... അവൾ പതിയെ ചുവടുകൾ പുറകിലേക്ക് വച്ചുകൊണ്ട് അവനിൽ നിന്നും അകന്ന് മാറാൻ നോക്കി....... " എടൊ താൻ പേടിക്കണ്ട...... " " നി... നിങ്ങൾ.... ആരാ..... നിങ്ങൾക്ക് എന്റെ.... പെ... പേര്... എങ്ങനെ അറിയാം....... നിങ്ങൾ മനുഷ്യനല്ലേ...... " " മനുഷ്യന്മാരോടെ കൂട്ടുകൂടാൻ കഴിയുള്ളോ...... " തമാശ പോലെയാണ് അവന്റെ ചോദ്യം.....

പെട്ടെന്ന് അവിടെ ആകെ കാറ്റ് വീശാൻ തുടങ്ങി.... ഭൂമിയെ രണ്ടായി പിളർന്നുകൊണ്ട് ഒരു മിന്നൽ പ്പിണർ എത്തിയതും അവൾ കണ്ണുകൾ മുറുകെ അടച്ചു........ പ്രകൃതി പെട്ടെന്ന് തന്നെ ശാന്തമായി... കാർമേഘങ്ങൾക്കിടയിൽ നിന്നും ചന്ദ്രൻ പുറത്തിറങ്ങി.... വീണ്ടും നിലാവ് പൊഴിയാൻ തുടങ്ങിയതും അവൾ കണ്ണുകൾ പതിയെ തുറന്ന് ചുറ്റും നോക്കി.......... " എവിടെ പോയി അയാൾ.... " അധികനേരം അവിടെ നിൽക്കാതെ അവൾ തറവാട്ടിലേക്കോടി...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ " നാണിത്തള്ളെ എങ്ങനിണ്ട് ഇപ്പൊ..... " തറവാട്ടിലെ ഡോക്ടർ ആണ് നാണിത്തള്ള.... അല്ലറ ചില്ലറ മരുന്നൊക്കെ വശമായത് കൊണ്ട് ചെറിയ പനിപോലെയുള്ള രോഗങ്ങൾ നാണിത്തള്ളയുടെ കൈതൊട്ടാൽ പമ്പ കടക്കും...

. " കുറവില്ല... നല്ല പോലെ പനിക്കണിണ്ട് തമ്പ്രാട്ടിയെ...... ഇനിയും വൈകിക്കണ്ട ആസ്പത്രിയിൽ കൊണ്ടുപോകാം....... എന്തോ കണ്ട് പേടിച്ചതാണെന്ന് തോന്നുന്നു... ഇടയ്ക്കിടെ പിച്ചും പേയും പറയനുണ്ട്‌....... " " മ്മ്... ഞാൻ പ്രഭാകരനെ ഒന്ന് വിളിക്കട്ടെ... കുട്ടിയെ കൊണ്ട് പോകാം.... " മുത്തശ്ശി ചെന്ന് പ്രഭാകരനോട് കാര്യം പറയേണ്ട താമസം.... അയാൾ ഋതുവിനെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിച്ചു......... ഈ സമയം എന്തോ ആലോചനയിലായിരുന്നു ദേവിക തമ്പുരാട്ടി....... ആ ആലോചന ചെന്നെത്തിയത് ഇന്നലെ രാത്രി നടന്ന സ്വപ്നത്തിലേക്കാണ്...............നാഗക്കാവിൽ പ്രതിഷ്ഠക്ക് മുന്നിലെ ബലിക്കല്ലിൽ തലതല്ല്ലുന്ന ഒരു പെൺകുട്ടി.... അവളൊരു വെള്ള സാരിയാണ് ധരിച്ചിരിക്കുന്നത്...... മുട്ടറ്റം വരെ നീണ്ട മുടി കല്ലിലും മണ്ണിലും പടർന്നു കിടക്കുന്നുണ്ട്......

അവൾ വിധവയല്ലെന്ന് വിളിച്ചോതും പോലെ തലയിൽ നിന്നും ഒഴുകിയിറങ്ങുന്ന രക്തത്തുള്ളികൾ അവളുടെ സാരീയെ വർണശോഭമാക്കുകയാണ്....... തലത്തല്ലിക്കൊണ്ടിരുന്ന ആ പെൺകുട്ടി പെട്ടെന്നാണ് പുറകിലേക്ക് ബോധം മറഞ്ഞു വീഴുന്നത്.... എന്നാൽ ആ നിമിഷം തന്നെ നാഗ പ്രതിഷ്ഠ രണ്ടായി പിളർന്നു...ആ കുട്ടിക്ക് സാവിത്രിയുടെ മുഖമായിരുന്നോ... അതവൾ തന്നെയാണ് സാവിത്രി ............ സ്വപ്നത്തിന്റെ നീരാളി പിടിത്തത്തിൽ നിന്നും കരകയറാനാകാതെ അവർ ഉഴഞ്ഞു....... (4 ദിവസങ്ങൾക്കു ശേഷം ) പേടിച് പനി വന്നതിനു ശേഷം ഋതു തറവാടിന് പുറത്തേക്കിറങ്ങിയത് കൂടെയില്ല.... അവൾക്ക് ഭയമായിരുന്നു.... അയാളെ........ പതിവ് പോലെ രാത്രി ഭക്ഷണമൊക്കെ ഉറങ്ങാൻ കിടന്നപ്പോഴാണ് അവൾ ആ ശബ്ദം കേൾക്കുന്നത്........ " ഋതു....... " അവൾ കട്ടിലിൽ നിന്നും ചാടി എണീറ്റു... മുറിയിലെ അരണ്ട വെളിച്ചത്തിൽ ഒരു രൂപം തന്റെ മുന്നിൽ വന്നു നിൽക്കുന്നു......

അവൾ നിലവിളിക്കാൻ തുടങ്ങി എന്നാൽ അത്‌ സാധിച്ചില്ല... നിലവിളി എന്നല്ല ഒന്നനങ്ങാൻ പോലും കഴിഞ്ഞില്ല...... " ഋതു.... നീ എന്തിനാ പെണ്ണെ ഇങ്ങനെ പേടിക്കുന്നത്... ഞാൻ നിന്നേ ഒന്നും ചെയ്യാൻ പോണില്ല......' അവൻ പറഞ്ഞ് നിർത്തിയതും മുറിയിലെ ലൈറ്റുകളെല്ലാം തെളിഞ്ഞു........... ഋതുവിന് ആ സമയം അനങ്ങാനും കഴിഞ്ഞു....... " നിങ്ങൾ ആരാ... എന്തിനാ എന്റെ പുറകെ നടക്കുന്നത്..... എങ്ങനെ എന്റെ മുറിയിൽ കേറി..... " അവൾ കട്ടിലിൽ നിന്നും എണീച്ചു.... " ഞാൻ ആദ്യം മുതൽ പറയുന്നതല്ലേ പെണ്ണെ ..... നീ പേടിക്കണ്ട എന്ന്..... നീ എന്താ പുറത്തേക്കൊന്നും ഇറങ്ങാത്തത്... നിന്നെ നോക്കി ഞാൻ കാത്തിരിക്കയായിരുന്നു പുറത്ത്......... " " എന്തിന്..... " അവളുടെ ശബ്ദം ഭയത്താൽ വിറച്ചു......

" നിന്നെ കാണാനല്ലേ സാവിത്രി 72 കൊല്ലങ്ങളായി ഞാൻ കാത്തിരുന്നത്..... " " 72 വർഷങ്ങളോ..... " " അതെ.... നിനക്ക് ഓർമയില്ല അല്ലെ..... സാരമില്ല... ഉടനെ നീ അറിയും... നീ ആരാണെന്നും... ഞാൻ ആരാണെന്നും...... " പെട്ടെന്ന് ഋതു കട്ടിലിൽ നിന്നും ചാടി എണീറ്റ് ചുറ്റും നോക്കി... മുറിയിൽ അരണ്ട വെളിച്ചം മാത്രം..... " സ്വപ്.... നo.... ആയിരുന്നോ...... " അവൾ സ്വയം ചോദിച്ചുകൊണ്ട് കട്ടിലിലേക്ക് തന്നെ തിരികെ കിടന്നപ്പോൾ വെളിയിലേക്കുള്ള ജനാലയിലൂടെ ഒരു സർപ്പം ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു....... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story