നാഗ പരിണയം: ഭാഗം 4

naga parinayam

എഴുത്തുകാരി: സജ്‌ന സജു

രണ്ട് ദിവസം കൂടി കഴിഞ്ഞതോടെ ഋതു ആൾ ഉഷാറായി.... അവളുടെ ഏറ്റവും വലിയ കൂട്ടുകാരിയായി മാറി ദേവിക തമ്പുരാട്ടി........ " അച്ഛമ്മേ...... " വെറ്റിലച്ചെല്ലത്തിൽ നിന്നും വെറ്റിലയെടുത്ത് അതിന് കുറുകെ ചുണ്ണാമ്പ് തേച്ചു പിടിപ്പിക്കുന്നതിനിടയിലാണ് ഋതു അങ്ങോട്ടേക്ക് വന്നത്.... " ആഹ് അച്ഛമ്മേടെ കുട്ടി വന്നോ..... എങ്ങനെയുണ്ട്... നാട് മുഴുവനും ചുറ്റിക്കണ്ടോ.... " ആവേശത്തോടെ അച്ഛമ്മ പറഞ്ഞു.... എന്നാൽ അവളുടെ മുഖം പെട്ടെന്ന് ഇരുണ്ടു... അത്‌ ശ്രദ്ധിച്ചപോലെ അച്ഛമ്മ അവളുടെ അടുത്തേക്ക് വന്നു... " എന്ത്‌ പറ്റിയെന്റെ കുട്ടിക്ക്... എന്താ മുഖം വാടി ഇരിക്കുന്നത്.... പ്രഭാകരൻ വഴക്ക് പറഞ്ഞോ... " അവൾ ഇല്ല എന്ന് തലകുലുക്കി.... " പിന്നെ .... എന്താണേലും പറ " " അത്‌.... നാടൊക്കെ കൊള്ളാം.. എല്ലാം ചുറ്റിക്കാണയും ചെയ്തു... പക്ഷെ .... ഈ തറവാട്ടിലെ എല്ലാം ചുറ്റിക്കാണാൻ എനിക്ക് പറ്റീല.... " അവൾ പറയുന്നതൊന്നും അവർക്ക് മനസ്സിലായില്ല...... " ഇവിടെ ഒരു നാഗത്താൻ കാവില്ലേ... അതിനെക്കുറിച്ചു അച്ഛമ്മ ഇതുവരെ പറഞ്ഞില്ലല്ലോ.... കാണിച്ചും തന്നില്ല ...... " തന്റെ പരിഭവം കേട്ടിട്ടും ഒന്നും മിണ്ടാതെ നിൽക്കുന്ന അച്ഛമ്മയുടെ മുഖത്തേക്ക് നോക്കി ..... അവിടെ ഭയം നിഴലിക്കും പോലെ...... " അച്ഛമ്മേ... " " കുട്ടിയോടാരാ പറഞ്ഞത് ഇവിടെ നാഗത്താൻ കാവുണ്ടെന്ന്...

അങ്ങനൊന്നും ഇവിടെ ഇല്ല..... ഇവിടെ ഇപ്പോളുള്ള കാവിൽ ഞാൻ മോളേ കൂട്ടിക്കൊണ്ട് പോയിട്ടുണ്ടല്ലോ..... " " അത്‌ അമ്പലത്തിലെ തിരുമേനിയും അച്ഛനും തമ്മിൽ നാഗത്താൻ കാവിനെക്കുറിച്ച് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു..... ഞാൻ അർച്ചന വാങ്ങാൻ പോയപ്പോഴായിരുന്നു... അതിനിടയിൽ ആ തിരുമേനി പറഞ്ഞല്ലോ സാക്ഷാൽ അനന്ത ഭഗവാൻ അവിടെ പ്രത്യക്ഷപ്പെട്ടെന്ന്.... സത്യമാണോ അച്ഛമ്മേ.... " കണ്ണുകൾ വിടർത്തി ഒരു പുഞ്ചിരിയോടെ അവൾ ചോദ്യം അവസാനിപ്പിച്ചപ്പോഴേക്കും അച്ഛമ്മയുടെ ഉള്ള് പേടികൊണ്ട് ഉറുക്കാൻ തുടങ്ങി.... " മോള് യാത്ര കഴിഞ്ഞ് വന്നതല്ലേ... പോയി ഉടുപ്പൊക്കെ മാറ്റി വാ.... അച്ഛമ്മ മോൾക്കെന്തെങ്കിലും കഴിക്കാൻ എടുത്ത് വെക്കാം......' അത്‌ കേട്ടതും ഋതു മറുത്തൊന്നും പറയാതെ തലകുലുക്കി...........അച്ഛമ്മ തന്നിൽ നിന്നും എന്തോ ഒളിക്കുന്നുവെന്നവൾക്ക് തോന്നിയെങ്കിലും അവൾ അത്‌ പുറത്ത് പ്രകടിപ്പിച്ചില്ല....... മുറിയിൽ കയറി വാതിൽ അടച്ച ശേഷം അവൾ കട്ടിലിലേക്ക് വന്നിരുന്നു.... " ഋതു...... " പുറകിൽ നിന്നും വന്ന ശബ്ദത്തിന്റെ ഉടമയിലേക്ക് അവളുടെ കണ്ണുകൾ പായിഞ്ഞു....." ഏഹ്ഹ് ..... " ആദ്യം ഒന്ന് പേടിച്ചെങ്കിലും അവൾ സ്വയം തലക്ക് കിഴുക്കി..... " ഈശ്വര... എപ്പോ നോക്കിയാലും ഞാൻ ഈ മുഖമാണല്ലോ സ്വപ്നം കാണുന്നത് ..... ഇതും സ്വപ്നമായിരിക്കും... "

എന്നും പറഞ്ഞുകൊണ്ട് അവൾ സ്വന്തം കയ്യിൽ ഒന്ന് നുള്ളി ..... "ശ്ഹ് " ഒരു എരിവ് വലിച്ചുകൊണ്ട് അവൾ വീണ്ടും തിരിഞ്ഞു നോക്കി.... പക്ഷെ അവളുടെ വിചാരം വെറുതെ ആയിരുന്നു.... " സ്വപ്നമല്ലടോ.... ". " നിങ്ങളെന്തിനാ മുറിയിൽ കേറിയത്... " അവൾക്ക് ഭയത്തേക്കാൾ ഏറെ ദേഷ്യം തോന്നി.... " എനിക്ക് തന്നോട് കൂട്ടുകൂടാൻ ഒരു മോഹം അത്ര തന്നെ... എന്താ എന്നെ ചങ്ങാതിയാക്കാൻ കൊള്ളില്ലേ.... " അവൻ മുഖത്ത് പാവം അഭിനയിച്ചുകൊണ്ട് ചോദിച്ചു... " കള്ളം പറയുന്ന ചങ്ങാതിമാരെ എനിക്ക് വേണ്ട.." അവൾ മാറിന് കുറുകെ കൈകൾ പിണച്ചുകൊണ്ട് കട്ടായം പറഞ്ഞു.. " അതിന് താൻ എന്നോട് ചോദിച്ചതിനൊക്കെ ഞാൻ സത്യസന്തമായിട്ടാ ഞാൻ ഉത്തരം തന്നത് ..... " " ഓക്കേ...... നിങ്ങളുടെ പേര് അനന്തൻ എന്ന് തന്നെയാണോ... " അതിനവൻ തലയൊന്നു കുലുക്കി.. " ശെരി..... നിങ്ങൾ മനുഷ്യനാണോ അതോ പ്രേ... തം ആണോ... " അവളുടെ ചോദ്യം കേട്ടതും അവൻ പൊട്ടി ചിരിച്ചു..... അവന്റെ ചിരിയുടെ ശബ്ദം മുറിയിലാകെ പ്രതിധ്വാനിച്ചു.... " ഈശ്വരാ ആരെങ്കിലും കേൾക്കും..." അവൾ ശബ്ദം താഴ്ത്താൻ ആവശ്യപ്പെട്ടു... " തനിക്കല്ലാതെ വേറെ ആർക്കും എന്റെ ശബ്ദം കേൾക്കാൻ പറ്റില്ല പെണ്ണെ.... " ഒരു കുസൃതി ചിരിയോടെ അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.... "

അപ്പൊ നിങ്ങളുടെ ശബ്ദം വേറെയാർക്കും കേൾക്കാൻ പറ്റില്ലല്ലേ... അപ്പൊ പ്രേതം തന്നെയാ... " അവൾ പെട്ടന്ന് പുറകിലേക്ക് നടന്നു... " പതിയെ... വീഴും... " " പറ... ആരാ... ആര നിങ്ങൾ... " അവൻ കട്ടിലിൽ നിന്നും എണീറ്റ് കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു.... " ഋതു... ഞാൻ... ഞാൻ ആരെന്നുള്ളതിനല്ല പ്രസക്തി... എനിക്ക്... എനിക്ക് നീയെന്നു വെച്ചാൽ ജീവനാണ്....പ്രണയം എന്നത് രണ്ട് മനുഷ്യർ തമ്മിൽ മാത്രമാണെന്ന് നീ വിശ്വസിക്കുന്നുണ്ടോ... എന്നാൽ ഞാൻ അങ്ങനെ കരുതുന്നില്ല... നീ പറഞ്ഞപോലെ ഞാൻ ഒരു മനുഷ്യനല്ല..... അനന്തൻ... പാതാള നാഗലോകത്തിന്റെ അധിപൻ...... " കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ.. ഒന്ന് ശ്വാസം പോലും വിടാതെ അവൾ നിന്നു...കുറച്ചുമുമ്പ് സംസാരിച്ചുകൊണ്ടിരുന്ന നീലക്കാന്നുകളല്ല അവനിപ്പോൾ... രക്തവർണം....... " നിങ്ങളെന്തിനാ... എ... ന്റെ... പു... പുറകിൽ... വരുന്നേ... ഞാൻ... പാമ്പിനെ ഒന്നും കൊന്നിട്ടില്ല... " അവളുടെ നിഷ്കളങ്ക അവന്റെ മനസ്സ് നിറയിച്ചു.... " നിന്റെ പുറകിലല്ല... നിന്റെയൊപ്പം നടന്നവനാണ് ഞാൻ.... ഞാനും നീയും തമ്മിലുള്ള ബന്ധം... അത്‌ മനസ്സിലാക്കാൻ ഇനിയും സമയമo വേണം . ...... " പെട്ടെന്നാണ് വാതിലിൽ മുട്ട് കേട്ടത്............ തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story