നാഗ പരിണയം: ഭാഗം 5

naga parinayam

എഴുത്തുകാരി: സജ്‌ന സജു

" നിന്റെ പുറകിലല്ല... നിന്റെയൊപ്പം നടന്നവനാണ് ഞാൻ.... ഞാനും നീയും തമ്മിലുള്ള ബന്ധം... അത്‌ മനസ്സിലാക്കാൻ ഇനിയും സമയമo വേണം . ...... " പെട്ടെന്നാണ് വാതിലിൽ മുട്ട് കേട്ടത്....... " അയ്യോ ആരോ വന്നു... " അവൾ വാതിലിലേക്ക് നോക്കിപറഞ്ഞ ശേഷം നേരെ നോക്കിയപ്പോൾ അനന്തൻ അവിടെ ഇല്ല... " ശെടാ... ഇത്ര വേഗം മായ്ഞ്ഞു പോയോ.... " " മോളേ..... വാതില് തുറന്നെ... " അച്ഛമ്മയുടെ ശബ്ദം കേട്ടതും ഒന്നുകൂടി മുറിയിൽ താൻ അല്ലാതെ മാറ്റാരുമില്ലെന്ന് ഉറപ്പ് വരുത്തിക്കൊണ്ട് അവൾ കതക് തുറന്നു.... " എന്താ വാതിൽ തുറക്കഞ്ഞത്... അച്ഛമ്മയോട് എന്റെ കുട്ടി പിണക്കമ.... " അവർ ഋതുവിന്റെ താടിയിൽ പിടിച്ച് കുലുക്കിക്കൊണ്ട് ചോദിച്ചു..... " ഞാൻ എന്തിനാ പിണങ്ങുന്നത്.... ഇവിടെ ആകെ ഒന്ന് സംസാരിക്കാൻ കിട്ടുന്നത് അച്ഛമ്മയെ മാത്രമാ.. ഞാൻ കരുതി അച്ഛമ്മക്കും എന്നോട് ഇഷ്ടമുണ്ടെന്ന്... ഇപ്പൊ മനസ്സിലായി... എല്ലാം കള്ളമാണ്.... " ഋതു മുഖം വീർപ്പിച്ചു.... " എന്നാരാ എന്റെ റിതുകുട്ടിയോട് പറഞ്ഞത്....എന്റെ ജീവനല്ലേ അച്ഛമ്മേടെ കുട്ടി..... " " എന്നാൽ എന്നെ നാഗത്താൻ കാവിൽ കൊണ്ട് പോകുവോ.... "

അവൾ വീണ്ടും അത്‌ തന്നെ ചോദിച്ചപ്പോൾ അച്ഛമ്മ ആശയക്കുഴപ്പത്തിൽ ആയി....... " മോളേ... ഇപ്പൊ ആരും അങ്ങട് പോകില്ല...... ആ കാവിൽ ആർക്കും കേറാനും കഴിയില്ല...... " " അതെന്താ..... " " അതൊക്കെയുണ്ട്.... അതിന് പിന്നിൽ വലിയൊരു കഥ തന്നെയുണ്ട്... മോൾക്കതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല... കുട്ടി കിടന്നോ..... " അച്ഛമ്മ അവളുടെ നെറുകയിൽ തലോടി.... " ഞാൻ ഇനി മിണ്ടില്ല അച്ഛമ്മയോട്...... എന്നാൽ ശെരി... എനിക്ക് അവിടെ പോകണ്ട... അച്ഛമ്മ പറഞ്ഞില്ലേ നാഗത്താൻ കാവിന്റെ കഥ... അത്‌ പറഞ്ഞ് തന്നാൽ മതി.... എന്റെ പിണക്കം മാറും..... " " മോളേ... അത്‌.... " " അച്ഛമ്മ പറഞ്ഞുതന്നെ പറ്റു... ഇല്ലെങ്കിൽ ഞാൻ മിണ്ടില്ല... സത്യo..... അച്ഛമ്മയാണേ സത്യം..... " അവളുടെ മിഴികൾ നിറഞ്ഞുതുടങ്ങിയിരുന്നു...... എന്തോ അത്‌ കണ്ടപ്പോൾ അച്ഛമ്മക്ക് സഹിക്കാൻ കഴിഞ്ഞില്ല..... ഒന്ന് ലാളിക്കാൻ പോലും കഴിഞ്ഞിട്ടില്ല അച്ഛമ്മക്ക് ഋതുവിനെ... അതുകൊണ്ട് തന്നെ അച്ഛമ്മയുടെ മനസ്സിൽ അവൾ ഇപ്പോഴും ഒരു കുഞ്ഞുവാവയാണ്.... ആവശ്യം സാധിച്ചെടുക്കാൻ വാശിപിടിക്കുന്ന കൊച്ചു കുട്ടി..... " ശെരി അച്ഛമ്മ പറയാം.... പിന്നെ കഥയൊക്കെ കേട്ടശേഷം നമുക്കിടയിൽ അതിനെക്കുറിച്ചൊരു സംസാരവും ഉണ്ടാവാൻ പാടില്ല..... എന്തെ.... " " സമ്മതിച്ചു.... "

" മ്മ്.... എന്നാൽ കേട്ടോളു..... എന്റെ മുത്തശൻ രാമവർമ്മക്ക് നിർബന്ധമായിരുന്നു തറവാട്ടിൽ ഒരു നാഗത്തറ വേണമെന്നുള്ളത്..... കൂടാതെ അദ്ദേഹം വലിയൊരു നാഗത്താൻ ഭക്തനായിരുന്നു... അങ്ങനെ കുന്നമംഗലം തിരുമേനി വന്നു സഥലം കണ്ട് നാഗത്താനെയും നാഗ എക്ഷിയെയും അവിടെ കുടിയിരുത്തി..... പൂജകളും വഴിപാടുകളും കളമെഴുത്തും എല്ലാം വർഷത്തോറും നടത്തി....എന്നാൽ അന്നൊരിക്കൽ......................." " അമ്മേ...... " പെട്ടെന്നാണ് പ്രഭാകരന്റെ നിലവിളി കേട്ടത്.... കേട്ട ആ നിമിഷം തന്നെ ഋതു അച്ചാന്ന് വിളിച്ചുകൊണ്ടു ഓടി.... പുറകെ അച്ഛമ്മയും.... " എന്താ അച്ഛാ.... " " മോനെ... എന്താടാ എന്തുപറ്റി...... " തറയിലിരിക്കുന്ന പ്രഭാകനൊപ്പം ദേവികതമ്പുരാട്ടിയും ഇരുന്നു.... " ഋതു... മോളേ ആ വെള്ളമിങ്ങെടുത്തേ... " മേശമേൽ ഇരിക്കുന്ന വെള്ളത്തിലേക്ക് അച്ഛമ്മ ചൂണ്ടിയതും ഋതു ഉടനെ ഒരു ഗ്ലാസിൽ പകർത്തി അച്ഛന് കൊടുത്തു....... അയാൾ അത്‌ മുഴുവനും ഒറ്റ ശ്വാസത്തിൽ കുടിച്ചു.... " എന്താടാ ഉണ്ടായത്... പറ....നിനക്ക് വല്ലായ്ക വല്ലതും.... " " അതൊന്നുമല്ലമേ.... ഞാൻ കിടക്കയിൽ ഒരു... പാമ്പിനെ..... " അയാൾ കിടക്കയിലേക്ക് നോക്കി... " നിനക്ക് തോന്നിയതാവും.... ഇത് കുടഞ്ഞു വിരിച്ചതല്ലെ പിന്നെയെങ്ങനെ പാമ്പ് വരിക.... "

" അമ്മേ... സത്യമാ... സത്യമാ ഋതു.... ഞാൻ കണ്ടതാ.... " " മതി... ഇനി അത്‌ വലുതാക്കേണ്ട.... ചുമ്മാ അവളെയും പേടിപ്പിക്കാൻ...... ഋതു പോയിക്കിടന്നുറങ്ങിക്കെ...... " അവൾ അതിനൊന്നു മൂളിയ ശേഷം മുറിയിലേക്ക് നടന്നു... " അച്ഛന് തോന്നിയതാണോ... അതോ.... " ഒരെത്തും പിടിയും കിട്ടാതെ എന്തൊക്കെയോ ആലോചിച്ചു കൂട്ടുകയായിരുന്ന അവളെ നിദ്ര ദേവി കടക്ഷിച്ചതും അവൾ ഉറക്കത്തിലേക്ക് വഴുതി വീണു......... എന്തോ മുറിയിൽ വീണുടയുന്ന ശബ്ദം കേട്ടാണ് അവൾ ഞെട്ടി ഉണർന്നത്.. നോക്കുമ്പോൾ മുന്നിലുണ്ട് ആള്..... " ഇങ്ങനെ നോക്കി പേടിപ്പിക്കേണ്ട... അറിയാതെ കൈ തട്ടി താഴെ വീണു.... തന്നെ ഉണർത്തണം എന്ന് വിചാരിച്ചില്ല..പേടിച്ചോ..... " " ഹും... ഞാൻ എന്തിനാ പേടിക്കുന്നെ..... " അവൾ വീണ്ടും കട്ടിലിലേക്ക് കിടന്നു... " ഇനിയും ഉറങ്ങാൻ പോകുവാണോ.... നേരം വെളുത്തു..... "

അവൻ അങ്ങനെ പറഞ്ഞതും അവൾ വേഗം ക്ലോക്കിലേക്ക് നോക്കി......4 മണി.... " ഇയ്യോ... നാല് മണി ആകുന്നേയുള്ളു... എന്തിനാ ഇത്ര വെളുപ്പിനെ എന്നെ വിളിച്ചേ..." അവൾ വീണ്ടും കട്ടിലിലേക്ക് കിടന്നു... " ഞങ്ങളൊക്കെ ഈ സമയത്ത് എണീക്കും... ഒരുപാട് പേരെ കാണണ്ടേ... അവര് പറയുന്ന വിഷമങ്ങൾ കേൾക്കണം ആഗ്രഹങ്ങൾ കേൾക്കണം...... അങ്ങനെ ഒരുപാട് കാര്യങ്ങൾ..... " " ഏഹ്... അതെങ്ങനെ കേൾക്കാൻ പറ്റും... ചുമ്മാ.. നുണ.... " അനന്തൻ ഒന്ന് പുഞ്ചിരിച്ചു... " ഞാൻ നുണ പറയാറില്ല പെണ്ണെ... " " ഇല്ല ഞാൻ വിശ്വസിക്കില്ല" " ഞാൻ തെളിയിച്ചാൽ താൻ വിശ്വസിക്കുവോ... " അനന്തന്റെ ചോദ്യത്തിനു അവൾ തല കുലുക്കി........... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story