നാഗ പരിണയം: ഭാഗം 7

naga parinayam

എഴുത്തുകാരി: സജ്‌ന സജു

" ഏഹ്... അതെങ്ങനെ കേൾക്കാൻ പറ്റും... ചുമ്മാ.. നുണ.... " അനന്തൻ ഒന്ന് പുഞ്ചിരിച്ചു... " ഞാൻ നുണ പറയാറില്ല പെണ്ണെ... " " ഇല്ല ഞാൻ വിശ്വസിക്കില്ല" " ഞാൻ തെളിയിച്ചാൽ താൻ വിശ്വസിക്കുവോ... " അനന്തന്റെ ചോദ്യത്തിനു അവൾ തല കുലുക്കി.. " മ്മ്മ്.... എന്നാലേ ഇന്ന് രാവിലെ താൻ അമ്പലത്തിൽ പോയപ്പോ അവിടെ നാഗത്തന്മാരോട് എന്താ പറഞ്ഞതെന്ന് ഞാൻ പറയട്ടെ...... " അത്‌ കേട്ടതും ഋതു ഒന്ന് ഞെട്ടി.. " ഏഹ്ഹ്... അതെങ്ങനെ അറിയാന... അവിടെ ആ സമയത്ത് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു.... " അവൾ സംശയത്തോടെ താടിയിൽ വിരൽ ഊന്നി.... " നിന്റെ മുന്നിൽ ഞാൻ ഉണ്ടായിരുന്നു "" എപ്പോ.... "

" ഞാനല്ലേ നാഗത്താൻ... നീ എന്നോട് പറഞ്ഞാ കാര്യങ്ങൾ എങ്ങനെ ഞാൻ കേൾക്കാതിരിക്കും..... " അവൾ ആകെ സംശയത്തിലായി... പക്ഷെ ഒരു കാര്യം മാത്രമവൾക്കറിയാമായിരുന്നു എവിടുന്നോ ചെറിയൊരു പേടി മനസ്സിലേക്ക് ഒരുണ്ട് കൂടുന്നത്...... " എന്നാൽ പറ... ഞാൻ... എന്താ പറഞ്ഞെന്ന്.... " അവൾ വിക്കി വിക്കി ചോദിച്ചു.... " എന്നാ കേട്ടോ....((( ദൈവമേ അനന്ദേട്ടൻ മനുഷ്യനായിരിക്കണേ.... എനിക്കറിയില്ല ഒന്നും... നാഗമായിരിക്കുമോ.... എന്നെ കളിപ്പിക്കാൻ പറയണതാവാണെ .... മനുഷ്യനായാലും നാഗമായാലും എനിക്ക് മറക്കാൻ വയ്യ....))) അവൻ തമാശ രൂപേണ പറഞ്ഞതും അവൾ ഒന്ന് ഞെട്ടി....

അപ്പോഴേക്കും ഭയം അവളെ മൂടിയിരുന്നു... ഇത്രയും നാൾ പറഞ്ഞതും കണ്ടതും ഒന്ന് സത്യമല്ലെന്ന് അവൾ സ്വയം പറഞ്ഞു വിശ്വസിച്ചിരുന്നു. ......എന്നാൽ... ഇപ്പൊ മനസ്സിലായി.... അനന്തൻ....... ഒരു നാഗമാണ്.... ആ സത്യം അവൾക്ക് ഉൾകൊള്ളേണ്ടി വന്നു.... " തന്റെ പേടി ഇതുവരെ മാറീലെ.... " അവൾ പേടിച് ചുവരിൽ ചാരി.... " പാമ്പിനെ.... പേടിയാ... " അവൾ പറഞ്ഞതും പെട്ടെന്ന് മുറിയിലെ ലൈറ്റുകൾ എല്ലാം അണഞ്ഞു... നേരം വെളുത്തു വരുന്നതേ ഉള്ളു...അതിനാൽ തന്നെ ഇരുണ്ട വെട്ടമായിരുന്നു മുറിക്കുള്ളിൽ.. " പേടിയാണോ ഋതു.... സ്സ് സ്സ്.... " അവൻ നിന്നിടത്തും നിന്ന് പാമ്പിന്റെ ശബ്ദം കേട്ടതും ഇപ്പൊ ചാകുമെന്നവൾക്ക് തോന്നി പോയി.......

അവൾ നെഞ്ചിലേക്ക് കൈകൾ ചേർത്ത് വെച്ചതും മുറിയിലെ ലൈറ്റ്കൾ തെളിഞ്ഞു... അവൻ അതെ പോലെ തന്നെ അവിടെ നിൽക്കുകയായിരുന്നു...... അവൾ പെട്ടന്ന് മുഖം പൊത്തി കരഞ്ഞു... " ഋതു.. ഞാൻ തമാശക്ക് ചെയ്തതാ... " അവൻ ആശ്വസിപ്പിക്കാനായി പറഞ്ഞെങ്കിലും അവൾ ഒന്നും മിണ്ടീല..... കുറച്ച് സമയം ഇരുവരും നിശബ്ദരായി നിന്നു.... " ഋതു ...... എന്നോട് പിണക്കമാണോ.... " അവൾ അതേപോലെ തന്നെ നിൽക്കുവാണ്... കണ്ണിൽ നിന്നും കണ്ണീരും വരുന്നുണ്ട്.... " " ശെരി.... നിനക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു ആഗ്രഹം പറ ഞാൻ നടത്തിത്തരം അല്ലെങ്കിൽ തനിക്ക് ഇഷ്ടമുള്ളൊരു കാര്യം ഞാൻ പറയട്ടെ.... നാഗത്താൻ കാവ്... "

നാഗത്താൻ കാവ് എന്ന് കേട്ടതും അവളൊന്ന് അവനെ നോക്കി... " പറയണോ.... " അവന്റെ ചോദ്യത്തിനു കണ്ണുനീരും തുടച്ചുകൊണ്ടവൾ വേഗം അവന്റെ അടുത്ത് വന്നിരുന്നു.... " പറ..... " " അപ്പൊ പേടിയില്ലേ.. അതൊക്കെ പോയോ.... " അവൾ അതിന് മുഖം വീർപ്പിച്ചു.... " അനന്തേട്ടനെന്നേ പേടിപ്പിച്ചോണ്ടാ. ഞാൻ പേടിക്കും എന്നറിയാലോ ....... പറ നാഗത്താൻ കാവിനെ കുറിച്ച്....." " മ്മ്...... " അവൻ പറയാൻ തുടങ്ങിയതും പെട്ടെന്ന് നിർത്തി..... എന്നിട്ട് എണീറ്റു.. " എവിടെ പോകുവാ.... " " ഞാൻ പിന്നെ വരാം " എന്നാ ഉത്തരം നൽകികൊണ്ട് വേഗം തന്നെ മുറിയിൽ നിന്നും പോയി..... അവൾക്കൊന്നും മനസ്സിലായില്ല.... ( ഇതേ സമയം ) "

പ്രഭാകര..... ഇന്നാണ് കാവിലെ പൂജ അറിയാലോ... " ദേവിക തമ്പുരാട്ടി ചോദിച്ചപ്പോൾ അയാളൊന്ന് മൂളി... " ഒന്നുകൂടി ഓർമിപ്പിച്ചതെന്തിനാണെന്ന് നിനക്ക് മനസ്സിലായില്ലേ..... ഇന്നെങ്കിലും ആ ലാപ്ടോപ് മാറ്റി വെക്കണം... എപ്പോ നോക്കിയാലും അതിന്റെ മുന്നില.... " അയാൾ അതിനൊന്നു ചിരിച്ചു....... ഋതു കുളിയൊക്കെ കഴിഞ്ഞ് മുത്തശ്ശിയുടെ മുറിയിലേക്ക് വന്നപ്പോഴാണ് ആരൊക്കെയോ മുറ്റത്തേക്ക് ഇരിക്കുന്നത് കണ്ടത്... പുറം പണിക്കരകുമെന്ന് കരുതി അവൾ മുത്തശ്ശിയുടെ അരികിലെയ്ക്ക് ചെന്നു.... " എന്താ മുത്തശ്ശി... വല്ല പ്രത്യേക ദിവസം വല്ലതുമാണോ ഇന്ന്... പുറത്ത് ആരൊക്കെയോ.... "

" ആഹാ കുട്ടിക്കറിയില്ലേ... പ്രഭാകരനും ഒന്നും പറഞ്ഞുകാണില്ല... ഇന്നേ നമ്മുടെ കാവിലൊരു പൂജയുണ്ട്.. കളമെഴുത്തും പാട്ടും ഒക്കെയുണ്ട്... മോൾക്ക് വേണ്ടിയാ... " " എനിക്ക് വേണ്ടിയോ... " " മ്മ്..... ഇന്ന് വൈകിട്ട് വേഗം കാവിൽ പോണം.... കേട്ടോ... " അവൾ അതിനൊന്നു തല കുലുക്കി... " മുത്തശ്ശി നാഗത്താൻ കാവിന്റ കാര്യo " " അതിനിനിയും സമയം ഉണ്ടല്ലോ... മോള് ചെല്ല്... വല്ലതും കഴിക്ക്... " അച്ഛമ്മ അവളുടെ ചോദ്യത്തെ അവഗണിച്ചുകൊണ്ട് പറഞ്ഞ്..... അവൾ പോകുന്ന വഴിയേ അച്ഛമ്മ നോക്കി ഒന്ന് ദീർഘ നിശ്വാസത്തോടെ പറഞ്ഞു.... " എന്റെ മനസ്സ് പറയുന്നത് ശരിയാണെങ്കിൽ... ഇന്നത്തോടെ നീ എല്ലാം മനസ്സിലാക്കും ഋതു മോളേ......... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story