നാഗ പരിണയം: ഭാഗം 8

naga parinayam

എഴുത്തുകാരി: സജ്‌ന സജു

" അതിനിനിയും സമയം ഉണ്ടല്ലോ... മോള് ചെല്ല്... വല്ലതും കഴിക്ക്... " അച്ഛമ്മ അവളുടെ ചോദ്യത്തെ അവഗണിച്ചുകൊണ്ട് പറഞ്ഞ്..... അവൾ പോകുന്ന വഴിയേ അച്ഛമ്മ നോക്കി ഒന്ന് ദീർഘ നിശ്വാസത്തോടെ പറഞ്ഞു.... " എന്റെ മനസ്സ് പറയുന്നത് ശരിയാണെങ്കിൽ... ഇന്നത്തോടെ നീ എല്ലാം മനസ്സിലാക്കും ഋതു മോളേ... " കാവിലെ പൂജക്ക്‌ വേണ്ട എല്ലാ കാര്യങ്ങളും തകൃതി ആയി നടന്നു.... സന്ധ്യ സമയത്തോടെ പൂജയുടെ ആരബംമായി കളമെഴുത്തും പാട്ടും തുടങ്ങി...... പ്രഭാകരനും ദേവിക തമ്പുരാട്ടിയും ഋതുവും പിന്നെ കുറച്ച് നാട്ടുകാരും ബന്ധുക്കളും പൂജയിൽ പങ്കെടുത്തു.. മറ്റുള്ളവരുടെ സാനിധ്യത്തിൽ അനന്തൻ ഇതുവരെ ഋതുവിന്റെ മുന്നിൽ വന്നിട്ടില്ലയൊരുന്നെങ്കിലും അവളുടെ കണ്ണുകൾ അവനെ തിരഞ്ഞു നടന്ന്... " എങ്ങടാ കുട്ടി ശ്രദ്ധിക്കുന്നെ... " അച്ഛമ്മയുടെ ശകാരം വന്നയുടനെ അവൾ വേഗം അവളുടെ ശ്രദ്ധ പൂജയിലേക്കാക്കി.... കളമെഴുത്തു കഴിഞ്ഞ് പാട്ട് തുടങ്ങിയപ്പോഴേക്കും രണ്ട് സ്ത്രീകൾ ആ കളത്തിൽ കൂടി ഇരുന്നു നിരങ്ങാൻ തുടങ്ങി... ആദ്യമൊക്കെ അവൾ അതെല്ലാം ആസ്വദിച്ചു നിന്നു... എന്നാൽ സമയം കഴിയുo തോറും അവരുടെ ഭാവം മാറി തുടങ്ങി... ആ കളത്തിൽ കിടന്ന് ഉരുളനും നിരങ്ങാനും തുടങ്ങി... പാമ്പിഴയുന്ന പോലെ........

എന്തോ അത്‌ കണ്ട് പേടിതോന്നിയതുകൊണ്ടാവാം അവൾ നോട്ടം അവിടുത്തെ നാഗവിഗ്രഹത്തിലേക്കായി.... അവൾക്കെന്തോ ഒരു പ്രത്യേകത തോന്നി... അവൾ കണ്ണിമായക്കാതെ അതിലേക്ക് തന്നെ നോക്കി... ചുറ്റുമുള്ളതൊക്കെ മായിഞ്ഞു പോകുന്ന പോലെ..... അവൾ ഒന്ന് ചുറ്റും നോക്കി.... ഇല്ല ആരും ഇല്ല.... പക്ഷെ മുന്നിൽ കണ്ട കാഴ്ച...... ഒരു പുരുഷനും സ്ത്രീയും പരസ്പരം പുണർന്നു കൊണ്ട് നിൽക്കുന്നു... ആ പെണ്ണ് കരയുകയാണെന്ന് തോന്നുന്നു... ഇടയ്ക്കിടെ വിതുമ്പൽ കേൾക്കുന്നുണ്ട്.... ഒന്ന് പോയി നോക്കിയാലോ എന്ന് മനസ്സിലിരുന്നു ആരോ മന്ത്രിക്കുന്നു.... അവൾ പതിയെ മുന്നോട്ട് നടന്നു..... ആ പെൺകുട്ടിയുടെ മുഖം കാണും രീതിയിൽ അവൾ ചെന്നു...... ഒരു നിമിഷം ശ്വാസം നിലക്കും പോലെ..... താൻ.. താൻ തന്നെയല്ലേ അത്‌... കൂടെ നിൽക്കുന്ന ആ പുരുഷൻ... അത്‌... അനന്തൻ...

കണ്ണുകളെ വിശ്വസിക്കാനാകാതെ അവൾ തറഞ്ഞു നിന്നു.... അനന്തന്റെ മാറിൽ നിന്നും അവൻ അവളെ അടർത്തിമാറ്റിയ ശേഷം അവളുടെ കാതോരം ചുണ്ടുകൾ ചേർത്തു.... " നീയെന്റെയാ സാവിത്രി... എന്റെ മാത്രം.... " അവളൊന്ന് കണ്ണുകൾ തിരുമ്മി നോക്കി.... അവരെ ഇപ്പൊ അവിടെ കാണാനില്ല.... എന്താ തനിക്ക് സംഭവിച്ചത്...... പൂജകഴിഞ്ഞു മുറിയിൽ എത്തിയാപ്പോഴും അവൾ ആ ചിന്തയിൽ തന്നെ ആയിരുന്നു..... പക്ഷെ അങ്ങനെയൊരു സ്വപ്നം താൻ ഇതിനു മുമ്പും കണ്ടിട്ടില്ലേ എന്നൊരു തോന്നൽ...... എന്തായാലും അനന്തേട്ടന് അറിയാതിരിക്കില്ല..... അവൾ അനന്ദനുവേണ്ടി കാത്തിരുന്നു....

പ്രതീക്ഷ തെറ്റിക്കാതെ തന്നെ അനന്തൻ അന്നും വന്നു...... വന്നപാടെ എന്നും പറയുന്നപോലെ തമാശ പറഞ്ഞെങ്കിലും അവൾ അതൊന്നും ആസ്വദിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു... സംശയത്തിന്റെ ഒരു കടൽ തന്നെ അവളുടെ മനസ്സിൽ അലയടിക്കുന്നുണ്ടായിരുന്നു.... " എന്താടോ... എന്ത്‌ പറ്റി ഒരു വിഷമം.... " അവന്റെ തിളങ്ങുന്ന കണ്ണുകൾ അവളിലേക്ക് നോട്ടം പായിച്ചതും ഇതുവരെ മനസ്സിൽ ഉണ്ടായിരുന്ന സംശയങ്ങൾ എങ്ങോ പോയി മറയുന്ന പോലെ..... " എന്താടോ...... എന്നോട് എന്തോ ചോദിക്കണമെന്ന് തോന്നുന്നല്ലോ.... " " എല്ലാം അറിയാലോ... പിന്നെന്തിനാ ഞാൻ ചോദിക്കുന്നെ.... സത്യത്തിൽ അനന്തേട്ടൻ എന്തിനാ എന്റെ കൂടെ നടക്കുന്നത്... ഞാൻ കാവിൽ വെച് കണ്ടതൊക്കെ.... എന്താ എന്തേലും ഒന്ന് പറ... പ്ലീസ്.... " പറഞ്ഞ് പൂർത്തിയാക്കും മുന്നേ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.....

അവൻ അത്‌ കണ്ടതും ഇരു കൈകളും കൊണ്ട് ആ മുഖം കോരിഎടുത്തു.... " ഋതു നീ സത്യങ്ങളൊക്കെ മനസ്സിലാക്കേണ്ട സമയമായി.... ഞാൻ ആരാണെന്നും നീ ആരെന്നും പറഞ്ഞു മനസ്സിലാക്കുന്നതിലും നല്ലത് നീ കാണുന്നതണ്.... " " എങ്ങനെ കാണാൻ പറ്റും.... " " നീ കണ്ണുകൾ അടച്ചേ....... ഇനി എന്റെ കൈകളിൽ മുറിക്ക് പിടിക്ക്... അവന്റെ എല്ലാ ഉപദേശവും അവൾ അതുപോലെ അനുസരിച്ചു..... " " സാവിത്രി... എണീറ്റെ.... " ഏതോ ഒരു സ്ത്രീ അവളെ കുലുക്കിയപ്പോഴാണ് അവൾ കണ്ണ് തുറന്നത്.... " എന്താ അമ്മേ..... " അവൾ ഞെട്ടി ഉണർന്നു കൊണ്ട് ചോദിച്ചു.... ( ഇനി സാവിത്രിയുടെ കഥ തുടരുകയായി...) ..... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story