നാഗ പരിണയം: ഭാഗം 9

naga parinayam

എഴുത്തുകാരി: സജ്‌ന സജു

( ഇനി സാവിത്രിയുടെ കഥ തുടരുകയായി...) ഗോവിന്ദൻ നമ്പൂതിരിയുടെയും വിമല തമ്പുരാട്ടിയുടെയും രണ്ട് മക്കളിൽ ഇളയവളായിരുന്നു സാവിത്രി....മൂത്തയാൾ ദേവിക.. ദേവിക തമ്പുരാട്ടി..... സാവിത്രിയും ദേവികയും സഹോദരിമാർ ആണെങ്കിലും അതിലും വലുതായി അവർക്കിടയിൽ സൗഹൃദം ആയിരുന്നു..... കൂട്ടത്തിൽ കുറച്ച് വികൃതി ദേവിക ആയിരുന്നു.... എന്നാൽ സാവിത്രി എപ്പോഴും അമ്പലവും കാവും കുളവുമായി നടക്കാനായിരുന്നു അവൾക്കിഷ്ടം..... അവളുടെ ഏറ്റവും വലിയ ഭ്രാന്തുകളിൽ ഒന്നായിരുന്നു എഴുത്ത്... എന്തിനെക്കുറിച്ചും ഒരു നിമിഷം കൊണ്ടവൾ എഴുത്തിലൂടെ വർണിക്കും....... ബാല്യകാലം സാവിത്രിക്ക് സുന്ദരമായിരുന്നു... എന്ത്‌ പറഞ്ഞാലും സാധിച്ചു തരാൻ അച്ഛനും എന്ത്‌ വേദനയിലും താങ്ങായി നിൽക്കാനും കൊഞ്ചിക്കാനും അമ്മ.... അങ്ങനെ എല്ലാ സൗഭാഗ്യങ്ങളും..... എന്നാൽ ആ സൗഭാഗ്യങ്ങളും സന്തോഷങ്ങളും അതികം നാൾ നീണ്ടുപോയില്ല...... ഒരിക്കൽ പ്രഭാതത്തിൽ ഉണർന്ന അവളെ തേടി എത്തിയത് ഒരു ദുഃഖവാർത്ത ആയിരുന്നു......... " മോളേ... അമ്മ...... നാഗത്താൻ കാവിൽ..... " പറഞ്ഞ് പൂർത്തിയാക്കും മുന്നേ അവൾ അങ്ങോട്ടേക്കോടി..... ശ്വാസം വിലങ്ങുന്നത് അറിയുന്നുണ്ടായിരുന്നെങ്കിലും കാലുകൾ അതിവേഗത്തിൽ കുതിച്ചു.....

ചെന്നപ്പോൾ കാണുന്നത് തറയിൽ കിടക്കുന്ന അമ്മ.... " അമ്മേ... " എന്ന് അലറിക്കൊണ്ട് അവൾ അമ്മയുടെ അടുത്തേക്കചെന്നിരുന്നു..... എന്തൊക്കെയോ പതം പറഞ്ഞ് കരഞ്ഞുകൊണ്ടിരുന്ന അവളെ ചുറ്റുമുള്ളവരെല്ലാം ആശ്വസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അത്‌ നടന്നില്ല...... തെക്കേ പറമ്പിൽ അമ്മയുടെ ചിത്തയെറിയുന്നതും നോക്കി സാവിത്രിയെയും ദേവികയേയും നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു അവരുടെ അച്ഛൻ ഗോവിന്ദൻ..... ആ പത്തും എട്ടും വയസ്സുള്ള മക്കളെ അവരുടെ അച്ഛനടുത്താക്കി പോയ വിമലയെക്കുറിച്ചുള്ള ചർച്ചയായിരുന്നു കുറച്ചുനാൾ.... നല്ലൊരു നാഗ ഭക്ത ആയിരുന്ന അവരെങ്ങനെ പാമ്പ് കടിച്ചു മരിച്ചെന്നായിരുന്നു എല്ലാരുടെയും ചോദ്യം..... ആ ചോദ്യങ്ങൾക്ക് നാട്ടുകാർ തന്നെ ഉത്തരവും കണ്ടുപിടിച്ചു..... എന്തെങ്കിലും ദൈവദോഷം ചെയ്തിട്ടുണ്ടായിരിക്കുമെന്ന്.... എന്നാൽ ആ അഭിപ്രായത്തിനു പിന്നെയും നിറം വെച്ചു.... ആ സ്ത്രീ മോശക്കാരി ആയിരുന്നു... അതാ അങ്ങനെയൊരു മരണം..... എല്ലാവർക്കും അത്‌ വിശ്വസിക്കാനായിരുന്നു താല്പര്യം..... അതിവേഗം തന്നെ ആ വാർത്ത ഗോവിന്ദൻ നമ്പൂതിരിയുടെ കാതുകളിലും എത്തിയിരുന്നു.... ആദ്യമൊക്കെ പാടെ അത്‌ അവഗണിച്ച അയാൾ പിന്നെയും പിന്നെയും വരുന്ന വാർത്തകൾ പതിയെ വിശ്വസിക്കാൻ തുടങ്ങി......

എന്നാൽ ആ വെറുപ്പും ദേഷ്യവുമൊക്കെ അയാൾ കാണിച്ചത് സാവിത്രിയോടും ദേവകിയോടുമായിരുന്നു...... ആദ്യമൊക്കെ അച്ഛന്റെ വായിൽ നിന്നും വരുന്ന അമ്മയെക്കുറിച്ചുള്ള വാക്കുകൾ അവരോരുമിച്ചു തന്നെ എതിരിട്ടു... എന്നാൽ അതിന് അവർക്ക് കിട്ടിയ സമ്മാനം ചൂരൽ ആയിരുന്നു... അതൊരു പതിവായി തുടങ്ങിയതും അമ്മയെ കുറിച് എന്ത്‌ പറഞ്ഞാലും അത്‌ കേൾക്കാത്ത പോലെ നിൽക്കാൻ പഠിച്ചു ദേവിക എന്നാൽ എത്ര അടി കൊണ്ടിട്ടും അവൾ അമ്മയെ തന്നെ ന്യായികരിക്കുമായിരുന്നു..... അതൊരു പതിവാക്കിയ അവളോട് ഗോവിന്ദന് വെറുപ്പ് തോന്നി തുടങ്ങിയിരുന്നു.... ദിവങ്ങളും മാസങ്ങളും വർഷങ്ങളും ആർക്കും വേണ്ടി കാക്കാതെ അതിവേഗം കടന്നു പോയി......10 വർഷങ്ങൾ....... ഇന്ന് ദേവികയുടെ പെണ്ണ് കാണൽ ചടങ്ങണ്.... പേര് പോലെ തന്നെ വെറുമൊരു ചടങ്ങ്..... ഇരുപത് വയസ്സുള്ള അവൾക്ക് വേണ്ടി ഗോവിന്ദൻ കണ്ടുപിടിച്ച വരാൻ..... ബാലചന്ദ്രൻ...... റെയിൽവേയിൽ ഉയർന്ന ഉദ്യോഗം കൂടാതെ പേര് കേട്ട തറവാടും........ ദേവികയെ അണിയിച്ചൊരുക്കുന്ന സമയത്താണ് പുറത്ത് കാർ വന്നു നിൽക്കുന്ന ശബ്ദം സാവിത്രി കേൾക്കുന്നത്...... " ചേച്ചി...... ആള് കാറില വന്നിരിക്കുന്നെ..... ഇനി കല്യാണം കഴിഞ്ഞും കാറിൽ കറങ്ങിനടക്കാം ചേച്ചിക്ക്...... " അവൾ കുസൃതിയോടെ ദേവികയോട് പറഞ്ഞു...

" ഇയ്യോ.. എനിക്കൊന്നും ആ ടപ്പയിൽ കേറാൻ അറിയില്ല.... " " അതിന് വാതിലുണ്ടല്ലോ.. അത്‌ വഴി കേറിയാൽ പോരെ... " സാവിത്രി സംശയത്തോടെ ചോദിച്ചു.... " കുട്ടി... വേഗം ഉമ്മറത്തേക്ക് വരിക... " അത്രയും പറഞ്ഞുകൊണ്ട് ഗോവിന്ദൻ നമ്പൂതിരി ചെറുക്കന്റെ അടുത്തേക്ക് പോയി...... ചുവന്ന ദവാനിയുടുത്ത് എല്ലാർക്കും ചായയുമായി അവൾ അവരുടെ മുന്നിലേക്ക് വന്നു.... " ആദ്യം ചെറുക്കന് തന്നെ കൊടുക്കട്ടെ... എന്താ ഗോവിന്ദ.... " കൂട്ടത്തിലെ ഒരു കാരണവർ പറഞ്ഞതും ഗോവിന്ദൻ അദ്ദേഹത്തിനു അതെ എന്നാ ഉത്തരം നൽകി.... അവൾ പതിയെ മുഖമുയർത്തി നോക്കി...... ഇതിലാര ചെറുക്കൻ എല്ലാരും ഏകദേശം ഒരേ പ്രായക്കാർ ആണല്ലോ..... അവൾ തിരിഞ്ഞ് ഗോവിന്ദനെ നോക്കി... " മോളേ ഇതാണ് ചെറുക്കൻ... " അയാൾ കൈചൂണ്ടി കാണിച്ച വ്യക്തിയെ കണ്ട് ഒരു നിമിഷം ശ്വാസം അടക്കി അവൾ നിന്നു........ തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story