നക്ഷത്രങ്ങളുടെ ലോകത്തേക്ക്: ഭാഗം 1

nakshathrangalude lokathekk

എഴുത്തുകാരി: ലെച്ചു

കണ്ണ് തുറന്നു നോക്കിയപ്പോൾ ചുറ്റിലും ആരുമില്ല. ഇതെവിടെ പോയി ജാനു അവളെ കാണുന്നില്ല ല്ലോ എന്നെ തനിച്ചാക്കി അവളെങ്ങോട്ടാ പോയത്. എനിക്ക് വയ്യെന്ന് അവൾക്ക് അറിയാം എന്നിട്ടും ഇങ്ങനെ എന്നെ തനിച്ചാക്കി അവൾ പോകാറില്ല ല്ലോ അവൾക്ക് എന്താ പറ്റിയെ.. പുറത്ത് ഒരു ശബ്ദം കേൾക്കുന്നുണ്ടല്ലോ ആരോ വരുന്നുണ്ട് ഇങ്ങോട്ട്.അവളായിരിക്കും ഇങ്ങോട്ട് വരട്ടെ രണ്ട് ചീത്ത പറയണം എനിക്ക്. അയാൾ പെട്ടന്ന് തന്നെ ബെഡിൽ കിടന്നു കണ്ണടച്ചു. ആരോ വാതിൽ തുറന്നു അകത്തു വന്നു. ഒരു ശബ്‌ദവും കേൾക്കുന്നില്ല അയാൾ പതുക്കെ കണ്ണുകൾ തുറന്നു നോക്കി. മുന്നിൽ ഒരു നേഴ്‌സ്. ഓ ...നേഴ്സ് ആയിരുന്നോ..

അയാൾ നിരാശയോട് നേഴ്‌സിനെ നോക്കി പറഞ്ഞു. നേഴ്സ് അവിടന്ന് എന്തോ എടുത്തു പുറത്തേക്ക് ഇറങ്ങി. അയാളെ ഒന്ന് നോക്കിയത് പോലുമില്ല. ഇതെന്താ ഇങ്ങനെ ഈ നേഴ്സ് വരുമ്പോൾ എന്നോട് ഓരോന്നു ചോദിക്കാറുള്ളതല്ലേ ഇന്ന് എന്താ ഒന്നും മിണ്ടാതെ 😔 അല്ല ഈ ജാനു എവിടെ പോയി പതിയെ അവിടന്ന് എഴുനേറ്റു. ഇപ്പോ എനിക്ക് ഒരു കുഴപ്പവുമില്ല ല്ലോ എന്റെ എല്ലാ വയ്യായ്കയും മാറിയല്ലോ. അയാൾ സന്തോഷത്തോടെ ചാടി എഴുന്നേറ്റു. ജാനു ഇതറിഞ്ഞാൽ ഒരു പാട് സന്തോഷിക്കും. അവളെവിടെ പോയി കിടക്ക. ഒന്ന് പുറത്തിറങ്ങി നോക്കട്ടെ. അയാൾ അവിടെ എല്ലായിടത്തും അവളെ പരതി അവിടെയെങ്ങും അവളെ കാണാൻ സാധിച്ചില്ല. നിരാശയോടെ അയാൾ ഹോസ്പിറ്റലിന്റെ പുറത്തിറങ്ങി. വരാന്തയിലൂടെ നടന്നു. എന്നെ തനിച്ചാക്കി അവൾ പോയോ. എന്തിനാ എന്നെ തനിച്ചാക്കി പോയെ.

ഇനി കുട്ടികൾ അവിടെ തനിച്ചായത് കൊണ്ടാവോ ആയിരിക്കും.. അല്ലാതെ അവൾ ഇങ്ങനെ തനിച്ചാക്കി പോവില്ല. ഞാൻ ഉറങ്ങുന്നത് കൊണ്ട് ഉണർത്തണ്ടെന്നു കരുതി കാണും. ഞാൻ ഇനി ഇപ്പോ ഇവിടെ എന്തിനാ ഇങ്ങനെ തനിച്ചു നിൽക്കുന്നത്. വീട്ടിലേക്ക് പോകാo ആരും കാണാതെ പോണം അല്ലെങ്കിൽ അവർ വിടില്ല. എനിക്ക് ഇപ്പോ ഒരു കുഴപ്പവുമില്ല. ഇനി ഇവിടെ കിടന്നാൽ ഓരോന്നു പറഞ്ഞു അവർ പൈസ വിഴുങ്ങും. അയാൾ ചുറ്റും ഒന്ന് നോക്കി ആരും തന്നെ കണ്ടട്ടില്ല താൻ ഇങ്ങോട്ട് വരുന്നത്. അയാൾ പതിയെ അവിടന്ന് പുറത്തിറങ്ങി. നേരെ ബസ്സ്‌ സ്റ്റോപ്പിലേക്ക് നടന്നു. അവിടെ നിറയെ ആളുകൾ ബസ്സ്‌ കാത്ത് നിൽക്കുനുണ്ടായിരുന്നു.

അയാൾ അവിടെ ഒരു മൂലയിൽ ഇരുന്നു. മനസ്സിൽ മുഴുവനും വീട്ടിലെ കാര്യങ്ങൾ അലയടിച്ചു കൊണ്ടിരുന്നു. തന്നെ പെട്ടന്ന് ഇങ്ങനെ കാണുമ്പോൾ അവളും മക്കളും ഒരു പാട് സന്തോഷിക്കും. എത്ര ദിവസമായി ഞാനെന്റെ മക്കളെ കണ്ടിട്ട്. എന്തായാലും എന്റെ അസുഖം ഒക്കെ മാറീലോ ഇനി എനിക്ക് എന്നും എന്റെ മക്കളെ കാണാലോ. അവിടെ ചെന്നിട്ട് വേണം ജോലിയുടെ കാര്യം നോക്കാൻ മുന്നത്തെ ജോലിക്ക് ശമ്പളം കുറവ മോള് ഒന്ന് കാലായി വരുന്നുണ്ട് ഇനി ഇങ്ങനെ കുറവ് കൂലിയിൽ ജോലിക്ക് പോയാൽ ശരിയാവില്ല. എനിക്ക് ഇനിയും ഇങ്ങനെ വല്ല വയ്യായ്ക വന്നാൽ എന്റെ കുടുംബം പട്ടിണി ആവും കുറച്ചു ബുദ്ധിമുട്ടുള്ളതായാലു ഇനി ശമ്പളം കൂടുതൽ കിട്ടുന്ന ജോലിക്ക് പോണം തനിക്ക്. ചെവിയിൽ ബസ്സിന്റ ശബ്ദം അലയടിച്ചു അയാൾ തലപൊക്കി നോക്കിയപ്പോൾ ബസ്സ്‌ മുന്നിൽ വന്നു നിൽക്കുന്നു അയാൾ അവിടന്ന് എഴുനേറ്റു ബസ്സിന്റ ബോർഡ് വായിച്ചു നോക്കി. അതെ ഇത് തന്നെ വീട്ടിലേക്ക് പോകേണ്ട ബസ്സ്‌.

അയാൾ പെട്ടന്ന് തന്നെ ബസ്സിൽ ചാടി കയറി ഒരു സീറ്റിൽ ഇരുന്നു. പുറത്തേക്ക് നോക്കി വഴിയോര കാഴ്ചകൾ കണ്ട് അയാൾ ഇരുന്നു. ഇടക്ക് ഒരു സ്റ്റോപ്പിൽ എത്തിയപ്പോൾ ഒരു സ്ത്രീ അവിടന്ന് കയറി. നേരെ ആ സ്ത്രീ തന്റെ മടിയിൽ ഇരിക്കാൻ വരുന്നത് പോലെ അയാൾക്ക് തോന്നി ആ നിമിഷം തന്നെ അയാൾ അവിടന്ന് എഴുനേറ്റു കൊടുത്തു. ഇതെന്താ ഈ പെണ്ണ് ഇങ്ങനെ ഒരാൾ ഇരിക്കുന്ന സീറ്റിൽ കയറി മടിയിൽ ഇരിക്കാൻ നോക്കുന്നു ഇങ്ങനെ ഉണ്ടോ ആളുകൾ .ഇരിക്കുന്ന ആ സ്ത്രീയെ നോക്കി അയാൾ കണ്ണ് തുറുപ്പിചൊന്ന് നോക്കി.എവിടെ ആ സ്ത്രീക്ക് കണ്ട ഭാവമില്ല. (അയാൾ പിറുപിറുത്തു കൊണ്ട് പറഞ്ഞു) തനിക്ക് വരുന്ന ദേഷ്യത്തിന് ഇതൊരു ആണായിരുന്നെങ്കിൽ ഇരിക്കാൻ വന്ന പാടെ അയാളെ പിടിച്ചു ഒരു ചവിട്ട് ചവിട്ടിയാനെ . പെണ്ണായിപോയി. പിന്നീട് ബസ്സിന്റ കമ്പിയിൽ തൂങ്ങി കിടന്ന് അയാൾ യാത്ര തുടങ്ങി.

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ എല്ലാവരിൽ നിന്നും പൈസ വാങ്ങാൻ കണ്ടക്ടർ വന്നു അപ്പോളാണ് അയാൾ തന്റെ കയ്യിൽ പൈസ ഒന്നുമില്ലല്ലോ എന്നോർത്തത് അയാൾ ഭയന്ന് ഒരു മൂലയിലേക്ക് നീങ്ങി നിന്നു. ആ കൺണ്ടക്ട്ടർ എങ്ങാനും കണ്ടാൽ പൈസ കൊടുത്തില്ലെങ്കിൽ തന്നെ ഇറക്കി വിട്ടാലോ. ഒരു നിമിഷം ഭയന്ന് അയാൾ സകല ദൈവങ്ങളെയും വിളിച്ചു. കൺണ്ടക്ട്ടർ അയാളുടെ തൊട്ടരികിൽ വരെ വന്നു. അയാളുടെ നെഞ്ചിടിപ്പ് കൂടി അയാൾ കണ്ണടച്ചു. കുറച്ചു കഴിഞ്ഞുo ഒരു അനക്കവും ഇല്ലതെ ആയപ്പോൾ അയാൾ പതിയെ കണ്ണുകൾ തുറന്നു നോക്കി. ആരും ഇല്ല തന്റെ അടുത്ത്. ഭാഗ്യം ആ കൺണ്ടക്ട്ടർ തന്നെ കണ്ടില്ല. അയാൾ ഒരു ദീർഘനിശോസത്തോടെ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ തന്റെ വീടിന്റെ വഴി എത്തി അയാൾ അവിടെ ഇറങ്ങി. വഴിയിൽ നിറയെ വണ്ടികൾ ഒക്കെ കിടക്കുന്നുണ്ട് അയാൾ അതെല്ലാം അതിശയത്തോടെ നോക്കി പറഞ്ഞു ഇതെന്താ ഇന്ന് ഇവിടെ വല്ല വിവാഹവുമണ്ടോ.. നിറയെ വണ്ടികൾ ആണല്ലോ..

അയാൾ വേഗത്തിൽ തന്റെ വീട്ടിലേക്ക് നടന്നു. വഴി നീളെ ആളുകൾ വരവും പോക്കുമുണ്ട്. വഴിയിൽ കൂട്ടം കൂടി നിൽക്കുന്നവരോട് അയാൾ ചോദിച്ചു. എന്താ ഇവിടെ. എന്തിനാ നിങ്ങൾ ഇവിടെ കൂടി നിൽക്കുന്നത് (അയാൾ അവരെ നോക്കി ചോദിച്ചു) എന്നാൽ അവരാരും അയാളെ കണ്ട ഭാവം നടിച്ചില്ല അയാൾക്ക് ദേഷ്യം വന്നു പിന്നെ ഒന്നും മിണ്ടാതെ വേഗത്തിൽ നടക്കാൻ തുടങ്ങി അയാൾ വീടിന്റെ അടുത്ത് എത്താറായപ്പോൾ വീട്ടിലേക്ക് ഒന്ന് എത്തിച്ചു നോക്കി.. ഇതെന്താ തന്റെ വീട്ടിൽ ഇത്രക്ക് ആളുകൾ കൂടിയിരിക്കുന്നത്. അയാൾ കുറച്ചൊന്നു ഭയന്നു നടത്തിക്ക് സ്പീഡ് ഒന്നുടെ കൂട്ടി . ഒരു കണക്കിന് തന്റെ വീടിന്റെ മുറ്റത്തെത്തി. അവിടെ ചുറ്റും നിൽക്കുന്നവർ വിങ്ങി പൊട്ടുന്നുണ്ട്. തന്റെ ശത്രുവായവരുടെ പോലും കണ്ണുകൾ നിറഞ്ഞിരിക്കുന്നു. വല്ലപ്പോളും വരുന്ന ബന്ധുക്കൾ ചുറ്റിലും നിറഞ്ഞു നിൽക്കുന്നു. അവരുടെ അരികിൽ കൂടെ നടന്ന് നീങ്ങിയിട്ടും ആരും തന്നെ ഒന്ന് നോക്കുന്നത് പോലുമില്ല. എല്ലാവരും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട് .

കുറെ പേര് തന്റെ വീടിന്റെ ഹാളിൽ കൂടി നിൽക്കുന്നുണ്ട്. അവിടന്ന് ഉച്ചത്തിൽ നിലവിളികൾ അയാളുടെ കാതിൽ അലയടിച്ചു. എന്ത് പറ്റി തന്റെ വീട്ടിൽ. അയാൾ ആകാംഷയോടെ അവിടേക്ക് ആളുകളെ തള്ളി നീക്കി എത്തി നോക്കി. അവിടെ തന്റെ ജീവന്റെ പാതി പൊട്ടിക്കരയുന്നു. തൊട്ടടുത് തന്റെ മക്കൾ. ഇതെന്തിനാ ഇവർ ഇങ്ങനെ പൊട്ടി കരയുന്നതെന്ന് അയാൾ ചുറ്റിലും ഒന്ന് പരതി. അയാൾ അപ്പോളാണ് കണ്ടത് തന്റെ മുന്നിൽ അതാ വെള്ള പുതച്ച ഒരു ശരീരം. അയാൾ ആ ശരീരത്തെ സൂക്ഷിച്ചു നോക്കി. അപ്പോളാണ് ആ മുഖം കണ്ടതും ഒന്ന് ഞെട്ടി. ഇത് എന്താ... അയാൾ ആകെ ആശയകുഴപ്പത്തിലായി. താനിവിടെ നിൽക്കുന്നു. അപ്പൊ ഈ കിടക്കുന്നത് ആരാ. അയാൾ ചുറ്റും ഒന്ന് നോക്കിയപ്പോൾ തന്റെ ജീവന്റെ പാതി അതാ അവിടെ തളർന്നു കിടന്നു കരയുന്നു.

തന്റെ മക്കൾ അലമുറ ഇട്ട് കരയുന്നു. അയാൾ ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു. അയാൾ പതിയെ അവളുടെ അരികിൽ ചെന്ന് തലോടി. അയാൾ തലോടുന്നത് അവൾ അറിയുന്നതേ ഇല്ല. അയാൾ അവളോട് പറഞ്ഞു. എന്താ ഡോ ഞാൻ നിങ്ങളെ വിട്ടു അങ്ങനെ പോവോ ഞാൻ ഇവിടെ നിന്റെ അരികിലുണ്ട് ഒന്ന് എന്നെ നോക്ക് അയാൾ എത്ര അവളെ വിളിച്ചിട്ടും തലോടിയിട്ടും അവൾ അറിഞ്ഞതെ ഇല്ല. അയാൾ മക്കളുടെ തോളിൽ തട്ടി പറഞ്ഞു. ഇങ്ങനെ കരയല്ലേ ഞാൻ ഇവിടെ ഉണ്ട് എനിക്ക് ഒന്നും പറ്റിയിട്ടില്ല ഇങ്ങോട്ട് ഒന്ന് നോക്ക്... അയാൾ എന്തൊക്കെ പറഞ്ഞിട്ടും കുട്ടികൾ തിരിഞ്ഞു നോക്കിയതേ ഇല്ല അയാൾ അവരുടെ നടുവിലയ് അവരെ നോക്കി ഇരുന്ന് സങ്കടപെട്ടു. കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ വന്നു പറഞ്ഞു. എടുക്കാൻ സമയമായി. അവിടം കരച്ചലിന്റെ മുഴക്കം കൂടി.

ഒരു കൂട്ട കരച്ചിൽ. അതിനിടയിൽ നാല് പേര് വന്ന് ആ ശരീരത്തെ എടുത്തുയർത്തി പുറത്തേക്ക് കൊണ്ട് പോയി. തന്റെ മക്കളും തന്റെ ജാനുവും അലമുറ ഇട്ട് കരയുന്നു ചുറ്റിലും നിൽക്കുന്ന ബന്ധുക്കളും കരയുന്നുണ്ട്. എല്ലാവരുടെയും കരച്ചിൽ അയാളെ ഭ്രാന്തു പിടിപ്പിച്ചു. അയാൾ അവിടന്ന് പുറത്തേക്ക് ഇറങ്ങി. അവിടെ പൂജാരി ഇരുന്ന് പൂജകൾ ചെയുന്നു. അയാൾ അയാളുടെ ശരീരതെ ഒന്ന് നോക്കി. ഒരു അനക്കവുമില്ലാതെ കിടക്കുന്നു. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അയാൾ അവിടെ താടിക്ക് കൈകൊടുത്ത് എല്ലാം നോക്കി കൊണ്ട് ഇറയത്ത് ഇരുന്നു. ഇനി എന്ത് ചെയ്യും. അയാളുടെ ഓർമ്മകൾ കഴിഞ്ഞു പോയ നിമിഷങ്ങളിലേക്ക് തിരിഞ്ഞു നോക്കി. തുടരും....

Share this story