നക്ഷത്രങ്ങളുടെ ലോകത്തേക്ക്: ഭാഗം 2

nakshathrangalude lokathekk

എഴുത്തുകാരി: ലെച്ചു

അമ്മേ...... അമ്മേ...... ഇതെവിടെ പോയി കിടക്ക ഈ തള്ള. എനിക്ക് പോകേണ്ട സമയമായി എന്റെ ബുക്കും ബാഗും ഒക്കെ എവിടെ. 😡 അവിടെ ഇരുന്ന ചില്ല് ഗ്ലാസ്സ് താഴേക്ക് വലിച്ചെറിഞ്ഞു ഉച്ചത്തിൽ അവൻ അലറി അമ്മേ..... 😡 ഗ്ലാസ്സ് പൊട്ടുന്നതും അവന്റെ ശബ്ദവും കാതുകളിൽ തുളഞ്ഞു കയറി പെട്ടന്ന് കട്ടിലിൽ നിന്ന് ചാടി എഴുനേറ്റ് അച്ഛൻ അവനു നേരെ കയ്യൊങ്ങി. 😡 പെട്ടന്ന് അവിടെക്ക് ആ അമ്മ ഓടി വന്ന് അയാളെ പിടിച്ചു നീക്കി. എല്ലാത്തിനും വളം വച്ചു കൊടുക്കുന്നത് നീയാണ് ഒന്നേ ഒള്ളുന്ന് പറഞ്ഞു തലയിൽ കയറ്റി ഇവനെ ഇങ്ങനെ നശിപ്പിച്ചത് നീയാണ്. ഒന്ന് മിണ്ടാതിരിക്കു രാവിലെ തന്നെ ഇങ്ങനെ ഒന്നും എന്റെ മോനെ നിങ്ങൾ ഓരോന്ന് പറഞ്ഞു സങ്കടപെടുത്തല്ലേ. വാ മോനെ അമ്മ നിനക്ക് കഴിക്കാനുള്ളത് എടുത്തു തരാം. ഇത്ര നേരം നിങ്ങൾ എവിടെയായിരുന്നു 😡.എന്റെ ബാഗ് ഒക്കെ എവിടെ 😡 അത് മോനെ ഞാൻ ഒന്ന് അമ്പലത്തിൽ പോയതാ. മോന്റെ ബാഗ് അപ്പുറത്തെ കസേരയിൽ എല്ലാo ശരിയാക്കി വച്ചിട്ടുണ്ടല്ലോ. മോന് കഴിക്കാനുള്ളത് പോലും അമ്മ മേശ പുറത്തു എടുത്തു വച്ചിരുന്നല്ലോ. 😡 നിങ്ങൾക്ക് തോന്നുന്ന സ്ഥലതല്ല ഇതൊക്കെ വക്ക എന്റെ റൂമിൽ കൊണ്ട് വക്കാൻ ഞാൻ പറഞ്ഞിട്ടുള്ളതല്ലേ 😡

മോൻ അപ്പൊ എഴുനേറ്റിരുന്നില്ല അത് കൊണ്ടാണ് വാതിൽ തട്ടി ഉണർത്തേണ്ടെന്ന് വച്ചേ. ഇവിടെ വാ ഭക്ഷണം കഴിക്ക്. ഒന്ന് പോയ്‌ തരോ എനിക്ക് ഒന്നും ഇനി വേണ്ട ഞാൻ പോവ. നിങ്ങൾക്ക് തോന്നുന്ന പോലെ തോന്നുന്നത് ചെയ്താൽ അതൊക്കെ നടപ്പിലാക്കി തരലല്ല എന്റെ പണി.ഞാൻ പോവ ഇന്ന് അവിടെ കുറച്ചു കാര്യങ്ങൾ ഉണ്ട്. മോനെ വല്ലതും കഴിച്ചിട്ട് പോ. എനിക്കൊന്നും വേണ്ടെന്നല്ലേ പറഞ്ഞെ 😡 അവൻ പെട്ടന്ന് തന്നെ ബാഗ് എടുത്തു പുറത്തേക്ക് ഇറങ്ങാൻ നിൽക്കും മുന്ന് അമ്മേ..... എന്താ മോനെ.... എനിക്ക് കുറച്ചു പൈസ വേണം.. എന്തിനാ.... ഇനി അതൊക്കെ പറഞ്ഞാലേ തരാൻ പറ്റു 😡 മോനെ നീ ഇങ്ങനെ എന്നും പൈസ വാങ്ങിച്ചു കൊണ്ട് പോയിട്ട് കൂട്ടുകാരുമൊത്ത് എന്താ കഴിച്ചിട്ട് വരുന്നേ. ഒരു ഭ്രാന്തനെ പോലെ ഇവിടെ വന്ന് റൂമിൽ എല്ലാo നീ വലിച്ചെറിഞ്ഞു ഉടയ്ക്കുന്നുണ്ടല്ലോ എന്താ മോനെ നീ ചെയുന്നേ 😭 നിങ്ങൾ പൈസ തരുന്നുണ്ടോ.... എനിക്ക് പോണം മോനെ ഇത് നല്ലതിനല്ല നല്ല കൂട്ട് കെട്ട് അല്ലെങ്കിൽ അത് ഉഭേഷിക്കണം. അല്ലെങ്കിൽ ഞങ്ങൾക്ക് നിന്നെ നഷ്ട്ടപെടും.നീ മാത്രം ഒള്ളു ഞങ്ങൾക്ക് അത് നീ മറക്കരുത് നിനക്ക് ഇപ്പോ വയസ്സ് 24 ആയി. നല്ല രീതിയിൽ പഠിച്ചു ഒരു ജോലി വാങ്ങി ഞങ്ങളെ നീ നോക്കണം അച്ഛന് ജോലിക്ക് പോകാൻ വയ്യ കാലിന് വേദനകൂടി വരുകയാണ് . കൂടുതൽ ഒന്നും പറഞ്ഞു എന്നെ വട്ട് പിടിപ്പിക്കാതെ എനിക്ക് പൈസ തരുന്നുണ്ടോ. അവിടെ ഉണ്ടായിരുന്ന കസേര വലിച്ചെറിഞ്ഞു കൊണ്ട് അവൻ ഒച്ചയെടുത്തു.

പെട്ടന്ന് അവൾ അലമാരിയിൽ നിന്ന് പൈസ എടുത്തു കൊടുത്തു. ഇത് കൂടെ ഒള്ളു ഇനി ഉള്ളത് ഈ വീടിന്റെ ആധാരവും മുറ്റത്തു കിടക്കുന്ന ആ കാറുമാണ്😔. ഉണ്ടായിരുന്ന പൈസ മുഴുവനും ഇങ്ങനെ എന്നും ഓരോന്നു പറഞ്ഞു കൊണ്ട് പോയി നശിപ്പിച്ചു.അച്ഛന് ഇനി ജോലിക്ക് പോകാനും പറ്റാതായി അദ്ദേഹത്തെ ഒന്ന് ഹോസ്പിറ്റലിൽ പോലും കൊണ്ട് പോകാൻ ഇനി പൈസ ഇല്ല 😔. ഒന്ന് മിണ്ടാതിരിക്കോ തള്ളേ. അച്ഛനെ ഇവിടെ അടുത്തുള്ള ഗവണ്മെന്റ് ഹിസ്‌പിറ്റലിൽ കൊണ്ട് പൊക്കൂടെ നിങ്ങൾക്ക്. ഇവിടെ വെറുതെ ഇരിക്കല്ലേ. എന്നെ നോക്കണ്ട എനിക്ക് ഇന്ന് കോളേജിൽ കുറച്ചു പണികളുണ്ട്.ഇങ്ങോട്ട് താ ആ പൈസ 😡. എവിടെ ആ കാറിന്റെ താക്കോൽ ഇവിടെ മേശ പുറത്തു വച്ചതായിരുന്നല്ലോ. താക്കോൽ നിന്റെ പേഴ്സിൽ ഉണ്ടോന്ന് നോക്ക്. ആ കിട്ടി.. ഞാൻ പോവാ.. മോനെ വല്ലതും കഴിച്ചിട്ട് പോ ടാ.. നിങ്ങൾ ഒന്ന് മിണ്ടാതിരിക്കോ 😡 പെട്ടന്ന് തന്നെ ആ കാറിൽ കയറി. നിമിഷനേരം കൊണ്ട് കാർ ചീറി പാഞ്ഞു കോളേജിന് മുന്നിലെത്തി. അവിടെ ഒരു കൂട്ടം ആളുകൾ അവനെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.അവൻ അവർക്കരികിലേക്ക് പോയി. ടാ.... വിമൽ.....നിന്നെ ഞങ്ങൾ എത്ര നേരമായി കത്ത് നിൽക്കുന്നു നി എവിടെയായിരുന്നു.

ഇന്നലത്തെ കിക്ക് പോണില്ലായിരുന്നു ഇന്നലെ എന്തൊക്കെയാ അടിച്ചു കയറ്റിയെ. പോരാത്തതിന് അവളും. അടിപൊളി പീസ് ആണ് അവൾ എവിടന്ന് കിട്ടി ആ മുതലിനെ നിങ്ങൾക്ക്. അതൊക്കെ ഒപ്പിച്ചു. എന്തായാലും ഇങ്ങനെ ഒക്കെ നമ്മുക്ക് ഇനി ആഴ്ചയിൽ ഒരു day സെറ്റ് ആക്കിയാലോ. ഒരാഴ്ചയൊ വേണമെങ്കിൽ ഞാൻ എന്നും റെഡിയാണ് 😇 അയ്യടാ അങ്ങനെ നി സുഹിക്കണ്ട. എത്ര കൊടുക്കണമെന്നോ അവൾക്ക്. പെട്ടന്ന് നമ്മുടെ കീശ കാലിയാവും. നിനക്ക് പിന്നെ ഇഷ്ട്ടം പോലെ നിന്റെ അച്ഛൻ ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ അപ്പൊ പിന്നെ ഡയിലി ആക്കാം 😁 പിന്നെ... ഒന്ന് പോടാ അവിടെ ഇനി പൈസ ആയിട്ട് ഒന്നുമില്ല ഇനി ഉള്ളത് ഈ കാറും വീടുമാണ്. അതൊക്കെ പോട്ടെ സാധനം കൊണ്ട് വന്നിട്ടുണ്ടോ.എന്റെ കയ്യിലുള്ളത് കഴിഞ്ഞു പുതിയത് കൊണ്ട് വന്നോ അവർ. അത് ഒന്ന് ഈ ശരീരത്തിലേക്ക് അടിച്ചു കയറ്റുമ്പോൾ ഉണ്ടാകുന്ന ഫീൽ അത് വേറെ ലെവലാണ് മോനെ... അതില്ലാതെ ഒട്ടും പിടിച്ചു നിൽക്കാനാവില്ല എനിക്ക്😔. അതൊക്കെ എപ്പോളേ എത്തി... നി പൈസ കൊണ്ട് വന്നോ. ആ കൊണ്ട് വന്നിട്ടുണ്ട് ഇതാ.. ഇത് രണ്ട് ആഴ്ചക്ക് ഉള്ളതുണ്ട്. സാധനം രണ്ട് ആഴ്ചക്കുള്ളത് തന്നെ ഉണ്ട് അത്‌ എന്റെ ബയ്ക്കിൽ ഉണ്ട് നി അതെടുത്തു കാറിൽ വക്ക്.പിന്നെ ഇന്ന് നമ്മുക്ക് പാര വച്ചിട്ട് മുങ്ങിയ ആ മിഥുൻ ഇല്ലേ അവൻ വന്നിട്ടുണ്ട് അവനിട്ടു രണ്ട് പൊട്ടിച്ചിട്ട് നമ്മുക്ക് ഇന്ന് ഇവിടെ ഒരു സമരം സെറ്റ് ആക്കാം. അങ്ങനെ ഇപ്പൊ ആരും പഠിച്ചു നന്നാവണ്ട.

അവനെത്തിയോ അവനിട്ടു രണ്ട് കൊടുക്കാതെ എനിക്ക് വീർപ്പു മുട്ട വാ നമ്മുക്ക് അവനുള്ളത് കൊടുത്തിട്ട് വരാം. അവരെല്ലാവരും ഒന്നിച്ചു ക്ലാസ്സിൽ കയറി അവർക്ക് നേരെ അവരെ തടഞ്ഞവർക്ക് ഒക്കെ നിർത്താതെ കൊടുത്തു. പിന്നീട് നേരെ ക്ലാസിലെ എല്ലാവരെയും വിളിച്ചുകൊണ്ടു പുറത്തിറങ്ങി ഉറക്കെ വിളിച്ചു കൂവാൻ തുടങ്ങി. ഞങ്ങൾക്ക് ഫ്രീഡം വേണം.... പിരിച്ചു വിട്ട നിഖിലിനെ തിരിച്ചെടുക്കുക.... പ്രിൻസിപ്പാൾ നീതി പുലർത്തുക...... ഒച്ചയും ബഹളവുമായി കോളേജ് അന്തരീഷം മോശമായി. ക്ലാസുകൾ എടുക്കുന്നത് നിർത്തി വച്ചു ടീച്ചർമാർ തിരിച്ചു പോയി. ക്ലാസുകളിൽ നിന്ന് കുട്ടികളും അവരവരുടെ വീട്ടിലേക്ക് മടങ്ങി പോയി കുറച്ചു പേര് സമരത്തിൽ മുഴുകി നിന്നു. എല്ലാവരും കോളേജിൽ നിന്ന് ഇറങ്ങിയെന്ന് ഉറപ്പായപ്പോൾ കറെടുത് വിമൽ നേരെ ഫ്രൻണ്ട്സുമായി വീട്ടിലേക്ക് പോയി. അവിടെ അവന്റെ റൂമിലിരുന്ന് മയക്കു മരുന്നിന്റെ ലഹരിയിൽ അവർ ആടിത്തിമർത്തു. ഒച്ചയും ബഹളവും പുറത്തേക്ക് കേട്ടിട്ടും ഒന്നും മിണ്ടാനാവാതെ ആ അച്ഛനും അമ്മയും തന്റെ മകൻ നാശിക്കുന്നത് കണ്ട് സങ്കടപെട്ടിരുന്നു. അങ്ങനെ കയ്യിലുള്ളതും വീടും കാറും എല്ലാം അവൻ ഓരോന്നായി നശിപ്പിച്ചു എല്ലാം നഷ്ട്ടപെട്ട് ഒടുക്കം വാടക വീട്ടിൽ അഭയം തേടേണ്ടി വന്നു വാടക കൊടുക്കാനും അന്നന്നത്തെ ഭക്ഷണതിന് വേണ്ടിയും ആ അമ്മയും അച്ഛനും വയ്യായ്കളെ വക വക്കാതെ ഓരോ വീടുകളിലും കയറിയിറങ്ങി ഓരോ ജോലികൾ ചെയ്യാൻ തുടങ്ങി.

അപ്പോളും അവൻ ലഹരിയുടെ കൊടുമുടിയിൽ എത്തിയിരുന്നു.അവന്റെ സുഖത്തിന് വേണ്ടി അവൻ എന്തും ചെയ്യാൻ തയാറായി. ആരെയും വക വക്കാതെ ഓരോത്തർക്കും വേണ്ടി പൈസ വാങ്ങി ആളുകളെ കൊല്ലാനും തല്ലാനും അവൻ മടിക്കാതെ മുന്നോട്ട് പോയി. അപ്പോളും അവൻ പകൽ കോളേജിൽ പോയി അവിടെ ഓരോരോ പ്രേശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരുന്നു എന്തിനും ഏതിനും കൂട്ടുക്കാർ അവന്റെ ഒപ്പം നിന്നു. ഒരിക്കൽ അവിടെ പുതിയതായി വന്ന ഒരു പെൺ കുട്ടിയോട് അവന് ഒരു പ്രണയം തോന്നി. അവൾക്ക് വേണ്ടി അവൻ എല്ലാം ഉപേക്ഷിക്കാനും തയാറായി. എന്നാലവൾക്ക് അവനെ കാണുന്നത് പോലും വെറുപ്പായിരുന്നു. അവനെ കാണുമ്പോൾ തന്നെ അവൾ ഒഴിഞ്ഞു മാറി പോകാൻ തുടങ്ങി. അവളോടുള്ള അടങ്ങാത്ത പ്രണയം അവനവന്റെ കൂട്ട് ക്കാരെയും ലഹരിയേയും ഉപേക്ഷിഷിച്ചു.എല്ലാവർക്കും അവനോട് ശത്രുതയായി. അതൊന്നും വക വക്കാതെ അവൻ അവൾക്കു പിന്നാലെ ഒരുപാടലഞ്ഞു. എന്നാലവൾ തീർത്തും അവനോട് പറഞ്ഞു. നിന്റെ കൂടെ ഒരു ജീവിതം ജീവിക്കും ഭേദം മരിക്കുന്നതാണെന്ന്.അവളുടെ ആ വാക്കുകൾ അവനിൽ ഒരു തരം വാശിക്കയറ്റി അവൻ പെട്ടന്ന് തന്നെ പുറത്തു പോയി കുറച്ചു സമയം കഴിഞ്ഞ് അവൾക്ക് അരികിൽ തിരിച്ചു വന്നു.ക്ലാസ്സിൽ നോട്ട് എഴുതുന്ന തിരക്കിലായിരുന്നു അവൾ. അവനവളെ പിടിച്ചു വലിച്ചു പുറത്തേക്ക് കൊണ്ട് പോയി.

അവന്റെ കൈകൾ തട്ടി മാറ്റിയപ്പോൾ അവൻ പെട്ടന്ന് തന്നെ അവളുടെ മുഖo നോക്കി ഒന്ന് കൊടുത്തു എന്നിട്ട് അവളുടെ മുടിയിൽ പിടിച്ച് വലിച്ചു കൊണ്ട് നടന്നു. അവർക്ക് പുറകെ എല്ലാവരും അവളെ വിടാൻ പറഞ്ഞു ചെന്നു. അവൻ അതൊന്നും കൂസാതെ കോളേജിന്റ ഒത്തനടുവിൽ അവളെ കൊണ്ട് നിർത്തി. ചുറ്റിലും എല്ലാവരും അവരെ നോക്കി നിൽക്കെ അവൻ പോക്കറ്റിൽ നിന്ന് ഒരു മഞ്ഞചെരട് എടുത്ത് അവളുടെ കഴുത്തിൽ കെട്ടി. അവന്റെ നെറ്റിയിൽ ഉണ്ടായിരുന്ന ചുവന്ന കുറിയിൽ നിന്ന് വിരൽ കൊണ്ട് അതിൽ തൊട്ട് അവളുടെ നെറ്റിയിൽ ചാർത്തി. എതിർക്കാനാവാതെ കണ്ണ് നീരോടെ നിൽക്കാനേ ജാൻകിക്ക് സാധിചൊള്ളൂ. അവനെ ഭയന്ന് ആരും അവളുടെ അടുത്ത് ചെന്നില്ല. അവളെ വലിച്ചിഴച് അവൻ നേരെ അവന്റെ വാടക വീട്ടിലേക്ക് എത്തി. അവിടെ അവന്റെ അമ്മയും അച്ഛനും അവനെ ഒരു പാട് വഴക്ക് പറഞ്ഞു എന്നാൽ അതൊന്നും വക വക്കാതെ അവൻ അകത്തേക്ക് പോയി. കരഞ്ഞു കലങ്ങിയ മുഖവുമായി തല താഴ്ത്തിയുള്ള അവളുടെ നിൽപ്പ് കണ്ട ആ അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. അവളെ എന്ത് പറഞ്ഞു ആശ്വാസിപ്പിക്കും എന്നറിയാതെ ആ അമ്മ അവളെ കെട്ടി പിടിച്ചു അവളുടെ തലയിൽ തലോടി. നിമിഷനേരങ്ങൾ കൊണ്ട് ആ മുറ്റത്തു രണ്ട് വാഹനങ്ങൾ ചീറി പാഞ്ഞെത്തി അത് അവളുടെ അച്ഛനും ആങ്ങളമാരുമായിരുന്നു.4 ആങ്ങളമാർക്ക് ആകെ കൂടെ ഉള്ള ഒരേ ഒരു പെങ്ങളായിരുന്നു അവൾ.

ഇട്ട് മൂടാനുള്ള പൈസഉള്ള അവർ കൂടെ കുറച്ചു ഗുണ്ടകളെയും കൂട്ടിയായിരുന്നു വന്നത്. വലിയ ഒച്ചയിൽ ചീത്ത വിളിച്ചു കൊണ്ട് അകത്തേക്ക് കയറിയ അവർ മുന്നിൽ കണ്ടതൊക്കെ എടുത്തെറിഞ്ഞു പൊട്ടിച്ചു. ശബ്‌ദം കേട്ട് റൂമിൽ നിന്ന് അവൻ പുറത്തു വന്നു പിന്നെ അവിടെ ഉന്തും തള്ളും അടിയുമായി. അവനെ അവരെല്ലാവരും കൂടി അടിച്ചു ഒതുക്കി കൊല്ലാൻ വേണ്ടിയുള്ളപോലെ ആയിരുന്നു അവരുടെ ഒരേ അടിയും. അവരുടെ കാൽ പിടിച്ചു ആ അച്ഛനും അമ്മയും കരഞ്ഞത് കൊണ്ട് അവർ അവനെ വെറുതെ വിട്ടു. എഴുനേൽക്കാനാവാതെ വേദന കൊണ്ട് താഴെ കിടന്നവൻ ഞെരുങ്ങാൻ തുടങ്ങി. അവർ അവളുടെ കയ്കൾ പിടിച്ച് വലിച്ചു പുറത്തേക്ക് കൊണ്ട് പോയി. അവളുടെ കഴുത്തിൽ അവൻ കെട്ടിയ ആ മഞ്ഞ ചിരട് എടുത്തു വലിച്ചു പൊട്ടിക്കാനോങ്ങി.

അത് വരെ ഒന്നും മിണ്ടാതെ കരഞ്ഞു തല താഴ്ത്തി നിന്നവൾ അതിനെ എതിർത്തു. അവർ അവളെ തിരികെ കൊണ്ട് പോകാൻ എത്ര ശ്രമിച്ചിട്ടും അവളത്തിന് തയാറായില്ല. അവർ അവളെ ശപിച്ചു ഇറങ്ങി പോയി. ഇനി ഇങ്ങനെ ഒരുത്തി ഞങ്ങളുടെ ആരുമല്ലെന്ന് വിളിച്ചു പറഞ്ഞു കൊണ്ടായിരുന്നു അവർ അവിടന്ന് മടങ്ങിയത്. ഒന്നുo മിണ്ടാതെ ആ ശാപവാക്കുകൾ എല്ലാം ഏറ്റുവാങ്ങി അവൾ അവിടെ തന്നെ നിശലമായി നിന്നു. അവനെ എഴുനേൽപ്പിച്ചു മുറിവ് ഒക്കെ തുടച്ചു മരുന്ന് തേച് ആ അമ്മയും അച്ഛനും അവനെ കട്ടിലിൽ കിടത്തി. അന്ന് ഒരു പാട് രാത്രിയായിട്ടും അവൾ ഒന്നുo കഴിക്കാതെയും മിണ്ടാതെയും അവിടെ തന്നെ ഇരുന്നു. അവൾക്കരികിൽ വന്നു ആ അമ്മയും അച്ഛനും ആ മകന് വേണ്ടി മാപ്പ് പറഞ്ഞു. അവളോട് തിരിച്ചു പോകാനും പറഞ്ഞു എന്നാൽ അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി നിന്നു അന്ന് വേദന കൊണ്ട് അവൻ ഡോസ് കൂടുതൽ അടിച്ചു കയറ്റി ലഹരിയുടെ കൊടുമുടിയിലവൻ വേദന മറന്ന് എന്തൊക്കെയോ എണ്ണി പെറുക്കി ബോധമില്ലാതെ ഉറങ്ങി............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story