നക്ഷത്രങ്ങളുടെ ലോകത്തേക്ക്: ഭാഗം 3 | അവസാനിച്ചു

nakshathrangalude lokathekk

എഴുത്തുകാരി: ലെച്ചു

രാവിലെ ഒരുപാട് വൈകിയാണ് അവനുണർന്നത്. എഴുനേറ്റു പുറത്തു വന്നു നോക്കിയപ്പോൾ അവൾ അവിടെ എന്തൊക്കെയോ ആലോജിച് കസേരയിലിരിക്കുന്നു. അവളെ കണ്ടതും അവനിൽ അവളോട്ഉള്ള പക തല പൊക്കി. ഡി.... ജാനു.... നിനക്കിപ്പോ സന്തോഷമായില്ലേ. നിന്റെ വീട്ടുക്കാർ തല്ലി ചതച്ചപ്പോൾ നി നോക്കി രസിക്കായിരുന്നല്ലോ അല്ലെടി.... 😡 അവനെന്തൊക്കെ പറഞ്ഞിട്ടും അവൾ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ ഇരുന്നു. എവിടെ എന്റെ തള്ള.... അമ്മേ...... എനിക്ക് ചായ പോലും എടുത്തു വക്കാതെ ഇവരെങ്ങോട്ട് പോയി 😡 അവൻ അവിടെ ഇരുന്ന പുസ്തകം എടുത്തു താഴേക്ക് എറിഞ്ഞു. അവൾ അവിടെ നിന്ന് പതിയെ എഴുനേറ്റു അടുക്കളയിൽ പോയി ചായയുമായി അവനു മുന്നിലേക്ക് നീട്ടി . അവളെ കാണുന്നത് പോലുംഅവനിപ്പോൾ വെറുപ്പാണ് . ഉറക്കെ അലറി കൊണ്ട് ആ ചായ എടുത്തു വലിച്ചെറിഞ്ഞു. നിന്നോട് ആരാടി എനിക്ക് ചായ എടുക്കാൻ പറഞ്ഞെ 😡എവിടെ എന്റെ തള്ള.... ആ നാശം എവിടെ പോയി കിടക്ക. ഒരു പുച്ഛഭാവത്തോടെ അവൾ നേരെ അവന്റെ കോളറിൽ പിടിച്ചു കുലിക്കി കൊണ്ട് പറഞ്ഞു. തനിക്ക് നാണമുണ്ടോ ടാ....എല്ലാം നീ നശിപ്പിച്ചു കളഞ്ഞു എന്നിട്ട് നീ ജോലിക്ക് പോയി അവരെ നോക്കാതെ ഈ പ്രായത്തിൽ അവരെ ജോലിക്ക് വിട്ടു നീ സുഖിച്ചു ജീവിക്കുന്നു 😡 ആരാടി നീ ..... എന്നെ ചോദ്യം ചെയ്യാൻ നീ ആരാന്ന്. നിന്റെ ഭാര്യ.... നീ താലികെട്ടി കൊണ്ട് വന്ന നിന്റെ ഭാര്യ 😡 ഓഹോ..... അങ്ങനെ ആണോ. എങ്കിൽ നീ ആദ്യം ഒരു ഭാര്യയുടെ കടമ ചെയ്യടി.ഇന്നലെ നമ്മുടെ ഫസ്റ്റ് നൈറ്റായിരുന്നു അത് നിന്റെ വീട്ടുക്കാർ കാരണം തൂളി പോയി.

അത് സാരമില്ല ഇന്ന് ഉണ്ടല്ലോ.നീ എന്തായാലും എന്റെ ഭാര്യ അല്ലെ അപ്പൊ ഇങ് വാ ഇന്ന് ഇപ്പൊ തന്നെ നീ ഭാര്യയുടെ കടമ ചെയ്യാൻ തയാറാവെടി. എന്താ..... എന്ത് ചെയ്യാൻ... നിന്നെ പോലൊരുത്തനെ ഭർത്താവായി കാണും ബേധം ഞാൻ വല്ല വേശ്യാലയത്തിലും പോയി കിടക്കുന്നതാണ്. അവിടെ നിന്നെക്കാളും മാന്യത ഉള്ളവരുണ്ടാവും 😡 എന്താ..... 😡എന്താ നീ പറഞ്ഞെ....😡 നിന്നെ ഞാൻ..... 😡........... 😡😡😡😡 പെട്ടന്നായിരുന്നു അവൻ അവളുടെ മുടിയിൽ പിടിച്ചു വലിച്ചത്. വേദന കൊണ്ട് അവളുടെ കണ്ണിൽ നിന്ന് വെള്ളമൊഴുകാൻ തുടങ്ങി. അവനതൊന്നും വകവെക്കാതെ അവളെ പിടിച്ചിഴച്ചു കട്ടിലിലെറിഞ്ഞു. പിന്നെ അവളോടുള്ള വെറുപ്പ് മുഴുവനും അവൻ അവളുടെ ശരീരത്തിനോട് തീർത്തു. അവളുടെ ശരീരം മുഴുവൻ കടിച്ചു കീറി. വിജയി ഭാവത്തിൽ സുഖത്തിലവൻ മുഴുകുമ്പോളും വേദന കൊണ്ടവൾ കട്ടിലിൽ കിടന്നു പുളഞ്ഞു. അതൊന്നും അവനിലെ മൃഗം കണ്ടതേയില്ല. അവനിലെ ദേഷ്യവും വികാരവും അടങ്ങിയപ്പോൾ അവനവളിൽനിന്ന് മാറി ഒരു ഡോസ് ലഹരി കൂടെ അവന്റെ ശരീരത്തിലേക്ക് അടിച്ചു കയറ്റി. ബോധമില്ലാതെ ഓരോന്നു പറഞ്ഞു കിടന്നു. കുറെ കഴിഞ്ഞ് പതിയെ അവളെഴുനേറ്റു. ശരീരം നിറയെ പല്ലിന്റെയും നെഖത്തിന്റേയുo പാടുകൾ നിറഞ്ഞിരിക്കുന്നു.വേദന കൊണ്ട് അവൾഎഴുനേൽക്കാൻ ഒരു പാട് ബുദ്ധിമുട്ടി. അപ്പോളും അവൻ ഒന്നുമറിയാതെ സുഖനിത്രയിലായിരുന്നു.

പിന്നീട് അവിടന്നങ്ങോട്ട് ഓരോ ദിനങ്ങളും വേദന നിറഞ്ഞതായിരുന്നു. അതിനിടയിൽ ഒരു പെൺ കുഞ്ഞിന് അവൾ ജന്മം കൊടുത്തു. ആ കുഞ്ഞിന് ഒരു വയസ്സ് തികയുമ്പോളേക്കും അവൾ വീണ്ടും ഗർഭിണിയായി.അവനൊരു കേസിൽ പെട്ട് ജയിലിലായിരിക്കുമ്പോളാണ് രണ്ടാമത്തെ കുഞ്ഞിന് അവൾ ജന്മം നൽകിയത്.എന്നാലത് ഇരട്ടകുട്ടികളായിരുന്നു രണ്ട് പെൺ കുട്ടികൾ. അതോടെ അവൾ പ്രസവം നിർത്തി. ഭാഗ്യം പോലെ രണ്ടും അവൾക്ക് സുഖ പ്രസവമായിരുന്നു. അച്ഛനും അമ്മയും ഉള്ളത് കൊണ്ട് അവളും അവരുടെ മൂന്ന് പെൺ മക്കളും ജീവിച്ചു പോയി. ശിക്ഷഒക്കെ കഴിഞ്ഞ് അവൻ പുറത്തിറങ്ങുമ്പോൾ മക്കൾക്ക് ഒരാൾക്ക് 11വയസും രണ്ട് പേർക്ക് 10 വയസുമായിരുന്നു. അവനെ കൊണ്ട് വരാനോ അവനെ കാണാനോ ഒരു കൂട്ട് ക്കാരോ വീട്ട്ക്കാരോ അവിടെ പോയിരുന്നില്ല നീണ്ട വർഷങ്ങൾ ജയിലിലെ വാസം അവനെ ആകെ മാറ്റി മറിച്ചു. അവിടത്തെ ജീവിതം അവനിൽ ഉറച്ച ഒരു തീരുമാനം ഉണ്ടാക്കി. ഇനി ഒരിക്കലും തന്റെ മക്കളെയും അവളെയും വേദനിപ്പിക്കില്ലെന്ന്. നേരെ വീട്ടിലേക്ക് ചെന്നപ്പോൾ അവന്റെ അച്ഛനും അമ്മയും അവനോട് അവിടെ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞു അതൊന്നും വക വക്കാതെ അവനവിടെ കഴിയാൻ തുടങ്ങിയപ്പോൾ അച്ഛനും അമ്മയും അവിടെനിന്ന് ഇറങ്ങി അനാഥാലയത്തിലഭയം തേടി.

അവൻ ജോലിക്ക് ഒന്നിനും പോകാതെ മക്കളെ നോക്കി ദിവസങ്ങൾ ഇരുന്നു. അടുക്കളയിൽ ഒന്നുമില്ലാതെയായപ്പോൾ അവൾ തൊട്ട് വീടുകളിൽ അടുക്കളപണിക്ക് പോകാൻ തുടങ്ങി. അവനോട് ഒന്നും സംസാരിക്കാനോ ഒന്നും പറയാനോ അവൾ നിന്നില്ല തന്റെ മക്കൾക്ക് വേണ്ടി അവൾ കഷ്ട്ടപ്പെടാൻ തയാറായിരുന്നു. ഇതെല്ലാം കണ്ട് അവനിൽ അവളോട് കൂടുതൽ ഇഷ്ടവും സഹതാപവും തോന്നി. കുറ്റബോധം കൊണ്ട് അവന് പിടിച്ചു നിൽക്കാൻ പറ്റാതെ ആയി. ഒരു പാട് തവണ അവളുടെ പുറകെ മാപ്പ് പറഞ്ഞു നടന്നു എന്നാലവൾ അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോയി. അവൻ പഴയ ജോലികളെല്ലാം വിട്ടു വീടിന്റെ അടുത്ത് ഉള്ള ഒരു മില്ലിൽ അവൻ ജോലിക്ക് പോകാൻ തുടങ്ങി. നല്ല സ്വഭാവം ആയപ്പോളാണ് അവന് മനസിലായത് ഇത് വരെ താൻ സമ്പാദിച്ചത് മറ്റുള്ളവർക്ക് തന്നൊടുള്ള വെറുപ്പ് മാത്രമാണെന്ന്. അടുത്ത് ഉള്ളവരും അറിയുന്നവരും അവനെ ഒരു ശത്രുവായിട്ടാണ് കണ്ടത്. അതൊന്നും വക വക്കാതെ അവൻ മുന്നോട്ട് പോകുന്നതിനിടയിൽ അവന്റെ ഒരു കൂട്ടുക്കാരൻ വന്നു അവനെ വീണ്ടും പഴയ ജോലിക്ക് നിർബന്ധിച്ചു കൊണ്ട് പോയി. പഴയ പോലെ വീണ്ടും അവൻ ലഹരിക്ക് അടിമപ്പെട്ടു. വീട്ടിൽ എന്നും ഒച്ചയും ബഹളവുമായി. മക്കൾക്കും അവൾക്കും ഉറങ്ങാൻ പോലും അയാൾ അവസരം കൊടുത്തില്ല. എല്ലാം സഹിച് അവളാ ജീവിതവുമായി പൊരുത്ത പെട്ട് മുന്നോട്ട് പോയി.

ഓരോ രാത്രിയിലും അവന്റെ ക്രൂരത അവളുടെ ശരീരത്തെയും മനസ്സിനെയും കീറി വേദനിപ്പിച്ചു. മകൾക്ക് വേണ്ടി എല്ലാം അവൾ സഹിച്ചു. ഒരു ദിവസo രാവിലെ തന്നെ അവൻ ശര്ദിക്കുന്നു ശബ്ദം കേട്ട് അവൾ നോക്കിയപ്പോൾ അവൻ ബ്ലഡിൽ ശര്ദിച്ചു കിടക്കുന്നതാണ് കണ്ടത്. പെട്ടന്ന് തന്നെ അവനെ ഹോസ്പിറ്റലിൽ അവൾ കൊണ്ട് പോയി. എല്ലാ ചെക്കപ്പും നടത്തി അയാൾക്ക് ബ്ലഡ് ക്യാൻസറാണെന്ന് ഡോക്ടർ വിധിയെഴുതി. താനിനി ഒരിക്കലും ദുശീലങ്ങളിൽ അടിമ പെട്ട് പോകരുത് ഇനിയും തനിക്ക് അവസരമുണ്ട് തന്റെ ഭാര്യക്കും മക്കൾക്കും താനല്ലാതെ വേറെ ആരാണുള്ളത്. അയാൾ ഒന്നും മിണ്ടാതെ മൗനമായി ഇരുന്നു. അയാളെ പുറത്തു ഇരുത്തി ഡോക്ടർ അവളോട് പറഞ്ഞു. അയാൾക്ക് ഇനി കുറച്ചു നാളുകളേ ഒള്ളു ശ്രദ്ധിക്കണം. അത് കേട്ടപ്പോൾ നെഞ്ചിലൊരു നീറ്റലായിരുന്നു. അവളുടെ ശബ്‌ദം തൊണ്ടയിൽ കുടുങ്ങി ഒന്നും മിണ്ടാതെ അവൾ അവനരികിലേക്ക് ചെന്നു. അവിടന്നങ്ങോട്ട് അവളവനെ ഒരു കൊച്ചിനെ നോക്കുന്നത് പോലെ നോക്കി. അവനിലും ഒരു പാട് മാറ്റങ്ങളുണ്ടായി. അവളെ സ്നേഹിക്കാനും മനസിലാക്കാനും അവൻ തുടങ്ങി.അച്ഛനെയും അമ്മയെയും തിരിച്ചു കൊണ്ട് വന്നു. അവർക്ക് അവനിലെ മാറ്റം ഒരു പാട് സന്തോഷം ഉണ്ടാക്കി. ജാനു.....

എന്താ.... നി ഒരു പാട് കഷ്ട്ടപെടുന്നുണ്ട് എനിക്ക് വേണ്ടി 😔. ഏയ്‌ അതൊന്നും സാരമില്ല. ഇങ്ങനെ സങ്കടപെടല്ലേ. എന്റെ വയ്യായ്ക ഒന്ന് മാറട്ടെ ഞാൻ ജോലിക്ക് പൊക്കോളാം നിന്നെയും നമ്മുടെ മക്കളെയും ഞാൻ ഇനി ഒരു തരത്തിലും വേദനിപ്പിക്കാതെ നോക്കി കൊള്ളാം. അത്‌ കേട്ടപ്പോൾ അവൾ അവന്റെ നെഞ്ചോട് ചേർന്ന് പൊട്ടി കരഞ്ഞു. അവനും അവളെ ചേർത്ത് പിടിച്ചു കരഞ്ഞു. പിന്നീട് അവിടന്ന് അങ്ങോട്ടുള്ള രണ്ടാഴ്ച സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിനങ്ങളായിരുന്നു. പെട്ടന്ന് ഒരു ദിവസം ഒരു പാട് ബ്ലഡ് ശര്ദിച്ചു പിന്നെ ബോധമില്ലാതെ തല കറങ്ങി വീണു. പിന്നെ ഉണർന്നപ്പോൾ താ ഇവിടെയും😔. ഞാനീ ലോകം തന്നെ വിട്ടു പോവേണ്ടിരിക്കുന്നു 😔. ഈ പൂജകൾ കഴിഞ്ഞാൽ പിന്നെ തനിക്ക് ഇവിടെ പിടിച്ചു നിൽക്കാനാവില്ല 😔 അയാൾ അകത്തേക്ക് നോക്കി തന്റെ മക്കളെയും തന്റെ ജനുവിനെയും മതി വരാതെ നോക്കി നിന്നു. പെട്ടന്ന് അവന് പുറകിൽ ആരോ വിളിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ ഒരു വലിയ കയ്യ് അവനു നേരെ നീട്ടിയിരിക്കുന്നു അവനോട് അതിൽ കയറാൻ ആരോ പറയുന്നുമുണ്ട്. എന്നാലവൻ അതിൽ കയറാതെ തന്റെ ഭാര്യയെയും മക്കളെയും തന്നെ നോക്കി നിന്നു. അവന് നേരെ ആ കൈകൾ അടുത്ത് വന്നു കൊണ്ടിരുന്നു.

അവനാ കൈകളെ നോക്കി തൊഴുതു കൊണ്ട് യാജിച്ചു ഒരു തവണ കൂടി എനിക്കൊരു അവസരം തന്നിരുന്നെങ്കിൽ ഞാൻ ഒരിക്കലും ആരെയും വേദനിപ്പിക്കാതെ എന്റെ കുടുംബം നോക്കി ജീവിക്കുമായിരുന്നു 😔. സമയം അത് കഴിഞ്ഞു പോയി..... എന്നായിരുന്നു അതിന് അവനു കിട്ടിയ മറുപടി. പെട്ടന്ന്തന്നെ അവന്റെ ശരീരം എടുത്തു ചിതയിൽ വക്കുകയും അതിനോടൊപ്പം പൂജയും നടന്ന് കൊണ്ടിരിക്കെ. ആ കൈകൾ അവനെ എടുത്തു മുകളിലേക്ക് ഉയർന്നു പോയി. അതിലിരുന്ന് ഒന്നും മിണ്ടാനാവാതെ സങ്കടപെട്ടിരിക്കാനെ അവനായൊള്ളു. തനിക്ക് കിട്ടിയ നല്ല ജീവിതം താൻ തന്നെ തകർത്തു. ഒരിക്കലും തിരിച്ചു കിട്ടാനാവാത്ത വിധം 😔. "തന്റെ ജീവന്റെ പാതിയെ തനിച്ചാക്കി. ജീവൻ പകുത് നൽകിയ തന്റെ മക്കളെ ഉപേഷിച്ച് അയാൾ യാത്രയായ്. ഇനി ഒരിക്കലും തിരിച്ചു വരാനാവാത്ത നക്ഷത്രങ്ങളുടെ ലോകത്ത് നക്ഷത്രങ്ങളുടെ കൂട്ടുക്കാരനായ്"...... അവസാനിച്ചു...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story