നന്ദമയൂഖം: ഭാഗം 12

nanthamayoogham

A Story by സുധീ മുട്ടം

നിറഞ്ഞു വന്ന കണ്ണുകൾ പിന്നെയും ഒഴുകി..നെഞ്ഞ് പിഞ്ഞിക്കീറുന്ന വേദന..സഹിക്കാൻ കഴിയുന്നില്ല പിന്നെയും ഓരോന്നും ഓർക്കുമ്പോൾ... വെറുതെ സ്നേഹിച്ചതല്ല..പ്രാണൻ പകുത്ത് നൽകി പ്രണയിച്ചതാണ്..ജീവിതകാലം മുഴുവനും കൂടെ വേണമെന്ന് ആഗ്രഹിച്ചു തന്നെ.. ഉള്ളിലെ സങ്കടം അസഹ്യമായതോടെ ഒന്നുറക്കെ കരയാൻ കൊതിച്ചു...വാതിൽ ബന്ധിച്ച് അകത്ത് നിന്നും ആർത്തു കരഞ്ഞു...മനസ്സിന്റെ സങ്കടം,,, ഹൃദയത്തിലെ നോവ് കണ്ണുനീരായി പുറത്തേക്കൊഴുകി... മുറിയിലേക്ക് പോയ മയൂഖ കുറച്ചു കഴിഞ്ഞു ഗ്ലാസ് എടുക്കണമല്ലോന്ന് ഓർത്ത് മടങ്ങി വന്നു..വാതിക്കൽ എത്തിയതും കണ്ടു അടഞ്ഞു കിടക്കുന്ന കതക്...ഒരുനിമിഷം ഒന്നു പിന്തിരിഞ്ഞു നടന്നു...

"അകത്തെ മുറിയിൽ നിന്ന് പ്രാണൻ പിടയുന്നത് പോലെയൊരു നിലവിളി നേർത്തു വന്നു കാതിൽ പതിച്ചു..കാലുകൾ പതിയെ നിശ്ചലമായി.. ഒരുനിമിഷം ചെവിയോർത്തു... പിന്നെയും നേർത്ത ചീളുകൾ പുറത്തേക്ക് ചിതറി തെറിച്ചു... മയൂഖയൊന്ന് നടുങ്ങിപ്പോയി..ആരോ കരയുന്നു.... " നന്ദനല്ലേ അത്... മനസ്സിലെ തോന്നൽ ബലപ്പെട്ടതും തറഞ്ഞനെ നിന്നു പോയി..ഒന്നിനും കഴിയാതെ... "ആണുങ്ങൾ കരയുമോ?... സ്വയം ചോദിച്ചു നോക്കി... " കരയാറില്ല... മയൂഖക്ക് പരിചിതമായവർ ആരും കരഞ്ഞു കണ്ടട്ടില്ല...എത്ര സങ്കടം വന്നാലും അടക്കി പിടിക്കുന്നവരാണ് ആണുങ്ങൾ....

നന്ദന്റെ തേങ്ങൽ കരളിലൊരു കൂർത്ത മുനയുളള ചില്ലിൻ കക്ഷണമായി തുളച്ചു കയറി മുറിവുണ്ടാക്കുന്നത് അറിഞ്ഞു...എന്തിനെന്ന് അറിയാതെ അവളുടെ ഹൃദയമൊന്നു പിടഞ്ഞു.... മയൂഖക്ക് അവിടെ നിൽക്കാൻ കഴിഞ്ഞില്ല.. തിരികെ ജാനകിയമ്മയുടെ മുറിയിലേക്ക് ചെന്നു.. "എന്തുപറ്റി മോളെ... പരിഭ്രമത്താൽ വിളറിയ അവളുടെ മുഖം അവർ ശ്രദ്ധിച്ചു...ഇനി നന്ദൻ എന്തെങ്കിലും വഴക്ക് പറഞ്ഞു കാണുവോ...അവരൊന്നു സന്ദേഹിച്ചു... " ഒന്നൂല്ലാ അമ്മേ...അമ്മക്ക് സ്നേഹം കൂടുതലാ..അതുകൊണ്ട് തോന്നണതാ... ചെറിയ ഒരു പുഞ്ചിരി വരുത്തി പറഞ്ഞൊപ്പിച്ചു... വിശന്നു തുടങ്ങിയ കല്ലുമോൾ ഉറക്കം ഉണർന്നു കരഞ്ഞു തുടങ്ങി.. "കള്ളിപ്പെണ്ണിനു വിശപ്പു തുടങ്ങി... പാലു കൊടുക്ക് മോളെ... "

ഇങ്ങ് തന്നേക്കമ്മേ... കല്ലുമോളെയും വാങ്ങി മുറിയിലേക്ക് പോയി..മോൾക്ക് പാലും കൊടുക്കും നേരം അമ്മയും കുഞ്ഞും മാത്രമുള്ള ലോകത്തിലായി... വയറ് നിറഞ്ഞ കല്ലുമോൾ വീണ്ടും ഉറക്കം തുടങ്ങി.. കുഞ്ഞിനൊപ്പം അവളും ചരിഞ്ഞു കിടന്ന് കണ്ണുകളടച്ചതും മയങ്ങിപ്പോയി... "വല്ലതും കഴിച്ചിട്ട് കിടക്ക് മോളെ... ജാനകിയമ്മ വന്നു വിളിച്ചപ്പോഴാണു കണ്ണു തിരുമ്മി എഴുന്നേറ്റത്... " മോളോടൊപ്പം കിടന്നതാ അമ്മേ ഉറങ്ങിപ്പോയി... "വാ കഴിച്ചിട്ടു കിടക്കാം... അമ്മക്ക് പിന്നാലെ മയൂഖയും ചെന്നു...നന്ദൻ ഡൈനിങ്ങ് ടേബിളിനു മുന്നിലിരിക്കുന്നത് കണ്ടു അവളൊന്ന് നടുങ്ങിയെങ്കിലും മിഴികൾ അവനിലേക്കായി..അവൻ മറ്റേതോ ലോകത്താണെന്ന് തോന്നി....

" ഇരിക്ക് മോളെ.... അമ്മയുടെ സംസാരം കേട്ടു അവളൊന്ന് ഞെട്ടി.. "ഞാൻ.. ഞാൻ പിന്നെ കഴിച്ചോളാം അമ്മേ.... " രാത്രിയിൽ ഞാനും മോനും ഒരുമിച്ച് ഇരുന്നാ കഴിക്കാ..ഇന്നുമുതൽ മോളും ഞങ്ങൾക്കൊപ്പമാണു..ഇനിയെന്നും അങ്ങനെ തന്നെ... ജാനകിയമ്മയെ ധിക്കരിക്കാൻ കഴിയില്ല..വിറയലോടെ നന്ദനു അഭിമുഖമായി ഇരുന്നു...രണ്ടു പേർക്കും തനിക്കുമുളളതും വിളമ്പിയിട്ട് അവരും ഇരുന്നു... മയൂഖക്ക് കഴിക്കാൻ തോന്നിയില്ല...പാത്രത്തിൽ വിരലിളക്കി കൊണ്ടിരുന്നു. ഇടക്ക് നന്ദനെയൊന്നു പാളി നോക്കി..മറ്റൊന്നും ശ്രദ്ധിക്കാതെ അവൻ ഊണു കഴിച്ചു തുടങ്ങി... കുറച്ചു മുമ്പ് വരെ കരഞ്ഞത് നന്ദനാണോ ന്ന് വരെ സംശയിച്ചു.. യാതൊരു ഭാവമാറ്റവും ഇല്ലാതെ ഭക്ഷണം കഴിക്കുന്നു..

"കുഞ്ഞേ കഴിക്കെടീ..കല്ലുമോൾക്ക് പാലു കൊടുക്കേണ്ടതല്ലേ... മയൂഖ ഞെട്ടിപ്പിടഞ്ഞ് ചിന്തകളിൽ നിന്നും ഉണർന്നു... എന്തെക്കയോ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു... " മതിയമ്മേ വിശപ്പില്ല" ജാനകിയമ്മ നിർബന്ധിക്കാൻ പോയില്ല...അവൾ എഴുന്നേറ്റു പാത്രം കഴുകി വെച്ചു മുറിയിലേക്ക് പോയി.. കല്ലുമോളെ ശ്രദ്ധിച്ചു ..കുഞ്ഞ് നല്ല ഉറക്കത്തിലാണ്..ഒരു പുതപ്പ് എടുത്ത് കഴുത്തറ്റം വരെ പുതപ്പിച്ചു കൂടെ അവളും കിടന്നു... കിടന്നിട്ട് ഉറക്കം വന്നില്ല... നിദ്രയെ തേടി ഇമകളടച്ചു കിടന്നു...അപ്പോൾ വിളിക്കാതെ നന്ദന്റെ മുഖം മനസ്സിലേക്ക് കടന്നു വന്നു.. "നന്ദൻ തന്നെയാണോ കരഞ്ഞത്...ആണെങ്കിൽ എന്തിനായിരിക്കും.... വെറുതെയൊന്നു സങ്കൽപ്പിച്ചു നോക്കി..

.ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല... ഉറക്കത്തിനിടയിൽ കല്ലുമോളൊന്ന് അനങ്ങി കിടന്നു... പിന്നെ കുഞ്ഞിലായി ശ്രദ്ധ മുഴുവനും... ഇതേ സമയം നന്ദനും ഓരോന്നും ആലോചിച്ചു കിടക്കുകയായിരുന്നു... കിടന്നിട്ട് ഉറക്കം വരാതെ മുറിയിലൂടെ ഉലാത്തി കൊണ്ടിരുന്നു... " പൊള്ളുന്ന ഓർമ്മകളങ്ങനെ കനലാളി ആളിപ്പടർന്ന് നീറ്റിക്കുകയാണ്....പിന്നെ എങ്ങനെ ഉറങ്ങാനാകും... ആദ്യത്തേയും അവസാനത്തേയും പ്രണയമായിരുന്നു മയിലുമായി...സ്നേഹിച്ചവളെ ജീവിത കാലം മുഴുവനും നെഞ്ചിലേറ്റണമെന്ന് കരുതിയെങ്കിലും അവളകന്നകന്നു പോയി... "മറക്കാൻ പറ്റുമെന്നൊക്കെ അന്ന് വാശിക്ക് പറഞ്ഞതാണ്...

സിൻസിയറായ പ്രണയത്തിന്റെ നോവ് ഓർമ്മകൾക്ക് ജീവനുള്ള കാലത്തോളം ചുട്ടു പൊള്ളിക്കുമെന്ന് ഉറപ്പാണ്.ഇന്നത് അനുഭവിക്കുന്നു... നന്ദന്റെ മനസ്സിലേക്ക് കല്ലുമോൾ കടന്നു വന്നു.... തന്നെ കണ്ടപ്പോഴുളള മോളുടെ ഇളക്കം..ഓർത്തപ്പോൾ മനസിനൊരു ആശ്വാസം അനുഭവപ്പെട്ടു.. ഇന്ന് ഒന്ന് എടുക്കാൻ കഴിഞ്ഞില്ല..വന്നപ്പോൾ പെണ്ണ് ഉറക്കമായി കഴിഞ്ഞു.... കുഞ്ഞിനെ ഒന്നു കണ്ടിരുന്നെങ്കിൽ കുറച്ചു ആശ്വാസമായേനെ... എന്നവനു തോന്നിപ്പോയി...അവളുടെ കൊഞ്ചലും ചിരിയും ഇളക്കവും മതി എല്ലാം മറക്കാൻ...

സമയം ഒരുപാട് കഴിഞ്ഞു... ഇല്ലെങ്കിൽ മോളെയൊന്ന് കാണാമായിരുന്നു... മനസ്സിന്റെ ആഗ്രഹം അടക്കിപ്പിടിച്ചു കിടന്നു...നേരം പുലർന്നിട്ടും ഒരുപോളെ കണ്ണടച്ചില്ല... എഴുന്നേറ്റു മുഖം കഴുകി മുറി വിട്ടിറങ്ങി.... കതകിൽ തുടർച്ചയായുള്ള മുട്ടുന്ന ശബ്ദം കേട്ടാണു മയൂഖ ഉണർന്നത്..വെളുപ്പിനെ എപ്പോഴോ ആണൊന്ന് മയങ്ങിയത്...ഇമകളിൽ ഉറക്കച്ചുവട് പിന്നെയും കണ്ണടക്കുവാൻ പ്രേരിപ്പിച്ചു... നിർത്താതെയുളള തട്ടുന്ന ശബ്ദം കേട്ട് എഴുന്നേറ്റു... മോൾ ഉണർന്നു കളിയാണ്.. കുഞ്ഞിനെ നോക്കി പുഞ്ചിരിച്ച ശേഷം കതക് തുറന്നു.. ഒന്നു നടുങ്ങി പിന്നോക്കം മാറി... " നന്ദൻ നിൽക്കുന്നു... മടിച്ചു നിൽക്കാതെ നന്ദൻ അകത്തേക്ക് ഇരച്ചു കയറി കുഞ്ഞിനു അടുത്തേക്ക് ചെന്നു...

അവനെ കണ്ടതും കല്ലുമോൾ കളി നിർത്തി കുറച്ചു സമയം സൂക്ഷിച്ചു നോക്കി... ആളെ മനസ്സിലായതും പുഞ്ചിരിയോടെ കൈകാലുകളിട്ടടിച്ച് ശബ്ദമുയർത്തി... "എന്നെ എടുക്കണില്ലേന്ന ഭാവത്തിൽ... നന്ദൻ വേഗം കുഞ്ഞിനെ എടുത്തു കവിളിൽ ചുംബിച്ചു... കുഞ്ഞിനേയും നന്ദനേയും ശ്രദ്ധിച്ചങ്ങനെ നിൽക്കുകയായിരുന്നു മയൂഖ.. " ഇന്നലെ സമയം കിട്ടാഞ്ഞിട്ടാ വൈകിട്ട് എടുക്കാഞ്ഞത് കേട്ടോടീ കള്ളിപ്പെണ്ണേ... നന്ദനോടെ പരിഭവം പറഞ്ഞ കല്ലുമോളെ എടുത്തു ഉയർത്തി പറഞ്ഞു.. കുഞ്ഞ് ഇളകി മറിഞ്ഞതോടെ അവളെയും തോളിലിട്ട് പുറത്തേക്ക് ഇറങ്ങി.... """ മയൂഖയെ ഒട്ടും ശ്രദ്ധിക്കാതെ........................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story