നന്ദമയൂഖം: ഭാഗം 15

nanthamayoogham

A Story by സുധീ മുട്ടം

"അമ്മേ ഞാൻ... ഞാൻ ,,എനിക്ക് അറിയില്ലായിരുന്നു... സ്വരമിടറി പോയി...കുറ്റബോധം ഉടലെടുത്തു മനസ്സിനെ കാർന്നു തുടങ്ങി... " എന്റെ ഏട്ടനും മയിലെന്നാ വിളിക്കുന്നേ..മറ്റൊരാൾ അങ്ങനെ വിളിച്ചപ്പോൾ പൊള്ളിപ്പിടഞ്ഞു. ഉൾക്കൊളളാൻ കഴിഞ്ഞില്ല.ക്ഷമിക്കമ്മേ" പൊള്ളിപ്പിടയുന്ന മയൂഖയുടെ മനസ്സ് മറ്റാരെക്കാളും നന്നായി മനസ്സിലാക്കാൻ ജാനകിയമ്മക്കു കഴിഞ്ഞു.. അവർക്കേ കഴിയൂ അതിന്.. "സാരമില്ല മോളേ അമ്മ പറഞ്ഞു എന്നെയുള്ളൂ..നിന്നോളം സങ്കടം എന്തായാലും അവനു വരില്ല.കാരണം നിന്റെ ഭർത്താവ് വിളിച്ചിരുന്ന പേരാണ്.. ജാനകിയമ്മ ഓരോന്നും പറഞ്ഞു അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു..

എന്നിട്ടും മനസ്സിലെ വ്യഥ മാറിയില്ല.. ജാനകിയമ്മ മുറിയിൽ നിന്ന് പോയതോടെ ജനലരികിലേക്ക് നോക്കി നിന്നു.. ഓരോന്നും ഓർക്കുന്തോറും മനസ്സിൽ സങ്കടം വന്നു. കണ്ണുകളും നിറഞ്ഞു.. സമയം കഴിഞ്ഞിട്ടും നന്ദൻ ഉച്ച കഴിഞ്ഞു ജോലിക്ക് പോയില്ല..തളർന്നങ്ങനെ കിടന്നു.. മനസ്സിൽ സങ്കടം കുമിഞ്ഞങ്ങനെ കൂടി.. പ്രണയകാല സ്മരണകളും തേപ്പുമൊക്കെ ഓർമ്മകളിലൂടെ കടന്നു പോയി... 💜💜💜💜💜💜💜💜💜💜💜💜💜💜💜 " നന്ദേട്ടാ.... കാറ്റിന്റെ താളത്തിലാ നീട്ടിയുളള പ്രണയ സ്വരം കാതിലേക്ക് വന്നലച്ചതും നന്ദൻ പിന്തിരിഞ്ഞ് നോക്കി...പുഞ്ചിരിക്കുന്ന മുഖവുമായി മയിൽ തൊട്ടരുകിൽ നിൽക്കുന്നു..

"ആൾ ഇത് ഇവിടെയെങ്ങും അല്ലേ..വല്ല സ്വപ്നലോകത്തിലും ആണോ... ചിരിയോടെ ചോദിച്ചതും അവന്റെ മുഖം ചുവന്നു.. " അതേ... "എന്തോന്നാ ഇത്ര സ്വപ്നം കാണാൻ.. " അതോ ഞാനും എന്റെ പെണ്ണും മാത്രമായിട്ടൊരു ലോകം... പെട്ടെന്ന് മയിലിന്റെ മുഖം മങ്ങി..ചിരി മാഞ്ഞു.. "എടീ പെണ്ണേ എന്റെ പെണ്ണെന്നു വെച്ചാൽ എന്റെ മയിൽ..എന്റെ മാത്രം മയിൽ..മനസിലായോടീ.. പിടിച്ചു വലിച്ചു അവളെ നെഞ്ചിലേക്കിട്ടു വാരിപ്പുണർന്നു... " ഹും.ഞാനല്ലാതെ മറ്റ് ഏതെങ്കിലും അവളുമാരായാൽ കൊല്ലും ഞാൻ... "ഹ ഹാ ഹാ... അവനൊന്ന് പൊട്ടി ചിരിച്ചു.. " പെൺകുട്ടികൾക്ക് അസൂയ കൂടപ്പിറപ്പാ അല്ലിയോ"

"ആണുങ്ങളും അത്ര മോശമല്ലാ" "ഹൊ.. സമ്മതിച്ചു.. അതിനായി മുഖമിനി വാട്ടണ്ടാ... " ഹ്മ്മ് മ്...ഹ്മ്മ്ം... നന്ദൻ സ്ഥിരമായി ഫുട്ബോൾ കളിക്കാൻ പോകുമായിരുന്നു...അവിടെ വെച്ചാണ് ഒരിക്കൽ മയിലിനെ ആദ്യമായി കാണുന്നത്...അടുത്ത ഏതോ ബന്ധു വീട്ടിൽ വെക്കേഷൻ കാലം നിൽക്കാൻ വന്നതാണവൾ... ആദ്യമൊക്കെ ചെറിയ നോട്ടം..പിന്നെയത് പുഞ്ചിരിയായി മാറി.. ഹൃദയങ്ങൾ പരസ്പരം തുടിക്കാൻ തുടങ്ങിയതോടെ മയിലാണ് ആദ്യമായി പ്രണയം തുറന്നു പറഞ്ഞത്..അവനതൊക്കെ അത്ഭുതം ആയിരുന്നു.. "പണ്ടൊക്കെ പെൺകുട്ടികൾ നാണം ഭാവിച്ചിരുന്നത്..

കാലമൊക്കെ മാറിപ്പോയി" വിടർന്നൊരു ചിരിയോടെ പറഞ്ഞു... ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴികൾ അവളുടെ സൗന്ദര്യത്തിനു മാറ്റു കൂട്ടി... പതിയെ ഹൃദയങ്ങൾ പരസ്പരം കൈമാറി... വെക്കേഷൻ കഴിഞ്ഞു മയിൽ പോയെങ്കിലും ഇടക്കിടെ നന്ദനെ കാണാൻ വരുമായിരുന്നു... "ഒരുജോലി കിട്ടുന്നത് വരെ കാത്തിരിക്കാൻ പറ്റോ.... " നന്ദനു വേണ്ടി ഞാനെത്ര കാലം വേണമെങ്കിലും കാത്തിരിക്കാം.... അവനിൽ നിന്നും അടർന്നു മാറാതെ മനസ്സ് തുറന്നു സമ്മതിച്ചു... പിന്നീട് അവരുടെ ലോകമായിരുന്നു...വരാൻ പോകുന്ന ഭാവി ജീവിതത്തെ കുറിച്ച് അവൾ വാചാലയായി...എത്ര കുട്ടികൾ വേണമെന്ന് വരെ....

അത്രയും കാലം പ്രണയിച്ചവൾ നല്ലൊരു ജീവിതം തേടി എത്തിയതോടെ മനപ്പൂർവ്വം നന്ദനെ ഒഴിവാക്കി.. കാരണം മറ്റൊന്നും ആയിരുന്നില്ല..അവനൊരു ജോലി കിട്ടുമെന്ന് പ്രതീക്ഷ അവളിൽ അസ്തമിച്ചു പോയിരുന്നു... 💜💜💜💜💜💜💜💜💜💜💜💜💜💜💜 ഓർമ്മകൾ നെഞ്ചിലൊരു വിങ്ങലായതും നന്ദന്റെ നെഞ്ചൊന്ന് പിടഞ്ഞു.. എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും കഴിയാതെ വീണ്ടുമത് മനസ്സിനെ കുത്തി നോവിച്ചു കൊണ്ടിരുന്നു... കരഞ്ഞ കല്ലുമോൾ നന്ദന്റെ ചുമലിൽ കിടന്നു ഉറങ്ങിപ്പോയി..മോളെ എടുത്തു കിടക്കയിലേക്ക് കിടത്തി അവനും കൂടെ കിടന്നു... മുറിയിൽ നിന്നിട്ട് മയുവിനു ശ്വാസം മുട്ടി തുടങ്ങി.. നന്ദനെ അറിയാതെ ആണെങ്കിലും വിഷമിപ്പിച്ചു..

ഒന്ന് ക്ഷമ ചോദിച്ചില്ലെങ്കിൽ സമാധാനം കിട്ടില്ലെന്ന് മനസ്സിലായി.. മുറിവേറ്റ ഹൃദയവുമായി അവൾ മുറിയിൽ നിന്ന് ഇറങ്ങി... നന്ദന്റെ റൂമിനു സമീപമെത്തി അകത്തേക്ക് എത്തി നോക്കി..കട്ടിലിൽ കല്ലുമോൾ കിടന്നു ഉറങ്ങുന്നത് കണ്ടു.. കൂടെ കുഞ്ഞിനെ ചുറ്റി അവനും കിടക്കുന്നു.. ഒരുനിമിഷം മയൂഖ അങ്ങനെ നോക്കി നിന്നു പോയി...കല്ലുവിന് നന്ദനെ ജീവനാണ്..ഒരച്ഛന്റെ സ്നേഹവും വാത്സല്യവും അവൾക്ക് ലഭിക്കട്ടെ..നിഷേധിക്കണ്ടാന്ന് മനസ്സ് പറഞ്ഞു.. ജോലിക്ക് പോകുന്നില്ലേന്ന് ചോദിക്കാനായി നന്ദനെ തിരഞ്ഞു മുറിയിലേക്ക് വന്നതാണ് ജാനകിയമ്മ..

മുറിയിലേക്ക് നോക്കി നിൽക്കുന്നവളെ കണ്ടതും ചുണ്ടിലൊരു മന്ദഹാസം പൊടിഞ്ഞു... "എന്താ മോളെ.... അപ്രതീക്ഷിതമായി അമ്മയെ കണ്ടതോടെ അവളൊന്ന് നടുങ്ങിപ്പോയി..അവളിലെ വെപ്രാളം മിഴികളിൽ തെളിഞ്ഞു.. " അമ്മേ... ഞാൻ.. കല്ലുമോളെ.. "അതിനു നീയെന്തിനാ മോളെ നിന്നു വിറക്കുന്നത്... മയുവിനു ഉത്തരം കിട്ടിയില്ല..ഒരോട്ടമായിരുന്നു തന്റെ മുറിയിലേക്ക്.. അതും കണ്ടതും അവർക്ക് ചിരി വന്നു... " ഈശ്വരാ മയുവിന്റെ മനസ്സിൽ നന്ദനോടൊരു ഇഷ്ടം ഉണ്ടാകണേ...അവളെ പോലൊരു മകളെയാ എനിക്ക് വേണ്ടത്..അത്രക്ക് പാവാ എന്റെ മോൾ.. ഈശ്വരനോട് മൗനമായി പറയുമ്പോഴും ആ അമ്മയുടെ ഉള്ളൊന്നു വിങ്ങി..

"ഭർത്താവ് മരിച്ചു ഒരു വർഷം കഴിയാതെ എങ്ങനെയാ അവളോട് നന്ദന്റെ കാര്യം പറയാ..സ്നേഹമുളള ഭർത്താവ് സമ്മാനിച്ച ഓർമ്മകൾ മനസ്സിൽ നിറഞ്ഞ് നിൽക്കുമ്പോൾ ഏതൊരു പെണ്ണും ഉടനെയൊരു വിവാഹത്തിനു സമ്മതിക്കില്ല.കല്ലുമോൾക്ക് ഒരു അച്ഛനെ വേണം..എന്റെ മോൾക്കൊരു തണലായി നന്ദൻ കൂടെ ഉണ്ടാവണം..അവനു അവളും" ജാനകിയമ്മ ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി..മയൂഖയെ കണ്ടപ്പോഴെ ഒരുപാട് ഇഷ്ടം തോന്നിയതാ...ആ ഇഷ്ടം എന്നും അങ്ങനെ തന്നെ ഉണ്ടാകും.. 💜💜💜💜💜💜💜💜💜💜💜💜💜💜💜 കല്ലുമോളുടെ കരച്ചിൽ കേട്ടാണു നന്ദൻ ഉറക്കം ഉണർന്നത്..മോളേയും കെട്ടിപ്പിടിച്ചു അങ്ങനെ ഉറങ്ങിപ്പോയി..

"പെണ്ണിനു വിശക്കുന്നോടി.. അങ്ങനെ ചോദിച്ചു കൊണ്ട് കുഞ്ഞിനെ കയ്യിലെടുത്തു... കല്ലുമോൾ മെല്ലെ ചുണ്ടു പിളർത്തി.. " കരായാതെ അമ്മയുടെ അടുത്ത് അച്ഛ കൊണ്ടു പോകാമേ" പറഞ്ഞത് മനസ്സിലായത് പോലെ കുഞ്ഞൊന്ന് ചിരിച്ചു...നന്ദൻ കല്ലുവുമായി മയൂഖയുടെ മുറിയിലെത്തി.. ഏതോ ഒരു ലോകത്തങ്ങനെ ചിന്തിച്ചിരിക്കുന്നവളെ കണ്ടു മനസ്സിലൊരു നോവ് ഊർന്നിറങ്ങി.. "മയൂഖാ... ഉറക്കെയുളള ശബ്ദം കേട്ട് അവളൊന്ന് ഞെട്ടിയുണർന്നു.. ചാടി എഴുന്നേറ്റു അവനെ നോക്കി..

പോകപ്പോകെ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി... " സോറി നന്ദാ..എനിക്കൊന്നും അറിയില്ലായിരുന്നു... അമ്മ പറഞ്ഞപ്പോഴാ നോവിന്റെയാ മനസ്സ് അറിഞ്ഞത്...എന്നോട് ക്ഷമിക്കണം " കൂപ്പു കൈകളുയർത്തി അവൾ തൊഴുതു... നന്ദൻ പെട്ടെന്ന് അവളുടെ കൂപ്പു കൈ പിടിച്ചു താഴ്ത്തി... അവന്റെ സ്പർശനം ഹൃദയത്തിലൊരു തണുപ്പ് വീഴ്ത്തുന്നത് അറിഞ്ഞു...കൈകൾ തട്ടി എറിഞ്ഞില്ലവൾ... "എന്നോട് ക്ഷമയൊന്നും ചോദിക്കണ്ടാ മയൂഖ.. നിങ്ങളോളം വേദന ഒരിക്കലും എനിക്ക് ഉണ്ടാകില്ല...എനിക്കത് മനസ്സിലാക്കാൻ കൂടുതൽ തല പുകക്കേണ്ടാ ആവശ്യമില്ല.." നന്ദൻ പറഞ്ഞതിന്റെ പൊരുൾ പെട്ടെന്ന് അവൾക്ക് മനസ്സിലായി....

പ്രാണനോളം സ്നേഹം നൽകിയവൻ പ്രണയത്തോടെ തന്നെ വിളിച്ചിരുന്ന പേരാണു മയിൽ..നന്ദനോളം മനസ്സിൽ നന്മയുളളവർക്കേ പെട്ടന്നത് മനസ്സിലാകൂന്നു മയുവിനു മനസ്സിലായി... ജയനെ പോലെ പേടി വേണ്ട നന്ദനെ..നന്മയുളള മനുഷ്യനാ...ജാനകിയമ്മയെ പോലെ.. "കുഞ്ഞിനു വിശക്കുന്നുണ്ട്" കൈകൾ വേർപ്പെടുത്തി നന്ദൻ കുഞ്ഞിനെ മയൂഖയെ ഏൽപ്പിച്ച ശേഷം പിന്തിരിഞ്ഞു നടന്നു...ചുണ്ടുകൾ പിളർത്തുന്ന കല്ലുവിനു പാൽ കൊടുക്കുമ്പോൾ മനസ്സിലൊരു ഹിമകണം വന്നു നിറയുന്നത് അവളറിഞ്ഞു............................ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story