നന്ദമയൂഖം: ഭാഗം 16

nanthamayoogham

A Story by സുധീ മുട്ടം

അടുത്ത ദിവസം രാവിലെ എഴുന്നേറ്റു കുളിച്ചു മയൂഖ അടുക്കളയിൽ കയറി.. കല്ലുമോൾ അപ്പോഴും ഉണർന്നിരുന്നില്ല.സുഖകരമായ ഉറക്കത്തിലായിരുന്നു... ജാനകിയമ്മ എഴുന്നേറ്റു വരുമ്പോഴേക്കും ബ്രേക്ക് ഫാസ്റ്റിനുളളത് തയ്യാറാക്കിയിരുന്നു. "നീ എന്തിനാ മോളെ അടുക്കളയിൽ കയറിയത്..കല്ലുമോളുടെ അടുത്ത് ആരുണ്ട്? " മോൾ നല്ല ഉറക്കത്തിലാ അമ്മേ.." "ഇനി മുതൽ രാവിലെ നീ അടുക്കളയിൽ കയറണ്ടാ" ജാനകിയമ്മയുടെ മുഖം ഗൗരവത്തിലായി.. "അമ്മേ നന്ദനു ജോലിക്ക് പോകേണ്ടതല്ലേ....അതാ ഞാൻ" അറിയാതെ നാവിൽ നിന്നും വീണതാണ്..പറഞ്ഞു കഴിഞ്ഞാണു അബദ്ധം പിണഞ്ഞത് മനസ്സിലായത്..അതോടെ അവൾ തല താഴ്ത്തി നിന്നു.

അവരുടെ മനസ്സിലൊരു പ്രകാശം പരന്നത് പുറത്ത് കാണിച്ചില്ല.ഉള്ളാലെ സന്തോഷിച്ചു.. "അമ്മ ചെയ്തോളാം..രാവിലെ കല്ലുമോളുടെ അടുത്ത് ഇരുന്നാൽ മതി" "ശരി അമ്മേ" അവൾ തല കുലുക്കി സമ്മതിച്ചു മോളുടെ അടുത്തേക്ക് പോയി..കല്ലുമോൾ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു... ഏഴുമണി കഴിഞ്ഞപ്പോഴേക്കും നന്ദൻ കുളി കഴിഞ്ഞെത്തി.. "ഇന്നെന്താ അമ്മേ കഴിക്കാൻ" "ചപ്പാത്തിയും മുട്ട കുറുമയും" അവന് അത്ഭുതമായി..അമ്മ ചപ്പാത്തി അങ്ങനെ ഉണ്ടാക്കാറില്ല..ഇതെന്ത് പറ്റിയെന്ന് കരുതുമ്പോഴേക്കും അടുത്ത ഉത്തരമെത്തി.. "എന്റെ മോളുടെ സ്പെഷ്യലാ" "ചുമ്മാതല്ല നല്ല ടേസ്റ്റ്" അവനമ്മയെ കളിയാക്കി..

അതേ സമയം മയുവിന്റെ തലവട്ടം വാതിക്കൽ പ്രത്യക്ഷമായി.. നന്ദന്റെ മറുപടി അവളിൽ സംതൃപ്തി നിറച്ചു.. "എങ്കിൽ നീ എന്റെ മോളെ കെട്ടിക്കോ...ടേസ്റ്റായിട്ടുളളത് എന്നും കഴിക്കാം" അമ്മയുടെ അപ്രതീക്ഷിതമായി അറ്റാക്കിനു മുന്നിൽ നന്ദൻ പതറിപ്പോയി..വാതിക്കൽ നിന്നിരുന്ന മയൂഖയുടെ മുഖം വിളറി വെളുത്തു..അമ്മ എടുത്തടിച്ചതു പോലെ അങ്ങനെ പറയുമെന്ന് രണ്ടു പേരും കരുതിയില്ല.മകന്റെ മനസ്സ് അറിയാനാണു അവരങ്ങനെ പറഞ്ഞതും.. മയൂഖ വെപ്രാളത്തോടെ മുറിയിലേക്ക് കയറി.. വല്ലാത്തൊരു സങ്കടം ഉള്ളിൽ നിറയുന്നത് അറിഞ്ഞു.. മധുവേട്ടനു പകരം മറ്റൊരാളെ കുറിച്ച് ഇന്നുവരെ ചിന്തിച്ചിട്ടില്ല..ചിന്തിക്കാൻ കഴിയില്ല..

ഒരായുഷ്ക്കാലത്തെ സ്നേഹം മുഴുവനും പകർന്നു നൽകി തന്നിട്ടുണ്ട് ഏട്ടനെ ഓർക്കാനായി..മധുവിന്റെ ഓർമ്മയിലൊന്ന് വിതുമ്പി പോയി.. "അമ്മയൊന്ന് പതുക്കെ പറയ്..മയൂഖ കേട്ടാൽ നാണക്കേടാ" അപ്പോഴാണ് ജാനകിയമ്മയും അതോർത്തത്..ഒന്ന് ഞെട്ടിയെങ്കിലും അവൾ മുറിയിലാണ് കേൾക്കില്ലെന്ന് സ്വയം സമാധാനിച്ചു.. നന്ദൻ കാപ്പി കുടി കഴിഞ്ഞു എഴുന്നേറ്റു കൈ കഴുകി വന്നു.. മുറിയിൽ കല്ലുമോളുടെ കരച്ചിൽ കേട്ടു.. "മോൾ ഉണർന്നു..അതാ കരയുന്നത്" ജാനകിയമ്മ അവനോടായി പറഞ്ഞു.. പതിയെ കുഞ്ഞിന്റെ കരച്ചിൽ നിലച്ചു..കുറച്ചു കഴിഞ്ഞു അവൻ അമ്മയുടെ അടുത്തെത്തി.. "അമ്മ ചെന്ന് കല്ലുമോളെ കൊണ്ടു വാ...

എനിക്കൊന്ന് എടുത്തിട്ട് വേണം ജോലിക്ക് പോകാൻ" "നീ ചെന്ന് എടുക്ക്...എനിക്ക് അടുക്കളയിൽ പണിയുണ്ട്..." ജാനകിയമ്മ പറഞ്ഞൊഴിഞ്ഞു..മറ്റ് വഴികളില്ലാതെ നന്ദൻ വാതിലിനു അരികിലായി ചെന്നു.. "മയൂഖ മോൾക്ക് പാലു കൊടുക്കുന്നത് കണ്ടു അവൻ തിരിഞ്ഞ് നിന്നു.. " കുഞ്ഞിനെ ഒന്നു കൊണ്ട് വരാമോ?" മയൂഖ ഞെട്ടി വാതിൽ ഭാഗത്തേക്ക് നോക്കി...നന്ദൻ തിരിഞ്ഞു നിൽക്കുന്നത് കണ്ടു... നന്ദന്റെ സ്വരം കേട്ടതും കുഞ്ഞു പാലുകുടി നിർത്തി തല ഉയർത്തി.. മയുവിനു അത്ഭുതം തോന്നി..അവന്റെ സ്വരം കല്ലുമോൾ പെട്ടെന്ന് തിരിച്ചറിഞ്ഞതിൽ... അവൾ മോളുമായി മുറി വിട്ടിറങ്ങി ‌.

നന്ദനെ കണ്ടു ചെറുതായി പുഞ്ചിരിച്ചു കുഞ്ഞിനെ കൈമാറി.. അവനെ കണ്ട സന്തോഷം കല്ലു അമ്മയുടെ കയ്യിലിരുന്ന് തന്നെ പ്രകടിപ്പിച്ചു.. "അച്ഛേടെ മുത്ത് വായോ" കൈ നീട്ടിയതും ഉടനെ ചാടിക്കയറി കുഞ്ഞ് സന്തോഷം പ്രകടിപ്പിച്ചു ചിരിച്ചു...നന്ദനും മോളുമായുളള അഭ്യേദ്യമായൊരു ബന്ധമുണ്ടെന്ന് മയു തിരിച്ചറിഞ്ഞു.. കുറച്ചു സമയം കുഞ്ഞിനെ കൊഞ്ചിച്ചിട്ടു തിരികെ കൊടുത്തു.. പതിവു പോലെ അമ്മയുടെ കയ്യിൽ ചെല്ലാൻ മടിച്ചു.. "അച്ഛാ ജോലിക്ക് പോട്ടെടീ പെണ്ണേ.." അപ്പോഴും മയുവിന്റെ കയ്യിൽ നിന്നും കല്ലുമോൾ കുതിച്ചു ചാടി അച്ഛ എടുക്കനായിട്ട്..നന്ദനു അതുകണ്ടു സങ്കടം വന്നു മൂടി..മോളെ തിരികെ വാങ്ങി..

"നീ ഇന്നു പോണില്ലേടാ" "പോകണം അമ്മേ..ഈ പെണ്ണ് എന്നെ വിടുന്നില്ല" ജാനകിയമ്മ കൈ നീട്ടിയെങ്കിലും അവൾ ചെന്നില്ല.. "അച്ഛയെ കിട്ടിയപ്പോൾ അമ്മയേയും അമ്മൂമ്മയേയും വേണ്ടേടീ... അമ്മ പറഞ്ഞത് മയുവിന്റെ ഹൃദയത്തിലേക്ക് തുളച്ചു കയറിയതും അവളൊന്ന് പിടഞ്ഞു... മനപ്പൂർവ്വം ആണ് അവരങ്ങനെ പറഞ്ഞതും... ഒന്നോർത്താൽ അതെത്ര ശരിയാണെന്ന് മയൂഖക്ക് ബോദ്ധ്യമുണ്ട്.. നന്ദനെ കണ്ടു കഴിഞ്ഞാൽ പിന്നെ കുഞ്ഞിനു അമ്മയേയും അമ്മൂമ്മയേയും വേണ്ടാ.... " നീ മോളെ തന്നിട്ടു പണിക്ക് പോകാൻ നോക്ക്...കരച്ചിൽ ഞാൻ മാറ്റിക്കൊളളാം...

മകന്റെ കയ്യിൽ നിന്നും ജാനകിയമ്മ കുഞ്ഞിനെ വാങ്ങി..കരയാൻ തുടങ്ങിയ കല്ലുവിന്റെ ശ്രദ്ധ മറ്റൊരിടത്തേക്ക് മാറ്റി..ആ സമയം നന്ദൻ പുറത്തേക്കിറങ്ങി... മയൂഖ മുറിയിലേക്ക് കയറി ജാലക വാതിലിനു അരികിലായി ചെന്നു നിന്നു..അവൻ നടന്നു പോകുന്നത് അങ്ങനെ നോക്കി നിന്നു.... 💜💜💜💜💜💜💜💜💜💜💜💜💜💜💜 കുറച്ചു ദിവസങ്ങൾ കൂടി ഇതളടർന്നു കൊഴിഞ്ഞു വീണു...നന്ദൻ ഉച്ചക്ക് ഊണു കഴിക്കാൻ വരുന്ന സമയം നോക്കി കല്ലു മോളുമായി ജാനകിയമ്മ പുറത്തേക്ക് പോകും...രാത്രിയിൽ നേരത്തെ മാറി കിടക്കും..അതുകാരണം മയൂഖയാകും അവനു വിളമ്പി കൊടുക്കുക... ഇപ്പോൾ പഴയത് പോലെയല്ല മയൂഖ..

നന്ദനോട് പിശുക്കാതെ പുഞ്ചിരിക്കും..ആവശ്യത്തിന് സംസാരിക്കും... അന്നൊരു ദിവസം രാത്രിയിൽ നന്ദൻ അത്താഴം കഴിക്കാനായി ഇരുന്നു.. മയുവാണു വിളമ്പി കൊടുത്തത്..ജാനകിയമ്മ നേരത്തെ കിടന്നു... "താൻ കഴിച്ചോ" ഇല്ലെന്ന് അവൾ തലയാട്ടി... "എങ്കിൽ ഇരിക്കെടോ ഒരുമിച്ച് കഴിക്കാം... ", ഞാൻ പിന്നെ കഴിച്ചോളാം" "തന്നെ ഞാൻ പിടിച്ചു തിന്നില്ല..ഇരിക്കെടോ... നന്ദന്റെ നിർബന്ധം കൂടിയതോടെ തെല്ലൊന്ന് മടിച്ചു അവളും ഇരുന്നു... " തനിക്ക് എത്രാ ഏജ്" പെട്ടന്നുളള അവന്റെ ചോദ്യത്തിനു മുമ്പിൽ പതറിപ്പോയി.. " ഇരുപത്തിയെട്ട്" "മയൂഖ എന്തുവരെ പഠിച്ചു" അടുത്ത ചോദ്യം ഉടനെ വന്നു.. "ഡിഗ്രി പൂർത്തിയാക്കാൻ പറ്റിയില്ല" അവൾ തല കുനിച്ചു...

"തനിക്ക് തുടർന്ന് പഠിച്ചു കൂടെ...ഇക്കാലത്ത് പെൺകുട്ടികൾക്ക് പഠിപ്പും സ്വന്തമായൊരു ജോലിയും ഉളളത് നല്ലതാ... മയൂഖയുടെ മിഴികളിൽ നനവൂറി...അവളൊന്ന് വിങ്ങിപ്പൊട്ടിയതും അവന്റെ നെഞ്ച് നീറി... പഠിക്കാൻ ഏറെ ഇഷ്ടമായിരുന്നു..അച്ഛൻ തുടർന്ന് പഠിപ്പിച്ചില്ല...മധുവേട്ടനോടും ആഗ്രഹം സൂചിപ്പിച്ചതാണ്..ആളും അത്രയങ്ങ് പ്രോൽസാഹിപ്പിക്കാഞ്ഞതോടെ ആ മോഹം പാടെ ഉപേക്ഷിച്ചിരുന്നു... " താൻ കരയാതെ കാര്യം പറയെടൊ... തന്റെ നെഞ്ചിലെ കനലവൻ പുറത്ത് കാണിച്ചില്ല...മയുവിനെ കുറിച്ച് അമ്മ പറഞ്ഞ അറിവ് ഉണ്ട്...അതാണങ്ങനെ ചോദിച്ചതും.. " ആഗ്രഹം ഇല്ലാഞ്ഞിട്ട് ആയിരുന്നില്ല..

പനി വന്നതോടെ എക്സാം എഴുതാൻ കഴിയാതെയായി..തുടർന്ന് പഠിക്കാനും കഴിഞ്ഞില്ല..വിവാഹം കഴിഞ്ഞു അതിനെ കുറിച്ച് പിന്നെ ചിന്തിച്ചില്ല.. "തനിക്ക് ഇനിയും തുടർന്ന് പഠിക്കാൻ അവസരമുണ്ട്..പഠിച്ചു കൂടെ... " ഇനിയിപ്പോൾ അതൊന്നും നടക്കില്ല..നിങ്ങളുടെ എല്ലാം കാരുണ്യം കൊണ്ടാ ഞാനും മോളും ഇപ്പോഴും ജീവിക്കുന്നത്... തന്നെയും അല്ലാ എന്റെ കയ്യിൽ പണമില്ല അത്രയൊക്കെ പഠിക്കാൻ..ഇപ്പോൾ മോളും ഉണ്ട്..എനിക്ക് അവളെ എങ്ങനെ എങ്കിലും വളർത്തണം.. അതിനായിട്ട് എന്റെ വിദ്യാഭ്യാസത്തിനു പറ്റിയ ചെറിയ ഒരു ജോലി ശരിയാക്കി തരാമോ? അത്രയേറെ അനുഭവിച്ചു കഴിഞ്ഞു.. അത്രയും പറയുമ്പോഴേക്കും മയൂഖ കരഞ്ഞു പോയി...

ഉടനെ എഴുന്നേറ്റു അവൾ മുറിയിലേക്ക് ഓടി..തന്റെ നെഞ്ചിലൊരു വര വീണു രക്തം പൊടിയുന്നത് അവനറിഞ്ഞു.. എഴുന്നേറ്റു കൈ കഴുകി നന്ദൻ അവളുടെ മുറിയിലേക്ക് ചെന്നു..ജനലരുകിൽ പുറത്തേക്ക് നോക്കി ആർത്തലച്ചു പെയ്യുന്നവളെ നോക്കി സങ്കടപ്പെട്ടു... "മയിലേ... കാതിനരുകിലൊരു മൃദു മന്ത്രണം കേട്ടു..പൊള്ളിപ്പിടഞ്ഞു തിരിഞ്ഞു നോക്കി..നനഞ്ഞ മിഴികളോടെ നന്ദൻ നിൽക്കുന്നു... " പറ മയിലേ..നിനക്ക് പഠിക്കാമോ...പഠിക്കാനുളള പൈസ ഞാൻ തരാം.. കടമായി തരുന്നതെന്ന് കരുതിക്കോളൂ.. ജോലി കിട്ടുമ്പോൾ തിരികെ തന്നാൽ മതി...വാങ്ങിച്ചോളാം...

അവളുടെ കണ്ണുകൾ പിന്നെയും പെയ്തൊഴുകി...മധുവേട്ടൻ പോലും ഇങ്ങനെ ഒരിക്കലും പ്രോൽസാഹിപ്പിച്ചിട്ടില്ലെന്ന് അവളോർത്തു... "കല്ലുമോളെ എങ്ങനെ എങ്കിലും വളർത്തിയാൽ മതിയോ...അവളൊരു പെൺകുഞ്ഞ് അല്ലേ മയിലേ നല്ല രീതിയിൽ വളർത്തണ്ടേ.. പഠിപ്പിക്കേണ്ടേ..മാന്യമായി വിവാഹം കഴിപ്പിച്ച് വിടണ്ടേ...പറയ്... പെൺകുഞ്ഞുളള ഇന്നത്തെ കാലത്തെ ഒരച്ഛന്റെ ആധി ആയിരുന്നു അവന്റെ സ്വരത്തിൽ നിഴലിച്ചിരുന്നത്.. " നന്ദാ... ഞാൻ.... അവൾ നിന്നു വിങ്ങിപ്പൊട്ടി... "കല്ലുമോളെ നോക്കാൻ ഇവിടെ അമ്മയുണ്ട്..ഞാനുണ്ട്...മയിൽ പഠിക്കണം..നല്ലൊരു ജോലി വാങ്ങിക്കണം...

തന്റെ എക്കാലത്തെയും സ്വപ്ന്മാണു അന്യനായ മറ്റൊരാൾ വെച്ചു നീട്ടുന്നത്...സഫലമാക്കാനായി... അവൾ പെട്ടെന്ന് അവന്റെ കാലിലേക്ക് വീണു...നന്ദിയോടെ... അപ്പോൾ തോന്നിയ ഉൾപ്രേരണയാൽ മയൂഖയെ പിടിച്ചു എഴുന്നേൽപ്പിച്ചു അവളെ തന്നിലേക്ക് ചേർത്ത് ആഞ്ഞു പുൽകി... " എന്റെ മയിലേ... നന്ദന്റെ നിലവിളി പോലുളള ശബ്ദം കാതിൽ വന്നലച്ചതും ശരീരവും മനസ്സും ഒരുപോലെ ദുർബലമായി ഞെട്ടി വിറക്കുന്നത് അവളറിഞ്ഞു... ഒരാശ്രയത്തിനായി അവൾ അവനിലേക്കങ്ങനെ ചേർന്നു നിന്നു... എല്ലാം കണ്ടും കേട്ടും മുറിക്ക് വെളിയിൽ നിന്നിരുന്ന ജാനകിയമ്മ മിഴിനീരൊപ്പി................................ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story