നന്ദമയൂഖം: ഭാഗം 17

nanthamayoogham

A Story by സുധീ മുട്ടം

(ഇന്നലെ ഇട്ട പാർട്ട് അത്ര സുഖകരമായി തോന്നിയില്ല..അതോണ്ട് ഒന്നു കൂടി പൊളിച്ചെഴുതി..ഈ പാർട്ട് ബേസ് ചെയ്താകും കഥ ബാക്കി...)

നന്ദൻ മെല്ലെയൊന്ന് അനങ്ങിയതും പൊടുന്നനെ മയൂഖ അകന്നു മാറി.. അവനിലായിരുന്നു ഇത്രസമയം ഒട്ടി നിന്നതെന്ന് മനസ്സിലായതോടെ ഉള്ളിലൊരു ജാള്യത അനുഭവപ്പെട്ടു. അവനു നേരെ മുഖമുയർത്താനൊരു ചമ്മൽ അവൾക്ക് അനുഭവപ്പെട്ടു.. "സോറി ഞാൻ പെട്ടെന്ന്.. എന്തോ... നന്ദനു വാക്കുകൾക്ക് പഞ്ഞം വന്നു തുടങ്ങി... പെട്ടെന്ന് അവൻ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി.. മുറിയി നിന്നും വെളിയിലേക്ക് ഇറങ്ങിയ നന്ദൻ പുറത്ത് അമ്മയെ കണ്ടതോടെ ശിലയായി നിന്നു പോയി.. " അമ്മേ ഞാൻ...

"യാതൊരു തെറ്റുമില്ല മോനേ..അവളെ പഠിപ്പിക്കണം..അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കണം..പാവമാടാ..എല്ലാവരും ഉണ്ടായിട്ടും തനിച്ചാകാൻ വിധിക്കപ്പെട്ടൊരു പാവം പെണ്ണ്... ശരിയാണ് അമ്മ പറയുന്നതെന്ന് അവന് അറിയാം.... " എല്ലാവരും ഉണ്ടായിട്ടും തനിച്ചായി പോകുന്ന അവസ്ഥ എത്രമാത്രം വേദന അവരിലുണ്ടായിരിക്കും... "നമ്മളെ കൊണ്ടു കഴിയുന്നത്രയും ചെയ്യാം അമ്മേ... ജാനകിയമ്മയുടെ മനസ്സ് നിറഞ്ഞു... " നിനക്ക് നന്മയെ വരൂ മോനേ" ഹൃദയം നിറഞ്ഞ മനസ്സോടെ അവർ കണ്ണീരൊപ്പി... നന്ദൻ മുറിയിലേക്ക് പോയതോടെ ജാനകിയമ്മ മയൂഖയുടെ അരികിലേക്ക് ചെന്നു...അമ്മയെ കണ്ടതും അവളൊന്ന് നടുങ്ങിപ്പോയി...

നന്ദനോടൊട്ടി നിൽക്കുന്നത് അമ്മയെങ്ങാനും കണ്ടോന്നൊരു ചിന്ത ഹൃദയമിടിപ്പിന്റെ ശക്തി വർദ്ധിപ്പിച്ചു.. "നന്ദൻ പറഞ്ഞത് അമ്മ കേട്ടു..എന്റെ മോൾ പഠിക്കണം...ജോലി വാങ്ങണം..നമുക്ക് കല്ലുമോളെ നന്നായി വളർത്തണം... " അമ്മേ... തേങ്ങലോടെ അമ്മയിലേക്ക് വീണു... "എന്താമ്മേ എന്നെ ഇത്രയേറെ സ്നേഹിക്കുന്നത്...പകരം ഞാനെന്താ തരിക.... കണ്ണുനീരോടെ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു... ജാനകിയമ്മ തെല്ലൊരു നിമിഷം ആലോചിച്ചു... " അമ്മക്ക് മോളൊന്നും തരേണ്ടാ...ഒരു ആഗ്രഹം സാധിച്ചു തന്നാൽ മതി. എന്റെ കണ്ണടയും മുമ്പേ" പെട്ടന്നവൾ ജാനകിയമ്മയുടെ വായ് പൊത്തി...

"അമ്മ മരിക്കുമെന്ന് പറയരുത്.. എനിക്കത് സഹിക്കാൻ കഴിയില്ല.. കല്ലുമോളുടെ വിവാഹം കഴിഞ്ഞു അവൾക്കൊരു കുഞ്ഞു ജനിച്ചു കൊഞ്ചിച്ച് ഇനിയും ഒരുപാട് കാലം ജീവിക്കണം... പ്രസവിച്ചതല്ല മയൂഖയെ...യാത്രയിൽ പരിചയപ്പെട്ടതാണ്..അവളുടെ അവസ്ഥ അറിഞ്ഞു കൂടെ കൂട്ടിയിട്ട് അധികം ദിവസങ്ങളായില്ല.എന്നിട്ടും ഇത്രയേറെ അവൾ സ്നേഹിക്കുന്നു.. സ്നേഹിക്കാൻ മാത്രമേ അറിയൂ അവൾക്ക്... " അമ്മ പറയ് എന്ത് ആഗ്രഹമായാലും ഞാൻ സാധിച്ചു തരാം...എന്നെക്കൊണ്ട് കഴിയുന്നതെന്തും... സത്യം ചെയ്യും പോലെ അവരുടെ കരതലം കവർന്നു... "പറയ് അമ്മേ ഞാനെന്താ അമ്മക്ക് വേണ്ടി ചെയ്യേണ്ടത്... "

ഇപ്പോൾ വേണ്ടാ..അമ്മ പിന്നീട് ഒരിക്കൽ പറയാം... "പറയമ്മേ പ്ലീസ്.... അവർക്ക് നേരെ കെഞ്ചി പറഞ്ഞു... ജാനകിയമ്മ ഒരുനിമിഷം ചിന്തിച്ചു...ഇപ്പോൾ പറഞ്ഞാൽ ഉൾക്കൊളളാൻ കഴിയില്ലെന്ന് അറിയാം...മധുവിന്റെ ഓർമ്മകൾ മനസ്സിൽ അങ്ങനെ നിറഞ്ഞു നിൽക്കുകയാണ്.... "അമ്മ പിന്നീട് പറയാമെടീ...പെട്ടെന്ന് പറഞ്ഞാൽ നിനക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല.... അതോടെ മയൂഖയിൽ ജിജ്ഞാസയേറി അമ്മയുടെ ആഗ്രഹം അറിയാനായി... " അമ്മാ..പ്ലീസ് പറയ്... മയൂവിന്റെ തുടരെയുളള അപേക്ഷ കേട്ടു അവർ മനസ്സ് തുറന്നതും അവൾ നടുങ്ങിപ്പോയി... "അമ്മേടെ ആഗ്രഹമാ നന്ദന്റെ വധുവായി മോളീ വീട്ടിൽ ഉണ്ടാകണമെന്ന്...

" അമ്മേ.... കേട്ടത് വിശ്വസിക്കാൻ കഴിയാതെ നിശ്ചലയായി നിന്നു....ശ്വാസം എടുക്കാൻ പോലും മറന്നങ്ങനെ നിന്നു..പോകപ്പോകെ മിഴികൾ വീണ്ടും നിറഞ്ഞു വന്നു.. "അമ്മ സ്നേഹം കൊണ്ടു പറയുന്നതാണെന്ന് അറിയാം അമ്മേ..പക്ഷേ കഴിയില്ലെനിക്ക്...അമ്മ എന്നോട് ക്ഷമിക്കണേ" കുനിഞ്ഞാ കാൽപ്പാദങ്ങളെ പുണർന്നു... അശ്രുകണങ്ങളൊഴുക്കി...അവളുടെ കരച്ചിൽ കണ്ടു അവർക്കും സഹിക്കാൻ കഴിഞ്ഞില്ല.. പിടിച്ചു എഴുന്നേൽപ്പിച്ചു കെട്ടിപ്പിടിച്ചു കൂടെ അമ്മയും കരഞ്ഞു.. "സാരമില്ലെടീ... അമ്മക്ക് മനസ്സിലാകും നിന്നെ...ഇഷ്ടമില്ലെങ്കിൽ വേണ്ടാ മറന്നേക്ക്.... അവളെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു.... 💜💜💜💜💜💜💜💜💜💜💜💜💜💜💜

ദിവസങ്ങളങ്ങനെ കടന്നു പോയി കൊണ്ടിരുന്നു...മയൂഖ ജാനകിയമ്മക്കൊപ്പം ആ വീട്ടിലേക്ക് എത്തിയട്ട് രണ്ടുമാസം കഴിഞ്ഞു..ശരിക്കും അവളാ വീട്ടിലെ അംഗമായി കഴിഞ്ഞിരുന്നു... " എന്തിനാ മയിലേ നീയെന്നെ കാണുമ്പോഴൊക്കെ അകന്നു മാറി നടക്കുന്നത്.... അമ്മ മനസ്സിലെ ആഗ്രഹം സൂചിപ്പിച്ചതോടെ നന്ദനുമായി ഒരകലം സൂക്ഷിക്കാനായി ശ്രമിച്ചു... കഴിവതും മുറിക്കുള്ളിൽ കഴിച്ചു കൂട്ടും അവനുളളപ്പോൾ...ഇപ്പോൾ പഴയത് പോലെ ജാനകിയമ്മയാകും നന്ദനു ആഹാരം എടുത്തു കൊടുക്കുക..പ്രത്യേകിച്ച് അവളുടെ മനസ്സ് അറിഞ്ഞതോടെ...

"നന്ദനു വെറുതെ തോന്നണതാ... അവനു മുഖം കൊടുക്കാതെ ജനലഴികളിലൂടെ പുറത്തേക്ക് നോക്കി നിന്നു... അന്നൊരു ഞായറാഴ്ച ദിവസം ആയിരുന്നു.. ജാനകിയമ്മ കല്ലുവുമായി ഉച്ചയൂണു കഴിഞ്ഞു സാവിത്രിയുടെ വീട്ടിലേക്ക് ഇറങ്ങി..ആ സമയം നോക്കിയാണ് നന്ദൻ മുറിയിലേക്ക് ചെന്നത്... " എനിക്ക് തോന്നുന്നതല്ല...സത്യമാ ഞാൻ പറഞ്ഞത്..ഇത്രയും വെറുക്കാനായി മാത്രം ഞാനെന്ത് തെറ്റ് ചെയ്തു... മയുവിന്റെ അകൽച്ച മനസ്സിനെ വല്ലാതെ പൊള്ളിക്കുന്നുണ്ട്...അവള കാണാതാകുമ്പോൾ പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ട പ്രതീതിയാണു... മറുപടി ഒന്നും വന്നില്ല...നന്ദൻ അവിടെ നിന്ന് ഇറങ്ങി പോയി...

അവന്റെ നെഞ്ച് വല്ലാതെ കലങ്ങിപ്പോയി.... നന്ദൻ പോയെന്ന് മനസ്സിലായതോടെ മയൂഖ തിരിഞ്ഞു നിന്നു... അവളുടെ മിഴികൾ കവിളിണകളെ ചുട്ടു പൊള്ളിച്ചൊഴുകി... "ക്ഷമിക്ക് നന്ദാ...ഞാൻ കാരണം നന്ദനിൽ അരുതാത്ത മോഹങ്ങളുണ്ടാകാൻ പാടില്ല... കുറച്ചു സമയം കഴിഞ്ഞപ്പോൾ മയൂഖക്ക് ഒരു സമാധാനം കിട്ടിയില്ല...അങ്ങനെ കടുപ്പിച്ചു പറയേണ്ടിയില്ല എന്നൊരു തോന്നൽ മനസ്സിൽ ഉടലെടുത്തു... നന്ദനെയൊന്നു കാണണമെന്ന് തോന്നിയ നിമിഷം മുറിയിലേക്ക് ചെന്നു.... അകത്തെ കാഴ്ച അവളെ ഒന്ന് ഞെട്ടിച്ചു... " നന്ദൻ അകത്തിരുന്നു മദ്യപിക്കുന്നു.... പെട്ടെന്ന് മധുവിനെ ഓർമ്മ വന്നു... ആൾക്ക് നിറെ നിറെ സ്നേഹമായിരുന്നു...

എന്നാലും എത്രയൊക്കെ വിലക്കിയട്ടും മദ്യപിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല... ആ ഒരു കുറവ് മാത്രമേ അയാൾക്ക് ഉളളായിരുന്നു... മയൂഖ ഒരുനിമിഷം അങ്ങനെ തറഞ്ഞു നിന്നു... പൊടുന്നനെ അകത്തേക്ക് കയറി മദ്യക്കുപ്പിയും ഗ്ലാസും തട്ടിയെറിഞ്ഞു... "എന്തിനാ ഇങ്ങനെ കുടിച്ചു നശിക്കുന്നത്... അവളുറക്കെ കരഞ്ഞു.... " ഞാൻ കുടിച്ചാൽ മയിലിനെന്താ നഷ്ടം.... നന്ദന്റെ സ്വരം കാതിൽ തുളച്ചു കയറി... "ഞാൻ കുടിച്ചാൽ മയിലിനെന്താ നഷ്ടം പറയ് "ഞാൻ... ഞാൻ.. അവളുടെ ശബ്ദം ദുർബലമായി... ശരീരമൊന്ന് വിറച്ചു... " ഇങ്ങനെ വെറുക്കാനും അകറ്റി നിർത്താനുമായി ഞാനെന്ത് തെറ്റാ ചെയ്തത്... അവന്റെ ശബ്ദം ഉച്ചത്തിലായി....

മയുവിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ചിതറി വീണു... "നന്ദാ..ഞാൻ.... " വേണ്ടാ...നിങ്ങൾ ഇനി അങ്ങനെ എന്നെ വിളിക്കരുത്.. എനിക്ക് കാണണ്ടാ...ഇറങ്ങിപ്പോ... സാരിത്തലപ്പ് വായിൽ തിരുകി കരഞ്ഞോണ്ട് ഓടിപ്പോയി...നന്ദൻ തലക്ക് കയ്യും കൊടുത്തു കസേരയിലേക്ക് ഇരുന്നു.. ജാനകിയമ്മ വരുമ്പോഴേക്കും മയൂഖ കരഞ്ഞു തളർന്നിരുന്നു....കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്നവളെ കണ്ടു അവരുടെ നെഞ്ഞ് നീറി.. "എന്തുപറ്റി മോളെ .... ആധിയോടെ ചോദിച്ചു...മറുപടി കരച്ചിലായിരുന്നു... ജാനകിയമ്മയുടെ ഉള്ളൊന്നാളി...

" നന്ദാ...എടാ..നന്ദാ... കല്ലുമോളെ മടിയിലിരുത്തി അലർച്ചയോടെ പിന്തിരിഞ്ഞതും മയൂഖ അമ്മക്ക് മുന്നിലേക്ക് കയറി നിന്നു.. "മധുവേട്ടനെ ഓർത്തു കരഞ്ഞു പോയതാ അമ്മേ..വെറുതെ എന്തിനാ നന്ദനെ വിളിക്കണെ... നടന്നതൊന്നും അമ്മയിൽ നിന്നു മറച്ചു വെച്ചാണ് സംസാരിച്ചത്....അതോടെ അവർക്ക് ആശ്വാസമായി... "മോൾക്ക് പാലു കൊടുക്ക്... ജാനകിയമ്മ കല്ലുമോളെ വാങ്ങിയതും പാലിനായി ചുണ്ടു പിളർത്തി... കുഞ്ഞിനെ ഊട്ടിയ ശേഷം ഉറങ്ങിയ കല്ലുവിനെ കിടത്തി പുതപ്പ് കഴുത്തറ്റം വരെ വിരിച്ചു.... മയു എഴുന്നേറ്റു അമ്മയുടെ മുറിയുടെ വാതിക്കൽ നിന്ന് അകത്തേക്ക് നോക്കി...അമ്മ ഉറക്കം തുടങ്ങിയെന്ന് മനസ്സിലായതോടെ നന്ദന്റെ മുറിയിലേക്ക് ചെന്നു..

. ഉടലും മനസ്സും ഒരുപോലെ ഉരുകി തളർന്നു ഇരിക്കുകയാണ് അവനങ്ങനെ...അതു കണ്ടതും അവളിലൊരു നോവുണർന്നു... " നന്ദാ... അലിവോടെ വിളിച്ചു... അവൻ തലയുയർത്തി രൂക്ഷമായി നോക്കി... "ഇറങ്ങിപ്പോടീ ഇവിടുന്ന്... ആദ്യമൊന്ന് ഞെട്ടിയെങ്കിലും ധൈര്യം ആർജ്ജിച്ചു അവനരുകിലേക്ക് ചെന്നു.. " മനസ്സില്ലെടാ... ഈ പ്രാവശ്യം ഞെട്ടി കണ്ണുമിഴിച്ചത് അവനായിരുന്നു...മയൂഖ തന്നെയാണോ അങ്ങനെ പറഞ്ഞതെന്ന് കണ്ണുമിഴിച്ചു നോക്കി.... "നീ എന്താടീ പറഞ്ഞത്.. " മനസ്സില്ലെടാന്ന്‌‌..എന്താ... നന്ദൻ ഉറക്കെ ചിരിച്ചു... പതിയെ അവളും ആ ചിരിയിൽ പങ്കു ചേർന്നു...അവന്റെ മനസ്സിലൊരു മഞ്ഞുതുള്ളി വീണു..‌ "

എന്തിനാ മയൂ എന്നോട് മിണ്ടാതെ നടക്കുന്നത്... അകറ്റി നിർത്തണത്... സ്വരത്തിലെ വേദന മയുവിലൊരു നോവായിറങ്ങി... " അകറ്റി നിർത്തിയട്ടില്ല നന്ദാ..നീ പോകുന്നതും വരുന്നതുമെല്ലാം ജനലഴികളിലൂടെ ഞാൻ കാണുന്നുണ്ടായിരുന്നു.... മനസ്സിൽ അങ്ങനെയാണ് പറഞ്ഞത്...ദിവസവും അവൻ ജോലിക്ക് പോകുമ്പോഴും വരുമ്പോഴുമെല്ലാം അങ്ങനെ കാത്തു നിൽക്കുക പതിവാണ്... "അതോ എന്നെ പഠിപ്പിക്കാമെന്നു പറഞ്ഞിട്ടു പറ്റിച്ചില്ലേ... "പറ്റിച്ചതല്ല മയിലേ....കുറച്ചു പണം കൂടി വേണമായിരുന്നു...ഇന്നത് ശരിയായി.. അത് പറയാനാ വന്നതും....

മയുവിനു അതുകേട്ടതും സങ്കടമായി... അവന്റെ കഷ്ടപ്പാടുകൾ ഓർത്തു കണ്ണു നിറഞ്ഞു.. "ഞാൻ വെറുതെ പറഞ്ഞതാ...അതു വിട്ടേക്ക് നന്ദാ... " ഞാൻ വെറുതെയല്ല..കാര്യമാണ്... "നന്ദാ..... " നീ പഠിക്കണം മയിലേ....എന്റെ കല്ലുമോളെ നന്നായി വളർത്തി മാന്യമായി വിവാഹം കഴിപ്പിച്ച് അയക്കണം... "നന്ദനൊരു വിവാഹം കഴിക്കുമ്പോൾ ഞങ്ങളെ സംരക്ഷിക്കാനാകില്ല..വരുന്ന പെൺകുട്ടിക്ക് അതൊരു ബുദ്ധിമുട്ടാകും... " അതിനു ആരു വിവാഹം കഴിക്കുന്നു...ഒരുത്തി നന്നായി ഇസ്തിരിയിട്ടതിന്റെ ക്ഷീണം മറന്നട്ടില്ല.. "എല്ലാവരും ഒരുപോലെ ആകില്ല നന്ദാ... "

എങ്കിൽ മയിലിനെ ഞാൻ കെട്ടിക്കോട്ടെ...അപ്പോൾ എനിക്ക് ആരും ബാദ്ധ്യതയാകില്ല... അപ്രതീക്ഷിതമായുളള അവന്റെ ചോദ്യം കേട്ടു അവളുടെ മുഖം വിളറിപ്പോയി.... "വെറുതെ വിയർക്കണ്ടാ ഞാനൊരു തമാശ പറഞ്ഞതാ... അവൻ ഉച്ചത്തിൽ ചിരിച്ചു.... " ഇനി എനിക്ക് വിവാഹം വേണ്ടാ...ഒരാഗ്രഹം മാത്രമേയുള്ളൂ..കല്ലുമോൾക്കായി ജീവിക്കണം...അത്രമാത്രം... അവനെ മനസ്സിലാക്കാൻ അവൾക്ക് കഴിഞ്ഞില്ല...അതായിരുന്നു നന്ദൻ... "തനിക്കെന്റെ നല്ല സുഹൃത്ത് ആയിരിക്കാമോ.... നന്ദന്റെ അടുത്ത ചോദ്യം വന്നു... " എല്ലാം ഷെയർ ചെയ്യാൻ കഴിയുന്നൊരു സുഹൃത്ത്...

"തീർച്ചയായും... മറുപടി കൊടുക്കാൻ മറ്റൊന്നും മയുവിനു ആലോചിക്കാൻ ഒന്നും ഇല്ലായിരുന്നു... നന്ദന്റെ മുഖം കൂടുതൽ തിളങ്ങി.... " മൂന്ന് ദിവസം കൂടി കഴിഞ്ഞു പഠിക്കാൻ പോകാൻ തയ്യാറായിക്കോളൂ... "നന്ദാ...ഞാൻ... " താനൊന്നും പറയേണ്ടാ...പഠിക്കാനായി പോകാൻ തയ്യാറായിക്കോളൂ....ട്യൂഷനൊക്കെ ഞാൻ എടുത്തോളാം... "നന്ദന്റെ ഇഷ്ടം.... അറിയാതെ നാവിൽ വന്നു പോയി....നന്ദൻ മിഴികൾ ഉയർത്തി മയുവിനെ നോക്കി...നാലുമിഴികളും പരസ്പരമൊന്നു കോർത്തു...അവന്റെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞതും അവൾ മിഴികൾ പിൻ വലിച്ചു... ഉറക്കം കഴിഞ്ഞു കല്ലുമോളുടെ കരച്ചിൽ ഉയർന്നു...അതോടെ കുഞ്ഞിനു അരികിലേക്ക് ഓടി............................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story