നന്ദമയൂഖം: ഭാഗം 22

nanthamayoogham

A Story by സുധീ മുട്ടം

ഉള്ളിലെ സങ്കടം നോവായി പുറത്തേക്കൊഴുകി...കുറഞ്ഞ സമയം കൊണ്ടു നന്ദൻ തനിക്കാരായിരുന്നെന്ന് അവൾ തിരിച്ചറിഞ്ഞു.. കണ്ണുനീർ ചാലിനു ഇടയിലും പിന്നെയും ഡയറി താളുകൾ മറിച്ചു..ഓരോന്നിലും മ്യൂഖയുടെ ഇഷ്ടങ്ങളും ഓരോ ദിവസം ധരിക്കുന്ന വേഷവിധാനങ്ങളുടെ പേരും നിറങ്ങളും എല്ലാം എഴുതി വെച്ചിരിക്കുന്നു... "എന്റെ മയിലിനു സാരിയാണ് കൂടുതൽ നന്നായി ഇണങ്ങുക...ചമയങ്ങളില്ലാതെ എന്റെ മയിൽ സുന്ദരിയാണ്..അല്ലേലും പൊന്നും കുടത്തിന് എന്തിനാ പൊട്ട്... വരികളിൽ കണ്ണുകളുടക്കി നിന്നു....ഓരോ കുഞ്ഞു കാര്യങ്ങളും ഡയറി താളിലവൻ രേഖപ്പെടുത്തിയിരിക്കുന്നു...

നെഞ്ഞ് പിഞ്ഞിക്കീറിയതോടെ ഡയറി അടച്ചു പിടിച്ചു വിലപ്പെട്ട നിധിയായി നെഞ്ചിലക്ക് ചേർത്തു .... പുഞ്ചിരിക്കുന്ന നന്ദന്റെ ഫോട്ടോ കയ്യിലെടുത്തു അതിലേക്ക് ഉറ്റു നോക്കി... " എന്നെ പറ്റിക്കാൻ,,,നന്നായി പഠിക്കാൻ നീ മറഞ്ഞിരിക്കുവാണോ നന്ദാ...എന്തിന് കാണാമറയത്ത് ഒളിച്ചിരിക്കുന്നത്..എന്റെ മധുവേട്ടൻ പോലും സമ്മതിക്കാഞ്ഞതാ നീ എന്റെ മനസ്സ് അറിഞ്ഞ് വെച്ചു നീട്ടിയത്..അതിലെനിക്കൊരു സ്ഥാനം കൂടിയുണ്ടെന്ന് വൈകിയാ അറിഞ്ഞത്... പിന്നെയും അവൾ നിലവിളിച്ചു... ഡയറിക്കൊപ്പം അവന്റെ ഫോട്ടോയും ചേർത്തു പിടിച്ചു.. മതിവരുവോളം നെഞ്ച് പൊട്ടി ഉറക്കെ കരഞ്ഞു....

കരഞ്ഞു തളർന്നു നന്ദന്റെ ഗന്ധമുളള കിടക്കയിലേക്ക് കമഴ്ന്നു വീണു..മനസ്സിൽ ചിന്തകൾ ഓരോന്നായി കടന്നു പോയി... നിമിഷങ്ങൾ ദൈർഘ്യങ്ങളായി വളർന്നതോടെ കണ്ണുനീരു തുടച്ചു എഴുന്നേറ്റു... മുഖം കഴുകി കല്ലുമോൾക്ക് അരികിലേക്ക് പോയി... കല്ലുമോളും മുത്തശ്ശിയും സുഖകരമായ ഉറക്കത്തിലായിരുന്നു.. മയൂഖ ശബ്ദം കേൾപ്പിക്കാതെ മെല്ലെ കിടക്കയിലേക്ക് കിടന്നു.... രണ്ടു ദിവസം പ്രത്യേകതകളൊന്നും ഇല്ലാതെ വിരസമായി കടന്നു പോയി.... "മോളേ നാളെ മുതൽ കോളേജിൽ പോകണം...നേരത്തെ എഴുന്നേൽക്കണം... തലേന്ന് രാത്രിയിൽ അമ്മ അവളെ ഓർമ്മിപ്പിച്ചു....

" ശരി അമ്മേ... "എന്റെ മോൾ നന്നായി പഠിക്കണം..ഒരുവർഷം കൊണ്ട് എല്ലാം എഴുതി എടുക്കണം.. മറ്റൊന്നും ഓർത്ത് മനസ് വിഷമിപ്പിക്കരുത്... " ഇല്ലമ്മേ... അങ്ങനെ പറഞ്ഞാലും വേവുന്ന മയിലിന്റെ മനസ്സ് അവർക്കു മനസ്സിലാകുമായിരുന്നു... പിറ്റേന്ന് പുലർച്ചെ നേരം പുലരും മുമ്പേ മയിൽ എഴുന്നേറ്റു... തണുത്ത വെളളത്തിൽ കുളിക്കുമ്പോൾ ശരീരമൊന്ന് കുളിരു കോരി...കുളി കഴിഞ്ഞു വരുമ്പോഴേക്കും ജാനകിയമ്മ എഴുന്നേറ്റു... "ഇത്ര രാവിലെ എഴുന്നേറ്റോ... അവർ അത്ഭുതപ്പെട്ടു... " ക്ഷേത്രത്തിൽ വരെയൊന്നു പോകണം അമ്മേ... "ശുഭ കാര്യത്തിനു പോകും മുമ്പേ ക്ഷേത്രം ക്ഷേത്ര ദർശനം നല്ലതാ മോളേ..ഞാനും വരാം...

" വേണ്ടമ്മേ ഞാൻ തനിച്ചു പോയിട്ട് വരാം... ജാനകിയമ്മ അവളെ സൂക്ഷിച്ചു നോക്കി.. രാത്രിയിൽ ശരിക്കും അവൾ ഉറങ്ങിയിരുന്നില്ലെന്ന് മനസ്സിലായി.. "എങ്കിൽ പോയിട്ട് വാ..അമ്മ എല്ലാം റെഡിയാക്കാം... " അമ്മേ... അവർ കിച്ചണിലേക്ക് പോകാനായി തിരഞ്ഞതും മയിലിന്റെ വിളി കേട്ടു നിന്നു.. "അമ്മേടെ സെറ്റ് സാരിയൊന്നു കൂടി തരാമൊ... മടിയോടെ ചോദിച്ചു...ഒരിക്കൽ അമ്മയുടെ കൂടെ അമ്പലത്തിലേക്ക് പോയത് അവരുടെ സെറ്റ് സാരി ഉടുത്തായിരുന്നു... " നീ എന്തിനാ മോളേ ചോദിക്കുന്നത്...എടുത്തു കൂടെ... അമ്മയെ കെട്ടിപ്പിടിച്ചു കവിളിൽ ചുംബിച്ചു സന്തോഷം പ്രകടിപ്പിച്ചു....

അലമരയിൽ നിന്ന് സെറ്റ് സാരി എടുത്തു ധരിക്കാൻ തുടങ്ങി.. "സെറ്റു സാരിയിൽ കാണാൻ എന്റെ മയിലിനു പ്രത്യേകമൊരു ചന്തമാണ് ... ഡയറി താളിൽ നന്ദൻ കുറിച്ചിരുന്ന വരികൾ മനസ്സിൽ തെളിഞ്ഞു നിന്നു.... സാരിയും ഉടുത്ത് അടുത്തുള്ള ഭഗവതി ക്ഷേത്രത്തിലേക്ക് പോയി...അമ്മക്ക് മുന്നിൽ ഉള്ളുരുകി പ്രാർത്ഥിച്ചു... " അമ്മേ ഇനിയെന്നെ പരീക്ഷിക്കരുതേ...സഹിക്കാൻ വയ്യ... നെഞ്ചുരുകി കണ്ണുനീർ ഒലിച്ചിറങ്ങി... "എത്രയും പെട്ടെന്ന് നന്ദനെ എന്നിലേക്ക് എത്തിക്കണേ... മനമുരുകി അമ്മയോട് പ്രാർത്ഥിച്ചു.. മനസ്സിലൊരു തെളിനീരുവ ഒഴുകി മനം തണുപ്പിക്കുന്നത് അറിഞ്ഞു... മയൂഖ തിരികെ വന്നപ്പോൾ അമ്മ അവൾക്ക് ചായ കൊടുത്തു...

കോളേജിലേക്ക് ആവശ്യമായ ബുക്ക്സും എല്ലാം ഭദ്രമായി ബാഗിൽ വെച്ചു...കല്ലുമോളെ ഉണർത്തി അവളുടെ വയറ് നിറച്ചു.. " ഇഷ്ടം പോലെ കുടിച്ചോളൂ പെണ്ണേ...അമ്മ ഉച്ച കഴിഞ്ഞേ ഇനി വരൂ... അമ്മ പറയുന്നത് മനസ്സിലായത് പോലെ അവൾ പുഞ്ചിരിച്ചു... ബ്രേക്ക് ഫാസ്റ്റ് അമ്മയുടെ നിർബന്ധത്തിൽ കഴിച്ചെന്നു വരുത്തി....ബാഗ് എടുത്തു തോളിലിട്ട് കണ്ണാടിക്ക് മുമ്പിലായി നിന്നു... ഒരുനുള്ള് സിന്ദൂരം എടുത്തു സീമന്തരേഖയിൽ വിതറി..കുറച്ചു വലിപ്പത്തിൽ... കഴുത്തിൽ കെട്ടിയിരുന്ന മഞ്ഞച്ചരട് ഒന്ന് കറക്കി...പിൻ കഴുത്തിൽ തലമുടിയാൽ മറഞ്ഞു കിടന്ന താലി കഴുത്തിനു നേരെയാക്കി...

"ഇപ്പോൾ കഴുത്തിലെ മഞ്ഞച്ചരടിലെ താലി വ്യക്തമായി കാണാം.... മുഖത്തൊരു സംതൃപ്തി വന്നതോടെ മുറിയിൽ നിന്ന് ഇറങ്ങി.. " അമ്മേ ഞാനിറങ്ങാ... "അമ്മ ദാ വരുന്നു മോളേ... ശബ്ദത്തിനു പിന്നാലെ ജാനകിയമ്മ കല്ലുമോളുമായി എത്തി...മയൂഖയിലൊരു അടിമുടി മാറ്റം അവർ ശ്രദ്ധിച്ചു..മിഴികൾ നെറ്റിയിലെ സിന്ദൂരത്തിൽ തങ്ങി താഴേക്കിറങ്ങി... കഴുത്തിലൊരു മഞ്ഞച്ചരടിൽ കോർത്ത താലി വ്യക്തമായി കണ്ടു...ചരടിനെ പുണർന്നു കുഞ്ഞൊരു സ്വർണ്ണ മാല..അതിന്റെ അഗ്രഭാഗത്ത് മധുവിന്റെ താലി കണ്ടില്ല..അമ്മയിലെ നടുക്കം കണ്ടു മയിലൊന്ന് പുഞ്ചിരിച്ചു... "

മധുവേട്ടന്റെ താലിയും മാലയും ഞാൻ അഴിച്ചു വെച്ചമ്മേ..ഒരേ സമയം രണ്ടു പേരുടെ താലി അണിയാൻ കഴിയില്ലല്ലോ. ഒരുനിമിഷം മൗനമണിഞ്ഞു... ".മധുവേട്ടനു എന്നെ മനസ്സിലാകും..എന്നോട് ക്ഷമിക്കും.... "മോളേ നീയെന്താ പറയുന്നത്... എനിക്കൊന്നും മനസ്സിലാകുന്നില്ല... ജാനകിയമ്മ അമ്പരന്നു പോയി... മയിൽ അപ്പോഴും പുഞ്ചിരിയോടെ നിന്നു.... " അമ്മേ നന്ദൻ കയ്യിൽ ചുറ്റിക്കെട്ടി വെച്ചിരുന്ന മഞ്ഞച്ചരടിൽ താലിയും കോർത്തിരുന്നു...അതാരും കാണതിരിക്കാനയി ചരടിനുള്ളിലേക്ക് തിരുകി വെച്ചിരുന്നതാ...നന്ദന്റെ മയിലിനെ ഏതു നിമിഷ്വും അണിയിക്കാനായി...... മയൂഖ ഒരുനിമിഷം നിർത്തിയിട്ട് തുടർന്നു...

"എന്റെ കഴുത്തിൽ നന്ദൻ മഞ്ഞച്ചരട് കെട്ടും മുമ്പേ താലി ഒരു മിന്നായം പോലെ ഞാൻ കണ്ടിരുന്നു.ആരും കാണാതിരിക്കാനായി താലി പിറകിലേക്ക് ആക്കിയാണു കെട്ടിയത്...താലി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഈ മഞ്ഞച്ചരട് ഞാനന്നേ അഴിച്ചു കളയുമായിരുന്നു... അവളൊന്ന് നെടുവീർപ്പെട്ടു... " പക്ഷേ ഇപ്പോൾ എനിക്ക് ഇഷ്ടമാ ഈ താലിയും അതിന്റെ ഉടമസ്ഥനേയും...നന്ദന്റെ ആഗ്രഹം പോലെ എന്നാൽ കഴിയും വിധം ഞാൻ പഠിക്കും..എന്നിട്ട് ആളുടെ ആഗ്രഹം സാധിച്ചു കൊടുക്കും.... പറയുമ്പോൾ സ്വരമിടറി കണ്ണുകൾ നിറഞ്ഞു.. ഇനി അവിടെ നിന്നാൽ കരഞ്ഞു പോയേക്കുമെന്നു കരുതി മയിൽ ഇറങ്ങി നടന്നു....

സങ്കടത്തോടെയും സന്തോഷത്തിന്റേയും സമ്മിശ്ര വികാരത്തോടെ ജാനകിയമ്മ അവൾ നടന്നു മറയുന്നത് നോക്കി നിന്നു... 💜💜💜💜💜💜💜💜💜💜💜💜💜💜 ആദ്യത്തെ ദിവസം ആയതിനാൽ മയിലിനു വിരസത അനുഭവപ്പെട്ടു...ഉച്ച ആയപ്പോഴേക്കും ഒരുവിധപ്പെട്ടവരുമായി അവൾ പെട്ടെന്ന് ചങ്ങാത്തത്തിലായി.... ആൺകുട്ടികളും പെൺകുട്ടികളും ആരാധനയോടെയാണ് നോക്കിയത്.... മൂന്ന് മണി കഴിഞ്ഞു കോളേജ് വിട്ടു... കിട്ടിയ ബസിനു കയറി.. എത്രയും പെട്ടെന്ന് വീട്ടിലെത്തിയാൽ മതിയെന്നായിരുന്നു... മയിലിന്റെ വരവും പ്രതീക്ഷിച്ചു വഴിക്കണ്ണുമായി കല്ലുമോളും ജാനകിയമ്മയും കാത്തു നിന്നു....

"അമ്മേ... സന്തോഷത്തോടെ ഓടി വന്നു... " വിശേഷമൊക്കെ പിന്നെ പറയാം.. മോൾക്ക് പാലു കൊടുക്ക്... ജാനകിയമ്മ കല്ലുമോളെ മയിലിന്റെ കയ്യിൽ കൊടുത്തു... കുഞ്ഞൊന്നു ചിണു...അമ്മയെ ഇത്രയും നേരം കാണാതിരുന്ന പരിഭവം കല്ലുമോൾ കാണിച്ചു... "പിണങ്ങാതെടീ സുന്ദരിപ്പെണ്ണേ...അമ്മ ഇപ്പോൾ തരാലൊ... അമ്മ അവളുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി..മയൂഖ കല്ലുവുമായി മുറിയിലേക്ക് കയറി... തോർത്ത് നനച്ചെടുത്ത് മുലക്കണ്ണും ചുറ്റും നന്നായി അമർത്തി തുടച്ച ശേഷം പാലു കൊടുത്തു.. ആർത്തിയോടെ അവൾ മാറിടം നുകർന്നു.. " ആദ്യം കുറച്ചു ബലം പിടിച്ചു നോക്കി പെണ്ണ്...പതിയെ കീഴടങ്ങി... അമ്മ പറയുന്നത് കേട്ടു മയിൽ പുഞ്ചിരിച്ചു..

പിന്നെ അവൾ കോളേജിലെ വിശേഷങ്ങൾ ഓരോന്നായും പങ്കുവെച്ചത് ജാനകിയമ്മ സന്തോഷത്തോടെ കേട്ടിരുന്നു.... 💜💜💜💜💜💜💜💜💜💜💜💜💜💜💜 ദിനങ്ങൾ പിന്നെയും ഓടി മറഞ്ഞു... മയിൽ കോളേജുമായി ശരിക്കും പൊരുത്തപ്പെട്ടു...പഠിക്കാൻ ഒരുപാട് ഉണ്ട്..എല്ലാ എല്ലാം നന്നായി പഠിച്ചു...എങ്കിലും അവളിലൊരു നോവ് മായാതെ നിന്നു... "നന്ദനെ കാണണമെന്നുള്ള ഒടുങ്ങാത്ത ആഗ്രഹം...തിരക്കിലെ പല മുഖങ്ങളിലും നന്ദനെ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.... " മോളേ മണി പതിനൊന്ന് കഴിഞ്ഞു.. വന്നു കിടക്ക്..രാവിലെ എഴുന്നേറ്റു പഠിക്കാം.. "ദാ വരണമ്മേ കുറച്ചൂടെയുള്ളൂ... എന്നിട്ടും അരമണിക്കൂർ കഴിഞ്ഞു എഴുന്നേറ്റു വന്നപ്പോൾ...

കല്ലുമോൾ നേരത്തെ ഉറങ്ങി... മയൂഖ വന്നു കിടന്നപ്പോൾ അരുമയോടെ അവളെ തഴുകി... " പാവം ന്റെ കുട്ടി....ഒരുപാട് മാറിയിരിക്കുന്നു.. നന്ദനു വേണ്ടി... അവരിൽ സങ്കടം വന്നു... "മോളേ അടുത്ത ആഴ്ചയല്ലേ കല്ലുമോളുടെ പിറന്നാൾ... " അതേ അമ്മേ... "ഒന്നാം പിറന്നാൾ ഗംഭീരമാക്കണം... അമ്മ പറയുമ്പോൾ അവളൊന്ന് തേങ്ങിപ്പോയി...മോളുടെ പിറന്നാൾ കൂടാൻ മധുവേട്ടനില്ല...പിന്നെയുളളത് നന്ദനാണു...ആ ആളുമില്ല... അമ്മയിലേക്ക് മുഖം അമർത്തി അവൾ പൊട്ടിക്കരഞ്ഞു.... അവളിലെ സങ്കടം നീറ്റുന്ന നോവായി ജാാനകിയമ്മയിലേക്കിറങ്ങി... 💜💜💜💜💜💜💜💜💜💜💜💜💜💜💜 " നന്ദാ ഇനി പറ്റില്ല ഒളിച്ചു കളി അവസാനിപ്പിച്ചേ പറ്റൂ.....

കല്ലുമോളെ എടുത്തു താലോലിച്ചു കൊണ്ടിരുന്ന നന്ദൻ അമ്മയെ നോക്കി പുഞ്ചിരിച്ചു... "കുറച്ചു ദിവസം കൂടി മതിയമ്മേ...മോളുടെ പിറന്നാൾ ദിവസം നമുക്ക് സർപ്രൈസ് പൊട്ടിക്കാം... " പറ്റില്ല നന്ദാ..എന്റെ മോളു പാവമാടാ..ഒരുപാട് സങ്കടപ്പെട്ടു തീ തിന്നുവാ..ഇന്നലെ കൂടി എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല... അമ്മ മിഴിനീർ വാർക്കുന്നത് കണ്ടു നന്ദന്റെ ഉള്ളം പിടഞ്ഞു... "അറിയാം എല്ലാം... തന്നെ ഒന്നു കാണാനായി മയിൽ ആഗ്രഹിക്കുന്നത്...തനിക്കായി പഠിക്കുന്നത്...തന്റെ താലിമാല കഴുത്തിൽ അണിഞ്ഞു നടക്കുന്നത് അങ്ങനെ എല്ലാം... " കുറച്ചു ദിവസം കൂടി ക്ഷമിക്ക് അമ്മേ...

ജോലി കിട്ടിയത് മയിൽ പഠിക്കുന്ന കോളേജിൽ ആയിട്ടുകൂടി ഒന്ന് ജോയിൻ ചെയ്തട്ടില്ല..എന്നെ ഇപ്പോൾ കണ്ടാൽ അവൾ പഴയ മയിലാകും..ഒന്നും നടക്കില്ല അമ്മേ.... കോളേജിൽ ലക്ച്ചറായി ജോലി കിട്ടിയത് അമ്മയോട് മാത്രമേ നന്ദൻ പറഞ്ഞിരുന്നുള്ളൂ..മയിൽ അറിയരുതെന്ന് പ്രത്യേകം ചട്ടം കെട്ടി...താൻ വീട്ടിൽ നിൽക്കുന്ന കാലം വരെ മയിൽ മാറില്ലെന്ന് അറിയാമെന്നതിനാൽ ജാനകിയമ്മയുടെ നിർദ്ദേശ പ്രകാരമാണ് അന്ന് നന്ദൻ വീട് വിട്ടിറങ്ങിയത്... മയിൽ കോളേജിൽ പോയി കഴിഞ്ഞാൽ ഉടൻ നന്ദൻ വരും..മോളെ മതിവരുവോളം കൊഞ്ചിക്കും...പോകുന്നതെ പ്രാണൻ പിടയുന്ന വേദനയിലാണ്...മയൂഖ വരും മുമ്പേ വീട്ടിൽ നിന്ന് പോകും....

തന്റെ പ്രാണനെ മയിലിനെ അകലെ നിന്ന് നോക്കി അവൻ പ്രണയിച്ചു.... ഓടിച്ചെല്ലുവാൻ അവളിൽ അണയാൻ മനസ്സ് പലപ്പോഴും മോഹിപ്പിക്കുമ്പോഴും അവളൊരു നല്ല നിലയിൽ എത്തണമെന്ന ആഗ്രഹം അതിനെ പിന്തിരിപ്പിക്കും... എല്ലാം ജാനകിയമ്മയുടെ ബുദ്ധി ആയിരുന്നു... അമ്മയും മകനും തമ്മിലുള്ള കരാർ പ്രകാരമാണ് നന്ദനെ ഇറക്കി വിട്ടതും അവൻ മാറി താമസിച്ചതും... മയിൽ വീട്ടിൽ ഉളളപ്പോൾ കല്ലുവുമായി ജാനകിയമ്മ സാവിത്രിയുടെ വീട്ടിലേക്ക് പോകും..നന്ദൻ അവിടെ കാത്തു നിൽക്കും... "അമ്മേ ഞാനിറങ്ങാ..മയിൽ വരാൻ സമയം ആയി... കല്ലുമോളെ കൊഞ്ചിച്ചു തീരാതെ മോൾക്ക് ഉമ്മയും കൊടുത്തു ഇറങ്ങി...കുറച്ചു സമയം കഴിഞ്ഞു മയിലെത്തി..കുഞ്ഞിനു പാലു കൊടുക്കാനായി കയ്യിലെടുത്തു...

" അച്ഛാ... അച്ഛാ... കല്ലുമോൾ ചെറുതായി പറഞ്ഞു... "എവിടെ മോളെ അച്ഛ എവിടെ... മയിൽ അടക്കാനാകാത്ത സങ്കടത്തോടെ അലമുറയിട്ടു... " അച്ഛാ...അച്ഛാ... കുഞ്ഞ് അപ്പോഴും പറഞ്ഞു കൊണ്ടിരുന്നു.. മയിലിന്റെ കരച്ചിൽ കേട്ടാണു ജാനകിയമ്മ ഓടി വന്നത്... "അമ്മേ പറയമ്മേ...എന്റെ നന്ദൻ എവിടെ... എനിക്കൊന്ന് കണ്ടാൽ മതിയമ്മേ ... നെഞ്ചു പൊട്ടി കരഞ്ഞു കൊണ്ട് അവൾ അവരുടെ കാലിലേക്ക് വീണു... " എനിക്കൊന്ന് കണ്ടാൽ മതിയമ്മേ .. പറയമ്മേ എന്റെ നന്ദനെവിടെ... അവളുടെ സങ്കടം കാണാൻ കഴിയാതെ ജാനകിയമ്മ മിഴികൾ പൂട്ടി..അവരിൽ നിന്നും കണ്ണുനീർ തോരാമഴയായി പെയ്തിറങ്ങി...................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story