നന്ദമയൂഖം: ഭാഗം 24

nanthamayoogham

A Story by സുധീ മുട്ടം

രാത്രിയിൽ പെയ്തു തുടങ്ങിയ മഴയുടെ ആലസ്യത്തിൽ മയിൽ നന്ദന്റെ കാലിൽ മേലേക്ക് ഇടത് കാൽ മുകളിലേയ്ക്ക് ഉയർത്തി കയറ്റി വെച്ചു.ഇരു കൈകളും ചേർത്തു മടക്കി അവന്റെ നെഞ്ചിലക്ക് വെച്ചു തല ചായിച്ചു കിടന്നു..ഇരു കൈകളാലും നന്ദനവളെ പൊതിഞ്ഞ് പിടിച്ചു... മഴയുടെ തണുപ്പ് മുറിയിലേക്ക് ഇരച്ചു കയറിയതോടെ തലവഴി പുതപ്പിട്ടു മൂടി..ഉറക്കത്തിൽ മയിലൊന്നു അനങ്ങി അവനെയും പുണർന്നു കിടന്നു.. രാത്രിയുടെ യാമം കഴിഞ്ഞു പുലരിയെത്തി...അരുണൻ പതിവു പോലെ കിഴക്ക് ഉദിച്ചു ഉയർന്നു..രാത്രി മഴയുടെ തുള്ളികൾ മരച്ചില്ലകളിൽ നിന്നും ഊർന്നിറങ്ങി അരുണന്റെ പ്രഭയേറ്റ് മിന്നി തിളങ്ങി നിലം പതിച്ചു.. നിദ്രയുടെ ആലസ്യം വിട്ടൊഴിഞ്ഞതും മയിൽ കണ്ണു തുറന്നു..

മിഴികൾ ചെന്നു തറച്ചത് നന്ദനിലേക്ക് ആയിരുന്നു.. ഇന്നലെത്തെ രാത്രിയുടെ ഓർമ്മകൾ മനസ്സിലേക്ക് കുതിച്ചെത്തിയതും ചുണ്ടിലൊരു മന്ദഹാസം പൊടിഞ്ഞു... മെല്ലെ കുനിഞ്ഞ് നന്ദന്റെ നെറ്റിയിലൊന്ന് ചുംബിച്ച ശേഷം പുതപ്പ് എടുത്ത് വാരിപ്പുതച്ചു ബാത് റൂമിലേക്ക് കയറി.. ഷവറിൽ നിന്ന് തണുത്ത വെള്ളം തലമുടിയിലൂടെ ഊർന്നിറങ്ങി നഗ്നമേനിയെ ചുംബിച്ചു പാദങ്ങളിലൂടെ ഒഴുകിയിറങ്ങി..ശരീരമൊന്ന് കോരി തരിച്ചതും തലേന്നത്തെ രാത്രിയുടെ ഓർമ്മകൾ ചുണ്ടിൽ പുഞ്ചിരി സമ്മാനിച്ചു... കുളി കഴിഞ്ഞു ഇറങ്ങി വരുമ്പോഴും നന്ദൻ ഉറക്കത്തിലായിരുന്നു.. തലമുടി അഴിച്ചിട്ട് കയ്യാലൊന്ന് തുമ്പ് അവന്റെ മിഴികളിലേക്ക് വെളളത്തുള്ളികൾ ഇറ്റിച്ചു..അവന്റെ പൊടുന്നനെ ഞെട്ടി ഉണർന്നു..

ഈറനണിഞ്ഞ് കുസൃതിയോടെ നോക്കി നിൽക്കുന്ന മയിലിനെ പിടിച്ചു നെഞ്ചിലേക്കിട്ടു..അവന്റെ നോട്ടം അവളിൽ നാണത്തിന്റെ അലകൾ നിറച്ചു.. "മയിലേ.... പ്രണയമധുരമായ സ്വരം അവളുടെ കാതിലേക്ക് ഒഴുകി ഇറങ്ങി... മിഴികളിൽ നിറച്ച പ്രണയത്തോടെ പ്രിയപ്പെട്ടവനെ ഉറ്റുനോക്കി... " എന്തോ... അനുസരണയുളള പേടമാനായി അവൾ വിളി കേട്ടു... നന്ദൻ എന്തോ പറയാനായി നാവ് ഉയർത്തി..അതേ നിമിഷം റൊമാന്റിക് മൂഡിനു ഭംഗം വരുത്തി ജാനകിയമ്മയുടെ വിളിയെത്തി.. "മോളേ മയൂ... അമ്മയുടെ വിളി കേട്ടതും നന്ദനിൽ നിന്നും പിടഞ്ഞെഴുന്നേറ്റു ആന്തലോടെ മുറിയിലെത്തി... കല്ലുമോൾ നല്ല ഉറക്കത്തിൽ ആയിരുന്നു..

" മോളേ ചായ... അടുക്കളയിൽ നിന്നാണ് അമ്മ വിളിക്കുന്നതെന്ന് അറിഞ്ഞ് അങ്ങോട്ട് ചെന്നു..അവർ അവളെ ഇരുത്തിയൊന്നു നോക്കി..അമ്മയുടെ നോട്ടം തന്നിലേക്കാണെന്ന് തിരിച്ചറിഞ്ഞ മയിലൊന്നു പിടഞ്ഞു പോയി..നോട്ടം എതിരിടാൻ കഴിയാതെ തല കുനിച്ചു നിന്നു.. "നീ എന്തോന്ന് കിനാവ് കാണുമാ" അമ്മയുടെ ശബ്ദം കേട്ട് വീണ്ടും മിഴികൾ ഉയർത്തി.. അവിടെയൊരു പുഞ്ചിരി തെളിഞ്ഞത് കണ്ടു.. "ചെന്ന് രണ്ടു പേരും ചായ കുടിക്ക്" രണ്ടു കപ്പു ചായ എടുത്തു മയിലിനു നേരെ നീട്ടി.. അമ്മയെ നോക്കാതെ ചായയുമായി മുറിയിലെത്തി.. നന്ദനെ അവിടെ കണ്ടില്ല..ബാത് റൂമിലും നോക്കി..അവിടെയും കാണാതെ വന്നതോടെ അമ്മയുടെ മുറിയിലെത്തി..

കല്ലുമോളെയും പൊതിഞ്ഞ് പിടിച്ചു നന്ദൻ ഉറങ്ങുന്നു.. കുറച്ചു സമയം അങ്ങനെ നോക്കി നിന്ന ശേഷം അവനെ വിളിച്ചു ഉണർത്തി.. "നന്ദാ എഴുന്നേൽക്ക്..ചായ കുടിക്കാം" "നീയും കൂടി ഇങ്ങോട്ട് കിടക്ക്..എന്നാലേ കോളം തികയൂ... അവളെ പിടിച്ചു വലിച്ചു കിടക്കയിലേക്ക് മറിച്ചു ഇറുകെ പുണർന്നു.. " നന്ദാ അമ്മ ഇങ്ങോട്ട് വരും വിട്" മയിലൊന്നു പിടഞ്ഞു.. അവൾക്ക് വെപ്രാളം ആയിരുന്നു.. "അതിനെന്താ വരട്ടെ... അവളുടെ പിൻ കഴുത്തിലും മുഖത്തും അധരങ്ങളിലും അവന്റെ ചുണ്ടുകൾ ചിത്രങ്ങൾ വരച്ചു... ഇടക്ക് ജാനകിയമ്മ മുറിയിലേക്ക് വന്നതും പോയതും ഒന്നും അവരറിഞ്ഞില്ല...അവർ അവരുടെ മാത്രം ലോകത്തായിരുന്നു..നന്ദനും അവന്റെ മയിലും കല്ലുമോളും അടങ്ങിയ ലോകത്ത്.. 💜💜💜💜💜💜💜💜💜💜💜💜💜💜💜

" മയിലേ വേഗം ഇറങ്ങ്... നന്ദൻ ധൃതി കൂട്ടി...മയിൽ അപ്പോഴും മടിച്ചു ഇരിക്കുകയാണ്..കല്ലുമോളെയും എടുത്തു ചിണുങ്ങിക്കൊണ്ട്... "പ്ലീസ് നന്ദാ..നാളെ മുതൽ പോകാം" മയിൽ പിന്നെയും ചിണുങ്ങി കൊണ്ടിരുന്നു.. കോളേജിലേക്ക് പോകാൻ മനസ്സില്ല..നന്ദനും മോൾക്കും ഒപ്പം കുറച്ചു ദിവസം കഴിയാനായി ആഗ്രഹിച്ചു.. "ഇതാ ഞാൻ നിനക്ക് മുമ്പിൽ വരാതിരുന്നത്..എന്നെ കണ്ടാൽ പഴയത് പോലെ ആകുമെന്ന് അറിയാം... പൊടുന്നനെ മയിലിന്റെ മുഖം വാടി കണ്ണുകൾ നിറഞ്ഞു... നന്ദനൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷങ്ങളും മനോഹരമാണ്.പ്രത്യേകിച്ച് അവനില്ലാതെ ഇരുന്നതിന്റെ നൊമ്പരങ്ങൾ അനുഭവിച്ച ശേഷം തിരികെ കിട്ടിയപ്പോൾ ഒരുപോലെ സന്തോഷിച്ചു..അവൾ പഴയ മയിലായി..

" ഞാൻ.. പൊയ്ക്കോളാം" നനഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു എഴുന്നേറ്റു.. നന്ദനിലത് നൊമ്പരമുണർത്തിയെങ്കിലും കണ്ടില്ലെന്ന് നടിച്ചു.. ഇന്നൊരു ദിവസം മടിച്ചാൽ പിന്നെയതൊരു പതിവാകും..മടി വളർന്നു വലുതാകും..ഒടുവിൽ ഒന്നും നടക്കില്ല.. മയിലിനെ പഠിപ്പിക്കുന്നതിനു പിന്നിൽ കല്ലുമോൾക്കായിട്ട് മാത്രമല്ല...അവളെ പഠിപ്പിച്ചു ഒരു ജോലി വാങ്ങിക്കണം..അവളെ തഴഞ്ഞ വീട്ടുകാർക്ക് മുമ്പിൽ അന്തസ്സായി തല ഉയർത്തി പിടിച്ചു നിൽക്കണം..പിന്നെ ഏട്ടൻ മരിച്ച ശേഷം അവളെ ആ സ്ഥാനത്ത് കാണാത്ത മനുവിനിട്ടു മയിലിനെ കൊണ്ടു രണ്ടെണ്ണം കൊടുപ്പിക്കണം..അതിനു മയിൽ പഠിച്ചേ മതിയാകൂ... ബ്രക്ക് ഫാസ്റ്റ് കഴിച്ചെന്നു വരുത്തി മയിൽ എഴുന്നേറ്റു...

അമ്മ നന്ദനെ നോക്കിയതും അതൊന്നും സാരമില്ലെന്ന് കണ്ണടച്ചു കാണിച്ചു... "അല്ലേലും നിന്റെ അച്ഛക്ക് എന്നോടൊരു സ്നേഹവും ഇല്ലെടീ നിന്നെ മാത്രം മതി... കോളേജിൽ പോകും മുമ്പേ പതിവു പോലെ കല്ലുമോളെ മുലയൂട്ടുകയായിരുന്നു മയിൽ...അമ്മയുടെ സംസാരം കേട്ടു കുഞ്ഞ് പാലുകുടി നിർത്തി അവളെ സൂക്ഷിച്ചു നോക്കി... ഇതേ സമയം നന്ദൻ മുറിയിലേക്ക് വരുകയായിരുന്നു..മയിലിന്റെ സംസാരം കേട്ടതും അവനു ശരിക്കും നൊന്തു... " ഹൊ നീയും നിന്റെ അച്ഛയുടെ സൈഡല്ലേ...അതായിരിക്കും അച്ഛയെ പറഞ്ഞപ്പോൾ ഇത്രയും ദേഷ്യം... അതേയെന്ന് അർത്ഥത്തിൽ കല്ലുമോൾ ഇളകി മറിഞ്ഞു.. "അങ്ങനെ ആണ് പെണ്മക്കൾ അച്ഛയുടെ കൂടെ നിൽക്കൂ...

മുറിയിലേക്ക് കയറിയ നന്ദൻ ഉറക്കെ ചിരിച്ചു.. ഉടനെ അവളുടെ മുഖം വിളറിപ്പോയി... " നന്ദാ... ഞാൻ.. വെറുതെ... അവൾ കരയും പോലെയായി... "അതിനെന്താ മയിലേ ഞാനൊന്നും പറഞ്ഞില്ലല്ലോ.. തന്നിലേക്ക് ചാരിയവളെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു...കുഞ്ഞ് അമ്മയിൽ നിന്നു അച്ഛയിലേക്ക് വലിഞ്ഞു കയറി.. നന്ദൻ കല്ലുമോളെ കുറച്ചു സമയം കൊഞ്ചിച്ചു...ആ സമയം മയിൽ ഒരുങ്ങി വന്നു.. അവനേറ്റവും ഇഷ്ടപ്പെട്ട സെറ്റ് സാരിയും ധരിച്ച്..അവൻ ഒരുനിമിഷം അങ്ങനെ നോക്കി നിന്നു.. " ഇപ്പോഴെന്റെ പെണ്ണ് കൂടുതൽ സുന്ദരിയായിട്ടുണ്ട്... അവളുടെ മുഖം തെളിഞ്ഞു...അവന്റെ കവിളിൽ ചുണ്ടുകൾ അമർത്തി.. "താങ്ക്സ്... " അച്ഛയും അമ്മയും വരും വരെ വഴക്കുണ്ടാക്കരുത്...

അച്ഛ പറഞ്ഞത് മനസിലായതു പോലെ കല്ലുമോൾ പുഞ്ചിരിച്ചു... ജാനകിയമ്മയുടെ മടിയിൽ അവൾ വഴക്കില്ലാതെ അങ്ങനെ ഇരുന്നു.. നന്ദനും മയിലും ബസിലാണ് കോളേജിലേക്ക് പോയത്...അവനൊപ്പം ഇരുന്നു അവന്റെ തോളിൽ തല ചായിച്ചു നിറഞ്ഞ മനസ്സോടെ ഇരുന്നു... ബസ് സ്റ്റോപ്പിലിറങ്ങി കോളേജിലേക്ക് നടന്നു...മയിലിനെ ക്ലാസിലാക്കിയ ശേഷം നന്ദൻ പ്രിൻസിപ്പാളിന്റെ റൂമിലേക്ക് പോയി റിപ്പോർട്ട് ചെയ്തു.. ജോലി കിട്ടിയത് മയിലിനെ നന്ദൻ അറിയിച്ചിരുന്നില്ല..സർപ്രൈസ് ആകട്ടെയെന്നു കരുതി.. അപ്രതീക്ഷിതമായി തന്നെ കാണുമ്പോൾ മയിലിന്റെ മുഖത്തെ ഭാവം ഓർത്തു അവനൊന്ന് ഊറി ചിരിച്ചു...

"ഇന്ന് പുതിയ പ്രൊഫസർ വരുവാ ചേച്ചി" അടുത്ത കൂട്ടുകാരിയും തൊട്ട് അടുത്ത് ഇരിക്കുന്ന നിരഞ്ജന അവളുടെ കാതിൽ പറഞ്ഞു.. കുട്ടികളെല്ലാം പുതിയ പ്രൊഫസറെ വരവേൽക്കാൻ ഇരിക്കുകയാണ്..എന്നാൽ മയൂഖ ഇതൊന്നും ബാധകമായിരുന്നില്ല..അവളുടെ മനസ്സിൽ അവളുടെ നന്ദനും കല്ലുമോളും അമ്മയും മാത്രമായിരുന്നു... കുറച്ചു സമയം കഴിഞ്ഞു പുതിയ പ്രൊഫസൽ ക്ലാസിലേക്ക് വന്നു കയറി... "ഗുഡ് മോണിംഗ് സർ... എല്ലാവരും സന്തോഷത്തോടെ പുതിയ പ്രൊഫസറെ അഭിവാദ്യം ചെയ്തു..

ചെറുപ്പക്കാരനായ പ്രൊഫസർ ആയതോണ്ട് എല്ലാവർക്കും വലിയ താല്പര്യമായി..പെൺകുട്ടികൾക്ക് ഇടയിലൊരു മർമ്മരമുണ്ടായി..നന്ദന്റെ സൗന്ദര്യം അതിനു മാറ്റുകൂട്ടി..ആരാധന കലർന്ന നോട്ടം എല്ലാവരിലും ഉണ്ടായി... മയിൽ പുതിയ പ്രൊഫസറെ കണ്ടു അങ്ങനെ തറഞ്ഞ് നിന്നു പോയി...അപ്പോഴും അവൾക്ക് വിശ്വാസം വരുന്നുണ്ടായിരുന്നില്ല തന്റെ നന്ദനാണിതെന്ന്...പതിയെ അവളുടെ കണ്ണുകൾ നിറഞ്ഞു... ചുണ്ടുകൾ വിതുമ്പി.. " ഒന്ന് സൂചിപ്പിച്ചു കൂടിയില്ലല്ലോ... നന്ദൻ എല്ലാവർക്കും മുമ്പിൽ സ്വയം പരിചയപ്പെടുത്തി... ആൾ വിവാഹിതനാണെന്ന് അറിഞ്ഞതോടെ ചില പെൺകുട്ടികളുടെ മുഖം വാടിപ്പോയി..

"താൻ ഇങ്ങോട്ട് വന്നേ" എഴുന്നേറ്റു നിന്നിരുന്ന മയിലിനെ പ്രൊഫസർ അരികിലേക്ക് വിളിച്ചു.. എല്ലാവരുടെയും ശ്രദ്ധ അവളിലായി...വിതുമ്പലോടെ മയൂഖ നന്ദനിനു സമീപമെത്തി അവനെ നോക്കി നിന്നു.. പെട്ടെന്ന് അവളെ അരികിലേക്ക് ചേർത്തു നിർത്തി അഭിമാന പൂർവ്വം പറഞ്ഞു.. "ഞാൻ നന്ദൻ..ഇതെന്റെ വൈഫ് മയൂഖ...മയൂഖാ നന്ദൻ... എല്ലാവരും അമ്പരന്നു പോയി.. ചിലർ സന്തോഷത്താൽ ശബ്ദം മുഴുക്കി..അപ്പോഴും മയിൽ തന്നോടൊരു വാക്ക് നന്ദൻ പറയാത്തതിന്റെ പരിഭവത്തിൽ ആയിരുന്നു............................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story