നന്ദമയൂഖം: ഭാഗം 26

nanthamayoogham

A Story by സുധീ മുട്ടം

കല്ലുമോളുടെ ഒന്നാം പിറന്നാളിന്റെ തലേന്ന് രാത്രി,,,, "മയിലേ..എന്തിനാടീ കരയുന്നത്... ഏങ്ങലടിച്ചു വിങ്ങി കരയുന്ന മയിലിനെ നെഞ്ചോട് ചേർത്തു പുണർന്നു..മൂർദ്ധാവിൽ ഉമ്മ നൽകി മുഖമാകെ തഴുകി ചുണ്ടിനെ അവന്റെ അധരങ്ങൾ കവർന്നത് നിർവൃതിയോടെ ലയിച്ചു നിന്നിട്ടും അവളിൽ നിന്നും അശ്രുകണങ്ങൾ ഒഴുകിയിറങ്ങി.. " ഒന്നൂല്ലാ നന്ദാ...സന്തോഷത്താലാ" പിന്നെയും അവൾ വിങ്ങിപ്പൊട്ടി കരഞ്ഞു കൊണ്ടിരുന്നു..നന്ദനിലതിലേക്ക് നോവായി ഒഴുകി തുടങ്ങി.. കല്ലുമോൾ അപ്പോഴും മയക്കത്തിലായിരുന്നു.. കിടക്കും മുമ്പേ അമ്മ മയിലിനേയും നന്ദനേയും അരികിലേക്ക് വിളിച്ചിരുന്നു.. "നന്ദാ...മയിലേ... ജാനകിയമ്മ മക്കളെ സ്നേഹത്തോടെ വിളിച്ചു...

അവർ സന്തോഷത്തോടെ വിളി കേട്ടു... " എന്തോ... അവരുടെ മിഴികളൊന്ന് നനഞ്ഞു.. "മയൂഖ മോളുടെ കഴുത്തിൽ നിന്റെ താലിയുണ്ടെന്ന് നമ്മൾക്കല്ലേ അറിയൂ..നാട്ടുകാർക്ക് അറിയില്ലല്ലോ അത്" അമ്മ എന്താണ് ഉദ്ദഉദ്ദേശിക്കുന്നതെന്ന് അറിയാതെ അമ്മയെ തുറിച്ചു നോക്കി. "എനിക്ക് ആണായും പെണ്ണായും മകൻ നീ മാത്രമേയുള്ളൂ നന്ദാ...എന്റെ മോൾക്കൊരു തുണയായി നീ ജീവിതകാലം മുഴുവനും വേണം..നാട്ടുകാരെ വിളിച്ചു ഒരുനേരത്തെ ഭക്ഷണവും കൊടുക്കണം..മയുവിന്റെ കഴുത്തിൽ നിയമപരമായി താലി ചാർത്തുകയും വേണം... നന്ദൻ മയിലിനെ നോക്കി...അവളുടെ കണ്ണും അവനിലായിരുന്നു.. " അമ്മ പറഞ്ഞോളൂ എന്ത് വേണമെന്ന് ഞാൻ അനുസരിച്ചോളാം" അമ്മക്ക് മുമ്പിൽ അനുസരണയുളള മകനായി മാറി...

അവരുടെ മനസ്സ് നിറഞ്ഞു.. മയിലിനേയും നന്ദനേയും രണ്ടു വശത്തേക്കും ചേർത്തു പിടിച്ചു കവിളിൽ ചുണ്ടുകൾ അമർത്തി... "നാളെയല്ലേ കല്ലുമോളുടെ ഒന്നാം പിറന്നാൾ.. അന്നു തന്നെ ആയിക്കോട്ടെ നിങ്ങളുടെ വിവാഹവും...ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത സുവർണ്ണ നിമിഷങ്ങളായതെന്നും നിങ്ങളുടെ ഓർമ്മയുലുണ്ടാകും.. " അമ്മേ ഇത്ര പെട്ടന്ന് എല്ലാവരെയും എങ്ങനെ വിളിക്കും.. നന്ദനൊന്ന് അമ്പരന്നു പോയി.. "അതൊന്നും ഓർത്തു എന്റെ മക്കൾ വിഷമിക്കേണ്ടാ..എല്ലാം ഞാനറിഞ്ഞു ചെയ്തിട്ടുണ്ട്... മനസ്സിൽ മുൻ കൂട്ടി പ്ലാൻ ചെയ്തത് അവർ വിവരിച്ചു..അമ്മ എല്ലാവരെയും ക്ഷണിച്ചു കഴിഞ്ഞു..അറിയാത്തത് താനും മയിലും മാത്രം.. "അമ്പലത്തിൽ വെച്ചു രാവിലെ താലികെട്ട്...

വീട്ടിൽ ചെറിയ സദ്യ..അതിനു മുമ്പായി എന്റെ കല്ലുമോളുടെ പിറന്നാൾ ആഘോഷം... " അമ്മേ എല്ലാം ഒരുക്കണ്ടേ" "എല്ലാം റെഡി മേഡ് കിട്ടുന്ന ഈ കാലത്താണോ നന്ദാ എല്ലാത്തിനും പ്രയാസം... അമ്മ ചിരിച്ചതും നന്ദനും മയിലിനും കാര്യം മനസ്സിലായി... മയിൽ അമ്മയെ നോക്കി നിന്നു... പോകപോകെ അവളുടെ കണ്ണുകൾ നിറഞ്ഞു... യാത്രയിൽ കണ്ടുമുട്ടിയ അമ്മ അലിവോടെ കൂടെ കൂട്ടി മകളായി ചേർത്തു പിടിച്ചു. കല്ലുമോൾക്ക് മുത്തശ്ശിയായി‌.സ്നേഹിച്ചു പഠിപ്പിച്ചു ഒടുവിലൊരു ജീവിതം തന്നു മകനിലൂടെ..ഇന്നത്തെ കാലത്ത് ആരും ചെയ്യാത്തതൊക്കെ... " നാളെ മോളുടെ പിറന്നാളാണ്..അന്നു തന്നെ വിവാഹവും..എല്ലാം അറിഞ്ഞ് ആ അമ്മ ചെയ്തിരിക്കുന്നു..

"എന്തിനാ മോളെ കണ്ണുനിറക്കുന്നത്... അലിവോടെ ജാനകിയമ്മ ചോദിച്ചതും മയിലിലൊരു നിലവിളി ഉയർന്നു.. കരഞ്ഞു കൊണ്ട് ജാനകിയമ്മയെ കെട്ടിപ്പിടിച്ചു.. " സന്തോഷം കൊണ്ടാ അമ്മേ..എനിക്കായിട്ട് എല്ലാം അറിഞ്ഞു ചെയ്തില്ലേ" അവരുടെ മിഴികളും നനഞ്ഞു..മയിലിന്റെ കണ്ണുനീർ കൈകളാൽ തുടച്ചിട്ട് അവളെ ചേർത്തു പിടിച്ചു തഴുകി.. "കരയാതെടീ..നീ ഒത്തിരി കരഞ്ഞവളാ..അതിനു നിനക്ക് നൽകിയതാ ഇന്നത്തെ സന്തോഷം... എന്നിട്ടും അവളുടെ കണ്ണുനീർ തോർന്നില്ല...അതങ്ങനെ ഒഴുകി കൊണ്ടിരുന്നു സന്തോഷത്തോടെ... " മതി മയിലേ കരയാതെടീ.. അമ്മ പറഞ്ഞതാ ശരി..നീ ഒത്തിരി കരഞ്ഞതാ" സന്തോഷത്തോടെ അവൾ നന്ദനിലേക്ക് ചാഞ്ഞു...

അവന്റെ ആലിംഗനത്തിനു ബലം കൂടുന്നത് അറിഞ്ഞു... "ഒന്ന് പതുക്കെ കെട്ടിപ്പിടിക്ക് നന്ദാ...അസ്ഥികൾ ഒടിഞ്ഞു നുറുങ്ങിയല്ലോ" അവളവന്റെ കാതിൽ കിന്നരമോതി.. "ഒടിഞ്ഞ് നുറുകട്ടെ..എന്നാലല്ലേ പ്രണയത്തിനൊരു സുഖമുള്ളൂ.. മയിലിൽ നിന്നും അധരങ്ങൾ വേർപ്പെടുത്തി മൊഴിഞ്ഞു.. " ഹൊ എന്നെ ഇല്ലാതാക്കി വേണം വേറെ അവളുമാരെ കെട്ടാൻ അല്ലേ.. "അതേ... " എങ്കിൽ നിന്നെ കൊന്നു ഞാനും ചാകും‌.‌കേട്ടോടാ നന്ദാ... മയിൽ നന്ദന്റെ ചെവിയിൽ മൃദുവായി കടിച്ചു സ്നേഹത്തോടെ അവനെ വാരി പുണർന്നു... മയിലുമായി അവൻ കിടക്കയിലേക്ക് ചാഞ്ഞു..ചൊടികളിൽ മുത്തമിട്ടു അവന്റെ കരലാളനകളേറ്റ് അവൾ പിടഞ്ഞു കൊണ്ടിരുന്നു.. വസ്ത്രങ്ങൾക്ക് സ്ഥനചലനം സംഭവിക്കുന്നതും ചെറിയൊരു നോവായി തന്നിലേക്ക് ആഴ്ന്നിറങ്ങിയതും അറിഞ്ഞു...

നിമിഷങ്ങൾക്ക് ഒടുവിൽ ശരീരം വിറച്ചത് അറിഞ്ഞു..തന്നിലേക്ക് തളർന്നു വീണവനെ മുറുക്കി പുണർന്നു. വിയർപ്പ് ചാലിട്ടൊഴുകിയ അവന്റെ മാറിനേയും പുണർന്നു സുഖകരമായൊരു ആലസ്യത്തിലേക്ക് അവർ വഴുതി വീണു... പുലർച്ചെ എഴുന്നേറ്റു കുളിച്ചു നന്ദനേയും മയിൽ വിളിച്ചു ഉണർത്തി.. "നന്ദാ എഴുന്നേൽക്ക്... മൂളി തിരിഞ്ഞ് കിടന്ന അവനെ പ്രയാസപ്പെട്ടു തിരിച്ച് കിടത്തി.. " നന്ദാ എഴുന്നേൽക്ക്.. "കുറച്ചു കൂടി കിടക്കട്ടെ, മിഴികൾ തുറക്കാതെ മയിലിനെയും പിടിച്ചു കിടത്തി കെട്ടി പുണർന്നു.. അവളൊന്ന് കുതറിയെങ്കിലും പിടി വിടാതെ ചേർത്തു പിടിച്ചു.. കുറച്ചു സമയം കഴിഞ്ഞു അവളും കണ്ണുകളടച്ചു... " നന്ദാ...മയിലേ" അമ്മയുടെ തുടരെയുളള വിളി കേട്ടാണു മയിൽ പിടഞ്ഞ് ഉണർന്നത്.. "നന്ദാ അമ്മ വിളിക്കുന്നു.. എഴുന്നേൽക്ക്... മയിൽ പിടഞ്ഞു എഴുന്നേറ്റു... അവൻ പിന്നെയും കല്ലുമോളെയും കെട്ടിപ്പിടിച്ചു ഉറക്കത്തിലാണു..

അവൾ വേഗം അഴിഞ്ഞുലഞ്ഞ മുടി കെട്ടിവെച്ചു..വസ്ത്രങ്ങളുടെ ചുളിവുകൾ മാറ്റിയ ശേഷം കതക് തുറന്നു... " എന്താ മോളെ താമസിച്ചത്..നേരം പുലർന്നൂലൊ... അമ്മയുടെ സ്വരത്തിലെ നീരസം കലർന്നത് അറിഞ്ഞു കുറ്റബോധത്തോടെ തല കുനിച്ചു.. "ഞാൻ.. ഞാൻ നേരത്തെ എഴുന്നേറ്റു... സ്വരം നേർത്തു..ജാനകിയമ്മക്ക് കാര്യം മനസ്സിലായി.. " മോളൊന്ന് മാറിക്കേ" അമ്മക്കായി വഴി ഒഴിഞ്ഞതു അവർ അകത്തേക്ക് കയറി... "നന്ദാ എഴുന്നേൽക്ക്... " കുറച്ചു കൂടി ഉറങ്ങട്ടെ മയിലേ പ്ലീസ്..നീയും കൂടി വാ" അവൻ ഉറക്കത്തിൽ കിടന്നു പിറുപിറുത്തു...അമ്മ മുഖം അവന്റെ കാതിനടുത്ത് കൊണ്ടു വന്നു ചെവി പൊട്ടുമാറും ഉച്ചത്തിൽ അലറി..

"എടാ എഴുന്നേൽക്കെടാ.. ജാനകിയമ്മയുടെ അലർച്ച കാത് തുളച്ചു കയറിയതും നന്ദൻ ചാടി എഴുന്നേറ്റു അമ്മയെ മിഴിച്ചു നോക്കി.. മയിൽ ചിരി അടക്കാനായി വായ് പൊത്തിപ്പിടിച്ചു.. " നിനക്ക് ഉറക്കമാണല്ലേ വലുത്..ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയാവുന്നതല്ലേ..നിനക്ക് എന്റെ മോളോട് ഒരു സ്നേഹവും ഇല്ലെടാ‌.വെറും അഭിനയം മാത്രമാണ്.. ജാനകിയമ്മയിൽ വേദന കലർന്ന സ്വരം നിറഞ്ഞു...ദേഷ്യപ്പെട്ടു മുറിയിൽ നിന്ന് ഇറങ്ങി പോയി...അപ്പോഴും അമ്മ നൽകിയ ഷോക്കിലായിരുന്നു നന്ദൻ... "നിനക്ക് എന്റെ മോളോട് ഒരു സ്നേഹവും ഇല്ലെടാ‌.വെറും അഭിനയം മാത്രമാണ്.. അവസാനത്തെ വാചകം ജാനകിയമ്മ കൊള്ളിച്ചു പറഞ്ഞതാണു... " മയിലേ നിന്നെ ഞാൻ സ്നേഹിച്ചിട്ടില്ലേ പറയ്" മയിലിനെ മുന്നിലേക്ക് നീക്കി നിർത്തി... അവന്റെ കണ്ണിൽ പിടഞ്ഞ വേദന കണ്ടു..

അവൾക്ക് ശരിക്കും നൊന്തു..വിങ്ങിപ്പൊട്ടി അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു.. "എന്റെ നന്ദനു ശരിക്കും ഇഷ്ടാ എനിക്ക് അറിയാം..അമ്മക്കും അറിയാം നന്ദാ..പാവം സങ്കടം കൊണ്ടു പറഞ്ഞതാ..നീ വിഷമിക്കാതെ.. തന്നാൽ കഴിയും വിധം അവന്റെ മയിൽ അവനെ ആശ്വസിപ്പിച്ചു...നന്ദൻ മയിലിനെ ആലിംഗനം ചെയ്തു ചുംബിച്ചു.. " ഇനിയും അമ്മയുടെ വഴക്ക് കേക്കണോടാ.. കുസൃതിയോടെ മൊഴിഞ്ഞതും അവളെയും കോരിയെടുത്തു ബാത് റൂമിലേക്ക് കയറി.അവൾ കുതറുവാൻ ശ്രമിച്ചെങ്കിലും വിട്ടില്ല. "എന്നെ വിട്.. ഞാൻ കുളിച്ചതാ... " അതിനെന്താ നമുക്ക് ഒന്നൂടെ കുളിക്കാം.. മയിലിനെ അരുകിൽ നിർത്തി ഷവർ ഓൺ ചെയ്തു.. പെയ്തിറങ്ങിയ മഴ പോലെ ജല തുള്ളികൾ അവരെ നനച്ചൊഴുക്കി............................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story