നന്ദമയൂഖം: ഭാഗം 29

nanthamayoogham

A Story by സുധീ മുട്ടം

നന്ദനും മയൂഖയും സ്കൂട്ടറുമായി വരുമ്പോഴേക്കും അമ്മയും കല്ലുവും കൂടി കാത്തു നിൽക്കുന്നുണ്ടായിരുന്നു...വണ്ടിയിലേക്കും അതിൽ നിന്നും ഇറങ്ങുന്ന അച്ഛയേയും അമ്മയേയും കുഞ്ഞിക്കണ്ണുകൾ വിടർത്തി കല്ലുമോൾ നോക്കി..പതിയെ അവരെ നോക്കി പുഞ്ചിരിച്ചു ഇളകി തുടങ്ങി.. "വാടീ പെണ്ണേ..." നന്ദൻ കൈ നീട്ടിയതും കാത്തിരുന്നത് പോലെ കല്ലുമോൾ അവനിലേക്ക് ചാടി കയറി... ഡിയോയുടെ സീറ്റിലേക്ക് ഇരുത്തിയതോടെ സന്തോഷിപ്പിച്ചു കൈകാലിട്ടടിച്ചു.. "വാ അമ്മേ...മോളുമായി ഒന്നു കറങ്ങാം... "നിങ്ങളു കറങ്ങ് മക്കളെ അതാ അമ്മയുടെ സന്തോഷം... ജാനകിയമ്മ മകനോടായി പറഞ്ഞു.. പക്ഷേ മയൂഖ സമ്മതിച്ചില്ല.. " അമ്മേ ഞങ്ങൾക്കും ഇല്ലേ സന്തോഷിക്കാനുളള അവസരം..."

മറുപടി നഷ്ടമായതോടെ തോൽവി സമ്മതിച്ചു ജാനകിയമ്മ കല്ലുമോളെയും എടുത്തു സ്കൂട്ടറിനു പിന്നിൽ കയറി.. നന്ദൻ അമ്മയേയും മോളേയും കൂട്ടി ഒന്നു ചുറ്റി കറങ്ങി വന്നു.. "അമ്മക്ക് ഇഷ്ടമായോ സ്കൂട്ടർ" "ഇഷ്ടമായി മോളേ" "എനിക്ക് കൂടി ഓടിക്കാൻ പഠിച്ചിട്ടു വേണം അമ്മയുമായി കറങ്ങാൻ‌. മയിൽ ജാനകിയമ്മയുടെ തോളിലൂടെ കൈകളിട്ട് കവിളിൽ ചുണ്ടുകൾ ചേർത്തു... " അമ്മ ഈ അമ്മ ഇല്ലായിരുന്നെങ്കിൽ മയൂഖയുടെ വിധി മറ്റൊന്നാകുമായിരുന്നു... സ്നേഹത്തോടും നന്ദിയോടും അവളത് എപ്പോഴും ഓർക്കും... കുഞ്ഞുമായി അവരെല്ലാം അകത്തു കയറി... കുഞ്ഞ് അമ്മയുടെ കയ്യിലായിരുന്നു..മയിൽ സാരി അഴിച്ചു അയയിലേക്കിട്ടതും നന്ദൻ പിന്നിലൂടെ അവളെ കെട്ടിപ്പിടിച്ചു കഴുത്തിൽ ചുംബിച്ചു..

"ഒന്നു തുണി മാറാൻ കൂടി സമ്മതിക്കരുത്.. അവന്റെ ഉദ്ദേശം മനസ്സിലായതും പിന്തിരിഞ്ഞ് നിന്നു...വാക്കുകൾ പൂർണ്ണമാക്കും മുമ്പേ അവളുടെ ചൊടികളെ മുഴുവനായും അവന്റെ അധരങ്ങൾ കവർന്നു... യാതൊരു ധൃതിയും കൂടാതെ പൊക്കിയെടുത്തു കിടക്കയിലേക്ക് കിടത്തി അവളുടെ കൂടെ അവനും ചാഞ്ഞു.. " നാളെ മുതൽ കോളേജിൽ പോകണ്ടേ..വരുന്നത് ക്ഷീണിച്ചായിരിക്കും...പഠിത്തം കൂടി കഴിഞ്ഞു ഒരു സമയമാകും കിടക്കുമ്പോൾ..പിന്നെ നീയെന്തിനെങ്കിലും സമ്മതിക്കുമോ?" "അതിനു നാളെ ആരു കോളേജിൽ പോകുന്നു.. ഒന്നും അറിയാത്ത പോലെ മയിൽ ചോദിച്ചതും നന്ദനൊന്ന് ഞെട്ടി... "

അല്ല മയിലേ എന്താ നിന്റെ ഉദ്ദേശം... മനസിലാകാത്ത പോലെ അവളെ മിഴിച്ചു നോക്കി... "എന്ത് ഉദ്ദേശം... അവൾ അറിയാത്ത ഭാവം നടിച്ചു.. " പഠിക്കണമെന്നില്ലേന്ന്... "ഉണ്ടല്ലോ.. " പിന്നെ... '"ഒരാഴ്ച കഴിഞ്ഞു പോയാൽ മതി...എനിക്ക് നന്ദനോടൊത്തു കുറച്ചു നിമിഷങ്ങൾ ചിലവഴിക്കണം... നന്ദനിലേക്ക് അണഞ്ഞു മൃദുവായി നെഞ്ചിൽ കടിച്ച ശേഷം നോവിച്ചയിടത്ത് ചുണ്ടുകൾ അമർത്തി... "ഇത് കുറച്ചു ഓവറാണ് മയിലേ...." നന്ദൻ ഗൗരവത്തിലായതോടെ മയിൽ പിടഞ്ഞു എഴുന്നേറ്റു കണ്ണുകൾ നിറച്ച് തിരിഞ്ഞിരുന്നു..അവനത് കണ്ടതും സങ്കടമായി.. "നോക്ക് മയിലേ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല..നീ പഠിക്കണം..നല്ലൊരു ജോലി വാങ്ങണം..എന്റെ ആഗ്രഹാ അത്...

" എനിക്ക് അറിയാം നന്ദാ... അവളൊന്ന് ഏങ്ങലടിച്ചു അവന്റെ മാറിലേക്ക് വീണു.. "എനിക്കും ഇല്ലേ നന്ദാ ചില ആഗ്രഹങ്ങൾ.. സ്വപ്നങ്ങൾ.. അവളൊന്ന് വിങ്ങിപ്പൊട്ടിയതും നന്ദൻ ചേർത്തു പിടിച്ചു.. " നന്ദനറിയോ...മധുവേട്ടനു എന്നെ ജീവനായിരുന്നു..ഇഷ്ടമായിരുന്നു പക്ഷേ ഒരിക്കൽ പോലും കിടക്കറയിൽ നിന്റെ ഇഷ്ടങ്ങൾ എന്താടീന്നു ഒന്ന് തുറന്നു ചോദിച്ചിട്ടില്ല‌.പക്ഷേ നന്ദൻ അങ്ങനെയല്ലോ സെക്സിൽ പോലും എങ്ങനെ ആകണമെന്ന് നിന്റെ സംതൃപ്തി എന്താണെന്നൊക്കെ അറിഞ്ഞു ചോദിക്കാറുണ്ട്...അതുപോലെ എന്റെ ഇഷ്ടങ്ങൾ സ്നേഹത്തോടെ നന്ദൻ തിരക്കാറുണ്ട്..അറിഞ്ഞു ചെയ്യാറുണ്ട്... ഒരു സുഹൃത്തായി എന്നെ പരിഗണിക്കാറുണ്ട് അല്ലേ...

കുനിഞ്ഞിരുന്ന മയിലിന്റെ മുഖം കൈ വെളളയിലെടുത്തു മിഴികളിലേക്ക് ഉറ്റുനോക്കി... മയിൽ പറഞ്ഞത് ശരിയാണ്... കിടക്കറയിലും അവളുടെ ഇഷ്ടങ്ങൾ പരിഗണിക്കാറുണ്ട്... അതിനാൽ സെക്സ് എന്നത് ആവർത്തനമായ ചടങ്ങായോ ഒരാളുടെ മാത്രം ആവശ്യമായോ തോന്നിയിട്ടില്ല...പൂർണ്ണ മനസ്സാടെ ഇരുവരും സഹകരിച്ച് മനസ്സറിഞ്ഞ് ചെയ്യുമ്പോഴെ ഏതൊരു പ്രവൃത്തിക്കുമൊരു സംതൃപ്തിയുണ്ടാകൂ... ഭാര്യയെന്നാൽ ഭർത്താവിന്റെ മുകളിലേക്കോ താഴേക്കുമോ ആകരുത് സ്ഥാനം.. ഒപ്പം നിർത്തി തുല്യത നൽകണം..അതേ പരിഗണ നൽകണം...എങ്കിലെ ദാമ്പത്യം മനോഹരമാകൂ..ജീവിതം ആസ്വദിക്കാൻ കഴിയൂ... മയിലിനെ സംബന്ധിച്ച് നന്ദൻ ഭർത്താവ് മാത്രമല്ല..

നല്ലൊരു സുഹൃത്ത് കൂടിയാണ്... അവളുടെ ഇഷ്ടങ്ങൾ അറിയുന്ന,,,മനസ്സിലാക്കുന്ന ജീവിത പങ്കാളി... "ഞാൻ പറഞ്ഞത് സങ്കടമായോ നന്ദാ..തെറ്റായെങ്കിൽ സോറീ ട്ടൊ... അവളുടെ ചുണ്ടുകൾ വിതുമ്പി..കണ്ണുകൾ കലങ്ങി.. " ഇല്ല മയിലേ നീയാണു ശരി.... അവൻ അവളെ ഇറുകെ പുണർന്നു ഭ്രാന്തമായി ചുംബിച്ചു.. നിർവൃതിയോടെ അവനെ പൊതിഞ്ഞ് പിടിച്ചു കിടന്നു.... 💜💜💜💜💜💜💜💜💜💜💜💜💜💜 വൈകുന്നേരം സ്കൂട്ടർ അമ്പലത്തിലേക്ക് കൊണ്ടു പോയി ...ചാവി പൂജിച്ചു വാങ്ങി...ഡിയോയുടെ മുന്നിൽ നാരങ്ങാ മാലയുമിട്ട് നന്ദൻ തിരികെ കൊണ്ടു വന്നു.. "മയിലിനു സൈക്കിൾ ബാലൻസ് ഉണ്ടോ?" "ചെറുപ്പത്തിൽ ചവിട്ടിയിരുന്നു..ഇപ്പോൾ ഒരുപാട് നാളായില്ലേ" "സാരമില്ലെടീ... അത്രയും മതി..ബാക്കി ഞാനേറ്റു..."

"എന്റെ നന്ദൻ കൂടെയുണ്ടെങ്കിൽ എനിക്കെന്താ പ്രശ്നം.... സ്കൂട്ടറിൽ ഇരുന്നവനെ ചാരി അവന്റെ മിഴികളിലേക്ക് പ്രണയത്തോടെ അങ്ങനെ ഉറ്റുനോക്കി കൊണ്ടിരുന്നു... 💜💜💜💜💜💜💜💜💜💜💜💜💜💜💜 ജാനകിയമ്മ കല്ലുമോളുമായി നേരത്തെ കിടന്നു... പതിവു പോലെ വിയർപ്പിൽ കുളിച്ചു നന്ദന്റെ നെഞ്ചിൽ തല ചായിച്ചു മയിൽ കിടന്നു... " മയിലേ നാളെ കോളേജിൽ ചെന്നു ഒരാഴ്ചത്തെ ലീവിനു റിക്വസ്റ്റ് ചെയ്യാം..പക്ഷേ ഇവിടെ നിനക്ക് ക്ലാസ് ഉണ്ടാകും...അതിനിടയിൽ സ്കൂട്ടർ ഓടിക്കാനും പഠിക്കണം... "താങ്ക്സ് നന്ദാ" പ്രണയത്തോടെ അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ച ശേഷം അവനു മുകളിലേയ്ക്ക് വലിഞ്ഞു കയറി...

"എടീ പെണ്ണേ നീയെന്നെ ഇന്നു കൊല്ലുവോ" "എപ്പോഴും ഭാരം താങ്ങുന്നത് ഞാനല്ലേ...ഇന്ന് നീ എന്നെ സഹിക്ക്" നാണത്തോടെ മൊഴിഞ്ഞിട്ട് പുതപ്പെടുത്ത് തലവഴി മൂടി കളഞ്ഞു....കുറച്ചു സമയങ്ങൾക്ക് ശേഷം തളർന്നവൾ അവനിലേക്ക് വീണു... നന്ദൻ കയ്യെടുത്ത് മയിലിനെ പൊതിഞ്ഞ് പിടിച്ചു... അവന്റെ നെഞ്ചിൽ കിടന്നു അവൾ മയങ്ങിപ്പോയി...പതിയെ അവനും.............................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story