നന്ദമയൂഖം: ഭാഗം 30

nanthamayoogham

A Story by സുധീ മുട്ടം

"മയിലേ എഴുന്നേൽക്ക് നേരം വെളുത്തു... രാത്രിയിയുടെ യാമങ്ങളിൽ നെഞ്ചിൽ നിന്നിറങ്ങി പുണർന്നു കിടന്ന മയിലിനെ തട്ടി വിളിച്ചു... സാധാരണ അവളാണ് പുലർച്ചക്ക് മുമ്പേ എഴുന്നേൽക്കുന്നത്..രണ്ടു മൂന്നു ദിവസമായി നേരെ തിരിഞ്ഞു.. " പ്ലീസ് നന്ദൻ കുറച്ചു കൂടി ഉറങ്ങട്ടെ.. ഇന്നലെയുടെ രാത്രിയുടെ ആലസ്യം വിട്ടൊഴിയാൻ മടിച്ച മിഴികൾ തുറക്കാതെ അവൾ കെഞ്ചി..കുറച്ചു സമയം കൂടി കാത്തു..പിന്നെയും മയിൽ നല്ല ഉറക്കം..ഒന്നും മിണ്ടാതെ അവളെ കോരിയെടുത്തു ബാത് റൂമിൽ കയറി ഷവർ ഓൺ ചെയ്തു...വെള്ളം മഴത്തുള്ളികളായി വീണതും പിടഞ്ഞുണർന്നു.. "കുറെ സമയമായി വിളിക്കുന്നു.. " എന്നാലും ഇങ്ങനെയൊന്നും ചെയ്യല്ലേ നന്ദാ...

ഷവറിൻ കീഴിൽ നിന്നു തണുത്ത് വിറച്ചതോടെ നന്ദനെ കെട്ടിപ്പിടിച്ചു.. അവന്റെ ചൊടികളിൽ മുത്തി അധരങ്ങൾ കവർന്നെടുത്തു.. "എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം.. അവനേയും തള്ളി നീക്കി ഷവറിൻ കീഴിൽ നിർത്തി...വസ്ത്രങ്ങൾ അഴിച്ചെറിഞ്ഞു കുളിക്കാൻ തുടങ്ങി.. " പെണ്ണിനു ഇപ്പോൾ നാണമൊന്നും ഇല്ല.. "ഞാനെന്തിനാടാ നാണിക്കുന്നത്...എന്റെ കഴുത്തിൽ താലി കെട്ടിയവന്റെ മുന്നിലല്ലേ നിൽക്കുന്നത്... അതോടെ നന്ദൻ മതിയാക്കി...വേഗം കുളി കഴിഞ്ഞു ഇറങ്ങി.... " ചുരീദാർ മതി മയിലേ...സ്കൂട്ടർ ഓടിക്കാൻ അതാ നല്ലത്... "ഹ്മ്മ്ം... അവനു മുമ്പിൽ വെച്ചു തന്നെ മാറിനു കുറുകെ ഉടുത്തിരുന്ന തോർത്ത് വലിച്ചെറിഞ്ഞു ചുരീദാർ മാറ്റി ധരിച്ചു...

" ഞാൻ റെഡി നന്ദാ... "വൺ സെക്കന്റ്... " ഓക്കേ... നന്ദൻ മുണ്ടും ഷർട്ടും ധരിച്ചു....രണ്ടു പേരും കൂടി ഡൈനിങ്ങ് റൂമിലേക്ക് വന്നു..അമ്മ ഫ്ലാസ്ക്കിൽ ചായ എടുത്ത് വെച്ചിരുന്നത് രണ്ടു ഗ്ലാസിൽ പകർന്നു ഒരു കപ്പ് അവനു നീട്ടി...ഇരുവരും ചായ കുടിച്ചു കൊണ്ടിരുന്ന സമയം ജാനകിയമ്മ കല്ലുമോളുമായി എത്തി...മോൾക്ക് പാലു കൊടുത്തു അമ്മയെ ഏൽപ്പിച്ചു.. "അമ്മേ സ്കൂട്ടർ പഠിക്കാൻ പോകുവാ..ഒരാപത്തും പറ്റാതിരിക്കാൻ അമ്മയുടെ അനുഗ്രഹം വേണം.. മയിൽ അമ്മയുടെ പാദങ്ങൾ തൊട്ട് നെഞ്ചിൽ കൈ വെച്ചു...

ജാനകിയമ്മക്ക് സന്തോഷമായി..അവളെ ചേർത്തു പിടിച്ചു വാത്സല്യത്തോടെ നിറുകയിൽ ചുംബിച്ചു.... സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതും ക്ലച്ച് പിടിക്കുന്നതും ആക്സിലേറ്റർ കൂട്ടുന്നതും കുറക്കുന്നതും വണ്ടി എങ്ങനെ മുന്നോട്ട് എടുക്കണമെന്നും നിർത്തണമെന്നൊക്കെ ചെറിയ ഒരു വിശദീകരണം മയിലിനു നൽകി... നന്ദൻ അവൾക്ക് പിന്നിൽ കയറി സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു ആക്സിലേറ്റർ കൊടുത്തു സ്കൂട്ടർ മുമ്പോട്ടു നീക്കി..ഓരോന്നും മയിൽ നന്നായി ശ്രദ്ധിച്ചു...വൈകുന്നേരം ആയതോടെ സ്കൂട്ടർ ഒരുവിധം ഓടിക്കാൻ പഠിച്ചു....

"നാളെ കൂടിയാകുമ്പോൾ നന്നായി പഠിക്കാം... " ഹ്മ്മ്ം... അന്നത്തെ വണ്ടി പഠിക്കൽ കഴിഞ്ഞു... ജാനകിയമ്മയുടെ കയ്യിലിരുന്ന കല്ലുമോൾ ഇടക്കിടെ അച്ഛയിലേക്കും അമ്മയിലേക്കും കുതിച്ചു ചാടാനായി വെമ്പി... "നിന്റെ അമ്മ ആദ്യം പഠിക്കട്ടെ..എന്നിട്ട് നിന്നെയും പഠിപ്പിക്കാം... കല്ലുമോള് അതുകേട്ടൊന്ന് ചിരിക്കും... മയിൽ കുളി കഴിഞ്ഞു വന്ന് സന്ധ്യയോടെ വിളക്കു കൊളുത്തി നാമം ജപിച്ചു... അതിനുശേഷം എഴുന്നേറ്റു വന്ന അവളെ നന്ദൻ കയ്യോടെ പൊക്കി.. " വാടീ പഠിക്കാം‌.. "നന്ദാ അത് വേണോ.. " വേണം... അവൾ ചിണുങ്ങിയെങ്കിലും യാതൊരു ദാക്ഷണ്യവും കാട്ടിയില്ല...മയിൽ ബുക്കുമായി വന്നതും നന്ദൻ പഠിപ്പിക്കാൻ തുടങ്ങി...

അവൾ അതൊന്നും ശ്രദ്ധിക്കാതെ താടിക്ക് കൈമുട്ടൂന്നി അവനെ നോക്കിയിരുന്നു.. "എടീ നീ പഠിക്കാൻ ഇരിക്കുവാണോ അതോ എന്നെ വായിനോക്കുവാണോ.. " നിന്നെ വായിനോക്കുന്നതാ ഇഷ്ടം... പറഞ്ഞിട്ട് കിലുങ്ങനെ ചിരിച്ചു...ആദ്യമൊക്കെ തമാശയായി എടുത്തെങ്കിലും നന്ദൻ സീരിയസായി.. "മയിലേ പഠിച്ചില്ലെങ്കിൽ എന്റെ സ്വഭാവം മാറും‌.നാളെ മുതൽ കോളേജിൽ പോകേണ്ടി വരും.. നന്ദൻ പിണങ്ങിയതും മയിലിന്റെ കണ്ണുകൾ നിറഞ്ഞു.. അവളൊന്ന് വിങ്ങിപ്പൊട്ടി..മനസ് നൊന്തെങ്കിലും അവൻ പുറമേക്ക് കാണിച്ചില്ല..കാണിച്ചാൽ അവൾ വീണ്ടും ഉഴപ്പുമെന്ന് അറിയാം... മയിലിന്റെ ഇഷ്ടത്തിനു വിടാതെ കുറച്ചു സമയം ക്ലാസ് എടുത്തു...

അവൾ മുഖം വീർപ്പിച്ചു കെട്ടി ഇരുന്നു... രാത്രി കിടക്കാൻ സമയത്തും മൗനത്തിലായിരുന്നു...നന്ദൻ അവളെ ചുറ്റി പിടിച്ചതും കൈ തട്ടിയെറിഞ്ഞു... " എന്നെ തൊടണ്ടാ... "തൊട്ടാൽ... " തൊടണ്ടാന്ന്.. അവളങ്ങനെ പറഞ്ഞെങ്കിലും അവൻ ബലമായി അവളെ തിരിച്ച് അഭിമുഖമായി കിടത്തി... "ന്റെ മയിലേ ഡീ നീയിങ്ങനെ പിണങ്ങരുത്..നീ പഠിച്ചൊരു ജോലി വാങ്ങി കാണാനല്ലേ ഞാൻ ശ്രമിക്കുന്നത്.. പ്രിയപ്പെട്ടവന്റെ സ്വരത്തിലെ ഇടർച്ച തിരിച്ചറിഞ്ഞതും മയിലിലൊരു പിടച്ചിൽ ഉണർന്നു ‌.

" സോറീ നന്ദാ‌.ഞാൻ പഠിച്ചോളാം‌‌... അരുമയായി അവന്റെ കവിളിൽ തലോടി മാറിടത്തിൽ ദന്ത ക്ഷതം ഏൽപ്പിച്ചു... "ഡീ പെണ്ണേ ..നോവുന്നു.. " നോവട്ടെ...നീ എന്നെ കുറെ കരയിപ്പിച്ചതല്ലേ... "ഹും... " കും... മയിൽ അവന്റെ മൂക്കിൻ തുമ്പിൽ ചെറുതായി കടിച്ചു...നന്ദൻ അവളെ പിടിച്ചു നെഞ്ചിലേക്കിട്ടു....അവന്റെ കൈകൾ ശരീരത്തിൽ ഓടി നടന്നതും വരാലിനെ പോലെ പെണ്ണു കിടന്നു പിടച്ചു.... 💜💜💜💜💜💜💜💜💜💜💜💜💜💜💜 അടുത്ത ദിവസം കൂടി സ്കൂട്ടർ ഓടിച്ചതോടെ മയിൽ തനിയെ സ്കൂട്ടർ ഓടിച്ചു തുടങ്ങി...

നന്ദനേയും മോളേയും അതുകഴിഞ്ഞു ജാനകിയമ്മയേയും സ്കൂട്ടറിൽ കയറ്റി... "ഇനി ലൈസൻസ് എടുക്കണം... " ഹ്മ്മ്ം... നന്ദൻ പറഞ്ഞതിനു ശരിയെന്നു മൂളി... ഒരാഴ്ച് പെട്ടെന്ന് കടന്നു പോയി.. തിങ്കളാഴ്ച മുതൽ കോളേജിൽ പോകാനായി നന്ദനും മയിലും ഒരുങ്ങി...കല്ലുമോൾക്ക് പാലും കൊടുത്തു ഉമ്മയും നൽകി ഇറങ്ങി.. "ഹെൽമെറ്റ് വെച്ചിട്ട് ഓടിച്ചോളൂ.. നന്ദൻ അനുവാദം നൽകിയതോടെ മയിൽ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു.. നന്ദൻ പിന്നിൽ കയറി ചേർന്നു ഇരുന്നു...

" നല്ല സുഖമുണ്ട് പിന്നിലിരിക്കാൻ അല്ലേടാ... 'അതിനല്ലേടീ നിന്നെ കൊണ്ട് ഓടിക്കുന്നത്.. "പോടാ വഷളാ... അവൾ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു.. നന്ദൻ അവളുടെ വയറിലൂടെ കൈ ഇട്ടു ചുറ്റിപ്പിടിച്ചു... " ഡാ ചെറുക്കാ കുസൃതി കാട്ടാതെ അടങ്ങി ഇരുന്നോണം...കണ്ട്രോൾ തെറ്റിയാൽ രണ്ടു കൂടി വല്ലയിടത്തും കിടക്കും... നന്ദൻ ചിരിയോടെ കൈകൾ ഒതുക്കി വെച്ച് ഇരുന്നു............................ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story