നന്ദമയൂഖം: ഭാഗം 33

nanthamayoogham

A Story by സുധീ മുട്ടം

രണ്ടു വർഷങ്ങൾ വളരെ പെട്ടന്നാണ് കടന്നു പോയത്...കണ്ണടച്ചു തുറക്കുന്ന വേഗതയിൽ..അതിന് കാരണം നന്ദനും മയൂഖയും തമ്മിലുള്ള കെമിസ്ട്രി ആയിരുന്നു... അവരുടെ ഇടയിൽ നിലനിന്ന പരസ്പര പ്രണയം.. പരസ്പരം അംഗീകരിക്കാനുളള മനസ്സ്... നന്ദൻ പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന മാർക്കു വാങ്ങിയാണ് മയിൽ പാസായത്..പിന്നെ അവനു വേണ്ടി പിജിയും ചെയ്തു.. അതും കോളേജിലെ ഏറ്റവും ഉയർന്ന മാർക്കു വാങ്ങി... പിജി റിസൽട്ട് നന്ദനും മയിലും കൂടി ഒരുമിച്ചാണു നോക്കിയത്...മയിൽ നന്നായി പഠിച്ചു നല്ല മാർക്ക് വാങ്ങിയിരിക്കുന്നു..അവന്റെ കണ്ണുകൾ നിറഞ്ഞു...

"മൂന്നു വർഷത്തെ പ്രേയ്തനത്തിന്റെ,കഷ്ടപ്പാടിന്റെ ഫലം‌.. അരുമയോടെ മയിലിന്റെ മുഖം കൈക്കുമ്പിളിൽ എടുത്തു ആ മിഴികളിലേക്ക് ഉറ്റുനോക്കി.. " എന്റെ മയിലേ നിനക്ക് ഞാനെന്താടീ തരേണ്ടത്... നനഞ്ഞൊഴുകിയ അവന്റെ മിഴികളിൽ ആയിരുന്നു അവളുടെയും ദൃഷ്ടികൾ... "ആരും ഇല്ലാത്ത എനിക്കും മോൾക്കും നന്ദനൊരു ജീവിതം തന്നില്ലേ.രണ്ടാം കെട്ടുകാരി ആയിട്ടും പ്രണയത്തോടെ ചേർത്തു പിടിച്ചില്ലേ..എനിക്ക് ഇതിൽ കൂടുതൽ ഒന്നും വേണ്ടാ മറ്റൊരു ആഗ്രഹവും ഇല്ല.മരിക്കും വരെ എന്റെ നന്ദനോട് ചേർന്നിരുന്നാൽ മതി... തേങ്ങലോടെ അവന്റെ മാറിലേക്കു ചാഞ്ഞു...

നന്ദൻ പ്രണയത്തോടെ മയിലിനെ പുണർന്നു.. നനഞ്ഞ് ഒഴുകിയ മിഴികളെ ചുണ്ടിനാൽ ഒപ്പിയെടുത്തു അധരങ്ങളെ കവർന്നു..അതിലലിഞ്ഞു അവരങ്ങനെ നിന്നു പോയി... " അച്ഛേ... വാതിക്കൽ കല്ലുമോൾ നിൽക്കുന്നത് കണ്ടു...ഇന്നവൾ പഴയ ഒന്നര വയസ്സുകാരി കുഞ്ഞല്ല.നന്നായി നടക്കുന്ന സംസാരിക്കുന്നവളാണ്. "അച്ഛയുടെ സ്വന്തം കല്ലുമോൾ..നന്ദന്റെ മറ്റൊരു പ്രാണൻ.. " അച്ഛേടെ പെണ്ണ് വാടീ... വാത്സല്യം കലർന്ന സ്നേഹമൊഴുകി...കല്ലുമോൾ വേഗം നടന്നു വന്നു..നന്ദൻ കൈ നീട്ടി മോളെ എടുത്തു.. "വല്യ പെണ്ണായി...ഇനി എടുക്കണ്ടാ... " ഈ അമ്മക്ക് കുശുമ്പാ അച്ഛാ... കൊഞ്ചി കൊഞ്ചി കല്ലുമോൾ പറഞ്ഞപ്പോൾ ഇരുവരും ചിരിച്ചു...

"എത്രയൊക്കെ വളർന്നാലും അച്ഛക്ക് മോളു കുഞ്ഞാ... കല്ലുമോൾ ചിരിയോടെ തലയാട്ടി...നന്ദൻ കല്ലുമോളെയും എടുത്തു പിടിച്ചു മയിലിനെ ചേർത്തു പിടിച്ചു.. അവൾ കൈകൾ എടുത്ത് രണ്ടു പേരെയും ചുറ്റിപ്പിടിച്ചു നിന്നു... വിട്ടകലാൻ മനസ്സില്ലാതെ.... 💜💜💜💜💜💜💜💜💜💜💜💜💜💜💜 " അമ്മേ.... മുറിയിൽ നിന്നും ഇറങ്ങിയ മയിൽ ശ്രുതി മധുരമായി നീട്ടി വിളിച്ചു.. "ഞാനിവിടെയുണ്ട് മോളേ... അടുക്കളയിൽ നിന്നും ഈണത്തിൽ ജാനകിയമ്മയുടെ മറുപടി എത്തി...മയൂഖ വേഗം അടുക്കളയിൽ ചെന്നു..അമ്മ പണിത്തിരക്കിൽ ആയിരുന്നു... അവരെ കെട്ടിപ്പിടിച്ചു കവിളിൽ ചുംബിച്ചു.. " എടീ മോളേ അപ്പിടി വിയർപ്പാ...അമ്മ കുളിച്ചിട്ടില്ല..

"എന്റെ അമ്മേടെ വിയർപ്പിന്റെ മണം എനിക്കിഷ്ടാ...ഈ വിയർപ്പാ ഇന്ന് അമ്മേടെ മോൾ ഈ നിലയിലെത്താൻ കാരണം... പറയുമ്പോൾ സ്വരമിടറി കരഞ്ഞു പോയിരുന്നു.... "ഈ അമ്മയാ എന്നെ സ്നേഹത്തോടെ ആദ്യം ചേർത്ത് പിടിച്ചൊരു ജീവിതം തന്നത്... " എടീ പെണ്ണേ നീയെന്നെ കൂടി കരയിക്കോ" തമാശയോടെ അടിക്കാനായി കൈ ഓങ്ങിയതും കിലുകിലെ കണ്ണുനീരിനിടയിലും ചിരിച്ചു... "കുറച്ചു കരഞ്ഞിട്ട് സന്തോഷിക്കുന്നതല്ലേ കൂടുതൽ നല്ലത്" "കരഞ്ഞതൊക്കെ മതി....മോളുടെ ചിരിക്കുന്ന മുഖം മാത്രം അമ്മക്ക് കണ്ടാൽ മതി..." വാത്സല്യത്തോടെ അവളുടെ നിറുകയിൽ ചുംബിച്ചു.. "അമ്മേ പിജി റിസൽട്ട് വന്നു..കോളേജിലേക്കും ഉയർന്ന മാർക്കാ..

.അവിടെ നിന്നു വിളിക്കുക കൂടി ചെയ്തു... " ഈശ്വരാ... സന്തോഷത്തോടെ ജാനകിയമ്മ കൈകൾ മുകളിലേയ്ക്ക് ഉയർത്തി ഈശ്വരനു നന്ദി പറഞ്ഞു.. "ഇനിയെന്റെ മോൾക്കൊരു ജോലി കൂടി കിട്ടുന്നത് കാണണം... " ജോലിയൊന്നും വേണ്ടമ്മേ..എന്റെ നന്ദനു വേണ്ടിയാ പഠിച്ചത്.. വീണ്ടും കണ്ണുകൾ നിറഞ്ഞു ഒഴുകി... "കണ്ണു തുടക്കെടീ.. " സന്തോഷത്താലാ അമ്മേ‌‌... "ഇങ്ങനെയൊരു പെണ്ണ്... ജാനകിയമ്മ ചിരിച്ചതോടെ അവളും അമ്മക്കൊപ്പം കൂടി... 💜💜💜💜💜💜💜💜💜💜💜💜💜💜💜 "മയിലേ ഒന്നു വേഗം ഒരുങ്ങി വാടീ... കല്ലുമോളും അമ്മയും നന്ദനും ഒരുങ്ങി കഴിഞ്ഞിട്ടും മയിൽ കണ്ണാടിയിൽ നിന്നും മാറിയില്ല..എത്രയൊക്കെ ഒരുങ്ങിയിട്ടും അവൾക്ക് മതിയാകുന്നില്ല...

പഴയാ മയിലിൽ നിന്ന് ഇന്ന് അവൾ ഒരുപാട് മാറി..എല്ലാം അവളുടെ പ്രിയപ്പെട്ട നന്ദനു വേണ്ടി ആയിരുന്നു.. " പെണ്ണായാൽ നന്നായി ഒരുങ്ങി നടക്കണം മയിലേ...അതിനാണു പെണ്ണിനു മാത്രമായി ഈശ്വരൻ സൗന്ദര്യം കനിഞ്ഞു നൽകിയത്.. അതോടെ മയിൽ നന്ദന്റെ ഇഷ്ടത്തിനു അനുസരിച്ച് ഒരുങ്ങി തുടങ്ങി... മുടി നീട്ടി വളർത്തി...എല്ലാം അവളുടെ പ്രാണാനായിട്ട് മാത്രം... "മോൾ മുത്തശ്ശിയുടെ കൂടെ നിൽക്ക്..അച്ഛ ഇപ്പോൾ വരാം.. കല്ലുമോളെ ജാനകിയമ്മയെ ഏൽപ്പിച്ചിട്ട് നന്ദൻ മുറിയിലേക്ക് ചെന്നു... പാവാടയും ബ്ലൗസും മാത്രം ധരിച്ച് മയിൽ നിൽക്കുന്നു.. ഒരുകെട്ട് സാരി മുഴുവനും വാരി കട്ടിലിൽ ഇട്ടിട്ടുണ്ട്... " നീ ഇതുവരെ ഒരുങ്ങിയില്ലേ പെണ്ണേ... "

ഏത് സാരി ഉടുത്തിട്ടും തൃപ്തിയാകുന്നില്ല നന്ദാ... നന്ദനു കാര്യം മനസ്സിലായി...താൻ തിരഞ്ഞു കൊടുക്കണം..എങ്കിലേ അവൾക്ക് തൃപ്തിയാകൂ...ഇന്ന് അതിനു പറ്റിയില്ല.. ഗോൾഡൻ കളറിലൊരു സാരി തിരഞ്ഞെടുത്തു കൊടുത്തതും അവളിൽ കളളപ്പുഞ്ചിരി തെളിഞ്ഞു... " ഇനിയാണു അടുത്ത ജോലി... നന്ദൻ പതിയെ ഞൊറിവിട്ട് സാരി ഉടുപ്പിച്ചു...എല്ലാം കഴിഞ്ഞ് കണ്ണാടിയിൽ നോക്കി തൃപ്തിപ്പെട്ടു.. "താങ്ക്യൂ... അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.. " വാ സമയം പോയി... അവളുടെ കയ്യും പിടിച്ചു പുറത്തേക്കിറങ്ങി... നന്ദൻ പുതിയൊരു കാറ് വാങ്ങിയിരുന്നു...പിൻ സീറ്റിൽ അമ്മയും കല്ലുമോളും മുൻ സീറ്റിൽ നന്ദനൊപ്പം മയിലും കയറി...

മയിൽ പാസായതിന്റെ സന്തോഷത്തിനു എല്ലാവരും ഒരുമിച്ച് ഒരു ഒൗട്ടിങ് നന്ദൻ പ്ലാൻ ചെയ്തു... അവർ അന്നൊരു ദിവസം ഹോട്ടലിൽ നിന്നും ഊണു കഴിച്ചു... ചെറിയ ഷോപ്പിങ്ങ് നടത്തി വൈകുന്നേരം ബീച്ചിലും പോയശേഷം ഐസ്ക്രീം കഴിച്ചു വീട്ടിലേക്ക് മടങ്ങി.. പതിവു പോലെ ഊണു കഴിഞ്ഞു ജാനകിയമ്മ കല്ലുമോളുമയി കിടന്നു....മയിൽ മുറിയിൽ എത്തുമ്പോൾ നന്ദൻ ആലോചനയിൽ ആയിരുന്നു.. "എന്തു പറ്റിയെടാ.. " ഒന്നുമില്ലെടീ ഞാൻ വെറുതെ ഓരോന്നും ആലോക്കുവായിരുന്നു.. "എന്തേ ഇത്ര ആലോചിക്കാൻ... മയിൽ അവനൊപ്പം ഇരുന്നു തോളിൽ കയ്യിട്ടു... " നമുക്ക് അവരെയൊക്കെ ഒന്നു കാണണ്ടേ മയിലേ... "ആരെയൊക്കെ... അവൾ മുഖം ചുളിച്ചു...

" എന്റെ പെണ്ണിനോട് മോശമായി പെരുമാറിയ ജയനേയും മനുവിനെയും അവന്റെ അമ്മയേയുമൊക്കെ... അവരുടെ പേരു കേട്ടതും വെറുപ്പോടെ മുഖം തിരിച്ചു... "അതൊക്കെ അടഞ്ഞ അദ്ധ്യായമാ നന്ദാ...അവരെ ഓർക്കണ പോലും എനിക്ക് ഇഷ്ടമല്ല... " അതൊക്കെ നിനക്ക്...പക്ഷേ എനിക്ക് അങ്ങനെയല്ല മയിലേ..എന്റെ പെണ്ണിനെ തൊടാൻ ശ്രമിച്ചവർ അറിയണം എന്റെ പെണ്ണിന്റെ കൈച്ചൂട്... പകയോടെ മുരണ്ടത് മനസ്സിൽ ആയിരുന്നു... ചിലപ്പോൾ മയിൽ മൂഡ് ഒൗട്ട് ആകുമെന്ന് നന്ദനു അറിയാം... "പിന്നെ നീയാ ഗോൾഡൻ കളർ സാരി എടുത്തു ധരിക്ക്... " എന്തിനാടാ..... കാര്യം മനസ്സിലായെങ്കിലും കളളച്ചിരിയോടെ ചോദിച്ചു..

"അതോ...ആ വേഷത്തിലെന്റെ പെണ്ണ് സുന്ദരിയാ..ഒന്നൂടെ കാണാനൊരു കൊതി... മയിൽ എഴുന്നേറ്റു അവനു മുമ്പിൽ നിന്നു ഗോൾഡൻ സാരി ഉടുത്തു...നന്ദൻ പതിയെ അവളെ കോരിയെടുത്തു കട്ടിലിൽ കിടത്തി പ്രണയത്തോടെ മിഴികളിൽ ഉറ്റുനോക്കി... " കളളൻ... നാണം കലർന്നൊരു പുഞ്ചിരി അവളിലുണ്ടായി...പതിയെ സാരിയോടെ അവളെ വാരിപ്പുണർന്നു....ദീർഘമായ ചുംബനങ്ങൾക്കും തലോടലിനും ഒടുവിലായി ഇരുശരീരവും മനസ്സും ഒന്നായി ഇഴുകി ചേർന്നു... "നന്ദാ... മയിൽ പ്രണയത്തോടെ വിളിച്ചതും തളർച്ചയിലും മിഴികൾ ഉയർത്തി നോക്കി... " ഇനി കാത്തിരിക്കാൻ വയ്യെടാ..ഒരു കുഞ്ഞാവയെ താ...

"അതൊക്കെ തരാം മയിലേ...ആദ്യം നിനക്കൊരു ജോലി കിട്ടട്ടെ.. " എനിക്ക് ജോലിലൊന്നും വേണ്ടാ എനിക്കെന്റെ നന്ദന്റെ കുഞ്ഞാവയെ മതി... മയിലൊന്നു ചിണുങ്ങി...നന്ദൻ അവളുടെ അധരങ്ങളിലൊന്നു മുത്തി അവളെ തണുപ്പിക്കാനായി.. "ഒരുജോലി വേണം മയിലേ നിനക്ക്...എന്റെ ഒരു സ്വപ്നമാ അതും കൂടി സാധിച്ചു തരില്ലേ... നന്ദനിൽ യാചനയുടെ ഭാവം കണ്ടതും അവൾക്ക് കൂടുതൽ സങ്കടമായി... " സാാധിച്ചു തരാം നന്ദാ‌..എന്റെ നന്ദന്റെ സ്വപ്നങ്ങൾക്ക് വർണ്ണങ്ങൾ നൽകി ആടിപ്പാടാൻ മയിലിനു കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാ എനിക്കൊരു ജന്മം...നിനക്കായി മാത്രമാണ് നന്ദാ എന്റെയീ ജന്മം മുഴുവനും... പ്രണയത്തോടെ അവനെ ചുംബിച്ചവൾ വരിഞ്ഞു മുറുക്കി... "നന്ദന്റെ മാത്രം മയിലായി................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story