നന്ദമയൂഖം: ഭാഗം 34

nanthamayoogham

A Story by സുധീ മുട്ടം

ആറ് മാസം കൂടി കഴിഞ്ഞതോടെ കല്ലുമോളുടെ നാലാം പിറന്നാളെത്തി..ബർത്ത് ഡേ ആഘോഷമായി നന്ദനും മയിലും ജാനകിയമ്മയും കൂടി നടത്തി..ഒരുവിധപ്പെട്ടവരെയെല്ലാം പാർട്ടിക്ക് ക്ഷണിച്ചിരുന്നു... "മോളെ LKG ൽ ചേർക്കണം... " അതേ നന്ദാ... "നമുക്ക് നാളെ പോയി അഡ്മിഷൻ എടുക്കാം... രാത്രിയിൽ നന്ദനോടൊട്ടി മയിൽ കിടന്നു..ആ സമയത്താണ് അവൻ മോളുടെ സ്കൂൾ വിഷയം എടുത്തിട്ടത്... " എത്ര പെട്ടന്നാണ് വർഷങ്ങൾ കൊഴിഞ്ഞു പോയതല്ലേ നന്ദാ... മയിലിനു ആശ്ചര്യമായിരുന്നു..നന്ദനോട് ചേർന്നു തുടങ്ങിയതോടെ വർഷങ്ങൾ പോയതറിഞ്ഞില്ല.. "നമുക്കിടയിൽ പ്രണയം നിൽക്കുന്നതോണ്ടാ നന്ദാ വർഷങ്ങൾ കടന്നു പോകുന്നത് അറിയാത്തത്...

" അതേ നന്ദാ.... ഒരുപക്ഷേ നന്ദൻ കൂടെ ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ മയിൽ ഈ നിലയിൽ എത്തില്ലെന്ന് അവൾക്ക് അറിയാം..ഒരുജന്മം മുഴുവനുമായും അവനോട് കടപ്പെട്ടിരിക്കുവാ.... അവൾ അരുമയോടെ അവന്റെ കവിളിൽ ചുംബിച്ചു... 💜💜💜💜💜💜💜💜💜💜💜💜💜💜💜 അടുത്ത ദിവസം അമ്മയോട് പറഞ്ഞിട്ട് കല്ലുമോളുമായി അവർ സ്കൂളിലേക്ക് പോയി...അഡ്മിൻ തരപ്പെടുത്തി... മോൾക്ക് സ്കൂളിലേക്ക് പോകാനുളള ബാഗും ബോക്സും ഷൂവും കുടയും ആവശ്യമായതെല്ലാം വാങ്ങി തിരികെ മടങ്ങി... ഒരുമാസം കഴിഞ്ഞതോടെ കല്ലുമോൾ സ്കൂളിലേക്ക് പോയി തുടങ്ങി... രാവിലെ നന്ദൻ കാറിൽ സ്കൂളിലേക്ക് മോളേ കൊണ്ടു വിട്ടിട്ട് കോളേജിലേക്ക് പോകും...

വൈകുന്നേരം മയിൽ സ്കൂട്ടറിൽ തിരികെ കൊണ്ടു വരും... "മോളേ സ്കൂൾ ബസിൽ അയച്ചാലോ നന്ദാ... ഒരുദിവസം വൈകുന്നേരം അവൾ നന്ദന്റെ അഭിപ്രായം തേടി... " ഒരുവർഷം ഇങ്ങനെ പോകട്ടെ മയിലേ..മോൾക്ക് എല്ലാമൊന്നു പരിചയമാകട്ടെ..നിനക്ക് ജോലി കിട്ടി പോയി തുടങ്ങിയാൽ മറ്റ് വഴികൾ ആലോചിക്കാം... അതാണ് നല്ലതെന്ന് മയിലിനും തോന്നി....അവൾ പി എസ്‌ സി എക്സാമിനൊക്കെ അപേക്ഷിച്ചു തുടങ്ങി... എക്സാമിനും പ്രിപ്പയർ ചെയ്തു. എല്ലാം നന്ദന്റെ തീരുമാന പ്രകാരം ആയിരുന്നു... "എനിക്ക് പ്രതീക്ഷയൊന്നും ഇല്ലാ നന്ദാ ജോലി കിട്ടുമെന്നു.." "അതിനു ഗവണ്മെന്റ് ജോബ് തന്നെ വേണമെന്നില്ല മയിലേ..ഏതെങ്കിലും നല്ല പ്രൈവറ്റ് ജോബ് ആയാലും മതി..

പിന്നെ പി എസ്‌ സിക്കു അപേക്ഷിക്കാതിരിക്കേണ്ടാ..എപ്പോഴാ ഭാഗ്യം വന്നു കയറുകയെന്ന് അറിയില്ല.. " ഹ്മ്മ്ം... മൂളലിൽ മറുപടി ഒതുക്കി... പിന്നെയും വർഷം ഒന്നു കടന്നു പോയി... കല്ലുമോൾ എൽ കെ ജി യിൽ നിന്ന് യൂ കെ ജിയിൽ ആയി... അന്നൊരു രാത്രി മഴ തകർത്തു പെയ്ത സമയം ഒരേ കുടക്കീഴിൽ മയിലും നന്ദനും ഒന്നായ നിമിഷം അവൻ അവളിൽ നിന്ന് പിടഞ്ഞു എഴുന്നേറ്റു മാറാൻ ശ്രമിച്ചു. കഴിഞ്ഞില്ല അതിനു മുമ്പേ അവൾ അവനെ വരിഞ്ഞു മുറുക്കി... "എവിടെ എഴുന്നേറ്റു പോകുവാ..അടങ്ങി കിടക്കെടാ അവിടെ‌.. നന്ദന്റെ കാതിൽ പ്രണയത്തോടെ മയിൽ മുരണ്ടു.. " എടീ വിടെടീ പെണ്ണേ ...

"അങ്ങനെ നിന്നെയിനി വിടുന്നില്ല‌‌.ആലപ്പുഴക്ക് ടിക്കറ്റ് എടുക്കും സ്ഥലം ആകും മുമ്പേ ഇറങ്ങും..ഇനിയീ പരിപാടി നടക്കില്ല" ചിരിയോടെ അവനെ വീണ്ടും വരിഞ്ഞങ്ങനെ മുറുക്കി...നന്ദൻ തളർച്ചയോടെ അവളിലേക്ക് അണച്ചു വീണു.. നിമിഷങ്ങൾ കൊഴിഞ്ഞു വീണതോടെ മയിൽ പിടി അയച്ചു...അവൻ അവളിൽ നിന്ന് എഴുന്നേറ്റു മലർന്നു കിടന്നു..പതിവുപോലെ അവനിലേക്ക് കാലെടുത്തു വെച്ചു വിരിഞ്ഞ മാറിൽ തല ചായിച്ചു കിടന്നു... "എന്നോട് ദേഷ്യമുണ്ടോ നന്ദാ.. " എന്തിന്... "എനിക്ക് കുഞ്ഞാവയെ വേണം നന്ദാ.അതാ ഞാനങ്ങനെ.... ഒന്നു നിർത്തിയിട്ട് അവൾ ഏങ്ങലടിച്ചു കരഞ്ഞു... നന്ദന്റെ നെഞ്ചൊന്ന് നീറി പിടഞ്ഞു.

. " കരയാാതെടീ പെണ്ണേ... അരുമയോടെ മയിലിനെ തഴുകി.. "എനിക്ക് നിന്നെ മനസിലാകുമെടീ... മയിലിനു അത്രയും മതിയായിരുന്നു സങ്കടം മാറാനായി..കണ്ണുനീർ തുടച്ചു അവൾ പുഞ്ചിരിച്ചു... അടുത്ത ദിവസം ഞായറാഴ്ച ആയിരുന്നു... നന്ദനും മയിലും കല്ലുമോളും ജാനകിയമ്മയും എല്ലാം വീട്ടിലുണ്ട്...എല്ലാവരും ഒരുമിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിക്കാനിരുന്ന സമയത്ത് നന്ദൻ മയിലിന്റെ ജോലിക്കാര്യം എടുത്തിട്ടത്... " അമ്മയുടെ അഭിപ്രായം എന്താ... അവന്റെ കണ്ണുകൾ ജാനകിയമ്മയിൽ ആയിരുന്നു... അമ്മയുടെ അഭിപ്രായം കൂടി അറിയണമെന്ന് നന്ദനു നിർബന്ധമുണ്ട്.. "പിന്നെ ഇത്രയും പഠിച്ചവളേ ജോലിക്ക് വിടണ്ടേ.. അടുക്കളയിൽ മാത്രം ഒതുക്കി നിർത്താൻ പറ്റില്ല...

മയിൽ അമ്മയെ ദയനീയമായി നോക്കി... "ഞാൻ കൂടി പോയാൽ അമ്മ ഒറ്റക്കാവില്ലേ..പിന്നെ കല്ലുമോളും... മയിലിന്റെ വാക്കുകൾ അവരുടെ മനസ് നിറച്ചു...സ്നേഹവും അലിവും കരുതലുമുളളവൾ... " അതൊന്നും ഓർത്ത് അമ്മയുടെ മോൾ വിഷമിക്കണ്ടാ...കല്ലുമോളുടെ കാര്യമൊക്കെ ഞാൻ നോക്കിക്കോളാം... അതോടെ മയിലിന്റെ മുന്നിലെ ഏക വഴിയും അടഞ്ഞു... നന്ദൻ അവളെ നോക്കി ചിരിച്ചതും അവൾ ചുണ്ടു ഒരുവശത്തേക്ക് വളച്ചു ഗോഷ്ടി കാണിച്ചു.. "പോടാ... അമ്മ കേൾക്കാതെ എന്നാൽ അവനു മനസ്സിലാകുന്ന രീതിയിലും പിറുപിറുത്തു... മയിലിന്റെ ശ്വാസത്തിൽ ജോലിയേക്കാൾ കുഞ്ഞാവ വേണമെന്നാണെന്ന് നന്ദൻ മനസ്സിലാക്കി...

അവന്റെ ജീവാംശത്തിലൊരു തുടിപ്പിനെ തന്നിലേറ്റാൻ ഒരുപാട് കൊതിച്ചു‌.ഒപ്പം കല്ലുമോൾക്കൊരു കൂട്ടും...അതാണവൻ ഗവണ്മെന്റ് ജോബ് വിട്ടിട്ട് മറ്റൊന്ന് മനസ്സിൽ കണ്ടത്... രണ്ടു മൂന്നു ദിവസങ്ങൾക്ക് ശേഷം നന്ദൻ ഒരു സന്തോഷ വാർത്തയുമായാണു വീട്ടിലേക്ക് വന്നത്... " മയിലേ ജോബ് ശരിയായിട്ടുണ്ട്... നന്ദൻ അവളെ തന്നിലേക്ക് അണച്ചു..അവളുടെ മുഖം വാടിയിരുന്നു... "നോക്കൂ പെണ്ണേ..നീയെനിക്ക് വാക്കു തന്നതാ... സങ്കടത്താൽ മയിലിന്റെ കണ്ണുകൾ നിറഞ്ഞു.. " അറിയാം നന്ദാ...നിനക്കായി മാറ്റി വെച്ചതാ എന്റെ ജന്മം...എല്ലാം സന്തോഷത്തോടെ അനുസരിക്കാം..എനിക്കൊരു കുഞ്ഞാവയെ വേണം... അവന്റെ മാറിലേക്ക് വിങ്ങിപ്പൊട്ടി മുഖം അമർത്തി കരഞ്ഞു...

അതവനെ ആഴ്ത്തിൽ മുറിവേൽപ്പിച്ചു... "നോക്ക് നന്ദാ നമുക്ക് കല്ലുമോൾ പോരേടീ...നമ്മുടെ സ്നേഹം പകുത്ത് മറ്റൊരു കുഞ്ഞിനു കൂടി കൊടുക്കണോ ..നമുക്ക് കൊതി തീരുവോളം സ്നേഹിക്കാനും താലോലിക്കാനും നമ്മുടെ കുഞ്ഞ് തന്നെ ധാരളമല്ലേ... " പറ്റില്ല നന്ദാ ഈ ഒരു കാര്യത്തിൽ നിന്നെ ഞാൻ സപ്പോർട്ട് ചെയ്യില്ല... മയിലിനു മനസ്സിലാകും അവനെ...കല്ലുവിനെ അത്രയേറെ ഇഷ്ടമാണ് നന്ദനെന്ന്..പക്ഷേ നന്ദനിൽ നിന്നൊരു കുഞ്ഞിനെ അവൾ അത്രയേറെ കൊതിക്കുന്നുണ്ട്..

ഒപ്പം കല്ലുമോൾക്കൊരു കൂടപ്പിറപ്പിനേയും... "മയിലേ..ഞാൻ.. നീ എന്നെ തെറ്റിദ്ധരിക്കരുത്... " ഇല്ല നന്ദാ ഒരിക്കലും ഇല്ല.. കല്ലുമോളോടുളള അമിതമായ സ്നേഹത്താലാ നീയിത് പറയുന്നതെന്ന് എനിക്ക് അറിയാം..നിന്റെ ഉള്ളിലും ആഗ്രഹമുണ്ട് ഒരു കുഞ്ഞിനെ കൂടി.. കല്ലുമോൾക്കൊരു കൂട്ടിനെ വേണമെന്ന്...ശരിയല്ലേ നന്ദാ ഞാൻ പറഞ്ഞത്... മയിൽ പറയുന്നത് നൂറു ശതമാനം ശരിയാണു..കല്ലുമോൾക്കൊരു കൂടപ്പിറപ്പിനെ വേണം..താനൊറ്റക്ക് ജീവിച്ചത് പോലെ ആകരുത് മോളുടെ ജീവിതമെന്ന് അവനു നിർബന്ധമുണ്ട്...

അത് മനസ്സിലാക്കിയാണു അവൾ സംസാരിച്ചതും... "ശരി മയിലേ സമ്മതിക്കുന്നു.. കല്ലുമോൾക്ക് കുഞ്ഞാവയെ കൊടുക്കും മുമ്പേ നീ ജോലിക്ക് കയറണം...നിന്നെ നീ ആയി കാണാത്ത മനുവിനും ജയനും നിന്റെ കയ്യുടെ കരുത്ത് അറിയണം.. സമ്മതമാണോ... നന്ദൻ അവസരത്തിനൊത്ത് ഉയർന്നു... " ഡീ മയിലേ നീ രണ്ടെണ്ണം കൊടുക്കടീന്ന് പറഞ്ഞാൽ പോരെ നന്ദാ‌..നിനക്കായി ഞാൻ ചെയ്തിരിക്കും...വാക്ക്... മതി ഇത്രയും കേൾക്കാൻ മാത്രമായിരുന്നു കാത്തിരുന്നത്...

വെറുതെ പറഞ്ഞാൽ പിന്നെ അതിനൊരു കരുത്ത് ഉണ്ടാകില്ലെന്ന് അറിയാം..അറിഞ്ഞു വേണം കൊടുക്കാൻ.. പെണ്ണിന്റെ മാനത്തിനു വില കൽപ്പിക്കാത്തവൻ അവളിലെ തീയുടെ കരുത്ത് അറിയണം... "എങ്കിൽ നാളെ മുതൽ ജോബിനു കയറിക്കോളൂ...നമ്മുടെ പൊന്ന് പഠിക്കുന്ന സ്കൂളിൽ തന്നെ ടീച്ചറായിട്ട്... " സത്യാണോ നന്ദാ... മയിലിന്റെ മുഖം സന്തോഷത്താൽ തിളങ്ങി... "എന്റെ പ്രാണനാണം... വാക്കുകൾ മുഴുവുപ്പിച്ചില്ല അതിനു മുമ്പേ അവളുടെ അധരങ്ങൾ അവന്റെ ചുണ്ടിനെ കവർന്നു.................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story