നന്ദമയൂഖം: ഭാഗം 36

nanthamayoogham

A Story by സുധീ മുട്ടം

ഫോൺ കട്ടു ചെയ്തു ആരവ് ചിരിയോടെ നന്ദനു നേരെ നീട്ടി.. കോപത്താൽ അവന്റെ മുഖം ചുവന്നിരുന്നു... "ആരവ്.നീ ഈ ചെയ്തത് ശരിയായില്ല..എത്ര വലിയ സൗഹൃദമായാലും എനിക്കിത് ന്യായീകരിക്കാൻ കഴിയില്ല... " കൂൾ...കൂൾ മിസ്റ്റർ നന്ദൻ...നീ മയൂഖയെ കുറിച്ച് പറഞ്ഞപ്പോൾ അവളുടെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് അറിയാനൊരു മോഹം അത്രയേയുള്ളൂ... നന്ദൻ പഠിപ്പിക്കുന്ന കോളേജിലെ പ്രൊഫസറാണ് ആരവ് കൃഷ്ണയും..ഒരേ കോളേജിൽ പഠിച്ചവർ..കോളേജ് പഠനം കഴിഞ്ഞു ഇവിടെ വെച്ചാണ് അവർ വീണ്ടും കണ്ടുമുട്ടന്നത്..പരിചയം വീണ്ടും പുതുക്കിയതോടെ വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ വിവാഹം കഴിഞ്ഞ കാര്യവും സൂചിപ്പിച്ചു...

ആരവിനെ സംബന്ധിച്ച് സ്ത്രീകളെ കുറിച്ച് മറ്റൊരു കാഴ്ചപ്പാടാണ്..അതിനു ആൾ നിരത്തുന്ന കാരണം സ്വയം ലൈഫും..പ്രണയിച്ചു വിവാഹം കഴിച്ചവൾ പെട്ടന്നൊരു നാളിൽ എല്ലാം ഇട്ടെറിഞ്ഞ് മറ്റാരാൾക്ക് ഒപ്പം പോയതോടെ സ്ത്രീകളോടുളള കാഴ്ചപ്പാട് മാറി മറിഞ്ഞു... നന്ദൻ മയിലിനെ കുറിച്ച് പ്രണയത്തോടെ പറയുന്നത് കേൾക്കുമ്പോൾ ആരവിൽ അസൂയ തിളച്ചു മറിയും... "എടാ എല്ലാ പെണ്ണുങ്ങളും നല്ല അഭിനേതാക്കളാണു ജീവിതത്തിൽ..ചിരിച്ചോണ്ട് കഴുത്ത് അറക്കുന്നവർ.. " എല്ലാവരും ഒരുപോലെ ആകില്ല ആരവ്..ചിലർ മാത്രം അങ്ങനെയാണ്... അത് പെണ്ണിൽ മാത്രമല്ല ആണിലും അങ്ങനെ തന്നെ... "എങ്കിൽ ശരി നന്ദാ..നീ ഫോൺ തന്നേ ഞാൻ മയിലിനോടൊന്ന് സംസാരിക്കട്ടെ..

സുഹൃത്തല്ലേന്നു കരുതിയാണ് കൊടുത്തത് അവനൊരിക്കലും ഇങ്ങനെ പറയുമെന്ന് കരുതിയില്ല...രണ്ടു പേരും അപ്പോൾ സിറ്റി ഹോസ്പിറ്റലിന്റെ മുന്നിൽ വന്നു നിന്നു.. മയിൽ കരഞ്ഞു നിലവിളിച്ചാകും വരുമെന്ന് നന്ദനു ഉറപ്പാണ് .അതാണ് കോളേജിൽ നിന്ന് അങ്ങോട്ടേക്ക് വന്നത്.. മയിലിനെ വിളിച്ചിട്ട് ഫോൺ എടുത്തില്ല..അമ്മയേയും വിളിച്ചു നോക്കിയിട്ട് അങ്ങനെ തന്നെ. രണ്ടും കൂടി വെപ്രാളം കയറി വരുകയാണെന്ന് തോന്നി...അതിനാൽ ഉടനെ ഹോസ്പിറ്റലിൽ വന്നു... നന്ദന്റെ കണക്ക് കൂട്ടലുകൾ തെറ്റിയില്ല..കരഞ്ഞു നിലവിളിച്ചു അമ്മയുമായി കയറി വരുന്നത് കണ്ടു...അമ്മ അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും മയിലിനെ സമാധാനിപ്പിച്ചില്ല..അവരുടെ കൂടെ കല്ലുമോളെ കൂടി കണ്ടതോടെ നന്ദന്റെ മനസ്സ് വല്ലാതെ നൊന്തു..വേഗം അവർക്ക് അരികിലേക്ക് നടന്നു ചെന്നു..

തങ്ങൾക്ക് അരികിലേക്ക് നടന്നു വരുന്ന നന്ദനെ മയിൽ കണ്ടിരുന്നു... " നന്ദാ..... വലിയൊരു നിലവിളിയോടെ ഓടി വന്നു അവന്റെ നെഞ്ചിലക്ക് തല്ലി വീണു.. "എന്ത് പറ്റി എന്റെ നന്ദന്...ഞാൻ പറഞ്ഞതല്ലേ ഇന്നു പോകണ്ടാന്ന്..കേട്ടില്ലല്ലോ... മയിലിൽ നിന്നൊഴുകിയ കണ്ണുനീർ അവന്റെ മാറിനെ നനച്ചൊഴുക്കി... അവനു എന്തെന്ന് അറിയാത്ത സങ്കടം വന്നു.. " മയിലേ... മോളേ... ഹോസ്പിറ്റലിൽ വരുന്നവരും മടങ്ങുന്നവരും എല്ലാം അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു...പക്ഷേ മയിലിനു അതൊന്നും ബാധകമായിരുന്നില്ല...അവളുടെ പ്രാണനു ആക്സിഡന്റ് ആയെന്നുളള ആശങ്ക മാത്രമാണ് നിറഞ്ഞിരുന്നത്... "മയിലേ...മോളേ ..ഡീ... പ്രിയപ്പെട്ടവളുടെ മുഖം കൈ വെളളയിലെടുത്തു...

എന്താണ് പറയേണ്ടെന്ന് മാത്രം അവനറിയില്ല..കൂട്ടുകാരൻ ഒപ്പിച്ച കുസൃതിയെന്നോ...ജാനകിയമ്മയും പകച്ചു നിൽക്കുവാണ്.അതേ അവസ്ഥയാണ് ആരവ്...അവനിത്രയും പ്രതീക്ഷിച്ചിരുന്നില്ല.. " പറയ് നന്ദാ എന്താടാ ഉണ്ടായത്... അമ്മ കരയുന്നത് കണ്ടു കല്ലുമോളും ഉറക്കെ കരഞ്ഞു ‌.നന്ദന്റെ നെഞ്ച് പൊട്ടി.. ഉടനെ അമ്മയുടെ അടുത്ത് നിന്ന് മോളേ എടുത്തു നെഞ്ചിലേക്കിട്ടു.. "അച്ഛക്ക് ഒന്നൂല്ലെടീ... പൊന്ന് കരയാതെ.. മയിലിനേയും കുഞ്ഞിനേയും ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു... " മയൂഖേ സോറി റിയലി സോറി... ആരവ് സങ്കടത്തോടെ അവർക്ക് അരികിലേക്ക് നീങ്ങി നിന്നു... അപരിചിതനായ വ്യക്തിയെ അവൾ നോക്കി..വിഷമത്തോടെ നടന്നതെല്ലാം തുറന്നു പറഞ്ഞു...

മയിലിന്റെ മുഖം മാറി...കണ്ണുകളിൽ നിന്നും അഗ്നി വമിച്ചു... ആ ചൂടിനു തന്നെ വെന്തെരിക്കാനുളള ശക്തിയുണ്ടെന്ന് അയാൾക്ക് തോന്നി... "നിങ്ങൾക്ക് എല്ലാമൊരു തമാശയാകും ലക്ഷ്യം എനിക്കും അമ്മക്കും മോൾക്കും നന്ദൻ മാത്രമേയുള്ളൂ...എന്തെങ്കിലും പറ്റിയാൽ ഞങ്ങൾക്കാ അതു നോവുക.തനിക്കൊന്നും ഒരു പ്രശ്നവുമില്ല... ഗദ്ഗദത്താൽ ചുണ്ടുകൾ വിതുമ്പി... " ഈശ്വരന്റെ സ്ഥനത്താ എനിക്കീ മനുഷ്യൻ...കാലിലൊരു മുള്ളു പോലും കൊള്ളെരുതുന്നാ ദിവസവും പ്രാർത്ഥിക്കുക.. അവളിൽ നിന്നും മിഴിനീർ കുതിച്ചു ചാടി... ആരവിന്റെ ശിരസ്സ് കുനിഞ്ഞു പോയി..ചെയ്ത തെറ്റിന്റെ ആഴം അയാളെ വല്ലാതെ നോവിച്ചു.. "തന്റെ പ്രവൃത്തിക്കു മുഖം അടച്ചൊരെണ്ണം തരികയാ വേണ്ടത്...

അത് ചെയ്യാത്തത് നിങ്ങൾ നന്ദന്റെ കൂട്ടുകാരനായതോണ്ടു മാത്രമാ.... ആരവിന്റെ മുഖം വിളറിപ്പോയി... മയൂഖയുടെ ഭാവം കണ്ടപ്പോൾ അങ്ങനെ ചെയ്തേക്കുമെന്നു കരുതി.. നന്ദനും ശരിക്കും ഭയന്നു...മയിലിന്റെ മുഖത്തെ ഭാവം കണ്ടപ്പോൾ... " സോറി റിയലി സോറി... ഒരിക്കൽ കൂടി ക്ഷമ ചോദിച്ചിട്ട് അയാൾ തിരിഞ്ഞു നടന്നു.. "വാ നന്ദാ പോകാം... മയിൽ പറഞ്ഞതോടെ എല്ലാവരും വീട്ടിലേക്ക് പോയി... 💜💜💜💜💜💜💜💜💜💜💜💜💜💜💜 രാത്രിയിൽ കിടക്കാൻ നേരം മയിലിന്റെ മുഖം പതിവില്ലാതെ ഗൗരവത്തിലായിരുന്നു...എങ്കിലും നന്ദനോടുളള പ്രണയത്തിന്റെ അളവൊട്ടും കുറഞ്ഞിരുന്നില്ല.. " എന്താ മയിലേ മുഖം വല്ലാതിരിക്കുന്നത്... നന്ദനു ശരിക്കും നോവുന്നുണ്ട്...

"ഒന്നൂല്ലാ നന്ദനു തോന്നണതാ.. " എന്റെ മയിലിനെ ഞാനെന്നും കാണുന്നതല്ലേ... നോവോടെ ചോദിക്കുന്നവന്റെ മുഖത്തേക്ക് നോക്കിയതും ഹൃദയത്തിൽ നിന്നൊരു നിലവിളി ഉയർന്നു... കണ്ണുനീരായത് ഇറ്റിറ്റു വീണു നന്ദനെ പൊള്ളിച്ചു തുടങ്ങി.. സങ്കടത്തോടെ അവനെ കെട്ടിപ്പിടിച്ചു.. "തമാശക്ക് പോലും പറയല്ലേ നന്ദാ..വെറുതെ പോലും കൂട്ടു നിൽക്കല്ലേട...ശരിക്കും നൊന്തു പോയെടാ..ഒരുനിമിഷം ഞാൻ മരിച്ചു പോയെടാ... അസഹ്യമായ വേദനയോടെ പുലമ്പി.. " ഇല്ല മയിലേ..ഇനി ഒരു തമാശക്കും കൂട്ടു നിൽക്കില്ല...സൗഹൃദവും ജീവിതവും കൂടി കൂട്ടിക്കുഴക്കില്ല... അവളുടെ മൂർദ്ധവിൽ അരുമയോടെ മുത്തി...

മയിലിന്റെ മനസ്സും നിറഞ്ഞു... പറയാതെ തന്നെ നന്ദൻ കാരണം മനസ്സിലക്കിയിരിക്കുന്നു...അവളുടെ മനസ്സിനു സന്തോഷം തോന്നി...പ്രണയം നിറച്ച് അവന്റെ അധരങ്ങളിൽ ചുംബിച്ചു.... "സൗഹൃദമായാലും കുടുംബം ആയാലും പരസ്പരം കൂട്ടി കുഴക്കരുത്...അകറ്റി നിർത്തേണ്ടത് അകറ്റി നിർത്തുക തന്നെ വേണം...ചേർത്തു പിടിക്കേണ്ടത് ചേർത്തു പിടിക്കുകയും വേണം... മയിൽ മനസ്സിൽ പറഞ്ഞു..... അവളുടെ മന്ത്രണം മനസ്സിലായതു പോലെ അവളുടെ മാറിടത്തിൽ മുഖമിട്ടുരസി........................................ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story