നന്ദമയൂഖം: ഭാഗം 37

nanthamayoogham

A Story by സുധീ മുട്ടം

ഒന്നുരണ്ട് മാസങ്ങൾ കൊണ്ട് നല്ല ടീച്ചറെന്ന പേര് മയൂഖ സ്കൂളിൽ നിന്നും നേടിയെടുത്തു.. കുട്ടികൾക്കും സഹപ്രവർത്തകർക്കും ഒരുപോലെ പ്രിയങ്കരിയായി തീർന്നവൾ..സൗമ്യമായ പെരുമാറ്റത്തിലൂടെയും മിതമായ സംഭാഷണത്തിലൂടെയും... ഒരുദിവസം നന്ദൻ ഓഫീസിൽ നിന്നും ഉച്ചക്കു മുമ്പേ ഇറങ്ങി നേരെ സ്കൂളിലക്ക് ചെന്നു..മയിൽ പറഞ്ഞിട്ടായിരുന്നു... അന്ന് നന്ദന്റെ പിറന്നാളാണ്..ഉച്ചക്ക് ഒരുമിച്ച് ഇരുന്നു അമ്മയും മയിലും കല്ലുമോളുമായി ഊണ് കഴിക്കണം..സ്കൂളിലേക്ക് പോകാൻ മടിച്ച അവളെ ജാനകിയമ്മ എല്ലാം തയ്യാറാക്കാമെന്ന് ആശ്വസിപ്പിച്ചു പറഞ്ഞു വിട്ടു..അങ്ങനെയാണ് സ്കൂളിലേക്ക് പോയത്...

"കേട്ടോ നന്ദാ..മയൂഖയെ സ്കൂളിനു സമ്മാനിച്ചതിൽ ഞങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട്... സ്കൂളിലെ പ്രധാന അദ്ധ്യാപികയായ ശ്യാമ ടീച്ചർ നന്ദനെ കണ്ടതോടെ പറഞ്ഞു... അവന്റെ ഉളളം സന്തോഷത്താൽ നിറഞ്ഞു.. മയിലിനെ കുറിച്ച് നല്ല വാക്കുകൾ കേൾക്കുന്നത് മനസ്സിനൊരു ആഹ്ലാദമാണ്.. പുഞ്ചിരിയിലൊരു മറുപടി ഒതുക്കി..കുറച്ചു കഴിഞ്ഞപ്പോൾ കല്ലുമോളോടൊപ്പം മയിൽ ഇറങ്ങി വന്നു... "മോള് വളർന്നു വരുന്തോറും മയിലിന്റെ ഛായ ആവുകയാണെന്ന് സന്തോഷത്തോടെ ഓർത്തു... " അച്ഛേടെ സുന്ദരിക്കുട്ടീ.. കൈ നീട്ടിയതും കല്ലുമോൾ നന്ദനിലേക്ക് ഓടിക്കയറി.. "പെൺകുട്ടിയാ അധികം പുന്നരിക്കേണ്ടാ... മയിൽ തമാശയോടെ പറഞ്ഞതും കല്ലുവിന്റെ മുഖം വാടി..

" അതെന്നാ പെൺകുട്ടികൾക്ക് കൊമ്പുണ്ടോ... അവന്റെ ചോദ്യം കേട്ടു മയിൽ പൊട്ടിച്ചിരിച്ചു... "ആണായാലും പെണ്ണായാലും വേർതിരിവ് ഇല്ലാതെ വളർത്തണം.. സ്നേഹം നൽകേണ്ടപ്പോൾ കൊടുക്കണം..ശിക്ഷിക്കുമ്പോഴും അങ്ങനെ തന്നെ... " നന്ദാ ഞാനൊരു തമാശ പറഞ്ഞതാ നീയത് വിട്... "എടീ പെണ്ണേ നിന്റെ അമ്മയെ അച്ഛൻ എടുക്കാത്തതിന്റെ കുശുമ്പാ..കാര്യമാക്കേണ്ടാ.... മോളോടായി പറഞ്ഞതും അവൾ കൈകൊട്ടി ചിരിച്ചു... "വഷളൻ... നന്ദന്റെ കയ്യിൽ ചെറുതായി മയിലൊന്നു നുള്ളി.. "പതിയെ പറയ് നന്ദാ..." "എന്താടീ ഞാൻ സത്യമല്ലേ പറഞ്ഞത്... " നീ രാത്രി എന്റെ അടുത്ത് വാ ട്ടാ നിനക്ക് സമ്മാനം തരാവേ... കാതിലടക്കം പറഞ്ഞവളുടെ കവിളിലൊരുമ്മ അപ്പോൾ തന്നെ കൊടുത്തു...

ആരെങ്കിലും കാണുന്നോന്ന് മയിൽ ചമ്മലോടെ നാലു ഭാഗത്തേക്കും നോക്കി... "നാണമില്ലാത്തവൻ... അവൾ പിറുപിറുത്തത് കേട്ടു നന്ദൻ പൊട്ടിച്ചിരിച്ചു.. കൂടെ കല്ലുമോളും... നന്ദൻ സ്കൂട്ടറിലാണ് വന്നത് ...കല്ലുമോളെ മുന്നിൽ ഇരുത്തിയ ശേഷം അവൻ കയറി. പിന്നാലെ മയിലും..സ്കൂട്ടർ മുന്നോട്ടു നീങ്ങിയതോടെ അവന്റെ വയറിമേൽ കൈ ചുറ്റി പുറത്തേക്ക് ചാരി ഇരുന്നു... ജാനകിയമ്മ അവരെ കാത്തിരിക്കുവായിരുന്നു..വന്നയുടനെ നന്ദൻ കേക്കു മുറിച്ചു.അമ്മക്കും മോൾക്കും മയിലിനും കൊടുത്തു. ജാനകിയമ്മ ചെറിയ രീതിയിൽ തയ്യാറാക്കിയ സദ്യ അവർ കഴിച്ചു... രാത്രിയിൽ പതിവു പോലെ നന്ദന്റെ മാറിലൊട്ടി മയിൽ കിടന്നു... " മയിലേ വരുന്ന ഞായറാഴ്ച നമുക്ക് ഒരിടം വരെയൊന്നു പോകണം...

"എവിടേക്കാടാ.... " അത് സർപ്രൈസ്.. കളളച്ചിരിയോടെ മയിലിന്റെ ചെവിയിൽ മൃദുവായി കടിച്ചു... "ശരി നന്ദാ...ബട്ട് നിനക്കൊരു സർപ്രൈസ് എനിക്ക് എപ്പോൾ തരാൻ പറ്റും... " അല്ല മനസ്സിലായില്ല....ഒന്നു വ്യക്തമാക്കോ... മനസ്സിലായെങ്കിലും അറിയാത്ത ഭാവം നടിച്ചു... "എനിക്ക് എപ്പോൾ കുഞ്ഞാവയെ തരുമെന്ന്... കുസൃതിയോടെ അവന്റെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു.. " ഡീ പെണ്ണേ നോവുന്നുണ്ട്.. "നോവട്ടെ...ഇനിയും നോവിക്കും...എനിക്ക് കുഞ്ഞാവയെ എപ്പോൾ തരും....

മയിലിന്റെ മിഴികളിൽ ആർത്തിരമ്പുന്ന നോവ് തെളിഞ്ഞു കണ്ടു... പാവം...നന്ദന്റെ മനസ്സൊന്ന് പിടഞ്ഞു... എത്ര നാളായി പാവം പെണ്ണ് ആഗ്രഹിക്കുന്നു..കുഞ്ഞാവയെ കിട്ടാനുള്ള അടങ്ങാത്ത ദാഹം തന്റെ ഇഷ്ടങ്ങൾക്കായി പലപ്പോഴും മാറ്റിവെച്ചു..ഇനിയവളെ വിഷമിപ്പിക്കുന്നത് ശരിയല്ല... " ദാ ഇപ്പോൾ തന്നെ തന്നേക്കാം... "സത്യം... " സത്യം... നന്ദൻ മയിലിനെ ഇറുക്കി പുണർന്നു... അവളുടെ നെറ്റിയിലും മുഖത്തും ചുണ്ടിലും അവന്റെ അധരങ്ങൾ ചിത്രങ്ങൾ രചിച്ചു.. കൈ വിരലുകൾ മേനിയിൽ ശ്രുതി മീട്ടി...സ്നേഹ പരിലാളനകൾക്കൊടുവിൽ ഇരുശരീരവും മനസ്സും ഒന്നായി മാറിയ നിമിഷം അവളിലേക്കവൻ തടസ്സമില്ലാതെ ഒഴുകിയിറങ്ങി..

തന്നിലേക്ക് തളർന്നു വീണവനെ മുറുക്കി പുണർന്നവൾ...അവന്റെ ചുണ്ടിൽ ചുംബിച്ചു തന്നിലെ സംതൃപ്തി അറിയിച്ചു.... പരസ്പരം കെട്ടിപ്പുണർന്നു കിടന്നവരുടെ മിഴികളെ നിദ്ര തലോടിയുറക്കി... രണ്ടു മൂന്നു ദിവസം ശാന്തമായി ഒഴുകി..ഞായറാഴ്ച രാവിലെ നന്ദൻ ആവശ്യപ്പെട്ടതു പോലെ മയിൽ കുളിച്ചു വന്നു‌.അവൻ തന്നെയാണ് അവളെ സാരി ഉടുപ്പിച്ചതും ഒരുക്കിയതും... "പോകാം മയിലേ.... " ഞാൻ റെഡി... കല്ലുമോളെ അമ്മയുടെ അടുത്താക്കി മയിലും നന്ദനും ഇറങ്ങി...കല്ലുമോൾക്ക് വഴക്കൊന്നും ഇല്ല..പറയുന്നത് അനുസരിക്കും..അതിനാൽ അവർക്ക് തലവേദനയില്ല... സ്കൂട്ടർ കുറച്ചു ദൂരം മുമ്പോട്ട് പോയി.പരിചയമുള്ള ആരെയോ കണ്ടതോടെ വണ്ടി തിരിക്കാൻ ആവശ്യപ്പെട്ടു...

"നന്ദാ വണ്ടി തിരിക്കെടാ... റോഡിലെ തിരക്ക് ശ്രദ്ധിച്ചു നന്ദൻ സ്കൂട്ടർ തിരിച്ചു മുമ്പോട്ടെടുത്തു... " നിർത്ത് നന്ദാ... സ്കൂട്ടർ നിർത്തിയതോടെ മയിൽ ചാടിയിറങ്ങി മുമ്പോട്ടു നടന്നു നീങ്ങിയ ആളിനു മുമ്പിൽ ചെന്നു നിന്നു... "എടീ ദീപേ... കൂട്ടുകാരിയെ കണ്ട സന്തോഷത്തോടെ വിളിച്ചു... " ഡീ മയൂഖേ നീയോ .എത്ര നാളായെടീ കണ്ടിട്ട്...നിന്നെ ഓർക്കാത്ത ദിവസങ്ങൾ ഇല്ലെടീ... ദീപയിലൊരു നോവുണർന്നു പെയ്തത് മയിലറിഞ്ഞു. ദീപ മയിലിനെ നന്നായി ശ്രദ്ധിച്ചു...പഴയതിൽ നിന്നും ഒരുപാട് വ്യത്യസ്തയാണവൾ...അൽപ്പം കൂടി തടിച്ചു സൗന്ദര്യം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നു..കരഞ്ഞു കൂവിയ മയൂഖയല്ല സന്തോഷവതിയും ഊർജ്ജസ്വലയും ആണ് ഇന്നവൾ.... "നീ ഇപ്പോൾ എവിട മയു... "

പറയാടീ...അതിനു മുമ്പേ എനിക്ക് ഒരാളെ പരിചപ്പെടുത്താനുണ്ട്...അതും പറഞ്ഞു അവൾ നന്ദനെ കയ്യാട്ടി വിളിച്ചു... അപ്പോഴാണു ദീപ അവനെ കാണുന്നത്.. നന്ദൻ നടന്നു വന്നു മയിലിനൊപ്പം നിന്നു... "എടീ ഇതാണെന്റെ നന്ദൻ...എന്റെ എല്ലാമെല്ലാം... അതിൽ എല്ലാം അടങ്ങിയിരുന്നു...മയിലിന്റെ ഭർത്താവ്... അവൾക്ക് ചേരുന്ന ആൾ.. " നന്ദാ ഇതാണ് എന്റെ ഫ്രണ്ട് ദീപ... അത്രയും മതിയായിരുന്നു നന്ദനു ദീപ ആരെന്നു മനസ്സിലാക്കാൻ... അവനു അവളോട് ബഹുമാനം മാത്രമായിരുന്നു ഭർത്താവിന്റെ തെറ്റുകളെ ന്യായീകരിക്കാതെ സത്യത്തിന്റെ ഭാഗത്ത് നിലയുറപ്പിച്ചവർ...

"ഒത്തിരി നന്ദിയുണ്ട് എന്റെ മയിലിനൊരു ആപത്ത് വന്നപ്പോൾ ചേർത്തു പിടിച്ചതിന്" പറയുമ്പോൾ അവന്റെ സ്വരം ഇടറിയിരുന്നു... ദീപക്കും മനസ്സിലായി മുന്നിൽ നിൽക്കുന്ന മനുഷ്യൻ നന്മയും കാരുണ്യവും നിറഞ്ഞവനെന്ന്...അതാണ് മയിലിനെ ചേർത്തു പിടിച്ചതും.. "ഞാനാ നന്ദാ അതങ്ങോട്ട് പറയേണ്ടത്...പാവം പെണ്ണിനൊരു ജീവിതം നൽകിയതിനു... നന്ദൻ ക്ഷണിച്ചതോടെ അടുത്തുള്ള റെസ്റ്റോറന്റിൽ ചായ കുടിക്കാനായി കയറി...അവർ തമ്മിൽ കുറെ സംസാരിച്ചു...അതിനിടയിൽ ദീപ തന്റെ വിശേഷങ്ങൾ പറഞ്ഞു... " ഞാൻ അതിന്റെ പിറ്റേന്ന് ജയനോട് ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു... അയാൾ ഒരുപാട് കെഞ്ചി നോക്കിയട്ടും വഴങ്ങിയില്ല..

പിന്നെ ഡിവോഴ്സ് കിട്ടിയതോടെ മറ്റൊരു വിവാഹം കഴിച്ചു..പ്രസവിച്ചില്ലെങ്കിലും എനിക്കും കിട്ടി സ്നേഹിക്കാൻ അറിയാവുന്ന കളങ്കമില്ലാത്ത രണ്ടു മക്കളേയും നല്ലൊരു ഭർത്താവിനേയും... നന്ദനു ദീപയോടുളള റെസ്പെക്റ്റ് വർദ്ധിച്ചതേയുള്ളൂ.....എല്ലാം സഹിച്ചും ക്ഷമിച്ചും അടിമയായി കിടന്നില്ലല്ലോ... "പിന്നെ അയാൾ ചെയ്ത തെറ്റിനൊക്കെ ദൈവം ശിക്ഷ കൊടുത്തു... ആക്സിഡന്റിൽ പെട്ടു കുറച്ചു നാൾ തളർന്നു കിടന്നു....ഒടുവിൽ ആരും നോക്കാനില്ലാതെ പുഴുവരിച്ചു ചത്തെന്നാ അറിഞ്ഞത്... ദീപ പറയുന്നത് ഞെട്ടലോടെയാണു നന്ദനും മയിലും ശ്രവിച്ചത്...

അവനു വല്ലാത്ത നിരാശ അനുഭവപ്പെട്ടു... " പണ്ടൊക്കെ പിന്നെ പിന്നെ ആയിരുന്നു... ഇപ്പോൾ ദൈവവും കാലത്തിനൊത്തു മാറി..ചെയ്യുന്ന തെറ്റിനുളള ശിക്ഷ പുള്ളിക്കാരൻ ഉടനെയാ കൊടുക്കണത്.... "ശരിയാണ് ചില പ്രതികാരങ്ങൾ ഈശ്വരനുളളതാണ്..അദ്ദേഹം നൽകുന്നത് തന്നെയാ നല്ലതും..ചിലതൊക്കെ ഓർമ്മിപ്പിക്കും മരണക്കിടക്കയിലും... നന്ദന്റെ മനസ്സ് അവനെ ഓർമ്മിപ്പിച്ചു......................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story