നന്ദമയൂഖം: ഭാഗം 38

nanthamayoogham

A Story by സുധീ മുട്ടം

ദീപയോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ മയൂഖക്ക് യാതൊരു സങ്കടവും തോന്നിയില്ല.. "തെറ്റ് ചെയ്തവന് ദൈവം തന്നെ ശിക്ഷ കൊടുത്തു.. ആരും നോക്കാനില്ലാതെ പുഴുവരിച്ച് നരകിച്ചുളള മരണം. തെറ്റ് ചെയ്തതിനു ഈശ്വരൻ നൽകിയ പ്രതിഫലം..... നന്ദനും അങ്ങനെ തന്നെ ആയിരുന്നു.. " യാതൊരു മനസാക്ഷിക്കുത്തും അനുഭവപ്പെട്ടില്ല...ഈശ്വരൻ നൽകുന്ന ശിക്ഷയോളം വരില്ല മനുഷ്യർ നൽകുന്നത്... "തിരിച്ച് വീട്ടിലേക്ക് പോകാമെടീ പെണ്ണേ... നന്ദൻ മയിലിനെ നോക്കി..അവളൊന്ന് ഞെട്ടി തുറിച്ചു നോക്കി.. " എവിടെയോ പോകാനുണ്ട്..സർപ്രൈസ് നൽകാനുണ്ടെന്ന് പറഞ്ഞിട്ട്... അവൾ പുരികക്കൊടികൾ മേൽപ്പോട്ടു ഉയർത്തിയ ശേഷം ചിരിച്ചതോടെ ഇരുവശത്തും നുണക്കുഴികൾ തെളിഞ്ഞു..

"മിഷൻ പാസ്സ്ഡ്... " നീ ചിരിക്കാതെ കാര്യം പറയെടാ ചെറുക്കാ.. ചൂണ്ടു വിരലാൽ അവന്റെ കവിളിലൊന്നു കുത്തിയവൾ..ഒട്ടും നോവിക്കാതെ... "നമ്മൾ ജയനെ കാണാൻ ഇറങ്ങിയതാ.. മയിലിലൊരു വിറയലുണ്ടായി...പതിയെ അത് പുഞ്ചിരിയായി മാറി.. " ഓ...അതുശരി..ജയനോട് പ്രതികാരം ചെയ്യാനാണോടാ... "ഹ്മ്മ്ം.. അമർത്തി മൂളി... " എനിക്കറിയാം നന്ദാ നിന്റെ മനസ്സിലത് അണയാത്ത കനൽ പോലെ തിളച്ചു മറിഞ്ഞുകൊണ്ട് ഇരിക്കുമെന്ന്..സാരമില്ലെടാ ദൈവശിക്ഷയേക്കാൾ വലുതായി മറ്റൊന്നും ഇല്ല... നന്ദന്റെ മനസ്സ് വായിച്ചത് പോലെ ആയിരുന്നു മയിലിന്റെ മറുപടി "അതേ മയിലേ" "എങ്കിൽ പിന്നെ വീട്ടിലേക്ക് പോകാം"

"വാ... അവന്റെ വിരലിൽ കൈ കോർത്ത് അവൾ പുറത്തേക്ക് നടന്നു... 💜💜💜💜💜💜💜💜💜💜💜💜💜💜💜 വീട്ടിൽ സ്കൂട്ടർ നിൽക്കുന്ന ശബ്ദം കേട്ട് കല്ലുമോൾ ഓടി വന്നു..നന്ദൻ കൈ നിട്ടിയതും അവൾ വലിഞ്ഞു കയറി അച്ഛയോടൊട്ടി ഞെളിഞ്ഞ് ഇരുന്നു മയിലിനെ നോക്കി..കുഞ്ഞും നാൾ മുതലേയുളളതാണ്.അച്ഛയെ കിട്ടിയാൽ അഭിമാനത്തോടെ അങ്ങനെ ഇരിക്കും... നന്ദൻ കയ്യിലിരുന്ന ചൂട് പരിപ്പുവട പൊതി മോളുടെ കയ്യിൽ കൊടുത്തു.. ലോകം കീഴടക്കിയ സന്തോഷത്തോടെ അച്ഛയെ ഉമ്മ വെച്ചു.. മയിലിനെ പോലെ കല്ലുമോൾക്കും പ്രിയങ്കരമാണു ചൂടു പരിപ്പുവട... " എന്താടാ പെട്ടന്ന് തിരികെ വന്നത്.. ജാനകിയമ്മ വീട്ടിൽ നിന്ന് ഇറങ്ങി വന്നു..

നന്ദൻ കാര്യങ്ങൾ ചുരുക്കി പറഞ്ഞു.. അവരുടെ മുഖം തെളിഞ്ഞു... "നന്നായി.... ഈശ്വരൻ തന്നെ കൊടുത്തൂലൊ...എന്നാലും മോളേ ആ മനുവിനു നിന്റെ കയ്യാൽ തന്നെ കൊടുക്കണം... അവർ മനുവിനോടുളള ദേഷ്യത്തിൽ പല്ലു ഞെരിച്ചു... " അതുപിന്നെ പറയണോ അമ്മേ...മയിൽ ചെയ്തിരിക്കും... അവളൊന്ന് പുഞ്ചിരിച്ചു.... വിടർന്നങ്ങനെ... "ഇല്ലെങ്കിൽ ഇവൾക്ക് ഞാനാകും കൊടുക്കുക... ജാനകിയമ്മ ഉറക്കെ പൊട്ടിച്ചിരിച്ചു... അവരുടെ ചിരിയിൽ നന്ദനും മയിലും ഒപ്പം ചേർന്നു.... 💜💜💜💜💜💜💜💜💜💜💜💜💜💜💜 ദിനരാത്രങ്ങൾ പിന്നെയും വളർന്നു... അന്നൊരു ദിവസം രാത്രിയിൽ നന്ദൻ മോളെ പഠിപ്പിക്കുക ആയിരുന്നു... കല്ലുവിനു ഉറക്കം വന്നു തുടങ്ങി..

" വാ പഠിച്ചത് മതി... അവൾ എഴുന്നേറ്റു അച്ഛയുടെ മാറിലൊട്ടി കിടന്നു അങ്ങനെ ഉറങ്ങിപ്പോയി... "മോള് ഉറങ്ങിപ്പോയാ നന്ദാ..ഒന്നും കഴിച്ചില്ല.. മുറിയിലേക്ക് കയറി വന്ന മയിൽ സങ്കടപ്പെട്ടു... " ഇടക്ക്ബിസ്ക്കറ്റും പാലും കൊടുത്തു.. അവൾക്ക് ആശ്വാസമായി... നന്ദൻ എല്ലാം അറിഞ്ഞു ചെയ്യും... അവൾ കുഞ്ഞിനെ നീക്കി കിടത്തി അപ്പുറത്ത് കിടന്നു...പതിവില്ലാതെ...സാധാരണ കല്ലുമോൾ മുത്തശ്ശിക്ക് ഒപ്പമാകും ഉറങ്ങുക..അവർ കഥകളൊക്കെ പറഞ്ഞു കൊടുക്കും..അതുകേട്ട് കല്ലുമോൾ പതിയെ ഉറങ്ങിപ്പോകും... "എന്താടീ ഇന്ന് പതിവില്ലാതെ മാറി കിടക്കുന്നത്... " ഇന്ന് പിരീഡ്സ് ആണ് നന്ദാ.. "അത് എല്ലാ മാസവും ഉളളതല്ലേ പിന്നെന്താ.. "

ഹ്മ്മ്ം... "ഇങ്ങോട്ട് വാടീ പെണ്ണേ...നിന്നോടൊട്ടി ,നിന്റെ മണം നുകർന്നില്ലെങ്കിൽ ഉറക്കം വരില്ല..ശീലമായി പോയി... അവൻ കൈ നീട്ടിയതും കുഞ്ഞിനെ ഒതുക്കി കിടത്തിയ ശേഷം നന്ദന്റെ മേലേക്ക് അവൾ പടർന്നു കയറി കിടന്നു..ഇരു കരങ്ങളാലും അവളെ കെട്ടിപ്പിടിച്ചു... ഒന്നിച്ചൊരു ജീവിതം തുടങ്ങിയത് മുതൽ നന്ദൻ അങ്ങനെയാണ്.. മാറി കിടക്കാൻ ശ്രമിച്ചവളെ പിടിച്ചു കൂടെ കിടുത്തും... " ആണിനില്ലാത്ത ഒരു അശുദ്ധിയും പെണ്ണിനും ഇല്ല... "നന്ദാ...ഞാൻ.. എന്തെങ്കിലും പറയാൻ ശ്രമിച്ചവളുടെ ചുണ്ടിനെ അവൻ അമർത്തി ചുംബിച്ചു... മയിലിനെയും പുണർന്നു ഇരുവരും ഉറക്കത്തിലേക്ക് വഴുതി വീണു.... 💜💜💜💜💜💜💜💜💜💜💜💜💜💜💜

പിന്നെയും ഒരു വർഷം കൂടെ ഓടി മറഞ്ഞു.. കല്ലുമോൾ ഒന്നാം ക്ലാസിലായി.. " എത്ര പെട്ടന്നാ നന്ദാ വർഷങ്ങൾ പിന്നിട്ടത്...എന്നിട്ടും എല്ലാം ഇന്നലെ എന്ന പോലെ... നന്ദന്റെ ചൂടുമേറ്റ് തളർന്നു കിടക്കുമ്പോൾ മയിൽ ആശ്ചര്യപ്പെട്ടു... "പ്രണയത്തിന്റെ ശക്തി അതങ്ങനെയാണ് മയിലേ പൂർവ്വാധികം ശക്തിയോടെ നില നിർത്തിയാൽ ജീവിതം മനോഹരമായിരിക്കും...പിന്നിട്ട ദിനരാത്രങ്ങൾ കൊഴിഞ്ഞു പോകുന്നത് അറിയില്ല..നമ്മളിൽ പ്രണയമുണ്ട്..എന്നിലും നിന്നിലും നമ്മളോട്...അതിൽ ഒരാളുടെ മനസ്സിൽ ഇഷ്ടം കുറഞ്ഞാൽ പ്രണയം പിന്നെ അവിടെ അവസാനിക്കും..എത്രയൊക്കെ ആയാലും പിന്നെ പഴയത് പോലെ ആകില്ല..എല്ലാം പിന്നീട് അങ്ങോട്ട് അഭിനയം മാത്രമാകും....

"അതേ നന്ദാ നീ പറഞ്ഞതാ ശരി... നമ്മൾ പ്രണയിച്ചു കൊണ്ടു ഇരിക്കുവാ..ഇനിയെന്നും... സന്തോഷത്തോടെ നന്ദന്റെ അധരങ്ങളിൽ ചുണ്ടുകൾ അമർത്തി... അവനവളെ പൊതിഞ്ഞ് പിടിച്ചു... ഒരുദിവസം നന്ദൻ സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോഴാണു മയിലിന്റെ ഫോൺ വന്നത്... " ഡാ നന്ദാ വീട്ടിലേക്ക് ഒന്ന് വര്യൊ... "ക്ലാസ് കഴിഞ്ഞട്ടില്ല പെണ്ണേ... " കുറച്ചു നേരത്തെ ഇറങ്ങോ" "എന്തിനാ... " നിനക്ക് വരാൻ പറ്റൊ ഇല്ല്യേ... മയിൽ മസിൽ പിടിച്ചു ‌. "വരാടീ ശ്രീമതീ... നന്ദൻ കാതരമായി പറഞ്ഞു... "വരുമ്പോഴെ നല്ല ചൂടുള്ള പരിപ്പുവട കുറെയെണ്ണം വാങ്ങി വര്യൊ... " ഈ ഉച്ചക്ക് മുമ്പേ എവിടുന്നു കിട്ടാനാ.. "അതൊന്നും എനിക്ക് അറിയേണ്ടാ...എനിക്ക് ഉച്ചക്ക് മുമ്പേ കിട്ടണം... മയിൽ നിർബന്ധം എടുത്തു..

" ശരി വാങ്ങിയട്ട് വരാം... ഫോൺ വെച്ച ശേഷം മയിൽ ഊറിച്ചിരിച്ചു...ഇങ്ങോട്ട് വരട്ടെ ഒന്നു ഞെട്ടിക്കണം... ക്ലാസ് കഴിഞ്ഞു പ്രിൻസിയോട് പറഞ്ഞിട്ട് നന്ദൻ സ്കൂളിൽ നിന്നും ഇറങ്ങി... എവിടെ നിന്നോ ചൂടു പരിപ്പുവടയും വാങ്ങി വീട്ടിലേക്ക് പോയി... സ്കൂട്ടറിന്റെ ശബ്ദം കേട്ടിട്ടും ആരും ഇറങ്ങി വന്നില്ല..അമ്മ ഹാളിൽ ഇരുന്നു ടി വി കാണുന്നത് കണ്ടു... "അമ്മേ മയിൽ എവിടെ...ഇന്നവൾ സ്കൂളിൽ പോയില്ലേ... " നിന്റെ മയിൽ പറന്നൊന്നും പോയിട്ടില്ല..ഇവിടെ തന്നെയുണ്ട്.. നീ ചെന്ന് നിന്റെ കെട്ടിയോളോട് ചോദിക്കെടാ കാരണം... ജാനകിയമ്മയുടെ സ്വരത്തിൽ പതിവില്ലാതെ ഗൗരവം കലർന്നു...നന്ദനിലൊരു നടുക്കമുണർന്നു...ഇത് പതിവില്ലാത്തതാണു..ഒട്ടിയിരിക്കുന്ന അമ്മയും മകളും തമ്മിൽ വല്ല സൗന്ദര്യ പിണക്കമുണ്ടോ...

ആശങ്കയോടെ മുറിയിലേക്ക് കയറി.. മുഖം വീർപ്പിച്ചു ഇരിക്കുന്ന മയിലിനെ കണ്ടതോടെ മനസ്സിലായി എന്തോ സൗന്ദര്യ പിണക്കം ഉണ്ടെന്ന്.. "പരിപ്പുവട എവിടെ... മയിൽ കൈ നീട്ടിയതും നന്ദൻ പൊതി അവളെ ഏൽപ്പിച്ചു... " എന്തു പറ്റി മയിലേ..എന്തിനാ നേരത്തെ വരണമെന്നു പറഞ്ഞത്...അമ്മക്കും നിനക്കും എന്തു പറ്റി.. അവളൊന്നും മിണ്ടാതെ ചൂടു പരിപ്പുവട ചെറുതായി കടിച്ചു അതിന്റെ രുചി ആസ്വദിച്ചു കഴിച്ചു.. "നിനക്ക് വേണോടാ നന്ദാ.. ഒരെണ്ണം അവനു നേരെ നീട്ടി.. " എനിക്കു വേണ്ടാ...നീ കാര്യം പറയ് എന്താ പറ്റിയത്... "നിനക്ക് വേണ്ടെങ്കിൽ വേണ്ടാ... മയിൽ ചിരിച്ചു കൊണ്ട് എഴുന്നേറ്റു ഹാളിലേക്ക് ചെന്നു.. " ദാ അമ്മേ നന്ദനു വേണ്ടാന്ന് അമ്മ കഴിക്ക്... "

അവനു വേണ്ടെങ്കിൽ കഴിക്കണ്ടാ... അമ്മയും മോളും പഴയത് പോലെ ഒട്ടിയിരുന്നു പരിപ്പുവട കഴിച്ചു തുടങ്ങി.. നന്ദനിൽ വിരിയുന്ന ഭാവങ്ങൾ കണ്ടു ചിരി വന്നെങ്കിലും കടിച്ചമർത്തി മസിൽ പിടിച്ചു ഇരുന്നു.. " ങേ... അമ്മയും മകളും കൂടി ഇരിക്കുന്നത് കണ്ടു വീണ്ടും നന്ദൻ ഞെട്ടി... "എടാ നിനക്ക് ഇനിയും ഒന്നും മനസ്സിലായില്ലേടാ... " ഇല്ലമ്മേ...സത്യത്തിൽ ഇവിടെന്താ നടക്കുന്നത്... നന്ദൻ വായ് പൊളിച്ചതും മയിൽ ഉറക്കെ ചിരിച്ചു... "നമ്മുടെ കല്ലുമോൾക്ക് ഒരു കുഞ്ഞാവ വരുന്നെന്ന്... ഒരുനിമിഷം നന്ദൻ തരിച്ചു നിന്നു...പതിയെയൊരു കുളിർ തെന്നൽ അവനിൽ ആഞ്ഞു വീശി.. " സത്യം ആണോ മയിലേ"

"അതേലോ എന്റെ നന്ദൻ വീണ്ടും അച്ഛനാകാൻ പോണൂ.എന്റെ അമ്മ വീണ്ടും മുത്തശ്ശി ആകുന്നു... " എടീ ഭയങ്കരീ അമ്മയും മോളും കൂടി എന്നെ പറ്റിച്ചതാണല്ലേ‌.. ഇരുവരും ഉറക്കെ ചിരിച്ചു... നന്ദൻ സന്തോഷത്തോടെ ഓടി വന്നു മയിലിനെ എടുത്തു ഉയർത്തി കരവലയത്തിൽ ചേർത്തു പിടിച്ചു... അവളുടെ കണ്ണുകൾ നനവു പടരുന്നത് കണ്ടു ...നന്ദന്റെ മിഴികളും തിളങ്ങി... എല്ലാം കണ്ടിരുന്ന ജാനകിയമ്മയുടെ കണ്ണുകളും നനഞ്ഞു... "ഈശ്വരാ എന്റെ മക്കൾ എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ... ഹൃദയവും മനസ്സും നിറഞ്ഞു ഈശ്വരനോട് മൗനമായി അപേക്ഷിച്ചു....................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story