നന്ദമയൂഖം: ഭാഗം 39

nanthamayoogham

A Story by സുധീ മുട്ടം

(ആദ്യത്തെ പാർറ്റ് ഡിലീറ്റ് ചെയ്യാതെ എന്റെ മാത്രം സംതൃപ്തിക്ക് ഒന്നൂടെ എഴുതിയതാ....വായിച്ചു ഇഷ്ടം ആയാൽ റിവ്യൂ എഴുതൂ..) "നന്ദാ സന്തോഷമായോടാ നിനക്ക്.. മയിലിനെ എടുത്തുയർത്തി മുറിയിലേക്ക് കയറുമ്പോൾ ചോദിച്ചു...സന്തോഷത്താൽ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. " നിറ്യേ നിറ്യേ സന്തോഷമായി... അവളെ താഴേക്ക് നിർത്തി ചേർത്തു പിടിച്ചു മൂർദ്ധാവിലൊന്നു ചുംബിച്ചു.. പതിയെ അവൾക്ക് മുന്നിലേക്ക് മുട്ടുകളൂന്നി നിലത്തേക്കിരുന്നു..മെല്ലെ സാരിത്തലപ്പ് മാറ്റി വയറിന്മേൽ ചുണ്ടുകൾ അമർത്തി... "തന്റെ മറ്റൊരു ജീവാത്മംശത്തിന്റെ തുടിപ്പ്.. നന്ദൻ സ്നേഹപൂർവ്വം അവളുടെ വയറിന്മേൽ തലോടി...

തന്റെ മയിലിന്റെ,കല്ലുമോളുടെ, അമ്മയുടെ, തന്റെ കുഞ്ഞാവ..തന്റെ പ്രാണാംശം .നന്ദന്റെ ഹൃദയം പിന്നെയും തുടിച്ചു കൊണ്ടിരുന്നു.... " മയിലേ... നന്ദൻ ആർദ്രമായി വിളിച്ചു... അവളോടുളള പ്രണയ തീവ്രതയോടെ... "എന്തോ... കേൾക്കാൻ കാത്തിരുന്നവളെ പോലെ വിളി കേട്ടു... " എന്റെ പെണ്ണിനും സന്തോഷമായില്ലേ... "ഒത്തിരി..ഒത്തിരി... സന്തോഷത്താൽ മനം നിറഞ്ഞു.. " ഒരുപാട് കൊതിച്ചിട്ടുണ്ടെന്ന് അറിയാം...അപ്പോഴൊക്കെ ഓരോ കാരണങ്ങൾ നിരത്തി ഒഴിവാക്കിയത് എന്റെ മയിൽ നല്ലൊരു നിലയിലെത്താനാ ട്ടോ...

"എനിക്ക് അറിയാടാ നന്ദാ...നീയിനി എന്നെ കരയിക്കോ ഓരോന്നും പറഞ്ഞു... " ഇല്ലെടീ പെണ്ണേ...എന്റെ മയിൽ ഒരുപാട് കരഞ്ഞവളല്ലേ..ഇനി ഞാനായിട്ട് കരയിക്കില്ല... സന്തോഷത്തോടെ നന്ദന്റെ കവിളിൽ അവൾ ചുംബിച്ചു... "ലവ്വ് യൂ നന്ദൻ...റിയലി ലവ്വ് യൂ.... വരും ജന്മത്തിലും എനിക്ക് നിന്റെ പെണ്ണായി പിറന്നാൽ മതി നന്ദാ...എന്നെ ഇത്രയേറെ പ്രണയിച്ചു ഇത്രയേറെ കെയർ ചെയ്യുന്നില്ലേ..ഒരു ഭാര്യയെന്ന നിലയിൽ ഞാൻ പൂർണ്ണ സംതൃപ്തയാണു നന്ദാ...

പിന്നെയും പിന്നെയും മയിലിന്റെ സ്വരം നന്ദന്റെ കാതിൽ മുഴങ്ങി അന്തരാത്മാവിലേക്കിറങ്ങി.... തനിക്കായി മാത്രം പിറന്നവൾ...ഏതാഗ്രഹത്തിനും നിഴലായി കൂടെ നിന്നു സപ്പോർട്ട് ചെയ്തവൾ... "ഭർത്താവ് എന്ന നിലയിൽ ഞാനും സംതൃപ്തനാണ്...എന്റെ മയിലിന്റെ... കൈക്കുമ്പിളിൽ എടുത്ത മയിലിന്റെ മുഖം പൂർണ്ണ ചന്ദ്രനായി നിലാവിന്റെ പുഞ്ചിരി പൊഴിച്ചു.... മെല്ലെ ഇരുകരങ്ങളാലും അവളെ പുൺർന്നതും അവനെ പ്രണയത്തോടെ അവളും ആലിംഗനം ചെയ്തു...

നിമിഷങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു.. പതിയെ മയിലൊന്നു അനങ്ങി.. " ഇങ്ങനെ നിന്നാൽ മതിയോ ചെക്കാ...കല്ലുമോളെ വിളിക്കണ്ടേ... കാതിലൊരു മൃദുമന്ത്രണം...നന്ദനൊന്നു കൈകൾ അയച്ചു.. "എന്റെ പൊന്നില്ലാതെ എന്ത് സന്തോഷം...ഞാൻ ചെന്ന് കൂട്ടി വേഗം വരാം.... കല്ലുമോളെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടു വരാനായി വേഗം നന്ദൻ ഒരുങ്ങിയിറങ്ങി.. സ്കൂളിൽ ചെന്ന് കല്ലുമോളെ നേരത്തെ കൂട്ടിക്കൊണ്ടു വന്നു... കല്ലുമോൾ വന്നു കയറിയ ഉടനെ ജാനകിയമ്മയുടെ അടുത്തേക്ക് പോയി..

സ്കൂളിൽ നിന്നു വന്നാൽ അതാണ് പതിവ്..മുത്തശ്ശിയുടെ വക ഹോർലിങ്ങ്സ് ഇട്ട പാൽ വാങ്ങി കുടിച്ച ശേഷമേ മടങ്ങൂ... "മുത്തശ്ശീടെ സുന്ദരിക്കുട്ടി വന്നൂലൊ... " വന്നൂലൊ... കല്ലുമോൾ അതേ ടോണിൽ പറഞ്ഞു... ജാനകിയമ്മ കൊടുത്ത പാൽ കൊതിയോടെ കുടിച്ച ശേഷം അമ്മയുടെ അടുത്തേക്കോടി.. "എന്തു പറ്റി അമ്മേ ഉവ്വാവാണോ " കുഞ്ഞിക്കണ്ണുകളിൽ സങ്കടം നിറഞ്ഞു മുഖം വാടി.നന്ദൻ പതിയെ മയിലിന്റെ സാരിത്തലപ്പു നീക്കി അവളുടെ വയറിന്മേൽ തലോടി... "അച്ഛേടെ പൊന്നിനു കൂടെ കളിക്കാൻ കുഞ്ഞാവ വരുന്നുണ്ട്..

ദാ ഇപ്പോൾ അമ്മയുടെ വയറ്റിലുണ്ട്... കുഞ്ഞാവയെന്നു കേട്ടതും വാടിയ മുഖം തെളിഞ്ഞു കുഞ്ഞിക്കണ്ണുകൾ വിടർത്തി ചിരിച്ചു.. " ആണോ അമ്മേ " "അതേ മോളേ...മോളുടെ കുഞ്ഞാവ അമ്മയുടെ വയറ്റിലുണ്ട്... " കുഞ്ഞാവക്ക് ഒരുമ്മ കൊടുത്തേ " "ഉമ്മ...കല്ലുമോടെ കുഞ്ഞാവക്ക് ചക്കരയുമ്മ... അച്ഛ പറഞ്ഞതോടെ അമ്മയുടെ വയറ്റിലെ കുഞ്ഞാവക്ക് മുത്തം കൊടുത്തു... "എന്നാ അച്ഛേ കുഞ്ഞാവ വരിക.." '"കുറച്ചു നാൾ കൂടി കഴിഞ്ഞു വരും ട്ടൊ... "ഉം.. നന്ദൻ കൈ നീട്ടിയതോടെ കല്ലുമോൾ അച്ഛയിലേക്ക് ചാടിക്കയറി... 💜💜💜💜💜💜💜💜💜💜💜💜💜💜💜

ദിനരാത്രങ്ങൾ പിന്നെയും ഓടി മറഞ്ഞു.... മയിലിന്റെ വയറ് ചെറുതായി വീർത്തു തുടങ്ങി.... എല്ലാ മാസവും നന്ദൻ മയിലിനെ ചെക്കപ്പിനു കൊണ്ടു പോകും..കിട്ടുന്ന സമയം മുഴുവനും അവൾക്കായി ചിലവഴിച്ചു.... അവസാന മാസം നന്ദൻ പൂർണ്ണമായും ലീവ് എടുത്തു... മയിലിനെ സ്നേഹപൂർവ്വം പരിചരിച്ചു...കഴിക്കാൻ മടിക്കുമ്പോൾ ഇണങ്ങിയും പിണങ്ങിയും ആഹാരം കഴിപ്പിച്ചു.. " ഇനി കഴിച്ചാൽ വയർ പൊട്ടിപ്പോകും ചെറുക്കാ... "ഇതൂടെ മതി പെണ്ണേ... അങ്ങനെ പറഞ്ഞു മുഴുവനും കഴിപ്പിക്കും....

കാലുകൾക്ക് നീരുവെച്ചപ്പോൾ നന്ദനാകും രാത്രിയിൽ ഉറക്കമൊഴിഞ്ഞു തിരിമ്മി കൊടുക്കുക.... " നന്ദനിഷ്ടം ഇനി ഏത് കുഞ്ഞ് വേണമെന്നാ.. ആണുകുട്ടിയോ അതോ പെണ്ണുകുട്ടിയോ.. അപ്രതീക്ഷിതമായി മയിലിന്റെ ചോദ്യം കേട്ടു നന്ദന്റെ കിളി ശരിക്കും പറന്നു പോയി..പെണ്ണിനു നൊസ്സ് കൂടിയോന്നു വരെ സംശയിച്ചു.... "ആരായാലും സാരമില്ല.. അമ്മയേയും കുഞ്ഞിനേയും കുഴപ്പമില്ലാതെ കിട്ടിയാൽ മതി.... അവന്റെ മറുപടി വന്നു....

" എന്നാലും പറയ് നന്ദാ...ആദ്യത്തെ പെണ്ണല്ലേ എനിക്ക് അടുത്തത് ആണുകുട്ടി വേണമെന്നാ ആഗ്രഹം...... മയിൽ അവളുടെ ആഗ്രഹം പറഞ്ഞു.. "എനിക്ക് പെണ്ണുകുട്ടി മതി.... " ഏതായാലും ദൈവം തരുന്നത് തരട്ടെ..എനിക്ക് ജീവനുണ്ടെങ്കിൽ പൊന്നുപോലെ വളർത്തും... പെട്ടെന്ന് നന്ദൻ അവളുടെ വായ് പൊത്തി... "ആവശ്യമില്ലാത്തത് ചിന്തിക്കരുത്.. " സോറി നന്ദാ...ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല... അവളുടെ മിഴികളൊന്ന് കലങ്ങി... "ഉടനെ കണ്ണു നിറച്ചോണം..... " പോടാ... കുറുമ്പോടെ പറഞ്ഞിട്ട് നന്ദന്റെ മടിയിൽ തല ചായിച്ചു കിടന്നു....അവൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു... നിർവൃതിയോടെ അവളതേറ്റു വാങ്ങി....

പിന്നെയും ദിവസങ്ങൾ കൊഴിഞ്ഞു വീണു.... പ്രസവ ഡേറ്റിനു കുറച്ചു നാൾ മുമ്പേ മയിലിനു പെയിൻ തുടങ്ങി... "നന്ദാ... രാത്രിയിൽ നന്ദയുടെ വിളികേട്ടു നന്ദൻ പെട്ടന്നുണർന്നു.... " പെയിൻ തുടങ്ങി നന്ദാ... വയറിന്മേൽ കൈ അമർത്തി മയിൽ പുളയുന്നത് കണ്ടു...ഉടനെ അമ്മയോട് പറഞ്ഞിട്ട് പ്രാണനേയും കോരിയെടുത്തു കാറിൽ കയറ്റി..അവളുടെ തല എടുത്ത് മടിയിൽ വെച്ചു കാറ് വേഗതയിൽ ഹോസ്പിറ്റലിലേക്ക് വിട്ടു....................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story