നന്ദമയൂഖം: ഭാഗം 42

nanthamayoogham

A Story by സുധീ മുട്ടം

ആറ് മാസങ്ങക്ക് ശേഷം... "മയിലേ നീ വരണില്യേ...എല്ലാവരും കാത്തു നിൽക്കാ... ഒരുങ്ങിയിറങ്ങി നന്ദൻ ഹാളിലേക്കെത്തി..ജാനകിയമ്മയും മയിലിന്റെ അച്ഛനും അമ്മയും ഒരുങ്ങി ഹാളിൽ ഇരിക്കുകയാണ്..ദച്ചു എന്ന കല്ലുമോൾ നന്ദന്റെ വിരലിൽ തൂങ്ങിയുണ്ട്...അച്ചുവും വിച്ചുവും അമ്മമാരുടെ മടിയിലും... കാത്തിരുന്നു മുഷിഞ്ഞതോടെ നന്ദൻ മുറിയിലേക്ക് ചെന്നു... സാരിയൊക്കെ മുഴുവനും കിടക്കയിൽ കിടപ്പുണ്ട്..മയിൽ പാവാടയും ബ്ലൗസും ധരിച്ച് ഓരോ സാരിയും എടുത്ത് ധരിച്ചിട്ട് തൃപ്തിയാകാതെ എടുത്തിട്ടിരിക്കുന്നു.. " എന്റെ നന്ദാ നിനക്ക് ഇഷ്ടമുള്ളത് എടുത്തു താടാ...പ്ലീസ്... പെണ്ണ് കൊഞ്ചി കൊഞ്ചി അടുത്തേക്ക് ചെന്നു...

"എന്റെ പെണ്ണേ മൂന്നു കുട്ടികൾ ആയിട്ടും നിന്റെ കൊഞ്ചൽ ഇതുവരെ മാറിയട്ടില്ലല്ലോ .. " അതു പിന്നെ സ്നേഹമുളള ഭർത്താവ് കൂടെയുണ്ടെങ്കിൽ നന്നായി നോക്കുമ്പോൾ കുറച്ചു കൊഞ്ചെട്ടെടാ ഞാൻ.. അല്ലാതെ കുറച്ചു കുശുമ്പ് എടുത്ത കുറെയാൾക്കാരെ പോലെയാകരുത്..വിധവയായാൽ ദുഖിച്ചു ഓർമ്മകളിൽ മുഴുകി കാലം കഴിക്കണമെന്നാ ചിലരുടെ വിചാരം..കുശുമ്പും കുന്നായ്മയും ഉളള പെണ്ണുങ്ങൾ... മയിൽ ചെറിയ കലിപ്പിലായി..ആരോ ഒന്നു കൊട്ടിയട്ടുണ്ടെന്ന് മനസ്സിലായി.. "അതങ്ങനെ കുറെയെണ്ണം പെണ്ണിനു ഇഷ്ടം പാടില്ല..ഒന്നിനും മുൻ കൈ എടുക്കരുത്..എടുത്താൽ അവൾ മോശക്കാരി..പ്രത്യേകിച്ചും പെണ്ണുങ്ങൾക്കാ കുശുമ്പ്...

" അതേ നന്ദാ...പഴയൊരു പഴഞ്ചൊല്ല് ഓർമ്മ വരുന്നു...രണ്ടു മലകൾ തമ്മിൽ ചേരും പക്ഷേങ്കിൽ രണ്ടു മുലകൾ തമ്മിൽ ചേരൂല്ലാ..അതെത്ര ശരിയാ... പറഞ്ഞിട്ട് മയിൽ കുലുങ്ങി ചിരിച്ചു... മയിൽ പറയുന്നത് കാര്യമാണെന്ന് അറിയാം...വിധവയായാൽ സന്തോഷിക്കരുത്..നിറപ്പകിട്ടാർന്ന വസ്ത്രങ്ങളോ വേഷങ്ങളോ ധരിക്കരുത്..എപ്പോഴും കണ്ണീർവാർത്തു നടക്കണം..ഭർത്താവ് മരിച്ചാൽ പുനർ വിവാഹം കഴിക്കരുത് അങ്ങനെ കുറെയെണ്ണം... ഇവറ്റകൾ നന്നാവാതെ സമൂഹം നന്നാവില്ലെന്ന് നന്ദനോർത്തു...വ്യക്തികളിൽ തുടങ്ങി കുടുംബത്തിലൂടെ സമൂഹത്തിനു മാറ്റമുണ്ടാകൂ...അത് സ്വന്തം വീട്ടിൽ നിന്ന് തുടങ്ങണം..

അതെങ്ങനാ അയലത്ത് വീട്ടിൽ എന്താ നടക്കുന്നതെന്ന് അറിയാനുളള മലയാളികളുടെ കപട സദാചാരം അല്ലാതെന്ത്... ജീവനോടെ സ്നേഹിക്കുന്ന ഭാര്യയെ വഞ്ചിച്ചിക്കുന്ന ഭർത്താക്കന്മാരും.,,ഭർത്താവിനെ ഉറക്കി കെടുത്തി കാമുകനൊപ്പം പുതിയ രതിലീകളുടെ സമവാക്യം തേടുന്ന ഭാര്യമാരുമുളള നാട് പിന്നെ എങ്ങനെ രക്ഷപ്പെടും.... നന്ദനു വെറുപ്പ് തോന്നി...വെളുക്കെ ചിരിച്ചു കുറച്ചു മാറി നിന്നു കുറ്റം പുലമ്പുന്നവരാണു പലരും..നന്നാവൂല്ലാ ഇവറ്റകൾ ഒരിക്കലും നന്നാവൂല്ലാ‌‌... "നീ എന്താടാ നന്ദാ ആലോചിക്കുന്നത്.... " ഒന്നൂല്ലാ പെണ്ണേ ചിലതൊക്കെ ഓർത്തു പോയതാ... "നീ ഓർക്കാതെ വന്നു സാരി ഉടുപ്പിക്ക് ചെക്കാ....

മയിൽ കൊഞ്ചൽ തുടർന്നു.. " ഇങ്ങോട്ട് നീങ്ങി നിൽക്ക് പെണ്ണേ... അവളുടെ കയ്യിൽ പിടിച്ചു അലമാരക്കു മുമ്പിലേക്ക് നീക്കി നിർത്തി സാരിയുടെ ഞൊറിവ് ശരിയാക്കി തുടങ്ങി... മയിൽ അനങ്ങി കൊണ്ടിരുന്നു.. "ഡീ മര്യാദക്ക് നിൽക്കെടീ പെണ്ണേ...മൂന്നു പെറ്റില്ലേ... " അതിനെന്താടാ മൂന്നു പെറ്റാലും ഞാൻ സുന്ദരിയല്ലേ.... "നീ എത്ര പെറ്റാലും എങ്ങനെ ആയിരുന്നാലും എനിക്ക് സുന്ദരിയാ മയിലേ... ഞൊറിവ് മടക്കി അകത്തേക്ക് കുത്തിക്കൊണ്ട് നന്ദൻ പറഞ്ഞു.. രണ്ടു പ്രസവിചച്ചിട്ടും പെണ്ണിന്റെ ആലിലവയറാ ഇപ്പോഴും.. ലേശം തടി വെച്ചു സൗന്ദര്യം കൂടിയട്ടെന്നല്ലാതെ യാതൊരു മാറ്റവും ഇല്ല.. " എന്താടാ കൊതിയാ നോക്കുന്നത്...

"പോടീ.... നന്ദൻ മയിലിനെ ശുണ്ഠി പിടിപ്പിച്ചു... " എന്താടാ ഞാൻ സത്യമല്ലേ പറഞ്ഞത്... "നീയും ഒട്ടുമോശമല്ലല്ലോ...രാത്രിയിൽ എന്തൊരു ആവേശമാ... " അതിനെന്താടാ ഞാൻ ഇപ്പോഴും .എന്റെ ഭർത്താവിന്റെ കൂടയല്ലേ കിടക്കുന്നത്.. എനിക്കും ഇല്ലേ വികാരങ്ങളും ഇഷ്ടങ്ങളും‌...സെക്സിൽ എനിക്കത് തുറന്നു പറഞ്ഞു കൂടരുതെന്നും പ്രകടിപ്പിക്കരുതെന്നും എഴുതി വെച്ചിട്ടുണ്ടോ... "എന്റെ മയിലേ ഞാൻ തമാശക്ക് പറഞ്ഞതാടീ... നന്ദൻ അവസാനം തൊഴുതു പോയി.. " ഞാൻ നിന്റെ കാര്യമല്ലാ നന്ദാ പറഞ്ഞത്...രണ്ടു മക്കൾ ഉണ്ടാകും വരെ ഭർത്താവിനൊപ്പം കിടന്നിട്ട് അതിനു ശേഷം സെക്സ് പാപമാണെന്നു പറഞ്ഞു ഭർത്താക്കന്മാരെ വട്ടു കളിപ്പിക്കുന്ന കുറെയെണ്ണം ഉണ്ട്..അവരെയൊന്നു സ്മരിച്ചതാ... "നീ ആരേയും സ്മരിക്കേണ്ടാ വേഗം വാ... മയിലിന്റെ മുടിയും ചീകിയൊതുക്കിയ ശേഷം നന്ദൻ പറഞ്ഞു..

" അഞ്ചു മിനിറ്റ് നന്ദാ... "ഹാം ശരി... അവൻ പുറത്തേക്കിറങ്ങി...അഞ്ച് നിമിഷം കഴിഞ്ഞു അണിഞ്ഞു ഒരുങ്ങി മയിൽ പുറത്തേക്ക് വന്നു... " എന്റെ പെണ്ണു സുന്ദരിയാ ട്ടാ... പെണ്ണിന്റെ മുഖം അരുണാഭമായി തീരുന്നത് കണ്ടു നന്ദന്റെ മനസ്സ് നിറഞ്ഞു.... തന്റെ പ്രിയപ്പെട്ടവൾ എപ്പോഴും ഹാപ്പിയായി ഇരിക്കണം‌‌..അതാണ് അവന്റെ പോളിസി... കണ്ണുകളിൽ പ്രണയത്തിന്റെ അസ്തമ ചുവപ്പ് തെളിയിച്ചു നന്ദനെ നോക്കി നിന്നു.. സിന്ദൂരച്ചുവപ്പിന്റെ നാളമേറ്റ് പിന്നെയും മയിലിന്റെ മുഖം ദീപാലംകൃതമായി... "രണ്ടും കൂടി കണ്ണിൽ കണ്ണിൽ നോക്കി നിന്നു പ്രണയിച്ചതു മതി..ബാക്കി വന്നിട്ട്" ജാനകിയമ്മ ഉറക്കെ പറഞ്ഞതോടെ നന്ദനും മയിലും ചമ്മിപ്പോയി..

അവളുടെ മുഖത്ത് വെപ്രാളം നിഴലിച്ചു.. മയിൽ വേഗം പുറത്തേക്കിറങ്ങി...ദച്ചുവിനെയും പിടിച്ചു പിന്നാലെ നന്ദനും...അവർ കാറിൽ കയറിയതോടെ അച്ഛനും അമ്മമാരും കുഞ്ഞു മക്കളുമായി കാറിൽ കയറി.. നന്ദൻ കാറ് മുമ്പോട്ട് എടുത്തു... "മയിലേ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ.. " മറന്നട്ടില്ല നന്ദാ....മറക്കാൻ കഴിയില്ലല്ലോ" എല്ലാവരും കൂടി മധുവിന്റെ വീട്ടിലേക്കുള്ള യാത്രയിൽ ആയിരുന്നു... എല്ലാവരും ഒരുമിച്ച് എടുത്ത തീരുമാനം... 💜💜💜💜💜💜💜💜💜💜💜💜💜💜💜 മനു പെണ്ണു കണ്ട വീട്ടിൽ നിന്ന് കുറച്ചു ആൾക്കാർ വീട്ടിൽ വന്ന സമയത്താണ് നന്ദനും മയിലും വീട്ടുകാരുമായി വന്നത്..

മുറ്റത്തു വന്നു നിന്ന കാറിൽ ആരെന്ന് അറിയാനായി മനുവിന്റെ അമ്മ വാതിക്കലേക്ക് തലയിട്ടു നോക്കി.. കാറിൽ നിന്ന് മയിൽ ഇറങ്ങിയതു കണ്ടു അമ്പരന്നു.. പിന്നാലെ നന്ദനും മയിലിന്റെ അച്ഛനേയും അമ്മയേയും കണ്ടു ഞെട്ടിപ്പോയി..ഈ വരവ് വെറുതേ അല്ലെന്ന് അവർക്ക് ഒരു നിമിഷം തോന്നി.. കാറിൽ നിന്ന് ഇറങ്ങിയ മയിൽ ഒന്നു വിറച്ചു.. മധുവേട്ടൻ ഉറങ്ങുന്ന മണ്ണ്...കല്ലുമോൾ ഓടിക്കളിച്ചു വളരണ്ട വീട്...താൻ വിവാഹിതയായി വലതുകാൽ ചവിട്ടി കയറിയ വീട്...

എല്ലാത്തിലും ഉപരിയായി അവസാന നിമിഷം അഭിമാനം വ്രണപ്പെട്ടു ഇറങ്ങേണ്ടി വന്നയിടം... ഒരുനിമിഷം കണ്ണുകടച്ചു തുറന്നു... പതിയെ അകത്തേക്ക് നടന്നു...ഇതേ സമയം മനുവിനെ രഹസ്യമായി അവന്റെ അമ്മ വിവരം ധരിപ്പിച്ചു.. എല്ലാം അറിഞ്ഞു കൊണ്ട് വിവാഹം മുടക്കാനുളള വരവാണെന്ന് മനസ്സിലായി... അമ്മയും മകനും അടുക്കള വാതിക്കൽ കൂടി ഓടിയിറങ്ങി വന്ന് അവർക്ക് മുന്നിൽ നിന്നു...താഴാവുന്നതിൽ അധികവും താണുവീണു അവർ യാചിച്ചു..

"എന്റെ വിവാഹം ഉറപ്പിക്കുവാ..എന്തായാലും പിന്നീട് പറഞ്ഞു തീർക്കാം..ദയവായി ഇപ്പോൾ പോകണം... മനുവിന്റെ സ്വരം താണിരുന്നു...ദയനീയതോടെ അമ്മയും മകനും അവളെ നോക്കി.... മയിലിന്റെ മുഖം ഗൗരവത്തിൽ ആയിരുന്നു... പതിയെ അവളുടെ ചുണ്ടിലൊരു ചിരിയുണ്ടായി...തങ്ങളെ പരിഹസിച്ചതാണെന്ന് മനസ്സിലാക്കാതെ പിന്നെയും അപേക്ഷിച്ചു കൊണ്ടിരുന്നു... ലവലേശം ഉളുപ്പില്ലാതെ........................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story