നന്ദമയൂഖം: ഭാഗം 43

nanthamayoogham

A Story by സുധീ മുട്ടം

"വീട്ടിലേക്ക് വന്നവരെ അകത്തേക്ക് ക്ഷണിക്കുന്നില്ലേ അമ്മേ..ഇവിടെയിങ്ങനെ നിർത്തണത് നാണക്കേടല്ലേ... ശാന്തമായിരുന്നു മയിലിന്റെ സംസാരം..പക്ഷേ അതിൽ ഒളിഞ്ഞിരിക്കുന്ന ശാന്തത ഭയനാകമായ കൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് ആണെന്ന് അമ്മക്കും മകനും മനസ്സിലായില്ല... " എന്താമ്മേ...പറഞ്ഞത് കേട്ടില്ലേ..മധുവേട്ടൻ മരിച്ചെങ്കിലും കല്ലുമോൾ ഏട്ടന്റെ മകളല്ലേ.അവൾക്ക് കൂടി അവകാശപ്പെട്ട വീടല്ലേ ഇത്... അപ്പോഴും മയിൽ പുഞ്ചിരി തൂകിയതേയുള്ളൂ...എന്നാൽ മനുവിനും അമ്മക്കും ചിത്രങ്ങൾ കൂടുതൽ വ്യക്തമായി..ആ തിരിച്ചറിവ് അവരെ ഒരുപോലെ ഞെട്ടിച്ചു... ദയനീയമായി മിഴികൾ ഉയർത്തി അമ്മയും മകനും അവരെ നോക്കി...

ചുറ്റും കണ്ണുകളോടിച്ചു..അയൽപ്പക്കത്ത് പലയിടങ്ങളിലും തലകൾ ഉയർന്നു ഇങ്ങോട്ടേക്ക് നോക്കി നിൽക്കുവാണെന്ന് കണ്ടതും ഉള്ളു കിടുങ്ങി പോയി... മയൂഖയും കല്ലുമോളേയും പാടേ മറന്നിരുന്നവർ...സ്വത്തുക്കൾ മുഴുവനും തനിക്ക് മാത്രമാണെന്ന് മനു സ്വപ്നം കണ്ടിരുന്നു...ഏട്ടന്റെ ഭാര്യയേയും മകളേയും അവൻ വിസ്മരിച്ചു കളഞ്ഞു... "മോളേ മയൂഖേ..ഞങ്ങളോട് ക്ഷമിക്കണം..ഒരുപാട് തെറ്റുകൾ ചെയ്തു പോയെന്ന് അറിയാം..ഇന്നെന്റെ മോന്റെ വിവാഹ ചടങ്ങ് മുടക്കരുത്.. " ക്ഷമിക്കാൻ ഞാൻ ദൈവമൊന്നും അല്ല അമ്മേ..സാധാരണ ഒരു സ്ത്രീയാണ്... ഒരുനിമിഷം മൗനമായി നിന്നിട്ട് മയിൽ തുടർന്നു...

"ഒരിക്കൽ ഞാനീ വീട്ടിൽ അമ്മയുടെ മരുമകളായി വലതു കാൽ ചവിട്ടി കയറിയവളാണ്..ഒരിക്കൽ പോലും ആരോടും മുഖം കറുത്ത് സംസാരിച്ചിട്ടില്ല..മധുവേട്ടന്റെ മരണശേഷവും അദ്ദേഹത്തിന്റെ ഓർമ്മകളുമായി ഈ വീട്ടിൽ എന്റെ മോളുമായി ഒതുങ്ങി കൂടുവാൻ ശ്രമിച്ചവളാണ്..പക്ഷേ നിങ്ങളുടെ ഈ ഇളയ മകനുണ്ടല്ലോ ഏട്ടത്തിയമ്മേ എന്നു വിളിച്ചവനൊപ്പം ഞാൻ കിടന്നു കൊടുത്തില്ലെങ്കിൽ എന്നെ ഇവിടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞിട്ട് എന്നെ കയറിപ്പിടിച്ചു എന്നെ മോശക്കാരിയാക്കിച്ച് രാത്രിക്ക് രാത്രി നിങ്ങളെ കൊണ്ടു ഇവൻ ഇറക്കി വിടീച്ചില്ലേ.. വികാരക്ഷോഭത്താൽ മയിലിന്റെ മുഖം വലിഞ്ഞു മുറുകി ഞെഞ്ച് ഉയർന്നു താണു...

അമ്മയുടേയും മകന്റെയും മുഖം കുനിഞ്ഞു പോയി... " വീട്ടിൽ മാത്രം ഒതുങ്ങി ജീവിച്ചവൾ കൈക്കുഞ്ഞുമായി രാത്രിയിൽ എവിടേക്ക് പോകുമെന്ന് ഒന്നു ചിന്തിച്ചോ നിങ്ങൾ...അവളെങ്ങനെ ജീവിക്കുന്നെന്ന് ഒരിക്കലെങ്കിലും നിങ്ങൾ തിരക്കിയട്ടുണ്ടോ? ശാന്തതയിൽ നിന്നും മയിൽ കൊടുങ്കാറ്റായി മാറി...നന്ദൻ പോലും കണ്ണുമിഴിച്ചു പോയി..അവനറിയാവുന്ന മയിൽ പാവമായിരുന്നു... "വേണ്ടാ..എന്നെ തിരക്കേണ്ടാ നിങ്ങളുടെ മകന്റെ കുഞ്ഞല്ലേ കല്ലുമോൾ..ആ മോളെയെങ്കിലും ഒന്ന് തിരക്കാമായിരുന്നില്ലേ... മയൂഖയുടെ അലർച്ചയിൽ അവരൊന്ന് കിടുങ്ങിപ്പോയി...ചെയ്ത തെറ്റുകൾക്ക്കാലം തിരിച്ചടി തുടങ്ങിയെന്ന് അവർക്ക് മനസ്സിലായി...

" ദാ കണ്ണു നിറയെ കണ്ടോളൂ എന്നെയും മോളേയും... കല്ലുമോളെ മുന്നിലേക്ക് നീക്കി നിർത്തി...കുഞ്ഞ് ഇവരൊക്കെ ആരാണെന്ന ഭാവത്തിൽ അവരെയെല്ലാം നോക്കി..സംസാരം കൂടുതൽ ഉയർന്നതോടെ ആൾക്കാർ കൂടി..മനുവിന്റെ പെണ്ണു വീട്ടുകാരും ഇറങ്ങി വന്നു... "അഭയം തേടി സ്വന്തം വീട്ടിൽ ചെന്നിട്ടും അവിടെ നിന്നും ആട്ടിയിറക്കി വിട്ടു..ഇല്ലാക്കഥകൾ മെനഞ്ഞ് എന്റെ വീട്ടിലും അറിയിച്ചു.... ക്ഷോഭം നന്നേ അടക്കാനായി മയൂഖ പ്രയാസപ്പെട്ടു... ജാനകിയമ്മയേ അവൾ മുന്നിലേക്ക് നീക്കി നിർത്തി... " ദാ ഈ അമ്മ ഇല്ലായിരുന്നെങ്കിൽ ഞാനും കല്ലുമോളും ഇന്ന് ജീവിച്ചിരിക്കുമോന്ന് പോലും അറിയില്ലായിരുന്നു..

യാത്രയിൽ പരിചയപ്പെട്ട അമ്മ കൂടെ ചേർത്തു പിടിച്ചു മകളായി സ്വീകരിച്ചു മകനെക്കൊണ്ടു ഒരു ജീവിതം തന്നു....എനിക്ക് ദൈവമാ...എന്റെ കാണപ്പെട്ട ദൈവം..ഈശ്വരന്മാരുടെ കൂട്ടത്തലാ ഞാൻ കാണുന്നത്.." "മോളേ... ജാനകിയമ്മ നിലവിളിയോടെ മയിലിനെ കെട്ടിപ്പിടിച്ചു..ജീവിതത്തിൽ അനുഭവിച്ചത് ഓരോന്നും ഓർത്തവളും നെഞ്ഞ് നീറിക്കരഞ്ഞു... " ഇതെന്റെ ഹസ് ബെന്റ് നന്ദൻ... നന്ദന്റെ അരികിലേക്ക് മയിൽ അഭിമാനത്തോടെ നീങ്ങി നിന്നു... "കൂടെ ചേർത്തു പിടിച്ചു നിഴലായി നിന്നു..പഠിപ്പിച്ചു..ഒരു ജോലി വാങ്ങി തന്നു...ഇപ്പോൾ എന്റെ നന്ദൻ എന്റെ മൂന്നു മക്കളുടെ സ്നേഹവും വാത്സല്യവുമുളള അച്ഛൻ കൂടിയാണ്....

നന്ദൻ മയിലിനെ ചേർത്തു പിടിച്ചു...അപ്പോഴും അമ്മയുടേയും മകന്റെയും തല ഉയർന്നിരുന്നില്ല... " വിവാഹം കഴിഞ്ഞാൽ പെണ്ണിനു സ്വന്തം വീട്ടിൽ സ്ഥാനമില്ല...ഭർത്താവ് മരിച്ചാൽ ആ വീട്ടിലും..വിധവയായൽ പിന്നെയും അവൾക്ക് രക്ഷയില്ല..ആണുങ്ങളുടെ ചൂട് ഏറ്റാലെ അവൾ ഉറങ്ങൂന്ന് കരുതുന്ന ചിലരും....അല്ലേടാ... നന്ദനിൽ നിന്നും അടർന്നു മയിൽ മനുവിനു അരികിലെത്തി... "സർട്ടിഫിക്കേറ്റ് എടുക്കാൻ വന്നപ്പോൾ നീയെന്താടാ പറഞ്ഞത്...ഞാൻ പുതിയ പുതിയ ആണുങ്ങളെ ഒപ്പിച്ചു നടക്കുകയാണെന്ന് അല്ലേ...പിന്നെ വേശ്യയെന്ന ചെല്ലപ്പേരും...എന്നെ ശല്യം ചെയ്തതും കയറിപ്പിടിച്ചതും ഞാനങ്ങ് ക്ഷമിക്കുവാ...ബാക്കി എനിക്ക് ക്ഷമിക്കാൻ കഴിയില്ല..

ആത്മാഭിമാനമുളള ഒരു പെണ്ണിനും... കൈ ഉയർത്തി മനുവിന്റെ കാതും മുഖവും ചേർത്തൊരു അടി കൊടുത്തു...കണ്ണുകളിൽ പൊന്നീച്ച പറന്നു ഒഴിയും മുമ്പേ അടുത്ത രണ്ടെണ്ണം കൂടി..നിലവിളിയോടെ മനു താഴേക്കിരുന്നു പോയി.. ഒരുപെണ്ണിന്റെ അടിക്ക് ഇത്രയും ശക്തിയോ...ആത്മാഭിമാനത്തിനു മുറിവേറ്റ പെണ്ണിന്റെ അടിക്ക് നല്ല ചൂടുണ്ടാകുമെന്ന് മനുവിനു മനസ്സിലായി.. " ഡീ... മകനെ അടിക്കുന്നത് കണ്ടു അവരെല്ലാം മറന്നു...അടിക്കാനായി മയിലിനെ പിടിച്ചു ഉലച്ചു.. പക്ഷേ അതിനു മുമ്പേ അടിയേറ്റ് ബാലൻസ് തെറ്റി മനുവിന്റെ അമ്മ താഴേക്കു വീണു.. "എന്റെ മോളേ തൊടൻ എന്ത് അർഹതയാടീ നിനക്കുളളത്...

ജാനകിയമ്മ ചീറ്റപ്പുലിയായി മാറി..മയിലിനെ മനുവിന്റെ അമ്മ പിടിച്ചതും സർവ്വ ശക്തിയും കയ്യിലേക്ക് ആവാഹിച്ച് ഒരടി ആയിരുന്നു ജാനകിയമ്മ സമ്മാനിച്ചത്.. " എന്റെ മോൾക്ക് പറ്റാത്ത കർമ്മം ഞാനങ്ങ് ചെയ്തു...ഓരോന്നും എന്റെ കുഞ്ഞു ഉള്ളു നീറി കരഞ്ഞു നിലവിളിച്ചപ്പോഴൊക്കെയും കരുതി വെച്ചതാ നിനക്കൊരെണ്ണം തരണമെന്ന്... "ദേ ഇവന്റെ കൂടെ നിങ്ങളുടെ മകളെ അയച്ചാൽ ആ പെണ്ണിനു ജീവിത കാലം മുഴുവനും കരയേണ്ടി വരും.. ജാനകിയമ്മയുടെ രോഷം കുറഞ്ഞില്ല...അതോടെ പെണ്ണിന്റെ വീട്ടിൽ നിന്നും വന്നവർക്ക് മതിയായി...അവരപ്പോഴെ അവിടെ നിന്നു പോയി... " വാ നന്ദാ നമുക്ക് പോകാം... നന്ദന്റെ കയ്യും പിടിച്ചു അഭിമാനത്തോടെ മയിൽ തല ഉയർത്തിപ്പിടിച്ചു നടന്നു... തന്നെ അപമാനിച്ചു ആട്ടിയിറക്കി വിട്ടവർക്ക് മുമ്പിലൂടെ...

എല്ലാം കണ്ടു രസിച്ചു നിന്നവരുടെ മുന്നിലൂടെ അന്തസ്സായി പടിയിറങ്ങി.. "എനിക്ക് ഇനിയൊരാളെ കൂടി കാണണം നന്ദാ... " രാധേച്ചിയേ അല്ലേ ഞാൻ മറന്നട്ടില്ല... നന്ദൻ പുഞ്ചിരിയോടെ പറഞ്ഞു... "അന്നൊരു രാത്രിയിൽ വിളിച്ചോണ്ടു പോയി ഒരുനേരത്തെ ഭക്ഷണം തരാനും ഉളള സ്ഥലത്ത് കിടക്കാൻ അഭയം തന്നതും എനിക്ക് അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ നന്ദാ... അവന്റെ നെഞ്ചിലേക്കു വീണു പൊട്ടിക്കരയുമ്പോഴേക്കും ബാക്കിയുളളവരുടെയും കണ്ണുകൾ നിറഞ്ഞു... മയിൽ പറഞ്ഞു അറിഞ്ഞപ്പോഴൊക്കെ മനസ്സാൽ ആഗ്രഹിച്ചതാണ് രാധേച്ചിയെ ഒന്നു കാണണമെന്ന്...ആ കാലിൽ ഒന്നു തൊട്ടു വണങ്ങണമെന്ന്...പട്ടിണി ആണെങ്കിലും മയിലിനെ കൂടെ കൂട്ടാൻ കാണിച്ച ആ മനസ്സിനു..ഓർത്തപ്പോഴേക്കും അവരെ കാണാനായി അവന്റെ മനസ്സ് പിടച്ചു........................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story