നന്ദവൈശാഖം: ഭാഗം 10

nanthavaishakham

A Story by സുധീ മുട്ടം

നന്ദ വൈശാഖിനെ പ്രതീക്ഷ നിറച്ച കണ്ണുകളോടെ നോക്കി.. എന്ത് മറുപടി കൊടുക്കണംവ്ന്ന് വൈശാഖിന് അറിയില്ലായിരുന്നു. നന്ദക്ക് എതിരെ തിരിഞ്ഞു നിന്ന് മുടിയിൽ കൈകൾ കോർത്തു വലിച്ചു. നന്ദൻ....ഉള്ളിലങ്ങനെ നിറഞ്ഞു നിൽക്കുകയാണ് ഇപ്പോഴും.. വൈശൂന്നു ഒരു വിളിയായിരിക്കും കാണുമ്പോഴൊക്കെയും..സ്നേഹ നിറച്ചയാ വിളി ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്.അത്രയേറെ അടുത്ത സൗഹൃദമായിരുന്നു.. വളരെയേറെ പ്രിയപ്പെട്ട സൗഹൃദത്തിന്റെ ജീവൻ മുന്നിൽ വന്നു നിന്നു കേഴുമ്പോൾ എങ്ങനെയാ തള്ളി കളയുക.. "നമ്മുടെ നന്ദയല്ലേടാ വൈശൂ.. സമ്മതിക്കെടാ.അവളുടെ കണ്ണു നിറയുന്നത് എനിക്ക് സഹിക്കില്ലെടാ" ഹൃദയത്തിലൊരു നന്ദൻ വിളിച്ചു അപേക്ഷിക്കും പോലെയൊരു തോന്നൽ വൈശാഖിൽ ഉണ്ടായി..നെഞ്ഞൊന്ന് വിങ്ങി കണ്ണുകൾ നിറഞ്ഞു. "നന്ദൻ കൂടെയില്ലെന്ന് വിശ്വസിക്കാൻ ഇപ്പോഴും ഇഷ്ടപ്പെടുന്നില്ല.." "വൈശൂ...." അർദ്രമായി നന്ദയൊന്ന് വിളിച്ചതും ഞെട്ടലോടെ തിരിഞ്ഞു.. നിറഞ്ഞു കവിഞ്ഞൊഴുകുന്ന മിഴികളുമായി നിൽക്കുന്നവളെ കണ്ടു. "സമ്മതിക്കില്ലേ വൈശൂ പ്ലീസ്..."

നന്ദക്ക് അറിയാം നന്ദൻ സ്നേഹത്തോടെ വൈശാഖിനെ വിളിക്കുന്നത്... അത്രയും ആഴപ്പരപ്പോടെ അവളും വിളിച്ചു.. നന്ദനു മാത്രമേ അവനെ വൈശൂ എന്നു വിളിക്കാൻ അവകാശമുള്ളൂ. "നന്ദ ആദ്യം കണ്ണുനീർ തുടക്കൂ..അറിയാലോ എന്റെ നന്ദനത് ഇഷ്ടമാകില്ലെന്ന്" സന്തോഷത്തോടെ അവൾ മിഴികളൊപ്പി. "എന്റെ നന്ദന്റെ ജീവനല്ലേ പറയുന്നത്.. ഒരുപക്ഷേ നിന്റെ അവസ്ഥ മറ്റാരെക്കാളും അവനെ ആയിരിക്കും സങ്കടപ്പെടുത്തുക..നന്ദയിനി കരയരുത്" "ഇല്ല.. വൈശൂ..ഞാനിനി കരയില്ല" സന്തോഷത്തിന്റെ നനവോടെ വിടർന്നു പുഞ്ചിരിച്ചു.. "വെറുതെ പറയരുത്... പാലിക്കണം" "ഷുവർ വൈശൂ...ഞാൻ കരയില്ല സത്യം" വൈശാഖിന്റെ കൈകളിലേക്ക് കരമമർത്തി സത്യം ചെയ്തു... ചെറിയ ഒരു മിന്നൽ പിണർ പാഞ്ഞ് കയറിയത് വൈശാഖ് അറിഞ്ഞു. "നന്ദക്ക് എത്രകാലം വേണമെങ്കിലും കുഞ്ഞാറ്റയുടെ അമ്മയായി ഇരുന്നോളൂ എനിക്ക് സമ്മതമാണ്..നന്ദ കരയാതിരിക്കാനായി നന്ദന്റെ ഏതൊരു ആഗ്രഹത്തിനും ഞാൻ കൂടെ നിൽക്കും" അങ്ങനെയൊരു ഉറപ്പ് വൈശാഖ്‌ നൽകുമ്പോൾ അയാളും നന്ദയും അറിഞ്ഞിരുന്നില്ല മുന്നോട്ടുളള തങ്ങളുടെ ജീവിതത്തെയത് ബാധിക്കുമെന്ന്. "മതി വൈശൂ..എനിക്കിത്രയും കേട്ടാൽ മതി..അധികം നാൾ ബുദ്ധിമുട്ടിക്കില്ല..

ഒരു ജോലി ശരിയാകും വരെ മാത്രം" "ഞാൻ പറഞ്ഞല്ലോ എല്ലാം നന്ദയുടെ ഇഷ്ടത്തിനു വിടുന്നു.." "താങ്ക്സ് ..പിന്നെ ഞാൻ വൈശൂന്നു വിളിക്കുന്നതിൽ സങ്കടമാകോ?" "ഹേയ് ഇല്ല..എന്റെ നന്ദന്റെ പെണ്ണല്ലേ വിളിക്കുന്നത്. കുഴപ്പമില്ല" മനസ്സ് നിറഞ്ഞു അവനൊന്ന് പുഞ്ചിരിച്ചു.. വിഷാദത്തിലും ആ പുഞ്ചിരിക്കൊരു മനോഹാരിത അവൾക്ക് അനുഭവപ്പെട്ടു. നന്ദയും വൈശാഖും പുളിയൻ മാവിൻ ചുവട്ടിൽ നിന്ന് സംസാരിക്കുന്നത് നളിനിയും മാധവും കാണുന്നുണ്ടായിരുന്നു..അവരുടെ മുഖം ഏഴുതിരിയിട്ട നിലവിളക്ക് പോലെ പ്രകാശം ചൊരിഞ്ഞു. "കണ്ടോ മാധവേട്ടാ രണ്ടു പേരും കൂടി ചിരിച്ചു സംസാരിക്കുന്നത്.ഈശ്വരനെന്റെ പ്രർത്ഥന കേട്ടു" നളിനി സന്തോഷത്തോടെ കിഴക്കോട്ട് നോക്കി കൈകൾ കൂപ്പി. "അവര് സന്തോഷിക്കട്ടെ മാധവേട്ടാ എന്റെ മക്കൾ ഒരുപാട് കരഞ്ഞവരാ..പ്രത്യേകിച്ച് എന്റെ നന്ദമോള്" അവരുടെ മിഴികൾ ആർദ്രമായി..മാധവ് നന്ദയുടെ വീട്ടിലേക്ക് പോയി രാമചന്ദ്രനേയും സരസ്വതിയേയും വിളിച്ചു കൊണ്ടുവന്നാ കാഴ്ച കാണിച്ചു. സന്തോഷത്തോടെ അവരും മിഴികളൊപ്പി. "ക്ഷമിക്കണം നളിനി നിന്നെ ഞങ്ങൾ തെറ്റിദ്ധരിച്ചു" സരസ്വതി നളിനിക്ക് അരികിലെത്തി അവരെ ചുറ്റിപ്പിടിച്ചു.. ഇരുവരുടെയും മിഴികളും അശ്രുകണങ്ങൾ പൊടിഞ്ഞു.

"സാരമില്ല സരസ്വതി ആരായും തെറ്റുദ്ധരിക്കും അതുപോലെയല്ലേ ഞാൻ പെരുമാറിയത്..നമ്മുടെ മക്കൾ ഒന്നിക്കാൻ എനിക്ക് മുന്നിൽ മറ്റ് വഴികൾ ഇല്ലായിരുന്നു.നീയും ക്ഷമിക്കെടീ" "അതൊക്കെ വിട്..നമുക്കിനി സന്തോഷത്തിന്റെ നാളുകളാ അല്ലേ മാധവാ" രാമചന്ദ്രൻ സ്നേഹിതനെ കെട്ടിപ്പിടിച്ചു... "അതേ രാമാ..നമുക്ക് ഇതൊന്ന് ആഘോഷിക്കണം" "പിന്നല്ലാതെ" നളിനിയും സരസ്വതിയും എതിർത്തൊന്നും പറഞ്ഞില്ല..രാമചന്ദ്രനും മാധവും ഇടക്കിടെ കമ്പിനി കൂടാറുണ്ട്..കുടിച്ചാൽ ബഹളങ്ങളൊന്നും ഇല്ല.. "കണ്ടോ വൈശൂ എല്ലാവരുടെയും സന്തോഷം അതങ്ങനെ നിൽക്കട്ടെ" നന്ദ പറഞ്ഞു..അവരും കണ്ടിരുന്നു അച്ഛന്മാരും അമ്മമാരും നിൽക്കുന്നത്. "എങ്കിൽ പോകാം നന്ദ" വൈശാഖ്‌ നടന്നതിനൊപ്പം നന്ദ കുഞ്ഞാറ്റയുമായി ചേർന്നു നടന്നു..നളിനിയുടെ നയനങ്ങൾ സന്തോഷത്താലൊന്ന് തിളങ്ങി.. "എന്താ എല്ലാവരും കൂടി" വൈശാഖ്‌ ഒന്നും അറിയത്ത പോലെ ചോദിച്ചു...മാധവ് ചെറുതായി പുഞ്ചിരിച്ചു. "ഞങ്ങൾ വെറുതെ ഒന്നു കൂടാമെന്ന് കരുതി" അതേയെന്ന് രാമചന്ദ്രനും തല കുലുക്കി..മകളുടെ മുഖം പൂർണ്ണചന്ദ്രനായി ജ്വലിച്ചു നിൽക്കുന്നത് കണ്ടതോടെ അയാളുടെ സങ്കടം ഹിമകണമായി അലിഞ്ഞു പോയി. കുഞ്ഞാറ്റ ചിണുങ്ങാൻ തുടങ്ങിയതോടെ നന്ദ മോളുമായി വൈശാഖിന്റെ വീട്ടിലേക്ക് കയറി.

"അമ്മേ കുഞ്ഞിനു കുറച്ചു പാല് വേണം" അടുക്കളയിലെത്തി പറഞ്ഞതും നളിനിയുടെ സ്വരമെത്തി. "അമ്മ ഇപ്പോൾ എടുത്ത് തരാം നന്ദമോളെ" നളിനിയുടെ സ്വരം നന്ദ ശ്രദ്ധിച്ചു...പഴയതു പോലെ വാത്സല്യം കലർന്ന വിളി..അവൾ മെല്ലെയൊന്ന് തേങ്ങിപ്പോയി..താനും വൈശാഖും ഒന്നിക്കാനാണ് പാവം നളിനിയമ്മ ഇങ്ങനെയൊക്കെ പെരുമാറിയെന്നവൾ ഒരുനിമിഷം കൊണ്ടു തിരിച്ചറിഞ്ഞു..അവൾക്ക് വെറുപ്പൊന്നും തോന്നിയില്ല. തനിക്കൊരു ജീവിതം അമ്മ ആഗ്രഹിക്കുന്നു..നന്ദനെ നളിനി അമ്മക്ക് ജീവനായിരുന്നു..നന്ദൻ മരിച്ചപ്പോൾ ഒരുപാട് കരഞ്ഞവളാണ് അമ്മ..എല്ലാം നേരിട്ടറിയാവുന്നതാണ്.നളിനിയമ്മക്കും അറിയാം നന്ദനെ എനിക്കും അത്രയേറെ ജീവനാണെന്ന്... വേദനയോടെ ഓർമ്മകൾ ഇരച്ചെത്തിയതും കണ്ണുകൾ നീറിപ്പുകഞ്ഞു.. "ദാ മോളേ പാല്" നളിനി നീട്ടിയ ഫീഡിംഗ് ബോട്ടിൽ സന്തോഷത്തോടെ നന്ദ വാങ്ങി.തന്നോടുളള വെറുപ്പൊന്നും അവളിലവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.പോകപ്പോകെ നളിനിയുടെ മിഴികൾ നിറഞ്ഞു തൂവി. "എന്തിനാ അമ്മേ കരയുന്നത്' പെട്ടെന്ന് നളിനി വിങ്ങിപ്പൊട്ടി നന്ദയെ ചേർത്തണച്ചു...കുറ്റബോധത്താൽ കണ്ണുനീർ ഒഴുകി. എന്തൊക്കയോ പറയണമെന്ന് ആഗ്രഹിച്ചു.പക്ഷേ ശബ്ദം പുറത്തേക്ക് വന്നില്ല. നന്ദക്ക് മനസ്സിലായി എന്താണ് കാരണമെന്ന്..

സങ്കടത്തോടെ അവരെ ചുറ്റിപ്പിടിച്ചു. " അമ്മ കരയല്ലേ ഞാനും കരയും..അമ്മ എന്തൊക്കെ പറഞ്ഞാലും എന്റെ സരസ്വതിയമ്മ പറയണതായേ കരുതിയട്ടുള്ളൂ" നളിനിയുടെ നിറഞ്ഞ മിഴികളവൾ സാരിത്തലപ്പാൽ ഒപ്പിയെടുത്തു... അവർ തറഞ്ഞങ്ങനെ നിന്നു.. നന്ദക്ക് എല്ലാം മനസ്സിലായെന്ന് തിരിച്ചറിഞ്ഞതും ശരീരം തളർന്നു... കൂടെ മനസ്സും... കുഞ്ഞാറ്റയൊന്ന് ചിണുങ്ങിയതും കട്ടിലിൽ കിടത്തിയ കുഞ്ഞിനെയും എടുത്തു വൈശാഖിന്റെ മുറിയിലേക്ക് കയറി... ഭിത്തിയിൽ നിറയെ ശിൽപ്പയുടേയും കുഞ്ഞാറ്റയുടേയും വിവിധ വിവിധതരം ചിത്രങ്ങൾ.... വൈശാഖിനു ഇപ്പോഴും ശിൽപ്പയെ സ്നേഹിക്കുന്നു.... ഇറങ്ങിപ്പോയവളെങ്കിലും അവളെ മറക്കാൻ അയാൾക്ക് പെട്ടെന്ന് കഴിയില്ലെന്ന് അവൾക്ക് ഉറപ്പായി.. ശിൽപ്പയോടൊരു നിമിഷം വെറുപ്പ് തോന്നി...എന്തൊക്കെ പ്രശ്നം ഉണ്ടായാലും പറഞ്ഞു തീർക്കാമായിരുന്നു.. നന്ദ വൈശാഖിന്റെ കിടക്ക മുറിയിൽ ഇരുന്നു കുഞ്ഞിനു പാൽ കൊടുത്തു.... വയറ് നിറഞ്ഞതോടെ കുഞ്ഞാറ്റ കയ്യും കാലും അനക്കി കളി തുടങ്ങി... കുറച്ചു സമയം കഴിഞ്ഞു കുഞ്ഞാറ്റ വീണ്ടും ചുണ്ടുകൾ പിളർത്തിയതും ബ്ലൗസ് മാറ്റി കുഞ്ഞിച്ചുണ്ടിൽ അവളുടെ മാറിടം തിരുകി. ആ സമയത്താണ് വൈശാഖ്‌ മുറിയിലേക്ക് കടന്നു വന്നത്..പെട്ടന്നവൾ ചാടി എഴുന്നേറ്റു കുഞ്ഞിനെ മാറ്റിപ്പിടിച്ചു... "സോറി...ഞാൻ.." നന്ദയുടെ സ്വരമൊന്ന് വിറച്ചു...കുറ്റബോധത്താൽ തല കുനിച്ചു... പൊടുന്നനെ കുഞ്ഞാറ്റ ഉറക്കെ കരയാൻ തുടങ്ങി....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story