നന്ദവൈശാഖം: ഭാഗം 12

A Story by സുധീ മുട്ടം

മദ്യത്തിന്റെ ലഹരിയിൽ വൈശാഖ്‌ ഒരുവശത്തേക്ക് വേച്ചു പോയി...നന്ദ ഓടിച്ചെന്ന് അവനെ താങ്ങിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും നിലത്തേക്ക് വീണുപോയി.... താഴേക്ക് വീണ വൈശാഖിനു പുറത്തേക്ക് നന്ദയും അയാൾക്ക് മേലായി വീണു..കുറച്ചു സമയം എടുത്തു ഒഴിഞ്ഞു മാറാനായി.നന്ദനല്ലാതെ മറ്റൊരു പുരുഷ സ്പർശം വല്ലാതെ വീർപ്പുമുട്ടിച്ചു.മെല്ലെ അവൾ അവനിൽ നിന്നും അകന്നുമാറി. "വൈശൂ..." നീട്ടി വിളിച്ചു.. വൈശാഖ് ഒന്ന് ഞെരുങ്ങി..വീഴ്ചയിൽ വേദനയുടെ ആഴത്തിൽ. "എഴുന്നേൽക്കൂ വൈശൂ" അവന്റെ കിടപ്പു കണ്ടിട്ട് അവളിൽ സങ്കടം നിറഞ്ഞൊഴുകി.ഒരാളെ മറ്റൊരാളുടെ ജീവിതത്തെ ഏറ്റവും സ്വാധീനിക്കുന്നതും അവരൊഴിഞ്ഞു പോകുന്നതോടെ നികാത്താൻ കഴിയാത്ത ശൂന്യതയുടെ ആഴവും കണ്ടൂ.. വൈശാഖ്‌ നന്ദയിലൊരു നോവായി മാറാൻ അധികം സമയം എടുത്തില്ല...

വൈശൂ പ്രാണനോളം ഒരുപക്ഷേ അതിനേക്കാൾ ഉപരിയായി ശിൽപ്പയെ സ്നേഹിച്ചിരുന്നെവെന്ന് ആരും പറയാതെ ബോദ്ധ്യമായി.. "വൈശൂ പ്ലീസ് എഴുന്നേൽക്ക്" യാചനയോടെ അവനെ ഉണർത്താൻ ശ്രമിച്ചു.. ബന്ധപ്പെട്ടവൻ കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു.... അവനെ അവിടെ ഉപേക്ഷിച്ച് പോകാൻ നന്ദയുടെ മനസ്സ് അനുവദിച്ചില്ല..മറ്റൊരാളുടെ സഹായം തേടാനായി മാധവിനെയും നളിനിയേയും തിരഞ്ഞെങ്കിലും കണ്ടില്ല.മറ്റൊരാളെ വിളിച്ചു വൈശാഖിന്റെ ദയനീയ അവസ്ഥ കാണിക്കാൻ ഒരുക്കം ആയിരുന്നില്ല. അടുക്കളയിൽ നിന്നും കുറച്ചു വെള്ളം എടുത്തു മുഖത്ത് തളിച്ചു ശേഷം അവനെ കുലുക്കി വിളിച്ചു. "വൈശൂ പ്ലീസ് എഴുന്നേൽക്ക്" വീണ്ടും വീണ്ടും ആവർത്തിച്ചവളുടെ കണ്ണുനിൽ നിന്നും വർഷമേഘങ്ങൾ പെയ്തിറങ്ങി.. "വൈശൂ പ്ലീസ്" ഇടക്ക് എപ്പോഴോ ബദ്ധപ്പെട്ട് അവൻ കണ്ണു തുറന്നു...ശിൽപ്പ് അരികിൽ ഇരിക്കും പോലെ തോന്നി നന്ദയെ കണ്ടിട്ട്..അവൾ അപ്പോഴും അവനെ വിളിച്ചു കൊണ്ടിരുന്നു...

"ശിൽപ്പ..." കുഴഞ്ഞ നാവോടെ വൈശാഖ്‌ വിളിച്ചതും നന്ദയിലൊരു ഞെട്ടലുണ്ടായി.. വൈശൂ കരുതുന്നത് താൻ ശിൽപ്പയാണെന്ന്.. "താൻ വന്നോ...എനിക്ക് അറിയാടോ എന്നെയും മോളെയും ഉപേക്ഷിച്ചു പോകാൻ തനിക്ക് കഴിയില്ലെന്ന്" പെട്ടെന്ന് നന്ദയെ പിടിച്ചു വലിച്ചു നെഞ്ചിലേക്കിട്ടു മുറുക്കി പുണർന്നു..അയാളുടെ നീക്കം അപ്രതീക്ഷിതമായതിനാൽ അവൾക്ക് എതിർക്കാൻ കഴിഞ്ഞില്ല.. നന്ദയുടെ ശരീരമൊന്ന് വിറച്ചു... നന്ദനല്ലാതെ മറ്റൊരു പുരുഷന്റെ ചൂടിൽ അവൾ വെന്തുരുകി.. "വിട് വൈശൂ...ഞാൻ ശിൽപ്പയല്ല നന്ദയാണ്" ആരെവിടെ കേൾക്കാൻ...നന്ദ പിടഞ്ഞ് എഴുന്നേൽക്കാൻ ശ്രമിച്ചു നോക്കി. കഴിയാത്ത രീതിയിൽ അയാൾ വരിഞ്ഞു മുറുക്കി..നോവിന്റെ തീയിലവൾ എരിഞ്ഞു തീർന്നു.. "എന്നെ ഇനിയും വിട്ടു പോകല്ലേ ശിലൂ" മാറി മാറി നന്ദയുടെ കവിളിൽ പ്രണയത്തോടെ ചുംബിച്ചു... എതിർക്കാൻ കഴിയാതെ പിടഞ്ഞവൾ അവനിലേക്ക് തളർന്നു വീണു..നിലക്കാത്ത കണ്ണുനീരുമായി... നിമിഷങ്ങൾ വളർന്നു മണിക്കൂറുകളായി...മുറിയിൽ വൈശാഖിന്റെ ചെറിയ രീതിയിലുള്ള കൂർക്കം വലി ഉയർന്നു...

തനെ ചുറ്റി വരിഞ്ഞ കൈകളൊന്ന് അയഞ്ഞതും തളർച്ചയോടെ തറയിലൂടെ നിരങ്ങി ഭിത്തിയിലേക്ക് തല ചാരി നെഞ്ഞ് പൊട്ടിക്കരഞ്ഞു... ആ സമയത്താണ് മാധവിന്റേയും നളിനിയുടേയും വരവ്..അടുത്ത ബന്ധുവിന്റെ വീട്ടിലേക്ക് രാവിലെയൊന്ന് പോകേണ്ടി വന്നു.... വൈശാഖിനെ വിളിച്ചു വിളി കേൾക്കാത്തതിനാൽ അവന്റെ മുറിയിലേക്ക് ചെന്നു...നിലത്ത് കിടക്കുന്ന മകനെയും ഭിത്തിയിൽ ചാരിയിരുന്നു കരയുന്ന നന്ദയേയും കണ്ടു നെഞ്ചിലൊരു ആളലുണ്ടായി അവരുടെ.. നളിനിയുടെ.. മുറിയിൽ നിറയെ സിഗരറ്റു കുറ്റികൾ...ഒഴിഞ്ഞ മദ്യക്കുപ്പി...കരയുന്ന നന്ദ... നളിനിയിൽ തെറ്റിദ്ധാരണ പടരാൻ അധിക സമയം വേണ്ടി വന്നില്ല...അവരുടെ മിഴികളെരിഞ്ഞു...എന്തിന്റെ പേരിൽ ആയാലും നന്ദയോട് ചെയ്തത് പൊറുക്കുവാൻ അവരിലെ അമ്മ മനസ്സ് അനുവദിച്ചില്ല. "ഡാ വൈശാഖാ എന്താടാ നീ മോളോട് ചെയ്തത്" വലിയ വായിലൊരു അലർച്ച ആയിരുന്നു... നളിനിയുടെ അലർച്ച കേട്ടാണു നന്ദ അടച്ചു പൂട്ടിയ മിഴികൾ തുറന്നത്.. നളിനിയെ കണ്ടതും അവളുടെ മിഴികൾ പിന്നെയും നിറഞ്ഞൊഴുകി..

"അമ്മേ..." നളിനി നീട്ടിയ കൈകളിൽ പിടിച്ചു എഴുന്നേറ്റു അവരിലേക്ക് വീണു...തളർന്നു പോയിരുന്നു നന്ദ.... നന്ദയുടെ ശരീരമൊന്ന് ഞെട്ടി വിറച്ചു... ആ ഞെട്ടൽ നളിനിയിലേക്കും വ്യാപിച്ചു.. "അരുതാത്തത് സംഭവിച്ചിരിക്കുന്നു" അമ്മ മനസ്സ് നൊന്തിറങ്ങി.. "മോളേ" നോവോടെ നന്ദയെ പിടിച്ചു കവിളിൽ ചുംബിച്ചു ‌..ആശ്വസിപ്പിക്കും പോലെ.. "മോള് വാ..." നന്ദയെ വൈശാഖിന്റെ മുറിയിൽ നിന്ന് ഇറക്കി തങ്ങളുടെ റൂമിലേക്ക് കൊണ്ടുവന്നു.. മാധവ് ഒന്നും മനസ്സിലാകാതെ നന്ദയേ യും നളിനിയേയും പകച്ചു നോക്കി. "മോള് കിടക്ക്...അമ്മ ഇപ്പോൾ വരാം" നന്ദയെ കിടത്തിയിട്ട് നെറ്റിയിൽ അരുമയോടെ തലോടി...വേദന മറക്കും പോലെ അവൾ മിഴികൾ പൂട്ടി.. "എന്താടീ നന്ദമോൾക്ക് എന്താ പറ്റിയത്... വൈശാഖ്‌ എവിടെ?" മുറിയിൽ നിന്ന് ഇറങ്ങി വന്ന നളിനിയെ നോക്കി...ഭർത്താവിന്റെ ചെവിയിൽ അവരെന്തോ മന്ത്രിച്ചതും അയാളൊന്ന് ഞെട്ടിപ്പോയി.. "കൊല്ലും ഞാനവനെ ഇന്ന്" മാധവ് വേദനയോടെ അലറി... ",ഒന്നു പതുക്കെ പറയ് മാധവേട്ടാ...എല്ലാവരും അറിഞ്ഞാൽ എന്റെ മോൾക്കാ കുഴപ്പം"

ഒരമ്മയുടെ ആധിയും വേദനയും അവരുടെ സ്വരത്തിൽ നിറഞ്ഞു.. "എന്നു കരുതി അവനോട് ക്ഷമിക്കാൻ പറ്റില്ലെടീ" "ക്ഷമിക്കണമെന്ന് ഞാൻ പറഞ്ഞോ..ഇല്ലല്ലോ..ഞാനവനെയൊന്ന് ഉണർത്തട്ടെ" മാധവ് തളർച്ചയോടെ ഇരുന്നിടത്തേക്ക് തന്നെ വീണുപോയി.. "എന്റെ നന്ദമോൾക്ക് ഇനി അവനെ വേണ്ടാ...എന്തിന്റെ പേരിൽ ആയാലും പെണ്ണിനെ തിരിച്ചറിയാൻ കഴിയാത്തവനു മോളെ കൊടുക്കില്ല..സ്വന്തം മകനാണെങ്കിലും" അടുക്കളയിൽ നിന്നും ഒരുകുടം വെളളവും എടുത്തു വൈശാഖിന്റെ മുറിയിലെത്തി.. നിലത്ത് മയങ്ങി കിടക്കുന്നവന്റെ തലവഴി ഒഴിച്ചു.. തലവഴി വെള്ളം വീണതും വൈശാഖ്‌ ചാടി എഴുന്നേറ്റു... അവന്റെ ഓർമ്മയിലൂടെ നന്ദ മുറിയിൽ വന്നെന്നൊരു ഓർമ്മ കടന്നു പോയി.. "നന്ദ എവിടെ അമ്മേ" വൈശാഖ്‌ ചോദിച്ചു തീർന്നില്ല അതിനു മുമ്പേ കവിളടക്കം അടിവീണു...ഇരുകരണത്തും മാറി മാറി അടിച്ചു...വൈശാഖ്‌ പകച്ചു പോയി... "ഇറങ്ങിപ്പോടാ ഇവിടെ നിന്ന്... നിനക്ക് ആരുമില്ല ഇവിടെ.. നിന്നെയിനി ഞങ്ങൾക്ക് കാണുകയും വേണ്ടാ" അവനെ ഒന്നും പറയാനവർ സമ്മതിച്ചില്ല.. ഉന്തിത്തള്ളി പുറത്തേക്കിപുറത്തേക്കി. അപ്പോഴും കാരണം ഒന്നും അറിയാത്തതിന്റെ അമ്പരപ്പിലായിരുന്നു വൈശാഖ്‌......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story