നന്ദവൈശാഖം: ഭാഗം 15

nanthavaishakham

A Story by സുധീ മുട്ടം

"ഞാൻ വീട്ടിലേക്ക് പോകുവാ.എനിക്ക് വയ്യ മടുത്തു" എന്നത്തേയും അരുൺ മദ്യപിച്ചു വന്ന് വഴക്ക് തുടങ്ങിയതോടെ ശിൽപ്പ കരഞ്ഞു തുടങ്ങി.. അവനിലൊരു പുച്ഛം നിറഞ്ഞു. "നീ മടങ്ങി ചെന്നാൽ നിന്റെ കെട്ടിയോൻ സ്വീകരിക്കുമോടീ" "എന്റെ ഏട്ടൻ പാവമാണ് .എന്നോട് ക്ഷമിക്കും.എന്നെ അത്രയേറെ ജീവനാണ്" "ക്രാ ത്ഫൂ.." നീട്ടിയൊരു തുപ്പായിരുന്നു മറുപടി.. അതവളുടെ മുഖത്തേക്ക് പതിച്ചു. വിവാഹ കഴിഞ്ഞു വൈശാഖും ഭാര്യയും സന്തോഷത്തോടെയാണു ജീവിച്ചത്..അതിനിടയിൽ ഒരു മാലാഖയെ അവരുടെ സന്തോഷത്തിന് മാറ്റു കൂട്ടാനായി ദൈവം നൽകി. അവരുടെ ജീവിതം സന്തോഷത്തോടെ മുന്നോട്ട് നീങ്ങുമ്പോഴാണ് അരുൺ അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.. ജീവിതത്തിനും സൗഹൃദത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ആളായിരുന്നു വൈശാഖ്‌.. ഒരു നാണയത്തിന്റെ ഇരുവശങ്ങൾ..

ഹോസ്പിറ്റലിൽ ഒരു ആവശ്യത്തിനായി പൈസ അടക്കാനായി ഇല്ലാതെ ഓടി നടന്നപ്പോൾ അരുൺ ആണ് ബിൽ പേ ചെയ്തത്..അവിടെ തുടങ്ങി പരിചയം സൗഹൃദമായി വളർന്നു..അരുൺ വൈശാഖിന്റെ വീട്ടിലേക്ക് ഇടക്കിടെ വരാറുണ്ട്.. ആരേയും മയക്കുന്ന ചിരിയും സംസാരവും അരുണിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.. ആദ്യമൊക്കെ ശില്പ അയാളെ മൈൻഡ് ചെയ്തിരുന്നില്ല.പതിയെ അവന്റെ സംസാരം അവളെയും ആകർഷിച്ചു.. ജോലി ചെയ്തു തളർന്നു വരുന്ന ദിവസങ്ങളിൽ കിടപ്പറയിൽ റൊമാൻസ് പ്രകടിപ്പിക്കാൻ വൈശാഖിനു കഴിഞ്ഞിരുന്നില്ല.എന്നിരുന്നാലും വാക്കുകളാൽ അവളെ കെയർ ചെയ്തിരുന്നു.. സെക്സിനോട് ഒരു ആസ്ക്തി ശിൽപ്പയിൽ കൂടുതലാണ്.. പലപ്പോഴും വിശാഖ് തളർന്നു വീഴുമ്പോൾ നിരാശപ്പെട്ടിരുന്നു.ജോലി ചെയ്തു ഇടിച്ചു നുറുക്കിയ ശരീരവുമായി ഒന്ന് കിടക്കാൻ കൊതിച്ചെത്തുന്നവനെ അതിനു സമ്മതിക്കാറില്ല.

ഭാര്യയുടെ സന്തോഷത്തിനു വഴങ്ങാറുണ്ട് അയാൾ. ഉള്ളിലെ നിരാശ കാലുഷ്യമായി തിളച്ചു മറിയാറുണ്ടെങ്കിലും ശിൽപ്പ എല്ലാം മനസ്സിൽ അടക്കിപ്പിടിച്ചു.. വൈശാഖ് ഇല്ലാത്തപ്പോഴും അരുൺ വീട്ടിൽ വരുന്നതിലാർക്കും അസ്വഭാവികമായി ഒന്നും തോന്നിയില്ല..ശിൽപ്പയും അരുണും കൂടി സംസാരിച്ച് ഇരിക്കുന്നത് പതിവാണ്. ഇടക്കിടെയുളള സംസാരത്തിൽ നിന്നും ശിൽപ്പയിലെ നിരാശ മനസ്സിലാക്കി ആ വിഷയം എടുത്തിടും..തന്നെ മനസ്സിലാക്കാൻ കഴിഞ്ഞ അരുണിനോട് തോന്നിയ ചെറിയ ഇഷ്ടം വലിയ ഇഷ്ടമായി .പതിയെയത് പ്രണയമായി വളർന്നു... ഒരുജോലിക്ക് പോകാനായി അരുൺ ശിൽപ്പയെ ഉപദേശിച്ചു..അതൊരു നല്ല ആശയമാണെന്ന് അവൾക്ക് തോന്നി..തമ്മിൽ സംസാരിക്കാനും അടുത്തു ഇടപെഴുകാനും ആഗ്രഹിച്ചു..വീട്ടിലാകുമ്പോൾ എല്ലാവരുടെയും കണ്ണ് തങ്ങളിൽ ഒരു തടസ്സമാണെന്ന് മനസ്സിലായി.

ഒരുദിവസം ജോലി കഴിഞ്ഞെത്തിയ വൈശാഖിനോടവൾ തന്റെ ആഗ്രഹം സൂചിപ്പിച്ചു..അയാളത് എതിർക്കുകയും ചെയ്തു.. "മോൾക്ക് ആറുമാസം ആയതല്ലേയുള്ളൂ ശിലൂ" "എന്റെ ഏട്ടാ നിങ്ങൾ ഒരാൾ കഷ്ടപ്പെട്ടു കൊണ്ട് വരുവല്ലേ..എനിക്കൂടെ ചെറിയ ഒരു ജോലിയുണ്ടെങ്കിൽ ആ വരുമാനം കൂടി വീട്ടിലേക്ക് ആകില്ലേ" ഭാര്യയെ ജോലിക്ക് വിടുന്നതിലൊന്നും വൈശാഖിനു ഇഷ്ടക്കേടില്ല.നല്ലതാണ് സ്വന്തമായൊരു വരുമാനം.. " മോൾക്ക് ആറുമാസം ആയതല്ലേയുള്ളൂ..അമ്മയുടെ പരിചരണവും വാത്സല്യവും ആവശ്യമായ സമയമാണ്.. കൊച്ചു കുഞ്ഞല്ലേ കുഞ്ഞാറ്റ" "എന്റെ വൈശാഖേട്ടാ ഇവിടെ കുഞ്ഞിനെ നോക്കാൻ അമ്മയും അച്ഛനും ഉണ്ട്..അത്രയും മതി" വാശിയോടെ ശില്പ മുഖം വീർപ്പിച്ചു.. രണ്ടു ദിവസം തമ്മിൽ മിണ്ടാതെ നടന്നു..പട്ടിണി സമരം നടത്തി...ഒടുവിൽ മനസ്സില്ലാ മനസ്സോടെ വൈശാഖ്‌ സമ്മതം മൂളി.. ശിൽപ്പയുടെ മുഖമൊന്ന് വാടിയാൽ സങ്കടമാണ്.

പിന്നെ അവൾ പിണങ്ങി ഇരിക്കുന്നത് അയാളെ അത്രയേറെ വിഷമിപ്പിച്ചു. അച്ഛനും അമ്മയും എതിർത്തെങ്കിലും ഓരോ കാരണം പറഞ്ഞു വൈശാഖ്‌ സമാധാനപ്പെടുത്തി... ജോലിക്ക് പോയി തുടങ്ങിയ ശിൽപ്പ അവസരങ്ങൾ ഒപ്പിച്ചു അരുണുമായി കറങ്ങി നടന്നു...അരുണുമായുളള ശാരീരിക ബന്ധത്തിലവൾ സംതൃപ്തയായിരുന്നു... അരുണില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് വന്നതോടെ അരുണിനൊപ്പം ഇറങ്ങിപ്പോകാൻ തീരുമാനിച്ചു.. കിട്ടിയ പണവും സ്വർണ്ണവുമായി ഒരു രാത്രിയുടെ മറവിൽ ജീവനു തുല്യം സ്നേഹിക്കുന്നവനെയും നൊന്ത് പ്രസവിച്ച മകളെയും ഉപേക്ഷിച്ചു അവൾ പുതിയ മേച്ചിൽപ്പുറം തേടിയിറങ്ങിപ്പോയി. "നിങ്ങൾ എന്തൊക്കെ ആക്ഷേപിച്ചാലും ഞാൻ പോകും..മടുത്തു എനിക്ക്" മുഖം പൊത്തി ശിൽപ്പ കരഞ്ഞു... അവളിലേക്ക് എപ്പോഴും സൗമ്യമായി പുഞ്ചിരിക്കുന്ന ഭർത്താവിന്റെ മുഖം കടന്നു വന്നു.

അതോടെ ചെയ്തു പോയ തെറ്റിന്റെ ആഴത്തിൽ ഉറക്കെ നിലവിളിച്ചു.. അരുൺ നന്നായി മദ്യപിക്കും..മദ്യപിച്ചു വന്നു കഴിഞ്ഞാൽ ശിൽപ്പയുമായി വഴക്കാണു...കുറച്ചു നാളുകളായി അയാൾക്ക് അവളോട് മടുപ്പ് തോന്നി തുടങ്ങിയട്ട്...പോരെങ്കിൽ സംശയ രോഗവും.. "നീ എന്തിനാടീ നിലവിളിക്കുന്നത്...നീ വിചാരിച്ചാൽ പുതിയ ആൾക്കാരെ കിട്ടും..നമുക്ക് സുഖമായി ജീവിക്കാം..നീ കൂടിയൊന്നു മനസ്സ് വെച്ചാൽ മതി" അരുൺ പറഞ്ഞതിന്റെ അർത്ഥം കുറച്ചു കഴിഞ്ഞാണ് മനസ്സിലായത്..അതിന്റെ പൊരുൾ..ഉടലൊന്നു ഞെട്ടി വിറച്ചു. "നിങ്ങൾ നിങ്ങളൊരു മനുഷ്യനാണോ?" "ഞാൻ മനുഷ്യനോ മൃഗമോ ആരുമാകട്ടെ..നീയൊരു മനുഷ്യ സ്ത്രീ ആണോടീ...സ്വന്തം ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു മറ്റൊരുത്തനൊപ്പം ഇറങ്ങി വന്ന നീ നാളെ എന്നെ ഉപേക്ഷിച്ചു വേറൊരാൾക്കൊപ്പം പോകില്ലാന്നു ആരു കണ്ടു..ഇതാകുമ്പോൾ ഷെയർ ഫിഫ്റ്റി ഫിഫ്റ്റി..

നിനക്കും എനിക്കും ഹാപ്പി..ആലോചിച്ചു തീരുമാനം എടുത്താൽ മതി" ചുണ്ടിലേക്ക് സിഗരറ്റ് തിരുകി കത്തിച്ചു പുക ആസ്വദിച്ചു തുടങ്ങി അയാൾ... ശിൽപ്പയെ ഇപ്പോൾ ഒഴിവാക്കേണ്ട ആവശ്യം അരുണിന്റെ മാത്രമായിരുന്നു.. "ഞാൻ ഞാൻ മാത്രമാണൊ തെറ്റുകാരി...നിങ്ങൾക്കും കൂടി ഇതിൽ പങ്കില്ലേ" കണ്ണുനീരോടെ അലറി ചോദിച്ചു... "ഇതിൽ നീ മാത്രമാ തെറ്റുകാരി.സ്നേഹമുളള കുടുംബം. എന്തിന്റെ കുറവായിരുന്നു നിനക്ക്" അരുണിന്റെ ഓരോ വാക്കുകളും ശിൽപ്പയുടെ നെഞ്ചിനെ കീറിമുറിച്ചു.. ഓർമ്മകളുടെ പെരുമഴയിൽ നനഞ്ഞതും നെഞ്ചൊന്ന് പിടഞ്ഞു.. എന്നും സ്നേഹിച്ചട്ടെയുള്ളൂ വൈശാഖ്‌.. വൈശാഖിന്റെ അച്ഛനും അമ്മയും എല്ലാവരും.. ഇടയിലൊരു വില്ലനായി അരുൺ വന്നതോർത്ത് സ്വയം ശപിച്ചു.. ശിൽപ്പയുടെ ഓരോ ഭാവങ്ങളും ആസ്വദിച്ചു അയാൾ ഊറിച്ചിരിച്ചു...അവൾ തിരികെ പോകുമെന്ന് ഏകദേശം ഉറപ്പാക്കി.

.തന്റെ ബുദ്ധി ഫലിക്കുന്നതോർത്ത് സ്വയം അഭിമാനിച്ചു..പിന്നെയും ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു അവളെ ആക്ഷേപിച്ചു കൊണ്ട്... ആത്മഹത്യ ചെയ്താലൊ എന്നൊരു തോന്നൽ മനസ്സിലൂടെ കടന്നു പോയതും ഉള്ളിലൊരു വിറയിലുണ്ടായി..മരിക്കാൻ ഭയമായിരുന്നു.. ചെയ്തു പോയ തെറ്റുകൾ ഓർത്തു സ്വയം എരിഞ്ഞൊടുങ്ങി... സ്വന്തമായി തീർത്ത തടവറയിൽ.. സ്വന്തം സുഖം തേടിയപ്പോൾ മുലയൂട്ടിയ രക്തത്തേയും പ്രിയപ്പെട്ടവരെയും സൗകര്യം പോലെ മറന്നു.. "ഏതായാലും ഇനിയൊരു ജീവിതം അരുണുമായി വേണ്ടാ..മടുത്തു..." "വൈശാഖേട്ടന്റെ കാലിൽ വീണു മാപ്പ് ചോദിക്കണം...ഒരു ജീവിതം നൽകിയാൽ ആ കാൽക്കീഴിൽ കിടന്നോളാം.ആയുസ്സ് അറ്റു പോകും വരെ... കണ്ണുനീരോടെ മിഴികൾ ഇറുക്കി പൂട്ടി... 💙💙💙💙💙💙💙💙💙💙💙💙💙💙 " നന്ദ എനിക്ക് കുറച്ചു സാവകാശം തരണം...ശിൽപ്പയുടെ ഓർമ്മകളിൽ നിന്നൊരു മോചനം ഒഴിയും വരെ"

വൈശാഖിനെ പുണർന്നിരുന്ന നന്ദ മിഴികൾ ഉയർത്തി അവനെ നോക്കി...അഭിനയിക്കാൻ ആണെങ്കിലും തനിക്കൊപ്പം കൂടിയവൻ...അറിയാതെ ഹൃദയത്തിലേറി പോയി..ഉപേക്ഷിക്കാൻ കഴിയില്ല. "എത്രകാലം വേണമെങ്കിലും എടുത്തോളൂ വൈശാഖ്‌... അത്രയും കാലം കാത്തിരുന്നോളാം..കുഞ്ഞാറ്റക്കും വൈശാഖിനുമായി പ്രാണൻ പോലും തന്നേക്കാം" കണ്ണുകൾ നിറച്ചവൾ പറഞ്ഞു... വൈശാഖിന്റെ മനസ്സ് നിറഞ്ഞു.. സന്തോഷത്താൽ... ഇത്രയും വർഷം കൂടെ വാമഭാഗമായിരുന്നവൾക്ക് തന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോന്ന് വേദനയോടെ ഓർത്തു.. "കരയരുത് നന്ദാ...നീ ഒത്തിരി കരഞ്ഞവളാണ്..നീ നീറിയാലെന്റെ നന്ദന്റെ മനസ്സാ വേദനിക്കുക" "ഇല്ല വൈശാഖ്‌ ഞാനിനി കരയില്ല...എന്റെ നന്ദേട്ടന്റെ മനസ്സും വിശാഖിന്റെ മനസ്സും വേദനിക്കുന്നത് കാണാൻ എനിക്ക് ഇഷ്ടമില്ല" മിഴിനീരിലും നന്ദ പുഞ്ചിരിച്ചു...

വൈശാഖിന്റെ ഹൃദയം പൊടുന്നനെ തരളിതമായി....അവളെ ചുറ്റിപ്പിടിച്ചു നെഞ്ചോട് ചേർത്തു പിടിച്ചു.. വൈശാഖിന്റെ മുഖം തനിക്ക് നേരെ താഴ്ന്നു വരുന്നത് കണ്ടു ഇമകളടച്ചു...അവളത് ഇഷ്ടപ്പെടും പോലെ അവന്റെ അധരങ്ങളെ ഏറ്റുവാങ്ങി.... തന്നെ ചുറ്റിയിരുന്ന കരങ്ങൾക്ക് മുറുക്കം കൂടിയത് വൈശാഖ്‌ അറിഞ്ഞു... നന്ദന്റെ സാന്നിദ്ധ്യം നിറഞ്ഞ ചന്ദനക്കാറ്റ് ജാലക വാതിലൂടെ മുറിയിലേക്ക് പ്രവേശിച്ചു അവരെ തഴുകി കൊണ്ടിരുന്നു... "നീ സുമംഗലി ആകുന്നതാ നന്ദ എന്റെ ആത്മാവിനു സന്തോഷം...വൈശാഖിനെ പോലെ യോഗ്യനായ ഒരാളിൽ എന്റെ നന്ദയെന്നും ഭദ്രമായിരിക്കും.... തഴുകി തലോടുന്ന കാറ്റിൽ നന്ദന്റെ മൃദുമന്ത്രണം വൈശാഖും നന്ദയും തിരിച്ചറിഞ്ഞു....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story