നന്ദവൈശാഖം: ഭാഗം 17

nanthavaishakham

A Story by സുധീ മുട്ടം

"നന്ദാ...." നിമിഷങ്ങൾ ഇതളടർന്ന് പോകവേ അവളുടെ ചുണ്ടുകൾ സ്വതന്ത്രമായി പ്രണയത്തോടെ വൈശാഖ്‌ വിളിച്ചു... അവനൊരു പ്രണയത്തിന്റെ പൂക്കാലം സമ്മാനിച്ചു അതേ തീവ്രതയോടെ അവളും വിളികേട്ടു.. "എന്തോ" അനുരാഗത്തിന്റെ വാടാമല്ലി പൂക്കൾ വാടിക്കൊഴിയാതെ അവർക്കിടയിൽ പ്രണയ സുഗന്ധമൊരുക്കി... നന്ദയിൽ നിന്നും വമിക്കുന്ന പ്രണയത്തിന്റെ തീക്ഷണ ജ്വാലകളേറ്റ് അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി... അവളൊന്ന് പിടഞ്ഞു ഉണർന്നു..ശരീരമാകെ കോരിത്തരിച്ചതും മുഖത്തേക്ക് രക്തമിരച്ചു കയറി. അവളവനെ അനുരാഗത്തോടെ വാരിപ്പുണർന്നു.. "നമുക്കിടയിൽ ഇനി ശിൽപ്പ വേണ്ടാ"

വൈശാഖ്‌ തീർത്ത് പറഞ്ഞതോടെ ഉള്ളിൽ അവശേഷിച്ചിരുന്ന ആശങ്കയും എവിടേക്കോ പോയി മറഞ്ഞു. "കഴിഞ്ഞു പോയതിനെ കുറിച്ചൊരു സംസാരം വേണ്ട വൈശാഖ്‌.. പുകഞ്ഞ കൊള്ളി പുറത്ത് തന്നെ.എല്ലാം ക്ഷമിക്കാമായിരുന്നു അവൾക്ക്..അവളിൽ പിറന്ന പൊടിക്കുഞ്ഞിനു ലഭിക്കേണ്ട നീതി നിഷേധിച്ചവളാണ് ശിൽപ്പ.." രോഷത്താൽ വലിഞ്ഞു മുറുകിയ നന്ദയുടെ ഭാവം അയാൾ ശ്രദ്ധിച്ചു... "ശരിയാണ് നന്ദ പറഞ്ഞത്..മറ്റ് തെറ്റുകൾ ശരികളാക്കിയാലും കുഞ്ഞാറ്റക്ക് അവകാശപ്പെട്ട മുലപ്പാലും അമ്മയുടെ വാത്സല്യവും നിഷേധിച്ചവളെ ഓർമ്മയിൽ വെച്ചു നടക്കേണ്ടാ ആവശ്യമില്ല... " ഈ നിമിഷം മുതൽ നീ എന്നിലില്ല..ശിൽപ്പ..നീ എന്നിൽ നിന്നും മരിച്ചു കഴിഞ്ഞു..

എനിക്ക് നീയിനിയൊരു ചീഞ്ഞു നാറിയ ശവം മാത്രമാണ് " അവന്റെ അന്തരംഗം മന്ത്രിച്ചത് നന്ദ പെട്ടെന്ന് പിടിച്ചെടുത്തതും അധരങ്ങളിലൊരു മന്ദഹാസം പൊടിഞ്ഞു...ഒപ്പം കണ്ണുകളും നിറഞ്ഞു. ചേതനയറ്റ പൊന്നുമോളുടെ മുഖം ഓർമ്മയിൽ ഇരച്ചെത്തിയതും ചുണ്ടുകളൊന്നു വിതുമ്പി. "നഷ്ടപ്പെടലിന്റെ വേദന അറിയുന്നവർക്ക് മാത്രമേ അതിന്റെ ആഴം അളന്ന് തിട്ടപ്പെടുത്താനാകൂ" നന്ദന്റേയും പൊന്നുമോളുടേയും മരണശേഷം ജീവിതത്തിൽ വസന്തങ്ങൾ അകന്നു പോയെന്ന് കരുതിയവളാണ് നന്ദ...ഈശ്വരനവൾക്ക് വൈശാഖിലൂടേയും കുഞ്ഞാറ്റയിലൂടെയും വീണ്ടും ജീവിതത്തിനു നിറപ്പകിട്ടേകി... "എന്തുപറ്റി നന്ദാ കണ്ണുകൾ നനഞ്ഞത്" ആശങ്കയോടെ ആയിരുന്നാ ചോദ്യം... "ഒന്നൂല്ലാ വൈശൂ സന്തോത്താലാ" "കണ്ണ് എത്ര നിറക്കരുതെന്ന് പറഞ്ഞലും കേൾക്കൂല്ലാ" ആശങ്കകൾ മാറ്റി അവന്റെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു.

"അതുപിന്നെ ഞാനങ്ങനെയാ വൈശൂ..മാറാൻ ശ്രമിക്കാം " വേണ്ട നന്ദ...നീ ആർക്കായും മാറണ്ടാ..നീയായി തന്നെ ഇരുന്നാൽ മതി" മനസ്സ് നിറഞ്ഞതോടെ അയാളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി.. വൈശാഖിനു അത്ഭുതം തോന്നി...തന്റെ മനസ്സിലേക്ക് എത്ര പെട്ടന്നാണ് നന്ദ കയറിക്കൂടിയത്..ഹൃദയത്തിൽ പ്രണയത്തിന്റെ പൂക്കാലമൊരുക്കിയത്..മനുഷ്യനെ മനസ്സിലാക്കാനുളള അവളുടെ ഹൃദയത്തിന്റെ നൈർമല്യത ആയിരുന്നത്.. നന്ദയും വൈശാഖിനെ കുറിച്ചാണ് ഓർത്തത്..ചുരുങ്ങിയ സമയത്തിനുള്ളിൽ വൈശൂ തന്റെ ഹൃദയത്തിലിടം നേടിയെടുത്തത് ആ മനസ്സിന്റെ സ്വഭാവ ശുദ്ധിയൊന്നു കൊണ്ട് മാത്രമാണ്...

വൈകിയ വേളയിൽ ഈശ്വരൻ കണ്ണു തുറന്നു...സന്തോഷത്തോടെ ഓർത്തു.. "ശിൽപ്പാ നീയിനി മടങ്ങി വന്നാലും വിട്ടുതരില്ല വൈശുവിനേയും കുഞ്ഞാറ്റയേയും...അവരിപ്പോൾ എന്റെ ജീവിതത്തിന്റെ ഭാഗമാണ്... എന്റെ ഹൃദയം തുടിക്കുന്നതും അവർക്കായിട്ടാണ്" നന്ദയുടെ മനസ്സ് അവളോട് തന്നെ മന്ത്രിച്ചു... വൈശാഖ്‌ പതിയെ എഴുന്നേറ്റു കട്ടിലിൽ ഇരുന്നു..നന്ദയെ പിടിച്ചു മടിയിൽ കിടത്തി സ്നേഹ വാത്സല്യത്തോടെ മുടിയിഴകളിൽ തലോടി... മനസ്സാൽ അവളും ആഗ്രഹിച്ചു പോയ നിമിഷമായിരുന്നത്...തന്റെ മനസ്സ് വായിച്ചതു പോലെയായിരുന്നു വൈശുവിന്റെ പ്രവൃത്തി... ആ സമയം നന്ദക്ക് അയാളോട് അടക്കാനാവാത്ത പ്രണയം തോന്നിപ്പോയി..

.ഗാഢമായി അവനെ ആലിംഗനം ചെയ്തു ചുണ്ടുകളിൽ ഉമ്മവെച്ചു... .. ശിൽപ്പ ഒരിക്കലും ഇങ്ങനെ ആയിരുന്നില്ല..പ്രണയിച്ചു വിവാഹം കഴിച്ചതാണെങ്കിലും അതിനുശേഷം പ്രണയത്തോടെ കൂടെ ചേർന്ന് ഇരുന്നട്ടില്ല....അവൾക്ക് തന്നോട് വെറുമൊരു ആസക്തി മാത്രമായിരുന്നെന്ന് വൈശാഖ്‌ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്... വൈശാഖും നന്ദയും അവരുടെ ലോകത്തായിരുന്നു...അവരുടെ പ്രണയത്തിന്റെ.. അതേ സമയം കുഞ്ഞാറ്റ ഉറക്കം ഉണർന്നു കരഞ്ഞത്..നന്ദ പെട്ടന്ന് വൈശാഖിൽ നിന്ന് മോചിതയായി ചാടി എഴുന്നേറ്റു കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ ശ്രമിച്ചു.. ശിൽപ്പ കുഞ്ഞിനെ എടുക്കുക കുഞ്ഞാറ്റ കുറെ കരഞ്ഞ ശേഷമായിരിക്കും....ഇവിടെ നേരെ തിരിച്ചായിരുന്നു നന്ദ...

കുഞ്ഞുമായി നേരെ അടുക്കളയിൽ എത്തി...നളിനിയോട് പോലും ചോദിക്കാതെ കുഞ്ഞിനുളള പാൽ ഫീഡിംഗ് ബോട്ടിലാക്കി കുഞ്ഞാറ്റക്ക് കൊടുക്കാൻ തുടങ്ങി.. "അമ്മക്ക് പാൽ ഉണ്ടായിരുന്നെങ്കിലത് തരാമായിരുന്നു മോളേ" അടക്കിപ്പിടിച്ച സ്വരത്തിലത് പറഞ്ഞതും കുഞ്ഞാറ്റ പാൽ കുടി നിർത്തി അവളുടെ മാറിൽ വിരലാൽ തൊട്ട നിമിഷം കോരിത്തരിച്ചു പോയി...ഈശ്വരന്റെ പ്രതിഭാസം നന്ദ ഓർത്തു..അവളുടെ അമ്മ മനസ്സും നിറഞ്ഞു..വെറുതെ മാറിടം കുഞ്ഞിച്ചുണ്ടിൽ തിരുകിയത് കുഞ്ഞാറ്റ വെറുതെയെങ്കിലും വലിച്ചു കുടിക്കാൻ ശ്രമിച്ചു.. അവളുടെ അമ്മയായി ഇപ്പോഴേ അംഗീകരിച്ചതു പോലെ... കണ്ണുകൾ നനഞ്ഞ് ഇറങ്ങിയതും കുഞ്ഞാറ്റയെ ഉയർത്തി കുഞ്ഞിക്കവിളിൽ മാറി മാറി ഉമ്മകളാൽ മൂടി..

"അമ്മേടെ സ്വന്തം തന്നാ ട്ടോ" അടുക്കളയിൽ നിന്നിരുന്ന നളിനി എല്ലാം കാണുന്നുണ്ട്... അവരുടെ മിഴികൾ ഒലിച്ചിറങ്ങി... "സന്തോഷിക്കട്ടെ എന്റെ നന്ദമോൾ...അവളുടെ സന്തോഷം ഇനിയും തല്ലിക്കെടുത്തരുതേ ഭഗവതി..എന്റെ മോളത്രയേറെ സങ്കടപ്പെട്ടതാ" കണ്ണുനീരൊപ്പി നന്ദക്കായി അവർ പ്രാർത്ഥിച്ചു... വൈശാഖും കാണുന്നുണ്ടായിരുന്നു നന്ദയുടെ പ്രവൃത്തികൾ...പെട്ടെന്ന് അവനെ കണ്ടതും തെല്ലൊന്ന് പരുങ്ങി.. "എന്തിനാ നന്ദപ്പെണ്ണേ പരുങ്ങുന്നത്...നീ പ്രസവിച്ച മോളു തന്നെയാ കുഞ്ഞാറ്റ" നിറഞ്ഞ മനസ്സോടെ കുഞ്ഞുമായി വൈശാഖിലേക്ക് ചാരി നിന്നു...അയാളവളെ ചേർത്തു പിടിച്ചു... 💙💙💙💙💙💙💙💙💙💙💙💙💙💙💙 ഹാളിൽ ഇരുന്നു ടി വി ന്യൂസ് കാണുകയായിരുന്നു മാധവ്...

ന്യൂസ് ചാനലിൽ ശ്രദ്ധിച്ചിരുന്ന അയാളുടെ മിഴികൾ പെട്ടെന്ന് എഴുതി കാണിച്ച ഫ്ലാഷ് ന്യൂസിൽ ഉടക്കി... "വഴിയരുകിലെ ചവറു കൂനകൾക്ക് സമീപം ഒരു യുവതിയുടെ മൃതദേഹം മുറിവുകളോടെ കണ്ടെത്തി.. പോലീസിന്റെ പ്രാഥമിക നിഗമനം ഇതൊരു കൊലപാതകമാണെന്നാണു...യുവതിയേ കുറിച്ചും മറ്റു വിവരങ്ങളും പോലീസ് അൻവേഷിക്കുന്നു... ചവറ്റു കൂനക്കരുകിലെ ബോഡിയുടെ മുഖം ടിവിയിൽ പ്രത്യക്ഷമായതും മാധവ് ഞെട്ടി വിറച്ചു.. " മോനേ ഇങ്ങോട്ട് വാ" അയാളുടെ നിലവിളി കേട്ടു നന്ദയും വൈശാഖും നളിനിയും ഓടിവന്നു... "എന്താ അച്ഛാ" പകരമായി ടീവിയിലേക്ക് അയാളുടെ വിരലുകൾ നീണ്ടു...എല്ലാവരുടെയും കണ്ണുകൾ അതിലേക്കായി... "വിവിധ ആംഗിളുകൾ ശിൽപ്പയുടെ മുഖം കാണിക്കുന്നു... ഒരു തളർച്ച അവനിലൂടെ കടന്നു പോയി.... നന്ദയുടെ തോളിലൂടെ കൈകളിട്ടു ചേർത്തു പിടിച്ചു... ഒരാശ്രയത്തിനായി.... തേങ്ങലോടെ ഒരു കയ്യിൽ മോളേയും അവനേയും ചേർത്തു പിടിച്ചു......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story