നാഥാർജുനം: ഭാഗം 11

Natharjunam

എഴുത്തുകാരി: അനു രാജീവ്

അർജുൻ തല്ലി എന്ന് മാത്രം പറഞ്ഞു.. അന്ന് മുഴുവൻ ശ്രീ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു.. പിറ്റേന്ന് രാവിലെ തന്നെ മാധവൻ അവിടെ എത്തി.. കാര്യങ്ങൾ മുഴുവൻ അറിഞ്ഞപ്പോൾ അയാൾ കൂട്ടുകാർക്ക് ഓരോരുത്തർക്കും ഓരോ കെട്ട് രണ്ടായിരത്തിന്റെ നോട്ട് വച്ച് കൊടുത്തു.. "ഇങ്ങനെയൊരു സംഭവം നടന്നിട്ടേ ഇല്ല.. നിങ്ങളൊന്നും കണ്ടിട്ടില്ല കേട്ടിട്ടില്ല അറിഞ്ഞിട്ടില്ല.. ഇനി ശ്രീയോട് പോലും ഇക്കാര്യം മിണ്ടില്ല... എന്താ.. അങ്ങനെയല്ലേ.... " അവർ കയ്യിലെ പൈസയിലേക്കും അയാളുടെ മുഖത്തേക്കും നോക്കി അതേ എന്ന അർത്ഥത്തിൽ തലയാട്ടി... തലയിൽ നല്ലൊരു അടി കിട്ടിയിരുന്നത് കൊണ്ട് രണ്ടു ദിവസം അവിടെ കിടക്കേണ്ടി വന്നു.. അവന് ഒന്നും ഓർമ ഉണ്ടായിരുന്നില്ല.. എല്ലാവരെയും മാറ്റിയത് കൊണ്ട് അർജുൻ അടിയുണ്ടാക്കി... അതിൽ തല മുറിഞ്ഞു എന്ന് പറഞ്ഞു.. "ദേവിക പാടിയോ" എന്ന് ചോദിച്ചപ്പോൾ "പാടി പക്ഷെ പ്രൈസ് ഒന്നും കിട്ടിയില്ല" എന്നും പറഞ്ഞു... അവന് ആ ക്ലാസ്സ്‌ റൂമിലേക്ക് കൊണ്ട് പോയത് വരെയേ ഓർമ വന്നുള്ളൂ...

അവൾ പോവണം എന്ന് പറഞ് കുതറിയതും... അപ്പോൾ കരുതി ആ സമയം കുതറി വാതില് തുറന്ന് പോയിരിക്കും എന്ന്... കോളേജിന് ചാമ്പ്യൻഷിപ് കിട്ടിയില്ല എന്ന് കൂടെ അറിഞ്ഞപ്പോൾ അവൻ ഡബിൾ ഹാപ്പി ആയി.. 🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸 അർജുൻ അവളുമായി നാട്ടിലേക്ക് തിരിച്ചു.. ഒരു തരം മരവിച്ച അവസ്ഥയിലായിരുന്നു ദേവിക.. എന്ത് പറഞ്ഞു ആശ്വസിപ്പിക്കുമെന്ന് അവന് ബോധ്യമില്ലായിരുന്നു.. താൻ കാരണമാണ് എന്നു പോലും അവന് തോന്നി.. വരുന്നില്ല എന്ന് പറഞ്ഞ അവളെ നിർബന്ധിച്ചു കൊണ്ട് പോവാൻ തോന്നിയ നിമിഷത്തെ അവൻ പഴിച്ചു.. എന്നാൽ ദേവിക മരവിച്ച മനസുമായി ഒരു പാവകണക്കെ വണ്ടിയിൽ ഇരുന്നു... അർഹത ഇല്ലെങ്കിൽ പോലും താനും പ്രണയിച്ചിരുന്നു... അവന്റേതാകാൻ ആഗ്രഹിച്ചിരുന്നു.. പക്ഷെ ഇന്ന് ആ പ്രണയം മരിച്ചു... അയാളോട് ഇനി ഒരിക്കലും തനിക്ക് പൊറുക്കാനോ ആ മുഖത്തേക്ക് നോക്കാനോ സാധിക്കില്ല.. അത്രത്തോളം വെറുത്തുപോയി അയാളെ.. അവളുടെ കണ്ണുനീർ ഇടതിരിവില്ലാതെ കവിളിൽ നീർച്ചാലുകൾ തീർത്തു..

വീടെത്തിയിട്ടും ഒന്നിനോടും പ്രതികരിക്കാതെ ആരോടും മിണ്ടാത്തെ ഒരേ ഇരുപ്പായിരുന്നു... അവളുടെ അവസ്ഥയറിഞ്ഞെന്നോണം അർജുൻ ഇടയ്ക്കിടെ വന്ന് അവളെ കണ്ടു.. പ്രോഗ്രാം കുളമാക്കിയത് കോളേജിൽ അറിഞ്ഞു ശ്രീയെ സസ്‌പെൻഡ് ചെയ്തു.. അത് കൊണ്ട് അവൻ അത് കഴിഞ്ഞ് 15 ദിവസം കോളേജിൽ വന്നില്ല.. തലയിൽ മുറിവുണ്ടായത് കൊണ്ട് മാധവൻ പുറത്തേക്കും വിട്ടില്ല... അർജുൻ ശ്രീയെ കാണാൻ ശ്രമിച്ചെങ്കിലും മാധവൻ അത് തടഞ്ഞു.. അവളെ കാണാൻ വന്ന അർജുൻ കാണുന്നത് വാതിൽ പോലും ചാരാതെ ചുമരിൽ ചാരി കരഞ്ഞു കൊണ്ടിരിക്കുന്ന ദേവികയെ ആണ്... "എന്താടി എന്ത് പറ്റി????" അവൻ പേടിയോടെ അവൾക്കരികിൽ വന്നു... അവൾ എഴുന്നേറ്റു നിന്നു... "ഞാൻ മറക്കാൻ ശ്രമിക്കുന്ന കാര്യമാണിത്... ഇനി ഇതിനെ കുറിച്ച് പ്രശ്നമൊന്നും വേണ്ട അജുവേട്ടാ.. അവൻ എന്നെ തൊട്ടു എന്ന് ആലോചിക്കുന്നത് പോലും എനിക്കിപ്പോ അറപ്പാ.. അത് തീർന്നു.. അയാളുടെ അച്ഛൻ വന്നിരുന്നു ഇപ്പൊ.. . മകൻ ചെയ്ത തെറ്റ് കാശു തന്ന് ഒതുക്കാൻ..

ഒപ്പം അയാൾക്കൊന്നും ഓർമയില്ല എന്ന് പറഞ്ഞു.. നമ്മളായിട്ട് ഒന്നും ഓർമിപ്പിക്കണ്ട അജുവേട്ടാ.... എനിക്കും ഇനി ഒന്നും ഓർക്കണ്ട... അവൾ കരഞ്ഞു കൊണ്ട് നിലത്തേക്കൂർന്നിരുന്നു.. അവന്റെ കണ്ണും നിറഞ്ഞിരുന്നു... അവൻ അവളെ ചേർത്ത് പിടിച്ചു.. എന്നും ഞാൻ ഉണ്ടാവും എന്ന് പറയും പോലെ... ഒരു ഏട്ടന്റെ തണലിൽ എന്ന പോലെ അവന്റെ നെഞ്ചിൽ ചാരി നിൽക്കുമ്പോൾ ഇതിന് പുറകിൽ വരുന്ന പ്രശ്നങ്ങൾ അന്ന് അവൾ അറിഞ്ഞിരുന്നില്ല... അർജുനിന്റെ നെഞ്ചിൽ ചാരി ഇരുന്ന് ദേവിക പൊട്ടി കരഞ്ഞു.. ഒരു ഏട്ടനെ പോലെ അവൻ അവളെ ചേർത്തു പിടിച്ചു.. അപ്പോഴാണ് പുറത്ത് നിന്നും അവരെ രൂക്ഷമായി നോക്കുന്ന ദേവികയുടെ അമ്മമ്മയെ അവർ കണ്ടത്.. അവൾ വേഗം അവനടുത്തു നിന്നും പിടഞ്ഞെഴുന്നേറ്റു.. ചെറുപ്പം മുതൽ ആ തള്ളക്ക് അവർ രണ്ടു കുട്ടികളെയും കണ്ണിനു നേരെ കാണുന്നത് പോലും ഇഷ്ടമായിരുന്നില്ല.. സ്വന്തം മകളുടെ ചോര ആയത് കൊണ്ടും വീട്ടുപണി ചെയ്യിപ്പിക്കാം എന്നുള്ളത് കൊണ്ടും നോക്കിയതാണ്...... അവരുടെ വായിൽ നിന്നു നല്ലത് വരില്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ദേവികയെ ഒന്ന് നോക്കി അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് അവിടെ നിന്നും പോയി..

"വന്ന് വന്ന് വീട്ടിനുള്ളിൽ വരെ കേറ്റി തുടങ്ങി എരണംകെട്ടത്... ആ നസ്രാണി ചെക്കന്റെ കൂടെ തെണ്ടൽ മാത്രേ ഉള്ളുന്ന് കരുതിയതാ.. ഒരു ശീലാവതി... തുഫ്ഫ്ഫ് """ അവർ പ്രാകി കൊണ്ടിരുന്നു.. പക്ഷെ അതൊന്നും ദേവിക കേട്ടിരുന്നില്ല.. ഒരു തരം മരവിച്ച മാനസികാവസ്ഥ... അവൾ അടുത്ത ഒരാഴ്ച കോളേജിൽ പോയില്ല.. അങ്ങനെ വിട്ടാൽ ശരിയാവില്ല എന്ന് അറിയാവുന്നത് കൊണ്ട് അർജുൻ തന്നെ പറഞ്ഞു മനസിലാക്കി കോളേജിലെക്ക് കൊണ്ട് വന്നു.. പെണ്ണുങ്ങളെ ആരെയും മൈൻഡ് പോലും ചെയ്യാതെ നടക്കുന്ന അവന്റെ ബൈക്കിൽ ദേവിക വരുന്നതും പോകുന്നതും മറ്റുള്ളവരിൽ മുറുമുറുപ്പ് ഉണ്ടാക്കി.. അർജുൻ അതൊന്നും ശ്രദ്ധിച്ചില്ല.. ദേവികയുടെ മുന്നിൽ തന്നെ കുട്ടികൾ അവരെ പറ്റി സംസാരിക്കാൻ തുടങ്ങിയപ്പോൾ അവൾ തന്നെ അവനോട് അകലം പാലിച്ചു.. അപ്പോഴേക്കും 15 ദിവസത്തെ സസ്‌പെൻഷൻ തീർന്ന് ശ്രീ കോളേജിൽ എത്തിയിരുന്നു.. എല്ലാവരും അവർ തമ്മിൽ ഒരു അടി പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.. ദേവികയെ ഇനി ഒന്നും ഓർമിപ്പിക്കാൻ താനായി ഇട വരുത്തരുത് എന്ന അർജുനിന്റെ തീരുമാനം ആയിരുന്നു അത്.. അപ്പോഴും ശ്രീ ഒന്നുമറിയാതെ ദേവികയെ വായിനോക്കുന്ന തിരക്കിലായിരുന്നു..

അത് വരെ ആ നോട്ടം ആസ്വദിച്ചിരുന്ന ദേവികക്ക് ആ നോട്ടം അരോചകമായി തോന്നി തുടങ്ങി.. അവൻ നൽകിയ വേദന അവളിൽ വെറുപ്പുളവാക്കി.. അറിയാതെ പോലും ശ്രീയുടെ മുന്നിൽ പെടാതിരിക്കാൻ അവൾ ശ്രദ്ധിച്ചു.. ഇനി അഥവാ അവന് മുന്നിൽ എത്തിയാൽ പോലും തല ഒന്ന് ഉയർത്താൻ പോലും അവൾ തയ്യാറായില്ല.. ഒരു ദിവസം ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് അർജുനും ശ്രീയും തമ്മിൽ പരസ്പരം കോളറിൽ പിടിച്ച് നിൽക്കുന്നത് അവൾ കണ്ടത്... ഇനി ഒരു പക്ഷെ തനിക്ക് വേണ്ടിയാവുമോ എന്ന പേടിയിൽ അവൾ വേഗം റോഡ് ക്രോസ്സ് ചെയ്യാൻ നിക്കുമ്പോഴാണ് ഒരു വാൻ അവളെ തട്ടി തട്ടിയില്ല എന്ന രീതിയിൽ പോയത്.. പേടിച്ചത് കൊണ്ട് പെട്ടന്നവൾ ബോധം കെട്ട് നിലത്തു വീണു.. ഇത് കാണെ അർജുനും ശ്രീയും ശരവേഗത്തിൽ ഓടി അവളുടെ അടുത്തേക്ക് വന്നു.. അപ്പോഴേക്കും അവിടെ ചുറ്റും ആളു കൂടിയിരുന്നു.. അർജുൻ വേഗം അവളെ കൈകളിൽ കോരി എടുത്തു... അത് ശ്രീക്ക് ഇഷ്ട്ടമായില്ലെങ്കിലും അവസ്ഥ മനസിലാക്കി സൈഡിൽ നിർത്തിയിരിക്കുന്ന കാർ സ്റ്റാർട്ട് ചെയ്ത് അർജുനടുത്തേക്ക് നിർത്തി.. അവനും കൂടുതൽ ആലോചിക്കാതെ അവളെയും എടുത്ത് അകത്തു കയറി.. ശ്രീ വളരെ വേഗത്തിലാണ് വണ്ടി ഓട്ടിയത്.

മനസ്സ് മുഴുവൻ അവളോടുള്ള പ്രണയവും അവൾക്ക് ഒന്നും സംഭവിക്കല്ലേ എന്നുള്ള പ്രാർത്ഥനയും ആയിരുന്നു.. വണ്ടി ചീറി ആശുപത്രി മുറ്റത്തു നിന്നു.. അവളെ സ്‌ട്രെച്ച്റിൽ കയറ്റി അകത്തേക്ക് കൊണ്ട് പോയി.. സംഭവം കോളേജിന് മുന്നിൽ വച്ചായത് കൊണ്ട് ഒരുപാട് സ്റ്റുഡന്റസ് ആശുപത്രി പരിസരത്തു ഉണ്ടായിരുന്നു.. കുറച്ചു കഴിഞ്ഞതും ദീപികയും അവരുടെ അമ്മമ്മയും കൂടെ വന്നു.. അപ്പോൾ തന്നെ ഡോക്ടർ അകത്ത് നിന്നും ഇറങ്ങി വന്നു.. "ആ കുട്ടിയുടെ ഹസ്ബൻഡ് എവിടെ??" ഇറങ്ങി വന്നതുമുള്ള ഡോക്ടറിന്റെ ചോദ്യം എല്ലാവരുടെയും ഉള്ളിൽ കരിനിഴൽ വീഴ്ത്തി.... "She is not married doctor..." അർജുൻ പറഞ്ഞത് കേട്ട് ഡോക്ടർ അവരോട് കേബിനിലേക്ക് വരാൻ പറഞ്ഞ് മുന്നേ പോയി.. അർജുനും അമ്മമ്മയും ദീപ്തിയും പുറകെയും.. ശ്രീക്ക് പോവണം എന്ന് ഉണ്ടായിരുന്നെങ്കിലും എന്തോ ഒന്ന് അവനെ വിലക്കി.. "ഡോക്ടർ..." അവൻ ഡോറിൽ മുട്ടി വിളിച്ചു.. "Yes, please be seated..." ചെയർലേക്ക് ചൂണ്ടി ഡോക്ടർ പറഞ്ഞപ്പോൾ അർജുൻ അവിടെ ഇരുന്നു.. ഒപ്പം തന്നെ അവർ രണ്ടു പേരും... "എനിക്ക് എങ്ങനെ പറയണമെന്ന് അറിയില്ല.. She is പ്രെഗ്നന്റ്..." അവന്റെ ഉള്ളിൽ അത്ര നേരം നിറഞ്ഞു നിന്ന പേടി സത്യമായത് പോലെ അവൻ തലയിൽ കൈ വച്ച് തല കുനിച്ചിരുന്നു.. "എന്താ ഡോക്ടറെ.. അവൾക്ക് എന്ത് പറ്റി???" കാര്യം മനസിലാകാതെ അമ്മമ്മ ചോദിച്ചു.

. "അത് ആ കുട്ടി ഗർഭിണിയാണ്...." അത് കേട്ടതും അവർ നെഞ്ചത്തടിച്ചു നിലവിളിക്കാൻ തുടങ്ങി.. കൂടെ കൊണ്ട് നടന്ന് ചതിച്ചല്ലോടാ നീ.. അർജുനെ നോക്കി അവർ പ്രാകി കൊണ്ടിരുന്നു.. പക്ഷെ അവന്റെ ഉള്ളിൽ ദേവികയുടെ അവസ്ഥ മാത്രം ആയിരുന്നു.. അവൻ വേഗം അവിടെ നിന്നും എഴുന്നേറ്റ് അവളെ കിടത്തിയ റൂമിലേക്ക് പോയി.. പുറത്ത് ശ്രീ നിൽക്കുന്നുണ്ടായിരുന്നു.. അവന്റെ മുഖത്ത് പോലും നോക്കാൻ തോന്നിയില്ല അർജുന്.. അവന് ശ്രീയെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു. അവൻ വേഗം അകത്തേക്ക് കയറി.. ട്രിപ്പ്‌ ഇട്ട് കിടത്തിയിരിക്കുന്ന ദേവികയെ കാണെ അവന്റെ ഉള്ള് നീറി കൊണ്ടിരുന്നു..... കരഞ്ഞു കൊണ്ട് വന്ന ആ തള്ള ഉറക്കെ പുലമ്പി കൊണ്ടിരുന്നു.. "ആ മഹാപാപി വീട്ടില് കേറി ഇറങ്ങുമ്പോ അറിഞ്ഞില്ല ഇങ്ങനെ ഒന്നിനാണെന്ന്.. ദുഷ്ടൻ... ശ്രീ ഒന്നും മനസിലാകാതെ അവരെ നോക്കി നിന്നു.. "പിഴച്ചവൾ.. എന്റെ കുടുംബത്തിൽ വന്നു പിറന്നില്ലേ.. നാണം കേട്ടത്.. ഇനി എങ്ങനെ ആൾക്കാരുടെ മുഖത്ത് നോക്കും.. ഈ ജന്മത്തിൽ ഇനി എന്തൊക്കെ കാണണോ... നാണം കെട്ടവൾ തുഫ്ഫ്ഫ്.... അപ്പോഴും ശ്രീ ഒന്നും മനസിലാകാതെ ദീപികയുടെ മുഖത്തേക്ക് നോക്കി.. പിരികമുയർത്തി എന്താണെന്ന് ചോദിച്ചു..

"ചേച്ചി.. ചേച്ചി ഗർഭിണിയാണ് പറഞ്ഞു..." അവളുടെ വാക്കുകൾ അവന്റെ ചെവിയിൽ ഇടിത്തീ പോലെ വന്ന് വീണു.. അവൻ ഊർന്ന് അവിടെയുള്ള ചെയർലേക്ക് ഇരുന്നു... കണ്ണുകൾ നിറഞ്ഞു തുളുമ്പി.... പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല.. കലങ്ങിയ കണ്ണുകൾ തുടച്ച് പുറത്തേക്കിറങ്ങി വണ്ടി റിവേഴ്‌സ് എടുത്ത് പറപ്പിച്ചു.. കണ്ണുകൾ നിറഞ്ഞു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു... കേട്ടത് സത്യമാവരുതേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു.. നിറഞ്ഞ പുഞ്ചിരിയും വെളുത്ത മൂക്കിലെ ചുവന്ന മൂക്കുത്തി കല്ലും, ദാവണിയും അവന്റെ കണ്ണിൽ നിറഞ്ഞു നിന്നു.. അവളിൽ നിന്ന് വമിക്കുന്ന കാച്ചെണ്ണയുടെ സുഗന്ധം തന്റെ ചുറ്റും ഉണ്ടെന്ന് തോന്നി അവന്.. മുന്നിൽ വരുന്ന ലോറിയിലേക്ക് വണ്ടി ഓടിച്ചു കയറ്റിയാലോ എന്ന് പോലും തോന്നി.. ഇനി ഒരു പക്ഷെ, ദീപിക അറിയാതെ പറഞ്ഞതാവുമോ, ചെറിയ കുട്ടിയാലേ ഒന്നും മനസ്സിലായികാണില്ല എന്ന ചിന്തയിൽ വണ്ടി വെട്ടിച്ചു സൈഡ് ഒതുക്കി.. അല്ല.. അപ്പൊ ആ തള്ള പറഞ്ഞതോ..

അവൻ അവര് പറഞ്ഞതൊക്കെ റെവൈൻഡ് ചെയ്ത് നോക്കി.. അത് അർജുനിന്റെ പേരിലേക്കെത്തിയതും തലക്കൊരു പെരിപ്പം തോന്നി.. അപ്പൊ തന്നെ അവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ആരെയോ വിളിച്ചു... ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ ദേവിക പതിയെ കണ്ണ് തുറന്നു.. മുന്നിൽ തന്നെ അർജുൻ ഇരിപ്പുണ്ട്.. തല താഴ്ത്തിയുള്ള അവന്റെ നിൽപ്പ് കണ്ട് അവൾ അവനെ തന്നെ നോക്കി നിന്നു.. "എന്താ അജുവേട്ടാ...?" അവളുടെ ചോദ്യം അവനെ ഒരുപാട് വേദനിപ്പിച്ചു.. "അത്.. അത് മോളെ... "ഞാൻ പ്രെഗ്നന്റ് ആണല്ലേ....?" അത് കേട്ടതും അവൻ ഞെട്ടി തലയുയർത്തി.. "എനിക്കറിയായിരുന്നു അജുവേട്ടാ.. ഏട്ടനോട് പറയണമെന്ന് വിചാരിച്ചതാ.. ഹോസ്പിറ്റലിൽ വന്ന് കൺഫേം ചെയ്തിട്ട് പറയാമെന്നു കരുതി . അവൻ വേഗം അവൾക്കരികിൽ വന്ന് ആ കയ്യിൽ പിടിച്ചു.. "മോളെ.. ഇനി നീ എന്ത് ചെയ്യാനാടി...?? ഈ കുഞ്ഞിനെ പ്രസവിക്കാനോ???"" "അല്ലാതെ പിന്നെ?? കൊല്ലണോ അജുവേട്ടാ.. എനിക്കതിനു പറ്റില്ല.. ഞാൻ ഒരിക്കൽ സ്നേഹിച്ചാൾടെ കുഞ്ഞാ ഇത്.. ഇനി എന്തിന് ജീവിക്കണം എന്നൊരു ചോദ്യം ഉണ്ടായിരുന്നു എന്റെ മുന്നിൽ.. ഇപ്പോഴാ എനിക്കതിന്റേ ഉത്തരം കിട്ടിയത്.. ഈ കുഞ്ഞിന് വേണ്ടി ജീവിക്കാം.."

"പക്ഷെ.. ഈ ആളുകൾ എന്തൊക്കെ പറയും എന്നത് നിനക്ക് നിശ്ചയം ഉണ്ടോ??? നമുക്ക് ശ്രീയോട് സംസാരിക്കാം.. അവനും നിന്നെ ഇഷ്ട്ടമാണ്.. അബദ്ധം പറ്റിയതാവും.. " "അബദ്ധമോ..?? ഇതാണോ അബദ്ധം?? അയാൾ എന്നെ ഭോഗിച്ചത് പ്രണയത്തിലൂടെയല്ല.. കാമത്തിലൂടെയാ... ശ്രീനാഥ് എന്ന ലേബൽ എന്റെ കുഞ്ഞിന് വേണ്ട അജുവേട്ടാ... " അവളുടെ വാക്കിലെ തീക്ഷ്‌ണത അവനിൽ ആശ്ചര്യമുണർത്തി.. ഒരു പെണ്ണ് എത്രത്തോളം ശക്തിവതിയാണ് എന്ന് അവൻ തിരിച്ചറിയുകയായിരുന്നു... തളർന്നു പോകും എന്ന് കരുതുന്നവിടെ നിന്ന് തളിരിട്ട് മുളച്ചു പൊങ്ങി ഉയർന്നു നിൽക്കുന്നു.. അപ്പോഴേക്കും അവളുടെ അമ്മമ്മ വന്നു അവരെ ചേർത്ത് എന്തൊക്കെയോ പറഞ്ഞു.. ഒന്നും എതിർത്തു പറയാനോ വാദിക്കാനോ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവർ.. "അതേ.. ഞാനാ പിഴപ്പിച്ചേ.. അതിന് നിങ്ങൾക്കെന്താ???" അവന്റെ മറുപടി ആ തള്ള പുറത്ത് പോയി എല്ലാരോടും വിളമ്പി.. കോളേജിലെ കുട്ടികളും ഉണ്ടായിരുന്നത് കൊണ്ട് എല്ലാവരും വിവരം അറിഞ്ഞു.. പിന്നെ അവർ കോളേജിൽ പോയില്ല.. അർജുൻ എക്സാം മാത്രം എഴുതി.. വീടെത്തിയ ശേഷം അജുവേട്ടന്റെ കുഞ്ഞല്ല ഇത് എന്ന് അവൾ ഒരുപാട് തവണ പറഞ്ഞെങ്കിലും അത് ആ തള്ള വിശ്വസിച്ചില്ല...

അങ്ങനെ അവൾ പ്രസവിച്ചു.. എല്ലാത്തിനും അവളുടെ കൂടെ ഉണ്ടായിരുന്നത് അർജുൻ ആയിരുന്നു.. 9 മാസം ഒരു വിളിപ്പാടകലെ എന്ന പോലെ എല്ലാ ആവശ്യത്തിനും അവനെത്തി.. അവൾക്ക് അവൻ സ്വന്തം സഹോദരൻ തന്നെ ആയിരുന്നു.. "ലച്ചു മോളെ ആദ്യം. കയ്യിൽ വാങ്ങിയതും എന്റെ അജുവേട്ടനാണ്" എല്ലാം കേൾക്കെ വാമിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ നിലം പതിച്ചു.. അതൊരിക്കലും സങ്കടം കൊണ്ടായിരുന്നില്ല.. ഇത്രയും നല്ല പാതിയെ ദൈവം തനിക്ക് വിധിച്ചല്ലോ എന്നോർത്തായിരുന്നു.. "വാമി.. നീ ഭാഗ്യം ചെയ്ത കുട്ടിയാ.. അത് കൊണ്ടാ നിനക്ക് അജുവേട്ടനെ കിട്ടിയത്... ആർക്ക് വേണ്ടിയും ആ ഭാഗ്യം വേണ്ടെന്ന് വെക്കരുത്...." അവളുടെ കവിളിൽ തലോടികൊണ്ട് ദേവിക പറഞ്ഞു.. വാമി ആ കയ്യിൽ ചേർത്ത് പിടിച്ചു.. "തനിക്ക് ശ്രീയേട്ടനോട് കുറച്ച് പോലും ഇഷ്ട്ടമില്ലെ?" "ഇഷ്ട്ടമില്ലെ എന്ന് ചോദിച്ചാൽ... ഈ ദേവിക അദ്ദേഹത്തെ അല്ലാതെ മറ്റാരെയും സ്നേഹിച്ചിട്ടില്ല.. ഇനി ഒരിക്കലും സ്നേഹിക്കുകയും ഇല്ല... പക്ഷെ മനസ്സ് കൊണ്ട് എനിക്കൊരിക്കലും അദ്ദേഹത്തെ സ്വീകരിക്കാൻ കഴിയില്ല..." വാമി അവളുടെ കയ്യിൽ ചേർത്ത് പിടിച്ചു............ തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story