നാഥാർജുനം: ഭാഗം 12

Natharjunam

എഴുത്തുകാരി: അനു രാജീവ്

ദേവിക... ഞാനും ശ്രീയേട്ടനും തമ്മിലുള്ള വിവാഹം ഉറപ്പിച്ചു..." ദേവിക ഞെട്ടി പോയി... "എനിക്ക് സമ്മതമല്ല എന്ന് പറഞ്ഞു.. പക്ഷെ ആർക്കും മനസിലാകുന്നില്ല.... അജുവിനെ ഇഷ്ടമാണെന്നും പറഞ്ഞു.. പക്ഷെ....." "വിഷമിക്കണ്ട, അജുവിന്റെ വാമിയെ അത്ര പെട്ടെന്നൊന്നും അജുവേട്ടൻ വിട്ടു കൊടുക്കില്ല.." അത് കേൾക്കെ വാമിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. "നേരം വൈകി.. ഞാൻ ഇടക്ക് വരാം.. അവിടെ ആരോടും പറഞ്ഞില്ല.. ഇറങ്ങട്ടെ..." കുറച്ചു കൂടെ നിൽക്കാൻ നിർബന്ധിച്ചെങ്കിലും വാമി വേഗം ഇറങ്ങി വരമ്പിലൂടെ നടന്നു.. ഒരു തരത്തിൽ ആശ്വാസം ആണെങ്കിലും മറ്റൊരു തരത്തിൽ നോക്കിയാൽ ഉള്ള സമാധാനവും പോയി എന്നവൾ മനസിലാക്കി... ▫️▫️▫️▫️💠💠💠💠▫️▫️▫️▫️ അർജുൻ കവലയിൽ ഇരിക്കുമ്പോഴാണ് ശിവശൈലത്തെ കാർ ഗോപേട്ടന്റെ കടയുടെ മുന്നിൽ വന്നു നിന്നത്.. അതിൽ നിന്നും ഇറങ്ങി വന്ന വേണു നേരെ കടയിലേക്ക് പോകുന്നതും എന്തോ സാധനങ്ങൾ വാങ്ങുന്നതും അർജുനിന്റെ ശ്രദ്ധയിൽപ്പെട്ടു....

അവൻ വേഗം ആൽത്തറയിൽ നിന്ന് ചാടി ഇറങ്ങി അയാളുടെ അടുത്തേക്ക് നടന്നു ഇതെല്ലാം കണ്ടുകൊണ്ട് കാറിനുള്ളിൽ തന്നെ മാധവൻ ഇരിപ്പുണ്ടായിരുന്നു... അയാളുടെ മുഖത്ത് ഒരു കുശാഗ്രമായ ഭാവം തെളിഞ്ഞുനിന്നു.. സാധനങ്ങൾ വാങ്ങി തിരിഞ്ഞ വേണു കാണുന്നത് തന്നെ നോക്കി നടന്നുവരുന്ന അർജുനെ ആണ്... തെളിഞ്ഞ മുഖം പെട്ടെന്ന് തന്നെ ഇരുളുന്നത് അർജുനിന് മനസ്സിലായി എന്നാലും അവൻ കാര്യങ്ങൾ അവതരിപ്പിക്കണം എന്ന ചിന്തയിൽ നേരെ അയാളുടെ അടുത്തേക്ക് നീങ്ങി... എങ്ങനെ അഭിസംബോധന ചെയ്യണം എന്നൊരു പേടി ഉണ്ടായിരുന്നെങ്കിലും അവൻ ധൈര്യം സംഭരിച്ചു തന്നെ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അയാളെ വിളിച്ചു നിർത്തി.. "വേണു മാമ...." "ഇത് നോക്ക്... നമ്മൾ തമ്മിൽ അങ്ങനെ യാതൊരു ബന്ധവുമില്ല.. അത് ഞാൻ നിനക്ക് പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ..." "ഓക്കേ എനിക്ക് ഇപ്പോൾ പറയാനുള്ളത് നിങ്ങൾ കേട്ടേ പറ്റൂ... എനിക്ക് വാമിയെ ഇഷ്ടമാണ്.." അതുകേൾക്കെ അയാളുടെ മുഖത്ത് പുച്ഛം നിറഞ്ഞു നിന്നു.. 'അവളെ എനിക്ക് തരണം.... "

"തരാം..... ശരി നിന്റെ ക്വാളിഫിക്കേഷൻ എന്താ??? എന്ത് ജോലിയുണ്ട്???എത്ര കോടി രൂപയുടെ സമ്പാദ്യം ഉണ്ട്??? എന്തൊക്കെ ആസ്തി ഉണ്ട്???" ഇതെല്ലാം കേൾക്കെ അവന് ദേഷ്യം നിറഞ്ഞുവന്നു എങ്കിലും അവൻ അത് പുറമേ കാണിക്കാതെ ചിരിച്ചു തന്നെ കൈ കെട്ടി നിന്നു "അവളെ എന്നും പൊന്നുപോലെ നോക്കാനുള്ള ഒരു മനസ്സുണ്ട്...." "അതുകൊണ്ട് വയറുനിറയില്ലാലോ" "അവളുടെ കുഞ്ഞു വയറു നിറയ്ക്കാൻ ഉള്ള സമ്പാദ്യം ഒക്കെ എന്റെ കയ്യിൽ ഉണ്ട് മാമാ" അത് കേട്ട് അയാൾ ഒന്നു ചിരിച്ചു.. " അവൾ ജീവിച്ച സ്റ്റാൻഡേർഡ് നിനക്കൊന്നും ഊഹിക്കാൻ കഴിയില്ല... ഒരു ദുർബുദ്ധിയിൽ നിന്നോട് അവൾക്ക് ഇഷ്ടം തോന്നി എന്ന് പറഞ്ഞ് എനിക്ക് അവളെ ഒരു പാഴും കിണറ്റിൽ തള്ളിയിടാൻ സാധിക്കില്ല... അവൾ എന്റെ മകളാണ് ആരുടെ കൂടെ ജീവിക്കണം എന്ന് ഞാൻ തീരുമാനിക്കും... ഇതെല്ലാം പോട്ടെ എന്ന് വെക്കാം നീ വഴി പിഴപ്പിച്ച ഒരു പെൺകുട്ടി ഉണ്ടല്ലോ..? ഒരു കുഞ്ഞും, കെട്ടാതെ തന്നെ ഭാര്യയെപ്പോലെ ഒരു പെണ്ണും ഉള്ള ഒരുത്തന് എന്റെ മകളെ കെട്ടി കൊടുക്കാൻ മാത്രം ഗതികേട് വന്നിട്ടില്ല വേണുഗോപാലിന് ഇതുവരെ"

"അപ്പൊ പിന്നെ എന്തിനാ മാമന്റെ മകൾ, ഒരു കുട്ടിയും ഭാര്യയെപ്പോലെ ഒരു പെണ്ണും ഉള്ളവനെ സ്നേഹിക്കുന്നത്???" "നിന്നോട് വാദിക്കാനോ ജയിക്കാനോ ഞാൻ ആളല്ല... പക്ഷേ നീ ഒന്നു മാത്രം മനസ്സിലാക്കിക്കോ, എന്റെ മോളെ ഒരിക്കലും നിനക്ക് കിട്ടില്ല... ആ പാഴ് മോഹം മനസ്സിൽ നിന്ന് ഉപേക്ഷിക്കുക... അതാണ് നിനക്ക് നല്ലത്... വാമിയും ശ്രീയും തമ്മിലുള്ള വിവാഹം നടക്കും.. അതിന് ഡേറ്റ് കുറിപ്പിക്കാനാ ഞങ്ങൾ പോയത്.. വരുന്ന 24 ന്... ആദ്യത്തെ ക്ഷണം നിനക്കായിക്കോട്ടേ.... വരണം.." അത്രയും പറഞ്ഞ് അയാൾക്ക് ഡോർ തുറന്ന് കാറിലേക്ക് കയറി അപ്പോഴാണ് അകത്തിരിക്കുന്ന മാധവൻ അർജുനിന്റെ ശ്രദ്ധയിൽപെട്ടത് അയാളുടെ മുഖത്തെ പുച്ഛം അവനു മനസ്സിലാക്കാൻ സാധിച്ചിരുന്നു... നേരായ വഴിയിൽ തനിക്കൊരിക്കലും വാമിയെ കഴിയില്ല എന്ന സത്യം ഏതാണ്ട് അവന് മനസ്സിലായി തുടങ്ങി.. 💠💠💠 ശ്രീ അവന്റെ കോച്ചിംഗ് സെന്ററിൽ പോയി വിവാഹ കാര്യം പറഞ്ഞ് അയ്യർ സാറിന്റെ അനുഗ്രഹം വാങ്ങി തിരിയുമ്പോഴാണ് കണ്ണ് നിറച്ച് നിൽക്കുന്ന അവന്തികയെ കാണുന്നത്..

എന്ത് കൊണ്ടോ അവളുടെ വേഷവും നിൽപ്പുമെല്ലാം ദേവികയെ ഓർമിപ്പിച്ചു.. അവളെ ശ്രദ്ധിക്കാതെ അവൻ ഓഫീസ് റൂമിൽ നിന്ന് പുറത്തേക്കിറങ്ങി.. അവളും പുറകിലോടി. "എന്നെ കെട്ടിയാൽ. പോരായിരുന്നോ???"" നിഷ്കളങ്കമായ ചോദ്യം കേട്ട് അവൻ അവൾക്ക് നേരെ തിരിഞ്ഞു നിന്നു.. "ഇനി എന്റെ പുറകെ നടക്കരുത്.. 14 ദിവസം കഴിഞ്ഞാൽ എന്റെ മാര്യേജ് ആണ്..." "അതെന്നെയാ ഞാൻ പറഞ്ഞെ.. എന്നെ കെട്ടിയാൽ പോരായിരുന്നോ...?" "നിന്നോട് എനിക്ക് അങ്ങനെ ഒന്ന് തോന്നിയിട്ടില്ല അവന്തിക... മനസിലാക്കു.." അവൾ അതിന് തലയാട്ടി.. വാക്കുകൾ വരുന്നുണ്ടായിരുന്നില്ല.. അപ്പോഴും കണ്ണ് നിറഞ്ഞിരുന്നു.. "ആ ചേച്ചിയെ ഒന്ന് കാണിക്കാവോ... എങ്ങനെയുണ്ടെന്നു നോക്കാനാ..." അവൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് വാമിയുടെ ഒരു പിക് കാണിച്ച് കൊടുത്തു.. പിങ്ക് ഷർട്ടും ജീൻസിന്റ ഷോർട്ട്സും ഇട്ടു നിൽക്കുന്ന പിക്.. "ഇത് പോലെ മോഡേൺ അല്ലാത്തത് കൊണ്ടാണോ എന്നെ ഇഷ്ടമല്ലാത്തത്... ട്രൗസർ ഇടാത്തത് കൊണ്ടാണോ???".

അവളുടെ ചോദ്യം കേട്ട് അവന് ചിരി വന്നു... "ഞാൻ ഒരുപാട് ആരാധിച്ചിരുന്ന ആഗ്രഹിച്ചിരുന്ന വേഷമാ നിന്റേത്... ആർക്ക് വേണ്ടിയും ഈ വേഷം ഉപേക്ഷിക്കരുത്... എനിക്ക്.. എനിക്ക് നിന്നെ എന്റെ പ്രിയയെ പോലെയേ തോന്നിയിട്ടുള്ളു..." അവളുടെ കവിളിൽ തലോടി ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ച് കൊടുത്തു.. "നിനക്ക് യോജിച്ച ഒരു പട്ടര് ചെക്കനെ നിന്റെ അപ്പ കണ്ടു പിടിച്ചു തരും.. അപ്പൊ ഇത് പോലെ സ്നേഹിച്ചാൽ മതി... നിനക്ക് നിന്റെ ഏട്ടന്റെ സ്ഥാനത്ത് ഞാനുണ്ടാവും.. എന്നും..." അവൾ പ്രയാസപ്പെട്ടൊന്നു ചിരിച്ചു.. "പോവട്ടെ..?" അവൾ സമ്മതം നൽകി കൊണ്ട് തലയാട്ടി.. അവൻ അവളുടെ തലയിലൂടെ തഴുകികൊണ്ട് തിരിഞ്ഞു നടന്നു... " ▫️▫️▫️🔹🔹🔹💠🔹🔹🔹▫️▫️▫️ വീട്ടിലെത്തിയിട്ടും വാമിയുടെ മനസ്സിൽ ദേവികയുടെ വാക്കുകൾ തന്നെയായിരുന്നു.. ശ്രീയേട്ടന് ഒരിക്കലും ആരെയും ചതിക്കാൻ കഴിയില്ല.. ഇതൊക്കെ അറിഞ്ഞാൽ ഒരുപക്ഷെ ദേവികയേയും കുഞ്ഞിനേയും സ്വീകരിക്കും.. പക്ഷെ.. ഞാനോ അജുവോ പറഞ്ഞാൽ ഒരിക്കലും വിശ്വസിക്കില്ല..

കല്യാണം മുടക്കാൻ ആണെന്നെ കരുതു.. ശ്രീയേട്ടനോടെന്നല്ല ആരോട് പറഞ്ഞാലും ഇത് മുടക്കാൻ ആണെന്ന് കരുതും.. മാത്രമല്ല ഇത് ശ്രീയേട്ടൻ അറിയുന്നത് ദേവികക്ക് ഇഷ്ട്ടമല്ല... അവളുടെ മനസ്സിൽ ചിന്തകൾ കുമിഞ്ഞുകൂടി... പുറത്ത് കാർ വന്ന് നിന്നപ്പോഴാണ് അവൾ ചിന്തകൾക്ക് വിരാമമിട്ടത്.. കാറിൽ നിന്നും വരുന്ന വേണുവിന്റെയും മാധവന്റെയും മുഖത്തെ തിളക്കം വാമി ശ്രദ്ധിച്ചിരുന്നു... "ഭാമേ... " മാധവൻ അകത്തേക്ക് നീട്ടി വിളിച്ചു.. അകത്ത് നിന്നും ഭാമയും മഹിമയും ഇറങ്ങി വന്നു.. "ഡേറ്റ് കിട്ടിട്ടോ... മാർച്ച്‌ 24.. 20 ന് ഉത്സവം തീരുമല്ലോ.. അത് കഴിഞ്ഞ് 4 ദിവസം.. കുടുംബ ക്ഷേത്രത്തിൽ വച്ച് നടത്തുന്നത് അത്യുത്തമം എന്ന് ജ്യോൽസ്യൻ പ്രതേകിച്ചു പറഞ്ഞു.." മാധവാന്റെ സ്വരത്തിൽ സന്തോഷം നിറഞ്ഞു നിൽപ്പുണ്ടായിരുന്നു.. "അല്ലെങ്കിലും ഞാൻ അത് വിചാരിച്ചിരുന്നതാ... കുടുംബ ക്ഷേത്രത്തിലായാൽ സൗകര്യായില്ലേ. രണ്ടു മിനിറ്റ് യാത്ര പോലും വേണ്ടാലോ..." "ഹ്മ്മ്.. അത് ശരിയാ.." മഹിമയും ശരിവച്ചു..

"മാധവേട്ടാ.. ശ്രീയെ വിളിച്ചിട്ട് കിട്ടിയില്ല.. എവിടെ പോയതാ അവൻ???" "കോച്ചിംഗ് സെന്ററിൽ പോയതാ.. അപ്പോഴാ ഞാൻ ഡേറ്റ് വിളിച്ചു പറഞ്ഞത്.. അപ്പൊ സാറിനെയും കണ്ട് പറഞ്ഞിട്ട് വരാമെന്നു പറഞ്ഞു.. 14 ദിവസമല്ലേ ഉള്ളു.." "ഹ്മ്മ്.. അവനെന്തിനാ ഇത്ര വേഗം കല്യാണം വേണമെന്ന് പറഞ്ഞെന്നാ എനിക്ക് മനസിലാവാത്തത്.." ഭാമ തന്റെ സംശയം പ്രകടിപ്പിച്ചു... "ഹാ.. നീ ഓരോന്ന് പറയാതെ കഴിക്കാൻ എടുത്ത് വയ്ക്ക്... നല്ല വിശപ്പ്.." മാധവൻ പറഞ്ഞതും അവർ രണ്ടാളും അകത്തേക്ക് പോയി... ഇതെല്ലാം കേട്ട് സെറ്റിയിൽ വാമി ഇരിക്കുന്നുണ്ടെങ്കിലും അതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന രീതിയിൽ അവൾ ടീവിയിൽ ചാനൽ മാറ്റി കൊണ്ടിരുന്നു... അവളെ ഒന്ന് ഇരുത്തി നോക്കി വേണുവും മാധവന് പുറകിൽ ഡൈനിങ് ഏരിയയിലേക്ക് പോയി.. ടീവി നോക്കിയിരിക്കുന്നുണ്ടെങ്കിലും വാമിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു.. ഡേറ്റ് fix ചെയ്തത് വേഗം അർജുനെ അറിയിക്കണമെന്ന് തീരുമാനിച്ചു ഫോണെടുക്കാൻ മുകളിലേക്ക് പോവാൻ നിക്കുമ്പോഴേക്കും ശ്രീയുടെ കാർ മുറ്റത്തേക്ക് വന്നു നിന്നു..

അവളെ കടന്ന് പോവുമ്പോഴും അവൻ അവളെ ഒന്ന് ശ്രദ്ധിച്ചത് പോലുമില്ല.. അവൻ നേരെ സ്റ്റേയർ കയറി റൂമിലേക്ക് പോയി.. ഹാളിൽ ആരുമില്ല എന്ന് തോന്നിയപ്പോൾ അവൾ മുകളിലേക്ക് കയറാതെ വേഗം മുറ്റത്തേക്കിറങ്ങി... നല്ല വെയിലുണ്ടായിരുന്നു.. ആരുടേയും കണ്ണിൽ പെടാതെ വേഗം അവൾ ഗേറ്റിനടുത്തേക്ക് ഓടി.. ഗേറ്റ് കടന്നതും ഒന്ന് ആഞ്ഞു ശ്വാസം വിട്ട് തിരിഞ്ഞു നോക്കി.. ആരും കണ്ടില്ല എന്ന് ഉറപ്പാക്കിയതിനു ശേഷം അർജുനിന്റെ വീട്ടിലേക്ക് പോയി കാളിങ് ബെല്ലടിച്ചു.. ജെസ്സി വാതിൽ തുറന്നു... "ആഹാ.. വാമിക്കുട്ടിയോ..." അവർ സ്നേഹത്തോടെ കയ്യിൽ പിടിച്ചു അവളെ അകത്തേക്ക് കയറ്റി.. "മോള് കഴിച്ചോ..." "ഇല്ലാന്റി..." "ആഹ്.. എന്നാ ഇരിക്ക്.. ആന്റി കഴിക്കാനെടുക്കാം.." "ആന്റി... അജു എവിടെ???" "അവൻ വരാനാവുന്നേ ഉള്ളു.. കൃത്യം 1 മണിക്ക് ആളിവിടെ എത്തും.. മോളിരിക്ക്.. ഫുഡ്‌ എടുക്കാം..." അവൾ ക്ലോക്കിലേക്ക് നോക്കി.. 12.50.. വാമി ഡൈനിംഗ് ടേബിളിലേക്ക് ഇരുന്നു.. അപ്പോഴേക്കും ജെസ്സി.. ചോറും നല്ല നാടൻ മീൻ കറിയുമായി വന്നു..

നല്ല ആസ്വദിച്ചു ഭക്ഷണം കഴിച്ച് കൈ കഴുകി വരുമ്പോഴാണ് പുറത്ത് ബുള്ളറ്റിന്റെ ശബ്ദം കേട്ടത്.. "ആന്റി.. ഞാൻ ഒളിക്കാം.. വന്നിട്ടുണ്ടെന്ന് പറയണ്ടാട്ടോ..." പറയുന്നതിനോടൊപ്പം അവൾ മുകളിലേക്ക് ഓടി കയറി... അവളുടെ പോക്ക് കണ്ട് ജെസ്സി ചിരിച്ചു കൊണ്ട് പോയി വാതിൽ തുറന്നു.. "അമ്മേ ചോറെടുത്തു വയ്ക്ക്... ഞാൻ മേല് കഴുകിയിട്ടു വരാം.. എന്താ ചൂട്..." അതും പറഞ്ഞ് വേഗത്തിൽ മുകളിലേക്ക് കയറി പോയി.. അർജുനിന്റെ മുറിയിൽ വാതിലിനു പുറകിൽ ഒളിഞ്ഞു നിൽക്കുകയായിരുന്നു വാമി... എന്നാൽ അവൻ അവളെ കണ്ടില്ല... നേരെ റൂമിൽ കയറിയതും ബെഡിൽ കിടക്കുന്ന ടവലും എടുത്ത് ബാത്റൂമിലേക്ക് കയറി കതവടച്ചു... പാവം വാമി ചമ്മിപ്പോയി... ചുണ്ടു പുറത്തേക്ക് ഉന്തി പരിഭവത്തോടെ അവൾ നേരെ കട്ടിലിൽ പോയിരുന്നു... ഒപ്പം തന്നെ എന്തൊക്കെയോ പരാതിയും പറയുന്നുണ്ട് വാതിൽ തുറന്ന് ഇറങ്ങിയ അർജുൻ കാണുന്നത് സ്വയം പിറുപിറുത്തു കട്ടിലിൽ ഇരിക്കുന്ന വാമിയെ ആണ്.. അവളുടെ ഇരിപ്പ് കണ്ട അവന് ചിരിവന്നു...

അവൾ നേരെ നോക്കിയപ്പോൾ തന്നെ നോക്കി ചിരിക്കുന്ന അർജുനെ ആണ് കണ്ടത്.. പെട്ടെന്ന് അങ്ങനെ കണ്ടപ്പോൾ ഒരു ചമ്മൽ തോന്നിയെങ്കിലും ടവൽ മാത്രം ഉടുത്ത് നിൽക്കുന്ന അവനെ അവൾ കണ്ണെടുക്കാതെ നോക്കി നിന്നു... "നിനക്ക് നാണം ഇല്ലെടി ഇങ്ങനെ വായി നോക്കി നിൽക്കാൻ... അയ്യേ." "ഞാൻ എന്തിനാ നാണിക്കുന്നെ? തുണിയില്ലാതെ നിൽക്കുന്നത് നീ അല്ലേ..." അവളുടെ മറുപടി കേട്ട് തിരിച്ചൊന്നും പറയാനില്ലാതെ അവൻ തിരിഞ്ഞ് കബോർഡ് തുറന്ന് ഷർട്ട് എടുത്തു... " എന്താണാവോ ആഗമനോദ്ദേശം" "what ദേശം???" "Not ദേശം.... ആഗമനോദ്ദേശം... which means purpose of arrival" "എനിക്കെന്താ വെറുതെ വന്നൂടെ ഇങ്ങോട്ട്..?" അവൾ കുറച്ച് കേറുവോടെ പറഞ്ഞു.. "ഇങ്ങോട്ട് വരാം.. പക്ഷേ ആരുമില്ലാതെ ഒറ്റക്ക് ഇരിക്കുന്ന ഒരു പുരുഷന്റെ റൂമിലേക്ക് ഇങ്ങനെ കടന്നുവരുമ്പോൾ ഒന്ന്കൂടി ചിന്തിക്കുന്നത് നല്ലതായിരിക്കും...." അവൻ മീശ പിരിച്ച് കൊണ്ട് കള്ള ചിരിയോടെ പറഞ്ഞു.. "അതെന്തിനാ???". "എടീ.... ഞാൻ നീ വിചാരിക്കും പോലെ അത്ര മാന്യനൊന്നുമല്ല.."

പറയുന്നതിനോടൊപ്പം അവൻ ബെഡിലിരുന്ന അവളുടെ മേലേക്ക് ചാഞ്ഞു.. അതിനനുസരിച്ച് അവൾ പുറകോട്ട് ചാഞ്ഞു..അവന്റെ മുഖഭാവം കണ്ട് അവൾ ചിരിച്ചുകൊണ്ട് രണ്ടു കയ്യും അവന്റെ നെഞ്ചിൽ വച്ച് പുറകോട്ട് തള്ളി... പുറകോട്ട് ആഞ്ഞെങ്കിലും അതേ സ്പീഡിൽ വന്ന് അവളെ ചേർത്ത് പിടിച്ച് ബെഡിലേക്ക് കിടത്തി... ഒരു നൂലിഴ വ്യത്യാസത്തിൽ അവന്റെ മുഖം.. ദേവിക പറഞ്ഞ കാര്യങ്ങൾ അവളുടെ മനസിലേക്ക് വന്നു.. അവനോടുള്ള പ്രണയം ഒരു നിമിഷം അതിന്റെ അതിർവരമ്പുകൾ ഭേധിച്ചു പുറത്ത് വരുന്നു എന്ന് തോന്നി അവൾക്ക്.. ഇത് വരെ I LOVE YOU എന്ന് രണ്ടാളും പറഞ്ഞിട്ടില്ല.. തന്റെ സ്നേഹം എങ്ങനെ പ്രകടിപ്പിക്കണം എന്നറിയാതെ അവൾ കുഴഞ്ഞു.. അവന്റെ മുഖത്തിൽ തെളിഞ്ഞ ഭാവം എന്താണെന്ന് അവൾക്ക് വ്യക്തമായില്ല.. അവൻ ചേർത്ത് പിടിച്ച കൈകൾക്കിടയിലൂടെ അവളുടെ കൈകളെ അവൾ വലിച്ചെടുത്തു.. തമ്മിൽ ചേരാൻ ഒരു പൊടിക്ക് വ്യത്യാസത്തിൽ വെമ്പി നിൽക്കുന്ന രണ്ടു ശരീരങ്ങൾ...

വാമി അവളുടെ കൈകളെ അവന്റെ പുറകിലേക്ക് കൊണ്ട് പോയി.. അവൾ എന്താ ചെയ്യുന്നത് എന്ന് ആലോചിക്കുമ്പോഴേക്കും അവൾ ആ കൈകൾ അവന്റെ പുറത്ത് ചേർത്ത് തന്റെ ശരീരത്തിലേക്ക് വലിച്ചടുപ്പിച്ചു... അവൻ മുഴുവനായും അവളിലേക്ക് പതിച്ചു.. അവന്റെ ശരീരത്തിലെ തണുപ്പ് അവളുടെ മേലേക്ക് പടർന്നു... അവന്റെ മുടിയിൽ കൈ കോർത്തു പിടിച്ച് അവൾ അവന്റെ മുഖം അവളുടെ കഴുത്തിനിടയിലേക്ക് പൂഴ്ത്തി.. ആദ്യം ഒന്ന് പതറി പോയെങ്കിലും അവൻ ആ കഴുത്തിൽ ചുണ്ട് ചേർത്തു.. അവൾ ഒന്ന് പുളഞ്ഞപ്പോഴാണ് താൻ ചെയ്തതെന്താണ് എന്ന ബോധം അവന് വന്നത്... അവൻ ചാടി പിടഞ്ഞെഴുന്നേറ്റു.. "മാന്യൻ അല്ലാന്ന് പറഞ്ഞിട്ട്.. അവസരം മുതലാക്കാൻ അറിയുന്നില്ലാലോ.." അവൾ കുറുമ്പോടെ പറഞ്ഞു.. '"മ്മ്.. കല്യാണം കഴിയട്ടെ ആർക്കാ മുതലാക്കാൻ അറിയാത്തതെന്ന് കാണിച്ച് തരാം" അവൻ പൊങ്ങി കിടന്ന അവളുടെ ടോപ് താഴ്ത്തി കൊണ്ട് ഭീഷണി സ്വരത്തിൽ പറഞ്ഞു... "You are chooo chweet..." അവന്റെ താടിയിൽ പിടിച്ചു വലിച്ച് അവൾ റൂമിൽ നിന്ന് ഇറങ്ങി പോവാൻ നിന്നു.. അവൻ പിടിച്ചു നിർത്തി.. "വന്ന കാര്യം പറഞ്ഞില്ല.." "അത്.. കല്യാണം... " "24 ന്..." " ഹാ... എങ്ങനെ അറിഞ്ഞു... "

"അതൊക്കെ അറിഞ്ഞു..." "എന്തെങ്കിലും ചെയ്യ്...." അവൾ വാടിയ മുഖത്തോടെ പറഞ്ഞു... "അതൊക്കെ ഞാൻ നോക്കിക്കോളാം.. നീ ഇങ്ങനെ നിന്ന് എന്റെ കണ്ട്രോൾ കളയാതെ വീട്ടിൽ പോവാൻ നോക്ക്..." അവൾ ചിരിയോടെ തലയാട്ടി ഡോർ തുറന്ന് പുറത്തേക്കോടി... അവൻ അവളുടെ പോക്കും നോക്കി ചിരിയോടെ നിന്നു... അർജുനിന്റെ വീട്ടിൽ അധിക നേരം നിന്നില്ല.. ജെസ്സിയോടും പറഞ്ഞ് അവൾ വേഗം ഇറങ്ങി.. ശിവശൈലത്തേക്ക് കയറുമ്പോൾ ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടാവുമോ എന്ന ഭയം അവൾക്കുണ്ടായിരുന്നു.. ഹാളിൽ എത്തിയതും മഹിമ കിച്ചണിൽ നിന്ന് ഇറങ്ങി വന്നു.. അവളെ കണ്ടതും അവർ മുഖം ചുളിച്ചു.. "നീയെന്താ പുറത്തിന്ന് വരുന്നേ...??" "അത്.. ഞാൻ മുറ്റത്ത്...." "ഈ ഉച്ച വെയിലത്തോ.. വേണുവേട്ടൻ ചോദിച്ചപ്പോ ഞാൻ പറഞ്ഞു മുകളിൽ ഉണ്ടാവുമെന്ന്... നീ പുറത്തായിരുന്നോ ഇത്രനേരം???" "ആ... അതേ..." അധികം ചോദിക്കാനും പറയാനും നിക്കാതെ അവൾ സ്റ്റേയർ കയറി.. റൂമിലേക്ക് കയറാൻ നിൽക്കുമ്പോഴാണ് ഒരു ശബ്ദം.. "ഏടത്തി......." പ്രിയയുടെ വിളി കേട്ട് വാമിക്ക് ദേഷ്യം വന്നു.. "എടി.. ഇനി എന്നെ ഏടത്തിന്ന് വിളിച്ചാലുണ്ടല്ലോ....?" "വിളിച്ചാലെന്താ.. അച്ഛൻ പറഞ്ഞു 24 ന് fix ചെയ്തുന്ന്... കള്ളീ.. എന്നിട്ട് എന്നോട് ഒന്നും പറഞ്ഞില്ല ലെ..." "പ്രിയ.. എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല..." "എന്ത്??🙄🙄"

ഒരു ഭാവബേധവുമില്ലാതെ വാമി കാര്യം പറഞ്ഞപ്പോൾ പ്രിയ ഞെട്ടി പോയിരുന്നു.. "എന്താ എടത്തീ ഈ പറയുന്നേ??" വാമി വീണ്ടും കൂർപ്പിച്ചു നോക്കിയപ്പോൾ അവൾ വേഗം മാറ്റി വിളിച്ചു.. "Sorry.. എന്താ വാമി നീ പറയുന്നേ.. വിവാഹത്തിന് സമ്മതമല്ലെങ്കിൽ പിന്നെങ്ങനെയാ ഡേറ്റ് ഫിക്സ് ചെയ്തത്???" "എനിക്ക് ശ്രീയേട്ടനെ ഇഷ്ടമല്ല എന്ന് മാത്രം പറഞ്ഞിരുന്നെങ്കിൽ ഈ വിവാഹത്തിന് ആരും താല്പര്യപ്പെടില്ലായിരുന്നു.. പക്ഷെ.. എല്ലാർക്കും അറിയാം എനിക്ക് അജുവിനെയാണ് ഇഷ്ടമെന്ന്...". "ഏത് അജു??😳😳" "നിനക്ക് എത്ര അജുവിനെ അറിയാം?🤨" "നമ്മടെ അജുവേട്ടനോ 🙄" "നിന്റെ അജുവേട്ടൻ.. എന്റെ മാത്രം അജു..." "വാമി നീ എന്തൊക്കെയാ പറയുന്നേ.. ഇതാരെങ്കിലും അംഗീകരിച്ചു തരും എന്നാണോ നിന്റെ വിചാരം... ഇത് നടക്കില്ല വാമി..." "നീ അമലിനെ സ്നേഹിച്ചത് ഇവിടെ എല്ലാരും അംഗീകരിച്ചു തരും എന്ന് കരുതിയാണോ???" പ്രിയക്ക് ഉത്തരം ഉണ്ടായിരുന്നില്ല.. ഇനിയും 14 ദിവസം ഉണ്ടല്ലോ.. ഏത് വരെ പോകുമെന്ന് നോക്കട്ടെ, അല്ലെങ്കിൽ എന്ത് വേണമെന്ന് എനിക്കറിയാം.... " അവളുടെ മറുപടി കേട്ട് പ്രിയ ആശയ കുഴപ്പത്തിൽ നിന്നു.. തിരിഞ്ഞു നടക്കാനൊരുങ്ങിയ വാമിയുടെ കയ്യിൽ പിടിച്ചു... "ഏടത്തീ..." വാമി നെറ്റി ചുളിച്ചു..

"ശ്രീയേട്ടന്റെ മാത്രമല്ല, അജുവേട്ടന്റെ ഭാര്യയും എനിക്ക് ഏട്ടത്തി തന്നെയാ..." വിടർന്ന മുഖത്തോടെ പ്രിയ പറയുന്നത് കേട്ട് വാമിയുടെ മുഖവും തെളിഞ്ഞു... ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ അമ്പലത്തിൽ കൊടിയേറ്റം കഴിഞ്ഞ് 6 ദിവസം വഴിപാടുകൾ, നേർച്ചകൾ, പൂജകൾ, അന്നദാനം, ഹോമം, അങ്ങനെ ഒരുപാട് വിശേഷങ്ങൾ ഉണ്ട്... ഏഴാം ദിവസം മാവിളക്ക് പൂജ..... ചെറിയ പെൺകുട്ടികൾ തൊട്ട് യുവതികൾ വരെ പുലർച്ചെ 4 മണി ആവുമ്പോഴേക്കും കുളിച്ചൊരുങ്ങി നിൽക്കും... പച്ചരി പൊടിച്ച് വെല്ലപാവ് കാച്ചി ഏലക്കാപൊടിയൊക്കെ ചേർത്ത് അടിച്ചു കുഴച്ച് ചതുരത്തിൽ ആക്കിയെടുക്കും.... അത് ഒരു താലത്തിൽ വച്ച് പൂക്കൾ കൊണ്ട് അലങ്കരിക്കും.. കോലിൽ തുണി ചുറ്റി മാവിൽ കുത്തി തിരി കൊളുത്തും.. അതെടുത്ത് ഓരോ വീട്ടിലും പെൺകുട്ടികൾ തയ്യാറായി നിൽക്കും.. അമ്പലത്തിൽ നിന്നും അലങ്കരിച്ച ഭഗവതി വിഗ്രഹം തലയിലേന്തി പൂജാരി ഓരോ വീട്ടിലും വരും കൂടെ പുരുഷന്മാരും... വീട്ടിൽ മഞ്ഞൾ വെള്ളം തെളിച്ച് ശുദ്ധീകരിച്ച് അവിടെ നിന്നിറങ്ങുമ്പോൾ അവിടെയുള്ള മാവിളക്കേന്തിയ പെൺകുട്ടിയും കൂടെ ഇറങ്ങും..

അങ്ങനെ ഓരോ വീട്ടിലും കയറിയിറങ്ങി അമ്പലമെത്തുമ്പോഴേക്കും നേരം പുലർന്നിരിക്കും.. വിഗ്രഹം മുന്നിലും, പുറകിൽ പെൺകുട്ടികളും, അവർക്ക് പുറകെ പുരുഷന്മാരും... അമ്പലത്തിലെത്തി മാവിളക്ക് നടയിൽ വയ്ക്കും.. അത് കഴിഞ്ഞ് എല്ലാവരും ചേർന്ന് കുടമെടുത്ത് പുഴയിലേക്ക് പോവും.. ഒരു കുടം വെള്ളം കൊണ്ട് വന്ന് അമ്പലത്തിനരികിൽ തന്നെ നിരനിരയായി പൊങ്കാല വയ്ക്കും... ഉച്ചയോടെ അതും നടക്കൽ വച്ച് പൂജ കഴിച്ച് ഓരോരുത്തർക്കും പ്രസാദം തിരികെ തരും.. ഇതാണ് ഏഴാം പൂജ... ഭാമ പറയുന്നത് കൗതുകത്തോടെ കേട്ടിരിക്കുകയാണ് വാമി.. ദിവസങ്ങൾ വേഗത്തിൽ കൊഴിഞ്ഞു പോയി.. നാളെയാണ് ഏഴാം പൂജ.. ഇതിനിടയിൽ അർജുനെ നേരെ കാണാൻ പോലും കിട്ടിയിട്ടില്ല.. രണ്ട് തവണ വിളിച്ചു.. അമ്പല കമ്മിറ്റിയിൽ ആണെന്ന് പറഞ്ഞു.. നാളെ കാണാം എന്ന പ്രതീക്ഷയിൽ വാമി റൂമിലേക്ക് നടന്നു... വാതിലടച്ചു തിരിയുമ്പോൾ ബെഡിൽ വച്ചിരിക്കുന്ന സാരി കണ്ടു.. പ്രിയ കൊണ്ട് തന്നതാണ്.. ഇത്ര ദിവസം കഴിഞ്ഞിട്ടും ശ്രീയേട്ടൻ ഒന്നും സംസാരിച്ചിട്ടില്ല.. ഞാനും ശ്രമിച്ചില്ല എന്ന് വേണം പറയാൻ... ആദ്യമൊക്കെ സഹോദരൻ എന്ന നിലയിൽ ശ്രീയേട്ടനോട് ഒരുപാട് ഇഷ്ട്ടമുണ്ടായിരുന്നു..

എല്ലാമറിഞ്ഞിട്ടും ഈ വിവാഹവുമായി മുന്നോട്ട് പോയപ്പോൾ ആ സ്നേഹം ഇല്ലാതായി.. പക്ഷെ ദേവിക പറഞ്ഞതെല്ലാം കേട്ടപ്പോൾ... ശ്രീയേട്ടനോട്‌ വെറുപ്പ് തോന്നുന്നു.. മുഖത്ത് നോക്കാൻ പോലും തോന്നുന്നില്ല... ഓരോന്ന് ചിന്തിച്ച് അവൾ ഉറങ്ങി.. വാതിലിൽ മുട്ട് കേട്ട് വാമി ഞെട്ടി ഉണർന്നു.. കയ്യെത്തി ഫോൺ എടുത്ത് നോക്കിയപ്പോൾ സമയം 3.50... പെട്ടെന്നാണ് പൂജയുടെ കാര്യം ഓർമ വന്നത്... വേഗം പോയി വാതിൽ തുറന്നപ്പോൾ കുളിച് തലയിൽ തോർത്തു ചുറ്റി നിൽക്കുന്ന പ്രിയ... തണുപ്പ് കൊണ്ട് അവൾ വിറക്കുന്നുണ്ട്.. "വാമി.. വേഗം കുളിച്ചു റെഡി ആവ്.. അര മണിക്കൂർ കഴിയുമ്പോഴേക്കും ഇവിടെയെത്തുമെന്ന് ശ്രീയേട്ടൻ പറഞ്ഞു.. വാമി തലയാട്ടി കൊണ്ട് വാതിൽ ചാരി.. ടവലെടുത്ത് ബാത്‌റൂമിൽ കയറി... കുളിച്ചു വന്ന് അവൾ സാരിയെടുത്തു നോക്കി.. ബ്ലാക്കിൽ ഗോൾഡൻ കരയുള്ള സെമികോട്ടൺ സാരി.. അത് അവൾക്ക് ഒരുപാട് ഇഷ്ട്ടമായി.. മഹിമയെ ഫോൺ ചെയ്ത് വരുത്തി സാരീ ഉടുപ്പിച്ചു.. കടുപ്പിച്ചു കണ്ണെഴുതി ഒരു പൊട്ടും കുത്തി.. സ്റ്റേയർ ഇറങ്ങി താഴോട്ടു വരുമ്പോൾ തന്നെ ചന്ദന തിരിയുടെയും സാമ്പ്രാണി പുകയുടെയും സമ്മിശ്ര ഗന്ധം അവിടെ മുഴുവൻ വ്യാപിച്ചിരുന്നു..

അത് ആസ്വാധിച്ചുകൊണ്ട് അലങ്കരിച്ചു വച്ചിരിക്കുന്ന മാവിളക്കിനടുത്തേക്ക് പോയ്‌.. രണ്ടെണ്ണം ഒരേ പോലെ വച്ചിരിക്കുന്നു.. തനിക്കും പ്രിയക്കും ഉള്ളതാണെന്ന് അവൾക്ക് മനസിലായി.. അപ്പോഴേക്കും ദൂരെ കേൾക്കുന്ന കൊട്ടും മേളവും അടുത്തടുത്തു വരുന്നത് അവർക്ക് മനസിലായി.. വാമിയുടെ സെയിം പാറ്റർണിൽ ഡാർക്ക്‌ ബ്ലു സാരിയാണ് പ്രിയ ഉടുത്തത്.. രണ്ടാളും വിളക്കെടുത്ത് റെഡിയായി നിന്നു.. പൂജാരി വീട്ടിനകത്തേക്ക് കയറി.. എല്ലാവരും മുന്നിൽ വന്നു നിന്നു.. ശ്രീനാഥ് വേഗം അവർക്ക് പുറകിലേക്ക് പോയി.. തന്നെയൊന്ന് നോക്കിയത് പോലുമില്ല എന്ന് വാമി ശ്രദ്ധിച്ചു... അവളുടെ കണ്ണുകൾ അർജുനെ തിരഞ്ഞ് കൊണ്ടിരുന്നു.. അവനെ കാണാതായപ്പോൾ ആ മിഴികളിൽ നിരാശ പടർന്നു... മുഖത്തേക്ക് പതിച്ച മഞ്ഞൾ വെള്ളത്തിലാണ് അവൾക്ക് പരിസര ബോധം വന്നത്... പ്രിയ പോകുന്നതിനു പുറകിലായി വാമിയും പോയി വിഗ്രഹത്തിന് പുറകിൽ നിന്നു.. വേറെ 7,8 കുട്ടികൾ കൂടെ ഉണ്ടായിരുന്നു... നല്ല ഇരുട്ടായത് കൊണ്ട് തന്നെ വിളക്കിന്റെ വെളിച്ചതിലാണ് നടന്നത്..

ദൂരങ്ങൾ താണ്ടുന്തോറും പെൺകുട്ടികളും കൂടി കൂടി വന്നു.. അവർ ഏറ്റവും പുറകിലായി.. ഇടയിലെവിടെയോ അർജുനിന്റെ മുഖം മിന്നി മാഞ്ഞു.. അതിന് ശേഷം വാമി നടക്കുന്നുണ്ടെങ്കിലും ശ്രദ്ധ മുഴുവൻ അവനെ തിരയുന്നതിലായിരുന്നു.. ചെറിയ ഊട് വഴിയിലേക്ക് കയറി.. രണ്ടു പേർ വീതം നടക്കാൻ പറ്റുന്ന വഴി... "വാമി അജുവേട്ടൻ ആ ഗ്യാപ്പിൽ നിൽക്കുന്നുണ്ട്.. അവിടെയെത്തുമ്പോ അങ്ങോട്ട് കയറിക്കോ..." പ്രിയ പറയുന്നത് മനസിലാകാതെ വാമി പ്രിയയുടെ മുഖത്തേക്ക് നോക്കി.. അപ്പോഴും അവൾ കണ്ണ് കൊണ്ട് കഥകളി കാണിക്കുന്നുണ്ടായിരുന്നു.. എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് ഒരു കൈ അവളുടെ ഇടുപ്പിലൂടെ പിടിച്ച് വലിച്ചിരുന്നു.. അവൾ ഒന്ന് നടുങ്ങിയെങ്കിലും കറങ്ങി ആ വഴിയിലേക്ക് കേറി.. തിരിനാളത്തിൽ അർജുനിന്റെ മുഖം അവളുടെ മനസിന്‌ കുളിർമയേകി.... പെട്ടെന്ന് തന്നെ അവൻ ആ തിരി ഊതി കെടുത്തി.. വഴിയിലൂടെ നടന്ന് പോകുന്നവരെ ശ്രദ്ധിച്ച് നിൽക്കുകയായിരുന്നു അർജുൻ.. പക്ഷെ വാമിയുടെ നോട്ടം അവന്റെ മുഖത്ത് തന്നെയായിരുന്നു.. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ആ മുഖം പ്രകാശിക്കുന്നതായി തോന്നി അവൾക്ക്.. വീട്ടിയൊതുക്കിയ താടിയും ലേശം പിരിച്ചു വച്ച മീശയും കൗതുകത്തോടെ നോക്കി നിന്നവൾ...

എന്നാൽ അർജുൻ ആരെങ്കിലും ശ്രദ്ധിക്കുമോ എന്ന സംശയത്തിൽ പോകുന്നവരെ മാത്രം വീക്ഷിക്കുകയായിരുന്നു . വാമി കയ്യിലെ താലം അവിടെ വച്ചിട്ടുള്ള ചാക്ക് കെട്ടിന് മേലെ വച്ചു... വീണ്ടും അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി.. തന്നെ ശ്രദ്ധിക്കുന്നില്ല എന്നത് അവളിൽ അല്പം പരിഭവമുണ്ടാക്കി.. വാടിയ മുഖം പെട്ടെന്ന് വിടർന്നു.. അവന്റെ ഓടി കളിക്കുന്ന കൃഷ്ണമണികളിലേക്ക് നോക്കികൊണ്ട് കുപ്പിവളകൾ അണിഞ്ഞ കൈകൾ ഉയർത്തി അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു... അവൻ ഇടുപ്പിലൂടെ ചുറ്റി പിടിച്ചിരുന്ന അവന്റെ കൈകളെ കുറച്ച് കൂടെ മുറുക്കി അവളെ ചേർത്ത് നിർത്തി.. അപ്പോഴും അവന്റെ നോട്ടം അവളിലെത്തിയില്ല... അവൾക്ക് ദേഷ്യം വന്നു.. കാലിലുയർന്നു പൊങ്ങി അവന്റെ കവിളിൽ അമർത്തി കടിച്ച് കൊണ്ടാണ് അവൾ ആ ദേഷ്യം തീർത്തത്.. വേദന കൊണ്ട് അവൻ എരി വലിച്ചു.. എന്നിട്ടും അവൾ പല്ലുകൾ അടർത്തി മാറ്റിയില്ല.. പകരം മൃദുവായി നാവു കൊണ്ട് അവിടം നുണഞ്ഞു... വേദനയിലും നിറഞ്ഞു നിൽക്കുന്ന സുഖം അവനെ വല്ലാത്തൊരു അനുഭൂതിയിലെത്തിച്ചു..

അപ്പോഴേക്കും അമ്പലത്തിലേക്കുള്ളവർ മുഴുവൻ പോയി കഴിഞ്ഞിരുന്നു.. വാമി അവനിൽ നിന്നടരുമ്പോൾ അവൻ കണ്ണുകൾ അടച്ചു തന്നെ നിൽക്കുകയായിരുന്നു . അവൾക്ക് ചിരി വന്നു.. അവൾ പതിയെ ആ കണ്ണുകളിൽ ഊതി.. അവൻ ഞെട്ടി പിടഞ്ഞു കണ്ണ് തുറന്നു.. വാമി ഒരു പിരികം പൊക്കി എന്താണെന്ന് ചോദിച്ചു.. അവൻ കള്ള ചിരി ചിരിച്ചു കൊണ്ട് ഒന്നുമില്ല എന്ന് തലയാട്ടി... അവൾ പെട്ടെന്ന് കുറച്ച് പുറകിലേക്ക് നീങ്ങി നിന്നു.. അവൻ സംശയത്തോടെ ചുറ്റും നോക്കി.. അവൾ സാരിയുടെ മുന്താണി ചുറ്റി എടുത്ത് കൈ കൊണ്ട് എങ്ങനെയുണ്ട് എന്ന് ആക്ഷനിലൂടെ ചോദിച്ചു.. അവൻ 👌 സൂപ്പർ എന്ന് ആക്ഷൻ കാണിച്ചു.. അവൾ ചുമരിൽ ചാരി നിന്ന് അവനെ തന്നെ നോക്കി നിന്നു... പരസ്പരം ഒന്നും മിണ്ടാതെ.. മറ്റൊന്നും ശ്രദ്ധിക്കാതെ അവരുടെ മാത്രം കുറച്ച് നിമിഷങ്ങൾ.. അവൾ അവന്റെ നെഞ്ചിലേക്ക് ചാരി നിന്നു.. അവൻ അവളെ രണ്ടു കൈ കൊണ്ടും ചേർത്ത് പിടിച്ചു.. "പോവണ്ടേ.. അവിടെ അന്വേഷിക്കും.. അമ്പലമെത്തിയാൽ അറിയും നീ അവിടെ ഇല്ലാന്ന്..." "കുറച്ച് അന്വേഷിക്കട്ടെ.. എനിക്കിങ്ങനെ നിന്നാൽ മതി..." "എനിക്കും അത് തന്നെയാ ആഗ്രഹം.., 7 ദിവസം കൂടി വെയിറ്റ് ചെയ്യ്.. എന്റെ കൂടെ ഉണ്ടാവും, ഇങ്ങനെ ഒളിഞ്ഞല്ല..

എല്ലാരുടെ മുന്നിലും.. എന്റെ താലിയണിഞ്ഞ്...!" അവന്റെ വാക്കുകൾ അവളിൽ കത്തി നിന്ന വേവലാതികൾക്ക് അറുതി വരുത്താൻ കെൽപ്പുള്ളവയായിരുന്നു.. അവൾ അർജുനെ ഒന്ന് കൂടെ മുറുകെ പുണർന്നു.. "പോവാം..." അർജുൻ പറഞ്ഞത് കേട്ട് അവളുടെ മുഖം വാടി.. അരണ്ട വെളിച്ചത്തിൽ ആ വാടിയ മുഖത്തിനും തെളിഞ്ഞ ഭംഗിയായിരുന്നു.. ആ കുഞ്ഞ് മിഴികൾ തിളങ്ങുന്ന പോലെ... "Can I kiss you?" അവന്റെ ചോദ്യം കേട്ട് അവൾ കണ്ണ് തുറുപ്പിച്ചു.. ഒരുവേള തെറ്റായി എന്തെങ്കിലും ചോദിച്ചോ എന്നവൻ ഭയന്നു.. "You can kiss me when you want..., no need to ask me like this... Just kiss me..." അവൾ കണ്ണടച്ച് നിന്നു... അവൻ അവൾക്കരികിലേക്ക് നീങ്ങി.. ആ ചുവന്ന അധരങ്ങളിൽ മാത്രം അവന്റെ നോട്ടം തങ്ങി നിന്നു... ഒന്ന് ശ്വാസം ആഞ്ഞു വിട്ട് ആ അധരങ്ങളിൽ പുൽകി.. ദീർഘ ചുംബനം... ഇത് വരെ അനുഭവിച്ചതിൽ ഏറ്റവും നല്ല നിമിഷങ്ങൾ ഇതാണെന്ന് തോന്നി അവന്.. അണുവിട വ്യത്യാസമില്ലാതെ ആഞ്ഞു പുണർന്നവർ സ്വയം മറന്ന് ആ ചുംബനത്തിൽ ലയിച്ചു.. അവന്റെ കൈകൾ അവളുടെ മേനിയളവുകൾ തേടി പോയില്ല... അവന്റെ ദന്തങ്ങൾ അവളുടെ ചുണ്ടുകളെ മുറിവേൽപ്പിച്ചില്ല... കാമം കലരാത്ത പരിശുദ്ധമായ പ്രണയം.. അതിലേറെ പരിശുദ്ധമായ ചുംബനം !!!......... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story